കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിരിക്കുന്നുവെങ്കിലും ബീരാനിക്കയുടെ ചായമക്കാനിയില്‍ നല്ല തിരക്കാണ്. നിരക്ഷരനാണെങ്കിലും പ്രമുഖ പത്രങ്ങളെല്ലാം വരുത്തണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധം. തകര്‍ന്നു വീഴാറായ മേല്‍ക്കൂര പുതുക്കി പണിയുന്നതിലൊ അംഗവൈകല്യം വന്ന ഇരിപ്പിടവും ഊണ് മേശയും മാറ്റുന്നതിലൊ ബീരാനിക്ക ശ്രദ്ധിക്കാറില്ല.
തന്‍റെ കൊച്ചുഗ്രാമത്തിലെ ശക്തമായ രണ്ട് പാര്‍ട്ടിയിലെ പ്രതിനിധികളുടെ ചര്‍ച്ചയും വഴക്കും ഇവിടെ വെച്ചുതന്നെയാണല്ലോ. അതുകൊണ്ട് തന്നെ അക്ഷരങ്ങളുമായി നേരിട്ട് കൂട്ടിമുട്ടലുകള്‍ നടത്താറില്ല. എങ്കിലും പൊതുകാര്യങ്ങളില്‍ അദ്ദേഹത്തിന് നല്ല ജ്ഞാനമാണ്.
അതിരാവിലെ കുപ്പായം പോലുമില്ലാതെ കൂനിപ്പിടിച്ച് വരുന്ന തിയ്യന്‍ വേലായുധന്‍ മാതൃഭൂമി ഉറക്കെ വായിച്ചാലെ അന്നേക്ക് വേണ്ട ഉത്സാഹം കിട്ടൂ. അയാളുടെ ഛായയുള്ള പഴംപൊരിയും കടുപ്പത്തിലൊരു കട്ടന്‍ കാപ്പിയും അകത്ത് ചെന്നാല്‍ പിന്നെ പത്രത്തിലേക്ക് മുഖം പൂഴ്ത്തും.
ഇന്നും ഇരുപക്ഷത്തെ അണികകളും ഹാജരായിട്ടുണ്ട്. ഇക്കായുടെ സഹധര്‍മ്മിണി തിത്തുമ്മു പുട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. തൂക്കില്‍ കിടന്ന് പിടയുന്ന ചെറിയ ഉള്ളിയുടേയും ഉലുവയടേയും ഗന്ധം അടിച്ചു കയറിയ ഭരണപക്ഷത്തിന്‍റെ നാസാരന്ദ്രങ്ങള്‍ പൂര്‍വ്വാധികം വിടരുന്നത് കണ്ട് പുട്ടിന് ഓര്‍ഡര്‍ നല്‍കി ഓരോരുത്തരും സ്ഥലം പിടിച്ചു. പൊടിയില്‍ തരി കൂടിയതോ എന്തോ തിത്തുമ്മുവിന്‍റെ പുട്ടിന്. പതിവിലേറെ ഗൌരവം.
ചര്‍ച്ചക്ക് ചുടേറിയപ്പോള്‍ ഭരണ പക്ഷക്കാരന്‍ ആരോടൊക്കെയോ കണക്ക് തീര്‍ക്കാന്‍ പറ്റാത്ത ദേഷ്യത്തില്‍ മുഷ്ടിചുരുട്ടി പുട്ടിനൊരു കുത്തുകൊടുത്തു. ആവേശം ഒട്ടും ചോരാതെ പുട്ടു പോയത് പ്രതിപക്ഷത്തിന്‍റെ ഒരു കടുകു മണിയുടെ പ്ലേറ്റിലേക്ക്. മനപ്പൂര്‍വ്വമെന്നു പറഞ്ഞ് നിയമസഭയെ ഓര്‍മ്മിപ്പിക്കുമാറ് പ്രതിപക്ഷം എഴുന്നേറ്റു മുണ്ടുപൊക്കുകവരെ ചെയ്തു. സഭ്യവും അസഭ്യവും മഴയായ് പെയ്തു. പൊട്ടലും ചിറ്റലുമായി പരസ്പരം നേതാക്കളെ തെറിപറഞ്ഞപ്പോള്‍ കയ്യാങ്കളിയിലെത്തി.
