കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാൻ പരിശ്രമിച്ചത് .അരമതിലിൽ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിൻ കൂടിന് മധ്യഭാഗത്ത് വല്ലാത്തൊരു വേദന. അവൾ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങൾ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാൽ എന്റെ സ്വകാര്യതകൾ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകൾ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ അവൾ വേവലാതി പൂണ്ടു.
വേദന നീങ്ങുന്നില്ല. അത് മധ്യഭാഗത്തങ്ങനെ സിംഹാസനത്തിൽക്കയറി അള്ളിപ്പിടിച്ചിരിക്കയാണ്. കുഞ്ഞിനെ എടുക്കാനോ ചപ്പാത്തിക്കു കുഴയ്ക്കാനോ വരെ പറ്റതെ വന്നു. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പലത്. കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയപ്പോൾ കണ്ടു കൊതി തീരാത്ത ഭാവം. ഭർത്താവിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോഴും പറഞ്ഞറിയിക്കാനാകാത്ത വിങ്ങൽ ഉള്ളിൽ കനച്ചു കിടന്നു. ഭർത്താവും കുട്ടികളും ഒന്നിച്ചുള്ള കുടുംബജീവിതം സ്വപ്നം കണ്ടത് വെള്ളത്തിൽ വരച്ച വരകൾക്ക് തുല്യമോ.
ഉള്ളറകളിലെ തേങ്ങലുകൾ അച്ചടി മഷി പുരണ്ടാൽ പ്രകാശനവേളയിൽ പ്രസംഗിക്കാനുള്ള വാചകങ്ങൾ വരെ അവൾ തയാറാക്കി വച്ചിരിക്കുന്നു. ആരെയെല്ലാം ക്ഷണിക്കണമെന്നും എവിടെവച്ചു് എങ്ങിനെ നടത്തണമെന്നുപോലും അവൾ കണക്ക് കൂട്ടലുകൾ നടത്തിയിട്ടുണ്ട് .ആദ്യ കഥാസമാഹാരാം സ്വന്തം സ്മരണക്ക് മുമ്പിലാകുമോ.
അവൾ നന്നായി വിയർത്തിരുന്നു. മനസ്സിലെ ആശങ്കകൾ എഴുതി വച്ചാലോ.. അവൾ ഒരു നിമിഷം ചിന്തിച്ചു. തന്റെ വിഡ്ഢിത്തങ്ങൾ വായിച്ചിട്ട് ആർക്ക് എന്ത് പ്രയോജനം. എങ്കിലും എഴുതിക്കളയാം.
ഒരു പക്ഷേ നാളെത്തന്നെ വെള്ള പുതപ്പിച്ചു കിടത്തുകയാണെങ്കിൽ അടക്കം പറയുന്നവർക്ക് അവൾ മരണം മുൻ കൂട്ടി കണ്ടിരുന്നു എന്ന വിഷയം കൂടി ഓരോരുത്തരുടെ സർഗ്ഗവാസനയ്ക്കനുസരിച്ച് മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാമല്ലോ.
എന്തൊക്കെയായാലും രാത്രി പത്തുമണി കഴിഞ്ഞു. വേദനയ്ക്ക് മാറ്റമൊന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കാൻ പ്രയാസം. ഉറക്കത്തിന്റെ സാമ്രാജ്യത്തിൽ സ്വപ്നങ്ങളെ കൂട്ടിന് വിളിച്ച് പറന്നുല്ലസിക്കാൻ തുടങ്ങിയ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞാലോ. ഏതായാലും പറഞ്ഞേക്കാം. ഇത് തന്റെ അവസാനത്തെ രാത്രിയാണെങ്കിലോ?. അങ്ങിനെ ചിന്തിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ ചിന്തകൾ മനസ്സിന്‍റെ കോണിലെവിടെയോ ഒരു മിന്നൽ പടര്‍ത്തുന്നു.
ഭർത്താവിനെ പതുക്കെ തൊട്ടു വിളിച്ചു. ഉണരാൻ അല്പം മടിയുള്ള കൂട്ടത്തിലാണല്ലോ കക്ഷി.. കൂറ്റനാടിനെപ്പോലെ മുരടനക്കി നെറ്റിചുളിച്ചു. പാതി തുറന്ന കണ്ണുകളോടെ ചോദിച്ചു "എന്താ?"
"എനിക്കൊരു നെഞ്ചുവേദന" നേരിയ സങ്കട ചുവയിൽ അവൾ പറഞ്ഞു.
