2010, ഡിസംബർ 4, ശനിയാഴ്‌ച

വില

വീടിന്റെ പുതുക്കി പണിയലിനായി മണൽ ഇറക്കിയപ്പോൾ മാഫിയക്കാർ പറഞ്ഞു. ചാക്കുകൾ സൂക്ഷിക്കണം. കളവു പോകാൻ എളുപ്പമാണ്. 
                       വീട്ടുടമ്മക്ക് അമാന്തിച്ചിരിക്കാൻ കഴിഞ്ഞില്ല. രണ്ട് കിടപ്പു മുറികളുള്ള വീട്ടിലെ ഒരു മുറിയിൽ ചുരുണ്ട് കൂടി കിടന്നിരുന്ന മാതാവിനെ എടുത്തു വരാന്തയിൽ കിടത്തി,മണൽ ചാക്കുകൾക്ക് കിടക്കാനിടം കൊടുത്തു. മുറി ഭദ്രമായി പൂട്ടി അടുത്ത മുറിയിൽ അയാൾ സ്വസ്ഥമായി കിടന്നുറങ്ങി..

43 അഭിപ്രായങ്ങൾ:

 1. ഇദ്ദാണ്..... ഇദ്ദാണ്... മിനിക്കഥ...!!

  കുറഞ്ഞ വരികള്‍ ,
  നല്ല ആശയം .


  ചിന്തയില്‍ തുളഞ്ഞു കയറുന്ന വിഷയം ....
  മണലിന്‍റെ വിലപോലും ഇല്ലാത്ത മാതാവ്..

  മറുപടിഇല്ലാതാക്കൂ
 2. ഹംസ ഭായ് പറഞ്ഞതിന്‍റെ താഴെ ഒരൊപ്പ് ഇടുന്നു.
  ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 3. ജു, സത്യം പറയട്ടെ, small is beautiful എന്ന് പറയുന്നത് പോലെ small is strong എന്നും തെളിയിക്കുന്ന വരികള്‍. ഞാന്‍ ഒരു വീട് പണിതില്ല. സങ്കല്പത്തില്‍ ഉള്ള വീട് കോണ്‍ക്രീറ്റ് നിര്‍മ്മിതിയല്ല. സാധാരണക്കാരായിരുന്ന മലയാളിയുടെ പഴയ വീട്; കാരണം എനിക്ക് മണലിനെക്കാള്‍ മൂല്യമേറിയതാണ് മനുഷ്യബന്ധങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 4. വെറും നാല് വരി എഴുതി , വായനക്കാരെ കൊണ്ടു നല്ല അഭിപ്രായങ്ങള്‍ പറയിപ്പിക്കുന്ന ഈ രഹസ്യം എനിക്കും പറഞ്ഞു തരണേ

  മറുപടിഇല്ലാതാക്കൂ
 5. ഇപ്പോള്‍ മനുഷ്യരേക്കാളും വില മണലിനു തന്നെ ...രസകരമായ് അവതരിപ്പിച്ചു..

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. ശരിക്കും മിനികഥയിവിടെ എന്താണെന്ന് തെളിയിച്ചു ആശയത്തിന്റെ ശക്തി വിളിച്ചോതുന്ന കഥ

  മറുപടിഇല്ലാതാക്കൂ
 8. ഈ കഥയെ കുറിച്ച് എന്താണ് ഞാന്‍ പറയുക? വീട്ടുടമയുടെ പ്രവര്‍ത്തിയില്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അയാള്‍ ചെയ്തത് നോക്കൂ.

  "രണ്ട് കിടപ്പു മുറികളുള്ള വീട്ടിലെ ഒരു മുറിയിൽ ചുരുണ്ട് കൂടി കിടന്നിരുന്ന മാതാവിനെ എടുത്തു വരാന്തയിൽ കിടത്തി,മണൽ ചാക്കുകൾക്ക് കിടക്കാനിടം കൊടുത്തു. മുറി ഭദ്രമായി പൂട്ടി അടുത്ത മുറിയിൽ അയാൾ സ്വസ്ഥമായി കിടന്നുറങ്ങി.."

