2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

വികസനം


നഖം മുറിച്ചാലുടന്‍ കുപ്പയി കൊണ്ടു പോയികുഴിച്ചിടണമെന്നത് വലിയമ്മക് നിര്‍ബന്ധമാണ് . നഖങ്ങ വെറുതെ ഇട്ടാ ഉറുമ്പുക കൂട്ടി വീടിന്റെ തറവരെ നിരക്കുമത്രെ. വലിയമ്മയുടെ വെറും വിശ്വാസം മാത്രമാണോ എന്തോ..ഇന്നു്‌ ഞങ്ങളുടെ വീട് പൊളിച്ച് തറവരെ നിരപ്പാക്കി.നഖം മണ്ണിനടിയി ഇടാതിരുന്നിട്ട് ഉറുമ്പുക ചെയ്ത പണിയല്ല.റോഡ്‌ വികസനത്തിന്റെ പേരി ജെ.സി.ബി വന്ന്‌ ഞങ്ങളുടെ വീട് അടിയോടെ കോരി കൊണ്ടു പോയിരിക്കുന്നു.