"നെഞ്ചിന്റെ ഏത് ഭാഗത്താ?" ഉറക്കച്ചടവ് മാറാതെ അയാൾ വീണ്ടും ചോദിച്ചു.
"മധ്യഭാഗത്ത്" അവൾ പറഞ്ഞു.
"മറ്റെവിടേക്കെങ്കിലും വ്യാപിക്കുന്നുണ്ടോ?"ഡോക്ടറൂടെ കൺസൽട്ടിങ് പോലെ തോന്നിയില്ലങ്കിലും അയാളുടെ കണ്ണുകളിലെ ഉറക്കമവളെ വേദനിപ്പിച്ചു.
"ഇല്ല. അവിടെത്തന്നെ. നല്ല വേദനയുണ്ട്" അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇത്ര പ്രധാനപ്പെട്ട കാര്യം കേട്ടിട്ടും ചെറിയൊരു വേവലാതി പോലും അയളുടെ നോക്കിലോ വാക്കിലോ വരാതിരുന്നത് അവളെ വേദനിപ്പിച്ചു.
"അതു വല്ല ഗ്യാസുമായിരിക്കും. വെളുക്കുന്നതു മുതൽ ഇരുട്ടുവോളം വലിച്ചു വാരി കഴിക്കും. എന്നിട്ട് രാത്രിയായാൽ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ …"അയാൾ ഉറക്കത്തിന്റെ രസച്ചരട് പൊട്ടിച്ചതിന് അവളോട് കയർത്തു.
അവൾ പ്രതീക്ഷിച്ച പ്രതികരണമായിരുന്നെങ്കിലും ആ നിമിഷത്തിൽ മനോവിഷമം അനുഭവപ്പെട്ടു. അവസാന നിമിഷത്തിൽ ഭർത്താവിന്റെ കൈകൊണ്ട് തുള്ളി വെള്ളം കിട്ടുമെന്നൊന്നും അവൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. തന്റെ അസാന്നിധ്യം കുടുംബത്തിന് താങ്ങാനാവില്ല എന്നതും താനില്ലാതെ ഒരു കാര്യവും നടക്കില്ല എന്നതും വെറും വിഡ്ഡിത്തങ്ങളായ വിശ്വസങ്ങളാണെന്ന് അവൾക്ക് മനസ്സിലായി. ഈ പ്രപഞ്ചത്തിലെ വെറുമൊരു അണു മാത്രമാണ് താനെന്ന സത്യം അവൾ ഒരിക്കൽകൂടി അടിവരയിട്ടു. ഒരു തലോടലൊ ആശ്വാസവാക്കൊ മതിയായിരുന്നു ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും നൽകിയ ഭർത്താവിൽ നിന്നുള്ള പെരുമാറ്റത്തിൽ. അല്ലെങ്കിലും സ്നേഹം പ്രകടിപ്പിക്കാൻ പണ്ടേ അദ്ദേഹത്തിന് അറിയില്ലല്ലോ.
വിവാഹത്തിന്റെ ആദ്യനാളുകളിൽ പോലും മാധുര്യമേറിയ വാക്കുകള്‍ കേൾക്കാൻ അവൾ കാതുകൾ കൂർപ്പിച്ചിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വാരിപ്പുണരുന്നതും ചുംബനം സമ്മാനിക്കുന്നതും അവൾ വെറുതേ സങ്കല്പിച്ചുകൊണ്ടിരുന്നു. നാളിതുവരെ അത് വെറും സങ്കല്പങ്ങൾ മാത്രമായി തുടർന്നു കൊണ്ടേയിരിക്കുന്നു. സങ്കല്പങ്ങളും സ്വപ്നം കാണലുമെല്ലാം എഴുത്തുകാരുടെ ഒരോ ഭ്രാന്തൻ ചിന്തകളായാണല്ലോ അദ്ദേഹം കണ്ടത്. എഴുത്തുകാർ വികാരജീവികളായിരിക്കുമെന്ന ആക്ഷേപവുമുണ്ട്. ആ ആക്ഷേപത്തിലും ഈ സങ്കല്പ പരവതാനിയിൽ സ്വന്തം ഇഷ്ടാനുസരണം സഞ്ചരിക്കാൻ പറ്റുന്ന ചിന്തകളിൽ അവൾ എന്നും സന്തുഷ്ടയായിരുന്നു.
