2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

വികസനം


നഖം മുറിച്ചാലുടന്‍ കുപ്പയി കൊണ്ടു പോയികുഴിച്ചിടണമെന്നത് വലിയമ്മക് നിര്‍ബന്ധമാണ് . നഖങ്ങ വെറുതെ ഇട്ടാ ഉറുമ്പുക കൂട്ടി വീടിന്റെ തറവരെ നിരക്കുമത്രെ. വലിയമ്മയുടെ വെറും വിശ്വാസം മാത്രമാണോ എന്തോ..ഇന്നു്‌ ഞങ്ങളുടെ വീട് പൊളിച്ച് തറവരെ നിരപ്പാക്കി.നഖം മണ്ണിനടിയി ഇടാതിരുന്നിട്ട് ഉറുമ്പുക ചെയ്ത പണിയല്ല.റോഡ്‌ വികസനത്തിന്റെ പേരി ജെ.സി.ബി വന്ന്‌ ഞങ്ങളുടെ വീട് അടിയോടെ കോരി കൊണ്ടു പോയിരിക്കുന്നു.

21 അഭിപ്രായങ്ങൾ:

  1. അങ്ങനെ വികസനത്തിന്റെ പേരില്‍ എന്തെല്ലാം

    മറുപടിഇല്ലാതാക്കൂ
  2. ഇത്ര ചെറിയ ഒരു കഥയില്‍ ഇത്രയേറെ അക്ഷരത്തെറ്റുകള്‍ കണ്ട് കോരിത്തരിച്ചുപോയി. എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  3. കഥയുടെ വിഷയവും അത് പറഞ്ഞ രീതിയും മനോഹരം. തുടക്കമെന്ന നിലക്ക് അക്ഷരതെറ്റുകൾ ക്ഷമിക്കാമെങ്കിലും അത് പൂർണ്ണമായി ഒഴിവാക്കാൻ പരിശ്രമിക്കുക

    മറുപടിഇല്ലാതാക്കൂ
  4. നടക്കട്ടെ മാഷേ....പറഞ്ഞത് പോലെ അക്ഷരത്തെറ്റ് ഒരു കല്ലുകടി തന്നെയാണ്.

    മറുപടിഇല്ലാതാക്കൂ
  5. വികസന ഭ്രാന്ത്‌ സിന്താബാദ്‌.

    മറുപടിഇല്ലാതാക്കൂ
  6. ജെസീബിയെ സൂക്ഷിച്ചു നോക്കു .. അതിനു ഉറുമ്പിന്റെ ച്ഛായ കാണാം.

    മറുപടിഇല്ലാതാക്കൂ
  7. ശേഷക്രിയകളില്‍ കൂട്ടിനായെത്തുന്നു
    ശീര്‍ഷകം മാറ്റിയ പാതകളും..!!

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് . ജെ സി ബി വീണ്ടും വില്ലന്‍

    മറുപടിഇല്ലാതാക്കൂ
  9. ഇത് ഉഷാറായി നകം മുറിച്ചാല്‍ കുഴി ചിടനം

    പല്ലുപരിച്ചാല്‍ പുര പുറത്ത് എറിയണം

    ഇങ്ങനെ ഒരുപാട് സംഭവം അല്ലാത്ത സംഭവങ്ങളും വിശ്വാസങ്ങളും

    ആശംഷകള്‍

    മറുപടിഇല്ലാതാക്കൂ
  10. നല്ല ആശയം കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു . ഒപ്പം ചില നാട്ടു വിശ്വാസങ്ങളും ... അതിലൊക്കെ ചില കാര്യങ്ങള്‍ കാണുമായിരിക്കും പരോക്ഷമായി ...

    മറുപടിഇല്ലാതാക്കൂ
  11. jcb ക്ക് ഉറുമ്പിന്റെ ചായയുണ്ടോ ?

    മറുപടിഇല്ലാതാക്കൂ