2011, മാർച്ച് 13, ഞായറാഴ്‌ച

കണി


കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാൾ ശുണ്ഠി എടുത്തു. പുറത്തിറങ്ങാൻ ഒരുങ്ങിയിറങ്ങിയപ്പോൾ മൂധേവി ഉമ്മറത്ത് ചൂലുമായി നിൽക്കുന്നു. കണക്കറ്റ് ശകാരിച്ച്, അന്നത്തെ ദിവസത്തിന്റെ അവസ്ഥയോർത്ത് അയാൾ പുറത്തിറങ്ങി.

പാതിവഴിലെത്തിയപ്പോയേക്കും ആണ്ടിയുടെ മുച്ചക്രവണ്ടി എന്റെ നേരെ,ഓ, കണിയിലുള്ള വിശ്വാസം അയാൾ അരക്കിട്ടുറപ്പിച്ചു. വർഷങ്ങളായി ആണ്ടിയുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങുന്ന തനിക്ക് 50 പവനും, 50ലക്ഷവും ലോട്ടറി അടിച്ച വിവരമായിരുന്നു ആണ്ടിക്ക് പറയാനുണ്ടായിരുന്നത്.

അയാൾ വീട്ടിൽ വന്ന് പ്രിയതമയുടെ കരണകുറ്റിക്ക് ഒന്നു കൊടുത്തു. അന്തം വിട്ട് നിന്ന ഭാര്യ കാര്യം എന്തെന്ന് കണ്ണുകളാൽ പരതി.നിന്നെ കെട്ടിയെടുത്തിട്ട് കൊല്ലം എത്രയായടീ?. ഇങ്ങിനെ ഒരു കണി നീ മുമ്പ് കാണിച്ചിരുന്നങ്കിൽ ഒന്ന് ഫിറ്റാവാൻ ദിവസവും ഇരന്ന് നടക്കേണ്ടി വരുമായിരുന്നോ?

2011, മാർച്ച് 6, ഞായറാഴ്‌ച

സുരക്ഷ

    വാൽസല്യനിധിയായ പിതാവിന്റെ ചുംബനത്തിന്‌ ആസക്തിയുടെ മണമടിച്ച നാൾ മുതൽ
സ്ത്രീയുടെ രക്ഷാകവചമായ വീടിനേയും അവൾ ഭയന്നു തുടങ്ങി
.