പക്ഷേ, ഈയിടെയായി അയാളെയും ചുറ്റിപ്പറ്റിയുള്ള സങ്കല്പങ്ങൾ മെനഞ്ഞെടുക്കാൻ അവൾ ശ്രമിക്കാറില്ല. കാരണം സങ്കല്പസാമ്രാജ്യത്തിലെ കൊട്ടാര വാതിലിൽ നിന്നും പടി ഇറങ്ങിപ്പോരുമ്പോൾ നിർവ്വികാരനായ ഭർത്താവിന്റെ മുഖം അവളിൽ അസ്വസ്ഥത പരത്തി. അതിൽ പിന്നെ വികാരവിചാരങ്ങളേതുമില്ലാതെ അയാൾ തെളിയ്ക്കുന്ന വഴിയേ വെറുതേ അങ്ങനെ ജീവിച്ചു തീർക്കലായിരുന്നു അവളുടെ ജീവിതം. എങ്കിലും അദ്ദേഹത്തേയും കുഞ്ഞിനേയും വിട്ട് മരണത്തിന്റെ ഗർത്തത്തിലേക്ക് പതിക്കുക എന്നത് അവൾക്ക് ഊഹിക്കാൻ പോലും സാധിച്ചില്ല. പ്രകടിപ്പിക്കുന്ന സ്നേഹത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല. അവൾ പ്രണയാർദ്രമായ വാക്കുകൾ പറയുമ്പോൾ പ്രായം കൊണ്ട് അയാൾ മറകെട്ടി. അതിൽ അവൾക്കു് നിരാശ അനുഭവപ്പെട്ടു. പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാർക്കിടയിൽ പ്രണയം ഇറ്റിവീഴുന്ന വക്കുകളുതിരണം. അവരുടെ പ്രവ്യത്തികളിലും പ്രണയത്തിന്റെ മയിൽപ്പീലി വിടർത്തിയതേയില്ല.
കൂടെ പഠിച്ചവരും കുടെ ജോലി ചെയ്തവരുമായ സ്തീകളോട് സംസാരിക്കുമ്പോൾ അയാളുടെ വാക്കുകളിൽ പ്രണയം ചുവയ്ക്കുന്നതും ആ കണ്ണുകൾ വിടരുന്നതും അവൾ ശ്രദ്ധിച്ചു. തന്നോട് കാണിക്കാത്ത പുഞ്ചിരി അവർക്കായി സമ്മാനിക്കുമ്പോൾ അവളുടെ മനസ്സ് പിടഞ്ഞു
ഭാവിയിൽ ഒരു കൊച്ചു വീട് സ്വന്തമായി വേണമെന്നുള്ള തന്റെ ആവശ്യം പോലും ആയാൾ ഗൌനിക്കാറില്ല. തങ്ങളുടെ കൊട്ടാരത്തിന്റെ രുപഭംഗിയെക്കുറിച്ചും അതിന്റെ സൌകര്യങ്ങളെക്കുറിച്ചും ഒരേ ഇരിപ്പിടത്തിലിരുന്ന് പങ്ക് വെക്കാമെന്നവൾ പലപ്പോഴും പറഞ്ഞു. അപ്പോഴൊക്കെ വെറുമൊരു മൂളലിലൊ അല്ലെങ്കില്‍ അതെല്ലാം സമയകുമ്പോൾ ചിന്തിച്ചാൽ മതിയല്ലൊ എന്നും പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.
രാതി പതിനൊന്നു മണി കഴിഞ്ഞിട്ടും വേദനക്ക് മാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ കൂർക്കം വലി ശ്രുതി ചേരാതെ സംഗീതമഴപെയ്തു കൊണ്ടേയിരുന്നു. വായിച്ച് തീർക്കാനൊരുപാട് പുസ്തകങ്ങൾ. എഴുതി തീർക്കാൻ അനവധി കാര്യങ്ങള്‍. ഇതിനിടയിൽ ഒരു യാത്രയയപ്പ് പോലുമില്ലാതെ ഇതുവരെ ജീവിതത്തെ ഇഷ്ടപ്പെട്ട കനിപോലെ വാരിപ്പുണർന്ന് മാറോടു ചേർത്തിയതിന് ഒരു ഉപഹാരം പോലും ലഭിക്കാതെ അന്ത്യയാത്രയ്ക്ക് സമയമായോ? മരണം മുൻകൂട്ടി കണ്ട വിറയലൊ ബദ്ധപ്പാടോ അവളുടെ എഴുത്തിൽ നിഴലിച്ചില്ല..ചിന്തകൾ കാടുകേറി പോകവേ രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ അവൾ അറിയാതെ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.