  വിരലില്‍ എണ്ണി തിട്ടപ്പെടുത്താവുന്ന അക്ഷരങ്ങള്കൊണ്ട്, ഇന്നത്തെ മനുഷ്യമനസ്സിന്റെ
  അവസ്ഥ വളരെ വലിയൊരു കാന്‍വാസിലെന്നപോലെ
  വളരെ വ്യക്തമായി വരച്ചു കാണിച്ചിരിക്കുന്നു.
  ഈ കാലഘട്ടത്തിന്‍റെ സത്യം വിളിച്ചുപറയുന്ന
  ഓരോ അക്ഷരവും, അനുവാചകന്റെ
  മനസ്സില്‍ ആഞ്ഞു തറക്കാതിരിക്കില്ല.അവരുടെ
  സ്വഭാവരീതികളെകുറിച്ച് ശരിയായ ഒരാത്മ പരിശോധനക്ക് പ്രേരിപ്പിക്കാനും ഈ അക്ഷരങ്ങള്‍ക്ക് കഴിയുന്നു.

  ഈ ഭാവനയെ, ഈ കഴിവിനെ,
  അംഗീകരിക്കുന്നു.അഭിനന്ദിക്കുന്നു.

  ആശംസകളോടെ
  --- ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 9. അവനുണ്ടോ അറിയുന്നു?കുറച്ചു കാലത്തിനു ശേഷം അവനും ഇതേ പോലെ കിടക്കേണ്ടി വരുമെന്ന്...ചിലപ്പോള്‍ ഇതിലും മോശമായ അവസ്ഥയില്‍..
  അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 10. കുറഞ്ഞ വാക്കുകളില്‍ വലിയൊരു കാര്യം
  നന്നായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 11. മകനുറങ്ങുന്ന മണല്‍ക്കാട്ടില്‍,
  മാത്രുഹ്ര്ദയം ചുഴികളുണര്‍ത്തി
  അലയടിക്കുന്ന തീക്കാറ്റുകള്‍
  വിലയിടട്ടെ ഊഷരഭൂവിന്...
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 12. നാം എപ്പോഴും പറയാറുണ്ട്‌- ചിലരുടെ വാക്കിന് പഴഞ്ചാക്കിന്റെ വിലപോലും ഇല്ലെന്ന്.
  ഇന്ന് ബന്ധങ്ങള്‍ക്കും മണല്‍ നിറച്ച ഈ പഴഞ്ചാക്കിന്റെ വിലപോലും ഇല്ല!
  വിലയുള്ളത് മണലിനും സ്വര്‍ണ്ണത്തിനും മാത്രം!

  ബ്ലോഗില്‍ ഇത്തരം കുഞ്ഞുകഥകള്‍ക്കാണ് ഇനി വായനക്കാര്‍ ഉണ്ടാകുക എന്ന് തോന്നുന്നു. വലിയ ആശയം ചെറിയ വരികളില്‍ ഉള്‍ക്കൊള്ളിച്ചത് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 13. ഒരുപവന്‍ സ്വര്‍ണ്ണത്തെക്കാള്‍ വിലയാണ് ഒരു ലോറി മണ്ണിന്.എന്തായാലും മാതാവിനേക്കാള്‍ വിലയുണ്ടെന്ന് അറിഞ്ഞില്ല...

  മറുപടിഇല്ലാതാക്കൂ
 14. ഛെ ലൈറ്റായി...ഇനി ഇപ്പൊ എന്ത് പറഞ്ഞാലും അതൊക്കെ വേറെ ആരോ പറഞ്ഞത് പോലെ ഉണ്ടാവും ..അത് കൊണ്ട് ഒന്നും പറയുന്നില്ല ....ഗംഭീരം എന്ന് മാത്രം പറയുന്നു..........

  മറുപടിഇല്ലാതാക്കൂ
 15. (ഒരു മിനിക്കണക്ക് )

  മാഫിയ + പൂഴി = വീട്,

  വീട് - മാതാവ്‌ = കാലിച്ച്ചാക്ക്..!!!

  മറുപടിഇല്ലാതാക്കൂ
 16. കിടു കഥ ... മിനി കഥ എന്ന് പറയുമ്പോ ഇങ്ങനെ വേണം

  മറുപടിