2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

സൗഹ്യദം

ഒരു യാത്രയിലാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്  വഴിയിൽ കനലിൽ ചുട്ടെടുക്കുന്നകമ്പം കണ്ടപ്പോൾ  കൊതിമൂത്ത്  വിൽ‌പ്പനക്കാരന്റെ അടുത്തു ചെന്നതായിരുന്നു ഞാൻ. അലസമായ വേഷവും തോളിലേക്ക് ഇറങ്ങിയ മുടിയും വലത്തെ കതിലെ കുഞ്ഞു കമ്മലും  എന്റെ കണ്ണുകളിൽ ഉടക്കി ചുടുധാന്യം വാങ്ങുമ്പോഴും തിരികെ വണ്ടിയിൽ കയറുമ്പോഴും ആരേയും ശ്രദ്ധിക്കാതെ എന്നാൽ എന്തൊക്കെയോ കൂട്ടിക്കിഴിക്കലുകൾ  ഉള്ളിൽ  നടത്തുന്നുണ്ടെന്ന മുഖഭാവത്തോടെ അവൻ കമ്പം കഴിക്കുകയായിരുന്നു.
                                       രണ്ടു ദിവസം കഴിഞ്ഞ് കാറ്റാടിമരങ്ങൾ ക്കിടയിൽ ആലോചനകളുടെ ഊഞ്ഞാലിലേറി  ആടിക്കൊണ്ടിരുന്ന മനസ്സുമായി വെറും നിലത്തിരിക്കുന്ന എന്റെ അരികിൽ തോളിൽ നിന്നും ഇറങ്ങി ഒക്കത്തിരിക്കുന്ന കനത്ത ബാഗുമായി  വീണ്ടും അവൻ നടന്നു പോയി. എന്തോ കാന്തിക ശക്തിയിലെന്നപോലെ ഞാനവനെ പിന്തുടർന്നു.
                      കണ്ണുകൾ കൂട്ടിമുട്ടിയപ്പോഴൊക്കെ ഞാൻ അവനായി പുഞ്ചിരിപൊഴിച്ചു. എന്നാലവൻ വേറെ ലോകത്താണെന്ന് തോന്നി.  വെറുതെ പേര് ചോദിച്ചു.
“അൻ വർ“
“നാട്“
“കണ്ണൂർ”
ഒറ്റ വാക്കിലൊതുക്കിയ മറുപടികൾ കൂടുതൽ ചോദിക്കുന്നതിൽ നിന്നെന്നെ വിലക്കി.
ഒരാഴ്ച അവിടെ തങ്ങിയ ഞാൻ പിന്നീടവനെ അവസാനമായി കണ്ടത് തിരികെ വരാനായി ഭാണ്ഡമൊരുക്കുന്ന തിരക്കിലായിരുന്നു. ഹോട്ടലിൽ നിന്നും ബാഗുമായി പുൽത്തകിടിയിലേക്കിറങ്ങിയപ്പോൾ ബെഞ്ചിൽ ഒരു സായിപ്പ് വറ്റാത്ത ഒരു ചിരിയോടെ മുന്നിലിരിക്കുന്നു. തൊട്ടുമുന്നിൽ അവനുണ്ട് .എന്തോ വരക്കുകയാണ്.പൂർത്തിയാക്കിയ ചിത്രം സായിപ്പിന് സമ്മാനിച്ച് അയാൾ സന്തോഷത്തോടെ കൊടുത്ത രൂപ വാങ്ങി പോക്കറ്റിലിട്ടു.ഒരു ചെറു പുഞ്ചിരിയോടെ ബാഗുമായി അവൻ നടന്നു. വീണ്ടും അവനെ കൂടുതലറിയാനൊരു മോഹം..
                                      ഇപ്പോൾ അവന്റെ മുഖത്ത് ഒരു സൗഹ്യദം ഒളിഞ്ഞു കിടപ്പുണ്ട് .ഒരു പക്ഷേ ഇതിനു മുമ്പു കണ്ടപ്പോഴൊക്കെ അവൻ എതെങ്കിലും ആകുലതകളിലായിക്കാം.
                            അവനോട് കൂടുതൽ സംസാരിച്ചപ്പോഴാണ് ഏകദേശം ഞങ്ങൾ രണ്ടു പേരും ഒരേ വഞ്ചിയിൽ യാത്രചെയ്യുന്നവരാണന്ന് മനസ്സിലായത് .
                                  ഈ ലോകത്തിന്റെ മുഴുവൻ സൗന്ദര്യവും കാണാൻ എനിക്കെന്നിട്ടും ആർത്തിയായിരുന്നു. ആമനോഹാരിത മുഴുവൻ ഓർമ്മയുടെ ചെപ്പിലാക്കി എന്റെ എഴുത്ത് മേശയിൽ കൊണ്ട് വയ്ക്കും പിന്നീട് അവക്ക് അക്ഷരങ്ങളാൽ ജീവൻ കൊടുക്കും യാത്രയിലെ ദുരനുഭവങ്ങൾ അണച്ചു . മൂർച്ചകകൂട്ടി എന്റെ തൂലികത്തുമ്പിൽ കൊണ്ട് വന്ന് ഞാൻ വാൾപയറ്റ് നടത്തും . ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുന്ന ഞാൻ ചിറകുകളരിയപ്പെട്ട് ഒരു സ്വർണ്ണക്കൂട്ടിൽ അടക്കപ്പെടുമെന്ന് ഭയം കൊണ്ടാണ് വിവാഹം പോലും വേണ്ടന്ന് വെച്ചത്
                                             എനിക്കും അവനും തമ്മിൽ ഒരു വ്യത്യാസം മാത്രം . ഞാൻ കാഴചകൾ എഴുത്തിലൂടെ പ്രകടമാക്കൂന്നുവെങ്കിൽ അവന്റെ സ്യഷ്ടി മനോഹരങ്ങളായ ചിത്രങ്ങളാണ്.
                               അന്നു ഞങ്ങൾ ഒരു പാട് നേരം സംസാരിച്ചു. ഇരുപത്തിയഞ്ച് വയസ്സിനിടക്ക് ഖുർആനും ഭഗവത്ഗീതയും രാമായണവും ബൈബിളും ബുദ്ധസാരവും എന്നുവേണ്ട ഒട്ടുമിക്ക മതഗ്രന്ഥങ്ങളും അവൻ വായിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും തന്റെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകുമെന്ന് കരുതിയതുകൊണ്ടു കൂടിയാവണം മതത്തെ ഒരു പാഥേയമായവന്‍ തന്റെ ഭണ്ഡത്തിലെടുക്കാഞ്ഞത്.ഇക്കാര്യത്തില്‍ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പുരുഷനായ അവന് സഞ്ചാരത്തിന്‌ മതങ്ങള്‍ തടസ്സമാകില്ല എന്ന് ഞാന്‍ പറഞ്ഞു.ലോകത്തിന്റെ ഒട്ടുമിക്ക മൂലകളും അടുത്തറിഞ്ഞ അവനോട് പേര് കേട്ടപ്പോള്‍ ഇസ്ലാം മത വിശ്യാസിയാണെന്ന് കരുതി ഞാന്‍ പറഞ്ഞു:പരിശുദ്ധ മക്ക  സന്ദര്‍ശിച്ചുകൂടെ നിനക്ക്?  നീകണാത്ത അറിയാത്ത പല അനുഭവങ്ങളും സായൂജ്യവും അവിടന്ന് ലഭിച്ചേക്കും." അവനതിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: പള്ളി, ക്ഷേത്രം  തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദുരിതങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എനിക്കു വിശ്വാസമില്ല. ഇവിടെയാണെനിക്ക് സ്വര്‍ഗ്ഗവും സ്വാതന്ത്ര്യവും വേണ്ടത്."
          മതങ്ങള്‍ ഏറ്പ്പെടുത്തിയ കൂച്ചുവിലങ്ങുകളെക്കുറിച്ചവന്‍ വചാലനായി.
            താന്‍ സന്ദര്‍ശിച്ച ഹിമാലയത്തിന്റെ സൗന്ദര്യം അവന്റെ ഓരോ വാക്കുകളിലും മനോഹരമായചിത്രങ്ങളായി ഇതള്‍ വിരിഞ്ഞു.
                       യാത്രകള്‍ക്കും മറ്റു  മുളള പണം എങ്ങനെ സമ്പാദിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി പുഞ്ചിരിയിലൊക്കി അവന്‍ .ഹോട്ടല്‍ മുറ്റത്തുനിന്നും  ഞാന്‍ കണ്ട സായിപ്പിന്റെ ചിരിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ പ്രതിഫലമായിരുന്നു പലപ്പോഴും ഉപജീവനമാര്‍ഗ്ഗം. നീണ്ട യാത്രകളില്‍ സുഹ്യത്തുക്കള്‍ സഹായിക്കും. അതല്ലങ്കില്‍ ഇടക്ക് വച്ച് പുതിയ സുഹ്യത്തുക്കളെ കൂട്ടിന് കിട്ടും. സാമാന്യം അയഞ്ഞുതൂങ്ങിയ ബാഗായിരുന്നു പലപ്പോഴും അവന്റെ സന്തത സഹചാരി. വരക്കാനുള്ള സാമഗ്രികളും കനത്ത പുസ്തകങ്ങളും വസ്ത്രങ്ങളും മയിരുന്നു അതിന്റെ ഉള്ളടക്കം. അതു എന്തിനേക്കാളും പ്രിയപ്പെട്ടതായി അവനോട് സദാ ഒട്ടിക്കിടന്നു.
                           മനുഷ്യ ന്റെ ഉല്‍ഭവത്തെപ്പറ്റിയും പ്രപഞ്ച സത്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ബന്ധങ്ങള്‍ അവന്റെ യാത്രകളെ പിടിച്ചു കെട്ടിയിരുന്നില്ല.മാസങ്ങള്‍ നീണ്ട വേര്‍പ്പാടിലും വീട് അവനെ പിറകോട്ടു വലിച്ചതു മില്ല.പോക്കുവരവുകകള്‍ക്കിടയില്‍ താത്ക്കാലിക സത്രമായി ചിലപ്പോഴെങ്കിലും വീട് മാറിയെന്ന് മാത്രം
                                         രണ്ട്മാസങ്ങള്‍ക്ക് ശേഷം അന്നത്തെ സൗഹ്യദം പുതുക്കാന്‍ അവന്‍ വീട്ടില്‍ വരുന്നുണ്ടെന്ന് വിളീച്ച് പറഞ്ഞപ്പോഴാണ് കാലപ്പഴക്കമുണ്ടായിട്ടും പൊടിയും മാറാലയും പിടിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് .ഉച്ചയോടെ അവനെത്തി. ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയ ശേഷം എല്ലാവരും കൂടീരുന്ന് ഭക്ഷണം കഴിച്ചു.ഉച്ചമയക്കത്തിന്റെ അലോസരമില്ലാതെ ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍ വരന്തയില്‍ ഇരുന്നു.
                                                       സംസാരത്തിനിടയില്‍ ഞാന്‍ അവന്റെ ഭുതകാലം ചികയാന്‍ ശ്രമിച്ചു ഡിഗ്രിവരെ പഠിച്ചിട്ടുണ്ടെന്നതും പഠനത്തിനിടയിലെ തന്നെ യാത്രകള്‍ നടത്താറുണ്ടായിരുന്നു. എന്നും അവന്‍ പറഞ്ഞു.
                                              പുതിയപേരിനോട് പ്രത്യേക ഇഷ്ടം തോന്നിയപ്പോള്‍ അവന്‍ അഖിലില്‍ നിന്നു അന്‍വറിലേക്ക് വഴുതി മാറിതിയതാണ്‌.പക്ഷേ,റെക്കാര്‍ഡില്‍ നെയിം അഖില്‍ എന്നുതന്നെയാണ്‌ .സുഹ്യത്തുക്കള്‍ക്കിടയില്‍ അലാവുദ്ദീന്‍ എന്ന വിളിപ്പേരും ഉണ്ടായിരുന്നു.അന്‍വറിന് .
എനിക്കായി ഒരു കുഞ്ഞുപേര്‌ അവന്‍ സമ്മാനിച്ചു. അത് അവനു മാത്രം വിളിക്കായി
ഞാന്‍ അനുവാദം കൊടുത്തു.
                                     കൂട്ടംതെറ്റി മേയുന്ന ഈ ചെറുപ്പക്കാരന്റെ കഥ എഴുതിയാല്‍ കൊള്ളാമെന്ന ഒരു ആശയം എന്റെ മനസ്സില്‍ തെളിഞ്ഞു. അഭിപ്രായം ചോദിച്ചപ്പോള്‍ പക്ഷേ, അവന്‍ ക്ഷോഭിച്ചു.
                                  എഴുത്തുകാര്‍ ഇങ്ങിനെയാണ്‌.സ്വന്തം പ്രശസ്തിക്കുവേണ്ടി സൗഹ്യദം പോലും അവര്‍ ചൂഷണം ചെയ്യും.
                                 ഇരുപതു വയസ്സിന്റെ ഇളപ്പമുണ്ടായിരുന്നെങ്കിലും അവന്‍ എന്നെ നീ എന്നയിരുന്നു അഭിസംബോധന ചെയിതിരുന്നതു.പ്രായവ്യത്യാസം ഞങ്ങളുടെ അടുപ്പത്തെ ബാധിക്കുന്നവനിഷ്ടപ്പെട്ടില്ല.എന്റെ മനസ്സ് പിടിച്ചു ചുഷണം എന്ന ഒരു ലക്ഷ്യം അവന് ഉള്ളില്‍ ഉണ്ടായിരുന്നില്ലല്ലോ. അവന്റെ ജിവിത വഴികളിലെ പുതുമയാണെന്നെ പ്രലോഭിച്ചത് . എഴുതാന്‍ തല്പ്പര്യമുണ്ടെന്ന് പറയുമ്പോള്‍ അവന്‍ അഹ്ലാദിക്കുമെന്നാണ്‌ ഞാന്‍ വിജാരിച്ചത് .പക്ഷേ വലിയ ബാഗില്‍ കൊണ്ടു വന്ന ഒരു സമ്മാനം എനിക്കു നേരെ അവന്‍ നീട്ടി.വിറക്കുന്ന കൈകളോടെ അതു ഏറ്റു വാങ്ങുബോള്‍ നിലത്തു വിഴാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു. അവന്‍ വരച്ച മനോഹരമായ ഒരു ചിത്രമായിരുന്നു അത് .കുറച്ചു മുമ്പു്‌ ക്ഷോഭത്താല്‍ ചുവന്നിരുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ ഇപ്പോഴും ഭയപ്പെട്ടു. അവന്‍ പിന്നെ അവിടെ നിന്നില്ല. തിരിഞ്ഞു നോക്കതെ നടന്നകന്നു. ഈ സൗഹ്യദം ഉപേക്ഷിച്ചു പോകുകയാണവനെന്നെനിക്ക് തോന്നി. എന്നെസംബന്ധിച്ചും അതായിരിക്കൈല്ലേ നല്ലത്. അല്ലങ്കില്‍ എന്നും അവന്റെ മുമ്പില്‍ ഒരു ചൂഷകന്റെ വേശമായിരിക്കില്ലേ എനിക്ക്.