പതിവ് പോലെ കാലത്തെ അഞ്ചുമണിക്കു തന്നെ ഉണരാൻ അവൾക്ക് സാധിച്ചില്ല. തലേന്നാളിന്റെ ഉറക്കക്ഷീണമാകാം.
തനിക്കായി ഒരു പ്രഭാതം കൂടിവിരിഞ്ഞു. അന്നുചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ കളം വരച്ച് ചാർട്ട് തയ്യാറാക്കി ഉറക്കമുണർന്ന് കിടന്ന കിടപ്പിൽ കിടന്നു തന്നെ അന്നത്തെ പ്ലാനിങ്ങും അവൾക്ക് പതിവുള്ളതാണ്. വേദന മാറിയെങ്കിലും ചിന്തകൾ കാറ്റിലെ പട്ടം കണക്കേ പറന്നു കൊണ്ടേയിരുന്നു. അതിന്റെ ചരടിന്റെ അറ്റം പക്ഷേ, അവളുടെ കൈപ്പിടിയിലായിരുന്നില്ല....
മനസ്സില്‍ ഒരു ഭയം തോന്നിയാല്‍ ഇണയില്‍ നിന്നുള്ള ഒരു ആശ്വാസ വാചകം തന്നെയാണ് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുക.
മറുപടിഇല്ലാതാക്കൂകഥ നന്നായി പറഞ്ഞിരിക്കുന്നു..
ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ അത് എന്‍റെയും അനുഭവം ആയിരുന്നോ എന്നും തൊന്നി പോയി.
നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂമനസ്സിലെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ കാണാതെ വരുമ്പോള്‍ ഉണ്ടാകുന്ന ആകുലതകളും പ്രയാസങ്ങളും ഭംഗിയായി പറഞ്ഞു.അരമതിലില്‍ നിന്ന് മുളംന്തോട്ടി കൊണ്ട് ചക്ക വലിച്ചിടുന്നതൊക്കെ ശരിക്കും ചെയ്യുന്നതായി തോന്നിയ എഴുത്ത്. ഭര്‍ത്താവിന്റെ സ്വഭാവവും ഭാര്യയുടെ പ്രതീക്ഷകളും നന്നാക്കി.
ആശംസകള്‍.
kuzhappamillaaaaaaaaaaaaaaaa
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. പശ്ചാത്തലാവതരണം എല്ലാ രചനകളിലും വളരെ റിയലിസ്റ്റിക് ആണ്. “ഉമിത്തീ” യിലെ ചെറിയ നാല്‍ക്കവലയും ഉയര്‍ച്ചയില്ലാത്ത കടയുടെ വിവരണവും ഇവിടെ ചക്കയിടാന്‍ പോകുന്നതും എല്ലാം. സംഭ്രമിക്കുന്ന മനസ്സിന്റെ വിഹ്വലതകളും നന്നായി പറഞ്ഞു. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ ഇനിയും ഭംഗിയായിരിക്കും.
മറുപടിഇല്ലാതാക്കൂപേടിച്ചിട്ടാണ് വായിച്ചത്, ഇനി എങ്ങാനും അറ്റാക്ക് വന്നാലോ ? എന്തായാലും നന്നായിട്ടുണ്ട്... അതില്‍കൂടുതല്‍ അക്ഷരത്തെറ്റുകളും..
മറുപടിഇല്ലാതാക്കൂഒതുക്കമുള്ള ഭാഷയില്‍ നല്ലൊരു കഥ പറഞ്ഞു.
മറുപടിഇല്ലാതാക്കൂകൂടെ എന്തൊക്കെയോ തിരിച്ചറിവുകളും കഥ നല്‍കുന്നുണ്ട്.
കഥയും ശൈലിയും ഇഷ്ടായി.
ആശംസകള്‍
കഥാകാരി ആത്മകഥാംശം ഫലിപ്പിക്കുന്ന മട്ടില്‍ കഥ പറഞ്ഞതായി തോന്നി.പുരുഷാധിപത്യ സമൂഹത്തിലെ ഒരു സാധാരണ veettammayude chinthakalum vihwalathakalum ഈ കഥയില്‍ kori ittirikkunnu ..nannayi ..
