2011, ജനുവരി 1, ശനിയാഴ്‌ച

നഷ്ടങ്ങൾ

ദീർഘയാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോൾ വീട് തുറന്ന് കിടക്കുന്നതാണ് കണ്ടത്.സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നു.ഭാര്യയും കുട്ടികളും എന്തൊക്കെ നഷ്ടപ്പെട്ടു എന്നറിയാൻ പരിഭ്രമത്തോടെ ഓടിനടന്നു.
                      എന്റെ മാലയും വളകളും കാണാനില്ല.”ഭാര്യാ  അലമുറയിട്ടു.
മുപ്പത്തഞ്ചുപവനാണ് പോയത്.” അവൾക്ക് സങ്കടം അടക്കാൻ കഴിയുന്നില്ല.അമ്മുമ്മ സ്നേഹത്തോടെ കൊടുത്ത ഒന്നരപ്പവന്റെ കുണുക്കും അതിൽ‌പ്പെടും.
       എന്റെ ലാപ്ടോപ്പ് പോയി. ഷിറ്റ്” എന്നു് പറഞ്ഞ് മകൻ മേശയിലിടിച്ചു.
 അങ്കിൾതന്ന ഫോറിൻ ലാച്ച കാണാനില്ല മമ്മി.” മോളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
                അയാൾമാത്രം നിസ്സംഗ്ഗനായി ഇരുന്നു.മോഷ്ടാക്കളിലും കലാസ്വാദകരു
ണ്ടല്ലോ എന്നാണ് തമാശയോടെ ചിന്തിച്ചത്.എഴുതിപൂർത്തിയാകാത്ത ആ ഉത്തരാധുനിക കവിത വീണ്ടും ഓർത്തെടുക്കാൻ കഴിയുമോ എന്നാലോചിച്ച് വിമ്മിഷ്ടത്തോടെ അയാൾ എഴുത്തുമേശയിലേക്ക് നടന്നു.

47 അഭിപ്രായങ്ങൾ:

 1. ഉത്തരാധുനിക കവിത മോഷ്ടിക്കുന്ന കള്ളന്മാരോ?
  കലികാലം.

  പുതുവത്സരാശംസകൾ!

  മറുപടിഇല്ലാതാക്കൂ
 2. 'അത്യന്താധുനികത'യെ ആക്ഷേപഹാസ്യത്തിലൂടെ നന്നായൊന്നു പരിഹസിച്ചുവിട്ടിരിക്കുന്നു ഈ കുഞ്ഞുകഥയിലൂടെ.
  മിനിക്കഥയില്‍ മികവു തെളിയിക്കുന്ന കഥാകാരിക്ക് ആശംസകള്‍.
  ഇനിയും ഈ 'തൂലിക'യിലൂടെ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. എങ്കില്‍ മോഷ്ടാവ് ബ്ലോഗ്ഗര്‍ ആവാനാണ് സാദ്ധ്യത. നമുക്ക് വിക്കി ലീക്സിനോട് ചോദിക്കാം.

  മറുപടിഇല്ലാതാക്കൂ
 4. ഈ നഷ്ടം ഭീകരം തന്നെ. ഇനി എവിടെ നിന്നോര്‍ത്തെടുക്കാനാ. കള്ളന്‍ വല്ല മാസികയിലും പോസ്റ്റാതിരുന്നാല്‍ മതി

  മറുപടിഇല്ലാതാക്കൂ
 5. കവിതാ ബ്ലോഗുകളില്‍ ഒന്ന് തപ്പി നോക്കൂ ...!!

  മറുപടിഇല്ലാതാക്കൂ
 6. എവിടെങ്കിലും അച്ചടിച്ചു വരുമ്പോ കാണാം.

  നല്ല കഥ,

  മറുപടിഇല്ലാതാക്കൂ
 7. ഹ ഹ ഹ.. പാവം കള്ളന്‍ ...
  ഇനി ആ ഉത്തരാധുനിക കവിത വായിച്ച് അയാള്‍ ബ്രന്താനായി നടക്കാം ....

