2011, നവംബർ 18, വെള്ളിയാഴ്‌ച

മരണത്തിന്റെ വഴി.


ആത്മ സുഹൃത്തിന്റെ ആകസ്മികമായ അന്ത്യത്തെ തുടർന്നാണ് ബോഡി ചെക്കപ്പ് നടത്താൻ അയാൾ തയ്യാറായത്. ഗുളികക്ക് പോലും രോഗമില്ലാത്ത റിസൾട്ടുമായി മനസ്സമാധാനത്തോടെ വീട്ടിലേക്ക് നടന്നു. തനിക്കുള്ള ടിക്കറ്റ് ദൈവം ഇതു വരെ എടുത്തുകാണില്ല. വീട്ടുപടിക്കൽ എത്തിയപ്പോഴാണ് അപകടം പറ്റി ഗുരുതരാവസ്ഥയിൽ ഒരു നായയെ കണ്ടത്. സഹതാപ മനസ്സുമായി അതിനെ പരിചരിക്കാൻ കുനിഞ്ഞതും പറന്നു വന്ന ഒരു ബെൻസ് കാർ റോഡിലെ സ്ഥലം തികയാതെ വന്നപ്പോൾ അവരിലൂടെ കയറി ഇറങ്ങി വീണ്ടും പറന്നു. മരണം വന്ന വഴിയറിയാതെ, വേർത്തിരിച്ചെടുക്കാനാവാതെ രണ്ട് ശരീരങ്ങൾ......

25 അഭിപ്രായങ്ങൾ:

  1. ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരിക്കും മരണം വന്ന് പോകുന്നത്. ഏതായാലും വിഷയം കുറഞ്ഞ വാചകങ്ങളില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ആശംസകള്‍. തുടര്‍ന്നും എഴുതുക

    മറുപടിഇല്ലാതാക്കൂ
  2. മരണം നമ്മള്‍ വിളിക്കാതെ വിരുന്നു വരുന്നു ,,ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  3. തികയതെ,വേർത്തിരിച്ചെടുക്കാനാവാതെ ഈ ചെറിയ തെറ്റുകള്‍ ഒന്ന് തിരുത്തിയേക്കൂ... ഇത്തിരി വരികള്‍ ഒത്തിരി ചിന്തിക്കാനുണ്ട് ... വിളിക്കാതെ വരുന്ന ഒരു അതിഥിയാകുന്നു മരണം ... അത് നമ്മെ തേടി നമുക്ക് ചുറ്റിലും എപ്പോളുമുണ്ട് ...

    മറുപടിഇല്ലാതാക്കൂ
  4. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് എം.ടി.ഒരു കഥാപാത്രത്തിനെക്കൊണ്ട് പറയിച്ചിട്ടുണ്ട്....

    കുറഞ്ഞ വാക്കുകളില്‍ നല്ല കൈയ്യടക്കത്തോടെ പറഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  5. മരണം അങ്ങിനെ ആണല്ലോ ..അവിചാരിത മായി ..നമ്മെ തേടി വെറും.....കുറഞ്ഞ വരികള്‍ കൊണ്ട് നന്നായി എഴുതി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  6. ഹും ... ഇങ്ങനെ വേണം കുട്ട്യോള് കഥ പറയാന്‍ ...
    ആയുസ്സ് ഏറെയുണ്ടെന്നു കൂട്ടി നോക്കുമ്പോള്‍ ആയിരിക്കും വല്ല ബെന്‍സ്‌ കാറോ
    പാണ്ടി ലോറിയൊ കയറി ചാകുന്നത് ....
    നാല് വരികളിലൂടെ നന്നായി പറഞ്ഞു ..
    ആശംസകളോടെ .....

    മറുപടിഇല്ലാതാക്കൂ
  7. മരണത്തിന്റെ വഴി പല രീതിയിലായിരിക്കും.ആരോഗ്യമുള്ളയാള്‍ക്ക് അപകടം പറ്റില്ലെന്നില്ലല്ലോ..പിന്നെ മിനിക്കഥ എന്ന രീതിയില്‍ ഒരു സ്പാര്‍ക്ക് തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  8. നിർഭാഗ്യം എന്നു മാത്രം പറയട്ടെ!

    മറുപടിഇല്ലാതാക്കൂ
  9. ജുവൈരിയ എന്നും മിനിയേ എഴുതൂ എന്ന വാശിയിലാണോ?.കഥ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. മരണം... രംഗ ബോധമില്ലാത്ത കോമാളി...

    ചെറിയ എഴുത്തിന് അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  11. മരണം എപ്പോഴും നമ്മുടെ കൂടെയുണ്ട്.. അടുത്ത നിമിഷം അത് നമ്മെ നാമല്ലാതാക്കി മാറ്റും..

    മറുപടിഇല്ലാതാക്കൂ
  12. പാഞ്ഞു വന്ന കാറും പറന്നു വന്ന

    മരണവും അല്ലെ?

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  13. ഏറ്റം വിശ്വസ്തനാം സുഹൃത്ത്. അവനേറെ സമീപസ്ഥന്‍.

    മറുപടിഇല്ലാതാക്കൂ
  14. ആശയം സ്പഷ്ടമെന്കിലും പതിവ് മികവിലേക്ക് എത്തിയില്ല.ഒന്ന് കൂടി നന്നാക്കാമായിരുന്നു.

    'ഗുളികക്ക് പോലും രോഗമില്ലാത്ത റിസൾട്ടുമായി ' എന്നത് എന്തോ ഒരു യോജിപ്പ് തോന്നിയില്ല
    (ഇതു എന്റെ തോന്നലാവാം. ക്ഷമിക്കുക)

    ആശംസകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  15. മരണം സദാ നമ്മുടെ സഹയാത്രികന്‍്‌..!

    മറുപടിഇല്ലാതാക്കൂ
  16. ജുവൈരിയ, കഥ നന്നായിട്ടുണ്ട്. പക്ഷെ, ഇതേ വിഷയം മറ്റാരോ അവതരിപ്പിച്ചത് ഓര്‍മ്മ വരുന്നു.

    മറുപടിഇല്ലാതാക്കൂ
  17. കാലില്‍ ധരിച്ചിരിക്കുന്ന ചെരിപ്പും കാലുംതമ്മില്‍എത്ര അകലമുണ്ടോ അത്ര അടുത്താണ് മരണം

    മറുപടിഇല്ലാതാക്കൂ
  18. കാലില്‍ ധരിച്ചിരിക്കുന്ന ചെരിപ്പും കാലുംതമ്മില്‍എത്ര അകലമുണ്ടോ അത്ര അടുത്താണ് മരണം

    മറുപടിഇല്ലാതാക്കൂ