25 അഭിപ്രായങ്ങൾ:

  1. തേങ്ങ എടുക്കാന്‍ മറന്നുപോയി... ഇപ്പോള്‍ ഈ കമെന്റ് വെച്ച് അഡ്ജസ്റ്റ് ചെയൂ....

    വളരെ ശക്തമായ എഴുത്ത്, ചിലയിടത്ത് ശരിക്കും ആസ്വതിച്ചു വായിച്ചു...

    മറുപടിഇല്ലാതാക്കൂ
  2. കഥ ഇഷ്ടമായി....
    നന്നായി എഴുതിയിരിക്കുന്നു..... ആശംസകള്‍.... :)

    മറുപടിഇല്ലാതാക്കൂ
  3. "ദുരിതങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എനിക്കു വിശ്വാസമില്ല. ഇവിടെയാണെനിക്ക് സ്വര്‍ഗ്ഗവും സ്വാതന്ത്ര്യവും വേണ്ടത്."

    ഈ വരികള്‍ ഭയങ്കര സംഭവായി..! ഇഷ്ട്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. വളരെ നന്നായി പറഞ്ഞു ഈ കഥ. ഒട്ടും കൈവിട്ടുപോകാതെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. പള്ളി, ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദുരിതങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എനിക്കു വിശ്വാസമില്ല. ഇവിടെയാണെനിക്ക് സ്വര്‍ഗ്ഗവും സ്വാതന്ത്ര്യവും വേണ്ടത്."

    ഇന്നത്തെ ദിവസമെങ്കിലും എല്ലാരും ഓര്‍ക്കട്ടെ..!
    നല്ല എഴുത്ത്..!