  കള്ളന്‍ ആരാ എന്നതില്‍ എനിക്കൊരു ചെറിയ സംശയം ഉണ്ട്.. നോക്കട്ടെ ... ഇനി എവിടയാ ആ ഉത്തരാധുനിക കവിത പ്രത്യക്ഷപ്പെടുന്നത് എന്ന്

  മറുപടിഇല്ലാതാക്കൂ
 8. വായിച്ചു ചിരിച്ചു..ജുവൈരിയ ഇപ്രാവശ്യം നര്‍മ്മമത്തിന്റെ മേമ്പോടിയില്‍ ആണല്ലോ കഥ..അക്ബര്‍ക്കാന്റെ കമെന്റും കലക്കി..

  മറുപടിഇല്ലാതാക്കൂ
 9. @@
  അലിക്കാ, ഹംസക്കാ,
  കള്ളനെ കിട്ടി!
  അയാള്‍ തന്നെ. ആ മാഷ്‌.
  അയാള്‍ക്കെല്ലാതെ മറ്റാര്‍ക്കു വേണം ഉത്തരാധുനിക ദക്ഷിണാഫ്രിക്കന്‍ കുശ്മാണ്ടന്‍ ഗവിത!

  ##

  മറുപടിഇല്ലാതാക്കൂ
 10. കഥ നന്നായി , പുതു വത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. ഹായ്, ഈ കള്ളന്മാരുടെ ഒരു കാര്യമേ. ഞാനിനി ആറ് മാസത്തേയ്ക്ക് ഉത്തരാധുനികകവിത പോസ്റ്റ് ചെയ്യുന്നില്ല. എന്തെങ്കിലും സംശയം തോന്നിയാലോ?

  മറുപടിഇല്ലാതാക്കൂ
 12. കഥയിലെ നര്‍മ്മവും കമ്മന്റുകളിലെ നര്‍മ്മവും രസകരം.

  മറുപടിഇല്ലാതാക്കൂ
 13. ഹഹ
  നല്ല രസം
  ടെന്‍ഷനടിക്കാതെ അയാളോട് വേറെ ഒന്നെഴുതാന്‍ പറയൂ .
  കുഞ്ഞി കഥയില്‍ അല്പം കാര്യമില്ലാതില്ല.

  മറുപടിഇല്ലാതാക്കൂ
 14. "ഇളം കാറ്റില്‍ തേങ്ങാ..കുലകള്‍ ആടുന്നു.."
  ഇതല്ലേ ഒരു വരി ?? ;-)

  ഹ..ഹ..ഹ...രസമായിട്ടുണ്ട് കഥ.

  മറുപടിഇല്ലാതാക്കൂ
 15. അയാളോട് ആ ചവറു കൊട്ടയിലൊന്നു നോക്കാന്‍ പറയാന്‍ മേലായിരുന്നോ...
  ചിലപ്പോള്‍ കള്ളന്‍ തന്നെ എടിടരുടെ ജോലി ഏറ്റെടുത്തു കാണും....

  മറുപടിഇല്ലാതാക്കൂ
 16. ഇങ്ങനെ നിസ്സംഗനായാല്‍ അയാള്‍ എങ്ങനെ വീണ്ടും അത് സാധിക്കും?

  ചിലപ്പോള്‍ സാധിക്കുമായിരിക്കും .

  സംഗതി ഉത്തരാധുനികനല്ലേ ...

  നല്ലൊരു പുതുവത്സരം കൂടി നേരുന്നു ...

  മറുപടിഇല്ലാതാക്കൂ
 17. കൊള്ളാം.ബാഹ്യ സംപതുകളുടെ നഷ്ടതെക്കാള്‍ സ്വന്തം കൃതിയുടെ നഷ്ടം വേദന ആയി സൂക്ഷിക്കുന്ന
  ഗ്രഹ നാഥന്‍ നിസന്ഗര്‍ ആയ പുതു തലമുറയുടെ ഒരു പ്രാധിനിധ്യം കൂടി പേരുന്നുണ്ട്‌. പിന്നെ ഒരു
  കൂട്ട് ഉത്തരവാദിത്വം ഉള്ള സമൂഹത്തില്‍ അവനവന്റെ
  നഷ്ടങ്ങളെ മാത്രം കാണുന്ന ഒരു സ്വാര്‍ഥതയും.