മറുപടിഇല്ലാതാക്കൂജുബൈരിയ കഥ വളരെ നന്നായിട്ടുണ്ട്.ശരിക്കും വിഷമം തോന്നി.ചരടറ്റം വിട്ടെന്ന് കേട്ടപ്പോള്‍....
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകഥയും ശൈലിയും നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂആശംസകള്.
കഥ വളരെ നന്നായി.
മറുപടിഇല്ലാതാക്കൂഒരുപാട് വളവു തിരുവുകളില്ലെങ്കിലും നല്ല ഒഴുക്ക്.
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.
നന്നായിരിക്കുന്നു,ജിഷാദ് പറഞ്ഞ പോലെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക
മറുപടിഇല്ലാതാക്കൂഅറ്റാക്കു വരാന്‍ ഇപ്പോ സമയോം കാലോം ഒന്നുമില്ല...രണ്ട് ദിവസം മുമ്പാണു ഇവിടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് ഒരു 29 വയസ്സായ ചെറുപ്പക്കാരന്‍ അറ്റാക്ക് വന്നു മരിച്ചത്...
പിറ്റെ ദിവസം നാട്ടില്‍പോകാനിരുന്നതാ... ഷോപ്പിങ്ങിനു പോയതായിരുന്നു...
ബ്ലോഗില്‍ ഒരു തുടക്കക്കാരനാണ്,
മറുപടിഇല്ലാതാക്കൂകഥ വളരെ നന്നായിരിക്കുന്നു, ചില ഭാഗങ്ങള്‍ വായിച്ചപ്പോള്‍ മനസ്സ് ഒന്ന് വീട്ടില്‍ വരെ പോയി.
നായികക്ക് എന്റെ പത്നിയുടെ ഒരു മുഖച്ചായയുള്ളത് കൊണ്ട്, മനസ്സില്‍ ഒരു കുറ്റ ബോധത്തിന്റെ മിന്നലാട്ടം.
എന്റെ അയല്നാട്ടുകാരിക്ക് എല്ലാ വിജയാശംസകളും
നല്ല കഥ ..എന്നാലും ആ ഭര്‍ത്താവിനെ ഇങ്ങനെ കൊല്ലണ്ടായിരുന്നു ...
മറുപടിഇല്ലാതാക്കൂഒരു കഥ വായിക്കുമ്പോള്‍ കഥാപാത്രങ്ങളോടൊപ്പം നമ്മളും അറിയാതെ സഞ്ചരിക്കുക എന്നത് കഥാകൃത്തിന്റെ വിജയമാണ്. ലളിതസുന്ദര ശൈലിയില്‍ അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കാനുള്ള കഴിവ് തെളിയിച്ച കഥ.നമ്മുടെ ചുറ്റുവട്ടത്തുള്ള കഥ.നമ്മുടെ കഥ.
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്..
നല്ല അവതരണം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.....
മറുപടിഇല്ലാതാക്കൂമുന്പ് ഇത് വായിച്ചിട്ടുണ്ട്, അന്നേ ഇഷ്ടമായി.....
ആശംസകള്‍........!!
മനസ്സിന്റെ വിഹ്വലകള്‍ വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. കഥ നന്നായി.
മറുപടിഇല്ലാതാക്കൂകഥയുടെ ശൈലി എനിക്ക് ഇഷ്ട്ടായി ലളിത്യമുണ്ട് വരികളില്‍
മറുപടിഇല്ലാതാക്കൂ"പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാർക്കിടയിൽ പ്രണയം ഇറ്റിവീഴുന്ന വക്കുകളുതിരണം."
മറുപടിഇല്ലാതാക്കൂനല്ല ഭാഷ, ശൈലി .
ഏറെ ഇഷ്ടമായി..!!
നന്നായി എഴുതി
മറുപടിഇല്ലാതാക്കൂവായനയുടെ പകുതിയായപ്പോൾ ഒരു ഹൃദയസ്തംഭനം വരുമെന്നു തോന്നി, പിന്നെ ഭർത്താവ് പരിചരിക്കുമെന്നും. അവളുടെ ആഗ്രഹങ്ങൾപോലെ ഒന്നും നടക്കില്ലെന്നു കണ്ടിട്ടും, ഓരോ ദിവസത്തിലെയും ചിട്ടകൾ തെറ്റിക്കാത്ത ഒരു സ്ത്രീ ഹൃദയം. നല്ല അവതരണം. ആശംസകൾ........
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