ഇരിപ്പിടവും മേശയും, മുട്ടു കുത്തി വീണ കത്തിയും കമ്പിപ്പാരയും തൂവെള്ള വസ്ത്രത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് സ്ഥാനമാനങ്ങള്‍ മാത്രമല്ല ഇവരെ മസിലുപിടിച്ചു് നടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബീരാനിക്കക്ക് മനസ്സിലായത്. ശ്രദ്ധയൊന്നു തെറ്റിയാല്‍ സ്വന്തം പള്ളക്ക് കേറുന്ന തരത്തിലാണല്ലോ ഇതല്ലാം പൂഴ്ത്തി വെച്ചിരിക്കുന്നത്.
തറയില്‍ ഇരുമുന്നണികകളില്‍ നിന്നും ഓരേ വര്‍ണത്തിലുള്ള ചോര പരന്നു. മരണപ്പിടച്ചിലിനും വ്യത്യസ്ഥതയുണ്ടായിരുന്നില്ല. പക്ഷഭേദമൊന്നും നോക്കാതെ കെട്ടിപ്പിടിച്ച് പിടഞ്ഞ് മരിച്ചു.
നാട്ടില്‍ നിന്നും ജയിച്ച മന്ത്രിയും പ്രതിപക്ഷനോതാവും തങ്ങളുടെ അണികള്‍ കടിച്ചു കീറുന്നതറിഞ്ഞില്ല. കാരണം ടൂറിസത്തിന്‍റെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ വിദേശപര്യാടനത്തിനായി അടുത്തടുത്ത സീറ്റുകളില്‍ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് പൃഷ്ഠഭാഗം സീറ്റിലമര്‍ത്തി ഇരുന്നു.കസേര ഏതായാലും വിട്ടു കൊടുക്കാന്‍ പ്രയാസം..
ജുബൈരിയ,കാലികപ്രസക്തമായ കഥ,ലളിതമായി പറഞ്ഞുവല്ലോ...അഭിനന്ദനങള്‍!
മറുപടിഇല്ലാതാക്കൂകറക്റ്റ്
മറുപടിഇല്ലാതാക്കൂNANNAYI ... KOLLAM :)
മറുപടിഇല്ലാതാക്കൂKURE AYALLO KANDITTU ...
ഇരിപ്പിടവും മേശയും, മുട്ടു കുത്തി വീണ കത്തിയും കമ്പിപ്പാരയും തൂവെള്ള വസ്ത്രത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് സ്ഥാനമാനങ്ങള്‍ മാത്രമല്ല ഇവരെ മസിലുപിടിച്ചു് നടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബീരാനിക്കക്ക്
മറുപടിഇല്ലാതാക്കൂമനസ്സിലായത്.
good one
ഇപ്പോള്‍ നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്നത് വളച്ചുകെട്ടില്ലാതെ ഒരു ചായക്കടയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂപോസ്റ്റിലെ ഗ്യാപ്പുകളൊക്കെ ഒന്നുകൂടി ശരിയാക്കി പോസ്ടിയാല്‍ ഒന്നുകൂടി നന്നായേനെ
ആശംസകള്‍.
നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂറാംജി ചേട്ടന്‍ പറഞ്ഞത് പോലെ
പോസ്റ്റ് ഒന്നു റീ അറേഞ്ച് ചെയ്താല്‍ കൂടുതല്‍ നന്നായിരിക്കും..
കഥയിലെ പുട്ട് വിശേഷം ജോറായി.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്!