  മറുപടിഇല്ലാതാക്കൂ
 18. ഹഹഹ..കള്ളന്‍ ഈ ബൂലോകതുണ്ടോ ..
  നമുക്ക് ഈ കേസ്..സി ബി ഐ യെല്പ്പിക്കാം..
  ഒരു ഡമ്മി കൊണ്ടുവാരാന്‍ പറയണം.

  മറുപടിഇല്ലാതാക്കൂ
 19. അല്ല ഈ ഉത്തരാധുനിക കവിത എന്നാല്‍ എന്താ? കിലോയ്ക്ക് എന്തു വില വരും?

  മറുപടിഇല്ലാതാക്കൂ
 20. കവിതയേയും വെറുതെ വിടില്ല അല്ലേ..!


  അയാൾമാത്രം നിസ്സംഗ്ഗനായി ഇരുന്നു.
  നിസ്സംഗത=വിരക്തി
  ആ ടൈമിൽ അതാണോ മനസ്സിൽ ഉദിച്ചുയരുന്ന വികാരം..??!!
  :)

  മറുപടിഇല്ലാതാക്കൂ
 21. കഥ നന്നായി....
  പുതുവത്സരാശംസകള്‍ ....

  മറുപടിഇല്ലാതാക്കൂ
 22. ജുവൈരിയ ജീ കഥ നന്നായി...കവിത കിട്ടിയ കള്ളന്റെ കാര്യമാ കഷ്ടം..ചിലപ്പോൾ സ്വർണ്ണം പൊതിയാൻ എടുത്തതായിരിക്കും. അല്ലെ ..?
  പുതുവത്സരാശംസകൾ

  എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 23. - കയ്യക്ഷരം നോക്കി ഇനി പിടിക്കാനും പറ്റില്ല..
  എന്ത് ചെയ്യും,,, ? മോനെ മനസ്സിലൊരു ലഡ്ഡു പൊട്ടി !!!

  മറുപടിഇല്ലാതാക്കൂ
 24. അത്യാധുനികതയുടെ കള്ളാ നമിക്കുന്നു നിന്നെ ഞാന്‍

  മറുപടിഇല്ലാതാക്കൂ
 25. അത്യാധുനികതയുടെ കള്ളാ നമിക്കുന്നു നിന്നെ ഞാന്‍

  മറുപടിഇല്ലാതാക്കൂ
 26. നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  മറുപടിഇല്ലാതാക്കൂ
 27. ജുബൈരിയാ..
  ഈ കുഞ്ഞു കഥയില്‍
  അത്യന്താധുനികനായ
  കള്ളനെ കൊണ്ടുവരാന്‍
  എന്തായിരുന്നു കാരണം?
  ആശയ ചോരണം
  കീശയില്‍ ചേരണം
  എന്ന് കരുതുന്നവരെ
  കളിയാക്കാനോ..?

  മറുപടിഇല്ലാതാക്കൂ
 28. എഴുത്തും വായനയും ഉള്ളവര്‍ക്ക് പോലും വേണ്ട കവിത. പിന്നെയല്ലേ ഒരു കള്ളന്..

  മറുപടിഇല്ലാതാക്കൂ
 29. കള്ളനെ തേടി അലയേണ്ട കാര്യമില്ലാ.
  അയാളതും പോക്കിപ്പിടിചോണ്ട് എന്തൊക്കെയോ പിച്ചും പേയും { അത്തും പിത്തും }പറയുന്നു എന്നും പറഞ്ഞു വീട്ടുകാരയാളെ കുതിരവട്ടത്ത് കൊണ്ടാക്കി പോലും..!!!

  കവീ ഇപ്പോള്‍ താങ്കള്‍ക്ക് തൃപ്തിയായല്ലോ..?