    മറുപടിഇല്ലാതാക്കൂ
  6. ഇവിടെയാണെനിക്ക് സ്വര്‍ഗ്ഗവും സ്വാതന്ത്ര്യവും വേണ്ടത്.

    വളരെ സുന്ദരമായ കഥ.ഇവിടെ ഒന്നും ലഭിക്കാതെ എല്ലാം അവിടേക്ക് എന്നതില്‍ അര്‍ത്ഥം ഇല്ലല്ലോ. സൌഹൃദത്തിന്റെ ഉള്ളുകള്ളികളിലെക്ക് ചെറുതായെങ്കിലും ഒന്നെത്തിനോക്കിയത് നന്നായി.
    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  7. തൂലിക ,ഈ പേരു പോലെ ഈ പോസ്റ്റ്‌ അത്രയും മനസ്സില്‍ കൊണ്ടു .വളരെ നന്നായി .

    താന്‍ സന്ദര്‍ശിച്ച ഹിമാലയത്തിന്റെ സൗന്ദര്യം അവന്റെ ഓരോ വാക്കുകളിലും മനോഹരമായചിത്രങ്ങളായി ഇതള്‍ വിരിഞ്ഞു.എനിക്ക് ഈ വരികള്‍ വല്ലാതെ ഇഷ്ട്ടമായി .ഇതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല ,നല്ല പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ
  8. അതിഭാവുകത്വം അവിടിവിടെയുണ്ടോ?

    എങ്കിലും കഥ ഇഷ്ടമായീട്ടൊ, പറഞ്ഞ രീതിയും.

    മറുപടിഇല്ലാതാക്കൂ
  9. എ.ഫൈസൽ, ആളവന്താൻ- അവർ ചൂണ്ടിക്കാട്ടിയ വരികൾ ഞാനും എടുത്തുപറയുന്നു. പിന്നെ, വിവാഹം കഴിച്ചാൽ സ്വർണ്ണക്കൂട്ടിൽ അടയ്ക്കപ്പെടുമെന്ന ഭയം, ആശയത്തിൽ വേണ്ട സാറേ...പരസ്പരദ്ധാരണയെന്ന മഹത്വം അവലംബിച്ചാൽ, ജീവിതം മനോഹരം തന്നെ യെന്നാണ് നല്ലത്. കഥയിൽ നല്ല ഒരു വ്യത്യസ്ഥനായ യുവാവിനെക്കൂടി കണ്ടു. നല്ല ശൈലി......ആശംസകൾ.............

    മറുപടിഇല്ലാതാക്കൂ
  10. മനോഹരമായ ഒരു കൊച്ചു കഥ... ഒഴുക്കുള്ള ഭാഷ... വ്യത്യസ്തമായ കഥാ‍തന്തു.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  11. ഇഷ്ടമായി... നല്ല അവതരണം! ഭാവുകങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  12. അവതരണം കൊണ്ട് കഥാ പാത്രത്തെ
    ജീവനുറ്റതാക്കാന്‍ എഴുത്തുകാരിക്ക്
    കഴിഞ്ഞു.കഥപറയുന്ന രീതിയും സിമ്പിള്‍.
    എന്നാല്‍ കഥാപാത്രത്തിന്‍റെ
    ജീവിതം ഇന്ന് അനുകരണീയമല്ലാത്ത
    വിധം താളം തെറ്റിയ ഒരു സന്ദേശം നല്‍കുന്നില്ലേ?

    ലോകത്തെ നാം തിരിച്ചറിയുമ്പോള്‍,
    എല്ലാറ്റിനോടും തോന്നുന്ന ഒരവത്ഞ്ഞ
    അത് പലപ്പോഴും അതി ചിന്തയുടെ അനന്ത
    യാത്രയില്‍, കുടുംബവും,ബന്ധവും,ബന്ധങ്ങളോടും,
    യാതൊരു പ്രതിബധതയുമില്ലാത്ത, നിഷേധത്തിന്റെ
    വക്താക്കളായി മാറുന്ന ചിലരെ നാം കാണാറുണ്ട്.
    അത്തരം കഥാപാത്രങ്ങള്‍ക്ക് സമൂഹതോടോന്നും
    ചെയ്യാനാവുന്നില്ല.