കഥ നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂരാഷ്ട്രീയക്കാരോടാ കളി അല്ലേ? സൂക്ഷിച്ച് വേണം കേട്ടോ. എല്ലാ തൂവെള്ളക്കുപ്പായത്തിനുള്ളീലും ആ യുധമുണ്ടെന്നു സംശയിക്കേണ്ടുന്ന കാലമാണിത്
മറുപടിഇല്ലാതാക്കൂബ്ലോഗ് ഉടച്ചു വാര്‍ക്കൂ. അല്ലേല്‍ സമരം ചെയ്യും.
മറുപടിഇല്ലാതാക്കൂ(ഇത്താ, നന്നായി കേട്ടോ)
നന്നായി എന്നുതന്നെ പറയുന്നു.
മറുപടിഇല്ലാതാക്കൂരാഷ്ട്രീയത്തിലെ കൈകോര്‍ക്കലും
തമ്മില്‍ തല്ലും വ്യക്തമാക്കി.
ജുവൈറിയ നന്നായി കേട്ടോ ,ഒരു അരാഷ്ട്രീയ വാധിയാണോ ..അല്ലാന്നു കരുതുന്നു .ബീരനിക്കമാര്‍ക്ക്
മറുപടിഇല്ലാതാക്കൂചായപ്പണിയെ അറിയൂ ആവോ ?...
നമ്മുടെ വി .കെ പടിയിലെ അയമുട്ടിക്കാന്റെ ചായപ്പീടികയിലെത്തിയ അനുഭവം
മറുപടിഇല്ലാതാക്കൂഎന്തായാലും നന്നായി
നല്ലത് തന്നെ... (കഥ)
മറുപടിഇല്ലാതാക്കൂചായ മക്കാനികളിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ചോരക്കളി വേണ്ടേ വേണ്ട..
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...
വേലായുധന്‍റെ ഛായയുള്ള പഴംപൊരിയും തരികൂടിയ പുട്ടും പോലെ നര്‍മമധുരമായ ആക്ഷേപഹാസ്യത്തോടെ ഒരു പോസ്റ്റ്! പക്ഷെ അവസാനമേത്തിയപ്പോള്‍ സംഗതി സീരിയസായി!
മറുപടിഇല്ലാതാക്കൂനമ്മുടെ ജീര്‍ണിച്ച രാഷ്ട്രീയ അവസ്ഥയെ നന്നായി വരച്ചു കാട്ടി.
ബീരാനിക്കയും മക്കാനിയും ഒക്കെ കുറ്റിയറ്റു പോയിക്കൊണ്ടിരിക്കുന്നു.ഈ മക്കാനിയില്‍ പണ്ട് 'സമോവര്‍'എന്നൊരു സാധനം ഉണ്ടായിരുന്നു. അതിലെ ചായക്ക് പ്രത്യക രുചി ആയിരുന്നു. വവ്വാല്‍ പോലെ തല കീഴായി കിടക്കുന്ന പെട്രോമാക്സ് ഉണ്ടായിരുന്നു.ഇന്നതൊക്കെ വംശനാശം വന്നുപോയിഎങ്കിലും അന്നത്തെ രാഷ്ട്രീയക്കാര്‍ ഇന്നും 'ജീവിച്ചിരിക്കുന്നു'..
നല്ല എഴുത്ത്, നല്ല സന്ദേശം. ഭാവുകങ്ങള്‍ .
ജുവൈരിയ + നല്ല ആശയം+ നല്ല കഥ+ നല്ലഎഴുത്ത് =ചായ മക്കാനി :)
മറുപടിഇല്ലാതാക്കൂഇപ്പ്രാവശ്യം ലൈനൊന്നു മാറ്റിപ്പിടിച്ചു അല്ലെ?