  മറുപടിഇല്ലാതാക്കൂ
 30. പാവം കള്ളന്‍ അവന്‍ ഇനി ഒരിക്കലും മോഷ്ടിക്കില്ല...

  മറുപടിഇല്ലാതാക്കൂ
 31. ചില്ലപ്പോ ആ കവിത വായിച്ചു ആ കള്ളന്‍ എല്ലാം സാധനങ്ങളും തിരിച്ചു വെക്കാന്‍ ചാന്‍സ് ഉണ്ട് ...കാത്തിരിക്കാം എന്നിട്ട് മതി ആ കവിത ഓര്‍ത്തു എടുത്തു വീണ്ടും എഴുതാന്‍
  :)

  മറുപടിഇല്ലാതാക്കൂ
 32. ha ha.. ithile namoosinte abhiprayathe njaan pinthangunnu.. oru pakshe hrithayam ulla kallan aa utharathunika kavitha aarum kettu vattu pidikkanda ennu karuthiyittundavum!

  മറുപടിഇല്ലാതാക്കൂ
 33. ആ കള്ളന്‍റെ ഒരു കാര്യം ഓര്‍ക്കുമ്പോള്‍ ..
  ഇനി അത് വായിച്ചു വട്ടാകുമോ ആവോ !

  മറുപടിഇല്ലാതാക്കൂ
 34. കവിത പോയിട്ടുണ്ടെങ്കിൽ ഞാനാവില്ല ആ കള്ളൻ

  മറുപടിഇല്ലാതാക്കൂ
 35. വിഷമിക്കും..ഉത്തരാദുനികനെ സൃഷ്ടിക്കാന്‍ എന്തോരം കഷ്ടപ്പെടണം..
  ആ കള്ളന്‍ ഇനി കവിയാകുമോ?

  മറുപടിഇല്ലാതാക്കൂ
 36. അത് അയാളുടെ പെണ്ണുമ്പിള്ള അടുക്കളയില്‍ സ്റ്റവ്വ്
  കത്തിക്കാനോ കറിചട്ടി ഇറക്കാനോ എടുത്തു കാണും ..പേടിച്ചിട്ടു മിണ്ടാത്തതല്ലേ ...

  മറുപടിഇല്ലാതാക്കൂ
 37. അയാള്‍ തന്നെ എഴുതിയതാണെങ്കില്‍ , ഓര്‍ത്തെടുത്തു വീണ്ടും എഴുതിയാല്‍ കട്ടുപോയതിനേക്കാള്‍ നന്നാവും.

  ആദ്യമായാണിവിടെ..ഇന്നുമുതല്‍ ഞാനും കൂട്ട്. നന്മനിറഞ്ഞ പുതുവത്സരം നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 38. കവിത വായിച്ച് അയാളുടെ ബോധം പോയിക്കാണും

  മറുപടിഇല്ലാതാക്കൂ
 39. അയ്യോ അത് ഞാനല്ല!
  കള്ളന്‍ പത്തായത്തിലുമില്ല, തട്ടിന് മുകളിലുമില്ല!

  മറുപടിഇല്ലാതാക്കൂ
 40. പാവം കള്ളന്‍.
  ഒരു പ്രാവശ്യമെങ്കിലും ആ കവിത ഒന്ന് വായിച്ചാല്‍ മതിയായിരുന്നു.
  ജീവിതത്തില്‍ പിന്നെ കക്കാന്‍ പോവാന്‍ സാധ്യതയില്ല.
  ഓരോ പ്രായക്കാരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പറഞ്ഞിരിക്കുന്നു കഥാകാരി ഇവിടെ.

  മറുപടിഇല്ലാതാക്കൂ
 41. കള്ളനുള്ള ശിക്ഷയും അയാള്‍ അവിടെ നിന്നും എടുത്തു അല്ലേ? :):)

  മറുപടിഇല്ലാതാക്കൂ
 42. നല്ല കലാബോധമുള്ള ‘കള്ള മനസ്സ്’ നന്നായിരിക്കുന്നു.
  എല്ലാ ആശംസകളും!

  മറുപടിഇല്ലാതാക്കൂ