    ആദ്യമായാണെന്ന് തോന്നുന്നു ഈ ബ്ലോഗ്‌
    ഞാന്‍ കാണുന്നത്.പ്രസിദ്ധീകരണങ്ങളില്‍
    അച്ചടിച്ച്‌ വരുന്നത് ഒരു പ്രോല്സാഹനമായെ
    കാണാവു.അന്ഗീകാരമായി കാണരുത്.നന്നായി
    ചടുലമായി,കഥ പറയാന്‍ കഴിയുന്നുണ്ട്,
    ഈ കഥാകാരിക്ക് .

    പോസ്റ്റിലെ ഫോണ്ട് പോയിന്റ് കൂട്ടുക.
    പിന്നെ അലയിന്മേന്റ്റ്‌ റയിടോ,ലെഫ്ടോ ആക്കുക.
    ഫോര്‍സ് ജസ്റ്റിഫൈ ചെയ്യാതിരിക്കുക.
    സോറി, നിര്‍ദ്ദേശങ്ങള്‍ പറഞ്ഞതുകൊണ്ട്
    മോശം എന്ന് ധരിച്ച്ചെക്കരുത്.

    ഭാവുകങ്ങള്‍
    ---ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ
  13. Jishad Cronicതേങ്ങ ഇല്ലങ്കിലും അഭിപ്രായം തന്നല്ലോthanks

    മറുപടിഇല്ലാതാക്കൂ
  14. F A R I Z .നിർദേശങ്ങൽകും അഭിപ്രായങ്ങൾക്കും നന്ദി.താളം തെറ്റിയ ഒരു സന്ദേശം നല്‍കിയതല്ല.അങ്ങനെ തെറ്റിദ്ദരിച്ചതിൽ ദുഖമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  15. അഭിപ്രായം അറിച്ച എല്ലാവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  16. ജുവൈരിയ...കഥ ഇഷ്ടപ്പെട്ടു ..ഒരിടത്തും കൂട്ടി മുട്ടാതെ സമാന്തരമായി പായുന്ന രണ്ടു ജീവിതങ്ങള്‍..
    നിയതമായ സഞ്ചാര ഭൂമികയില്ലാതെ ഒഴുകി നടക്കുന്ന മേഘ പാളികള്‍ പോലെ ..
    ഇവരുടെ ജീവിത ഗതി പ്രവചനാതീതം എന്ന് സങ്കല്‍പ്പിക്കുന്നത് പോലെ കഥയുടെ പരിണാമവും പറഞ്ഞു വയ്ക്കനാവുന്നില്ല..
    നല്ല പരിശ്രമം തന്നെ ..ഭാവുകങ്ങള്‍ ..:)

    മറുപടിഇല്ലാതാക്കൂ
  17. നല്ല സൌഹൃദം..കാഴ്ചയും
    ചിത്രങ്ങളും സന്ധിയായ പോലെ !
    പക്ഷേ,അവ തമ്മില്‍ ഒട്ടും തമ്മില്‍
    ചേരുന്നില്ല താനും..നീണ്ട് പോവുന്ന
    റെയില്‍ പാളങ്ങള്‍ പോലെ ഒരിക്കലുമൊരിക്കലും
    കൂടിച്ചേരാതെ,സൌഹൃദം ചുരത്തുന്ന കഥ..!

    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  18. വായിക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് ഞാന്‍ കൂട് മാറി അന്‍‌വര്‍ ആയിപ്പോയി...

    മറുപടിഇല്ലാതാക്കൂ
  19. ശക്തമായ ഭാഷ.....സൌഹൃദത്തിന്റെ ഒരു സന്ദേശവും....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  20. മനോഹരം ആയിരിക്കുന്നു ..എനിക്കിഷ്ടപ്പെട്ടു ..{എഴുത്തുകാര്‍ ഇങ്ങിനെയാണ്‌.സ്വന്തം പ്രശസ്തിക്കുവേണ്ടി സൗഹ്യദം പോലും അവര്‍ ചൂഷണം ചെയ്യും.}..ആ പറഞ്ഞത് അക്ഷരം പ്രതി ശരിയല്ലേ ..എന്റെ അനുഭവം വെച്ച് നോക്കുമ്പോള്‍ അത് ശരിയാണ് ..

    മറുപടിഇല്ലാതാക്കൂ