മറുപടിഇല്ലാതാക്കൂനാട്ടുമ്പുറത്തെ ചായമാക്കാനി എല്ലാവരുടെയും ഒരു ഗ്രിഹതുര ഓര്‍മ്മയാണ്, അവിടുത്തെ രാഷ്ട്രീയം, പത്രവായന, വെടിപറച്ചില്‍, അങ്ങിനെ എന്തെല്ലാം! :(
ആക്ഷേപഹാസ്യം നന്നായി.
അക്ഷേപ ഹാസ്യം... ആനുകാലിക പ്രസക്തം
മറുപടിഇല്ലാതാക്കൂഇപ്പൊ തല്ലു വീഴാനും പള്ളക്ക് കത്തി കയറാനും വല്യ കാര്യമൊന്നും വേണ്ടാ..
മറുപടിഇല്ലാതാക്കൂഎല്ലാം കൂടെ ടകെ ടകെ പറഞ്ഞങ്ങു പോയ്...
കഥയെന്ന നിലക്ക് പുതുമയില്ല...
മറുപടിഇല്ലാതാക്കൂപ്രമേയം പ്രസക്തിയുള്ളത് തന്നെ.
അണികള്‍ അങ്കം വെട്ടുമ്പോള്‍
നേതാക്കന്മാര്‍ സസുഖം വാഴുന്നു.. അല്ലെങ്കിലും അണികളുടെ രാഷ്ട്രീയവൈര്യമൊന്നും നേതാക്കന്മാര്‍ പരസ്പരം കാണിക്കില്ലല്ലോ..
പൊതുജനം കഴുത..
മറുപടിഇല്ലാതാക്കൂഞാന് എന്ത് പറയേണം നാടും വീടും വിട്ടു നില്‍ക്കുന്ന എനിക്ക് ചായകടയില്‍ എത്തി തിതുമ്മു വിന്‍റെ പുട്ടും തിന്ന അനുഭൂതി കിട്ടി രാഷ്ട്രീയം എനിക്ക് വശമില്ല എങ്കിലും കഥയുടെ പശ്ചാത്തലം കണ്ണില്‍ കണ്ടു
മറുപടിഇല്ലാതാക്കൂപണ്ടെല്ലാം നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന ചായപീടികയും,രാഷ്ട്രീയ കളികളും നന്നായി...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂഒരു ചായ കുടിക്കാൻ മനസ്സിൽ വിചാരിച്ച് ഇവിടെ കുറച്ചു തിരക്കിലായിരുന്നു.
എല്ലാം സമകാലീന സംഭവങ്ങള്‍ തന്നെ.
മറുപടിഇല്ലാതാക്കൂഅനുമോദനങ്ങള്...
ഇവിടെ രാഷ്ട്രീയം പറയരുത് എന്നൊരു ബോര്‍ഡ് ഉണ്ടായിരുന്നില്ലേ
മറുപടിഇല്ലാതാക്കൂഅന്നൊക്കെ? അതും പൊട്ടിപോയിക്കാനും അല്ലെ ബഹളത്തിനിടയില്‍..ബഹളവും കുറച്ചു വേഗത്തില്‍ ആയി.എന്നാലും വളരെ ആശയ സമ്പുഷ്ടം ആയ കഥ ചെറുത് ആയി പറഞ്ഞു തീര്‍ത്തു..കൊള്ളാം...പ്രത്യേകിച്ച് വെള്ളക്കുള്ളില്‍ ചുവപ്പ്,നേതാക്കളുടെ ഒന്നിച്ചുള്ള പോക്ക് എല്ലാം ഒറ്റ വാക്കില്‍...അഭിനന്ദനങ്ങള്‍...
ആശംസകൾ.. നല്ലൊരു ചായ മക്കാനി..
മറുപടിഇല്ലാതാക്കൂനന്നായി .......... ആശംസകള്‍ .......
മറുപടിഇല്ലാതാക്കൂValarey nannayi abhinandanangal
മറുപടിഇല്ലാതാക്കൂ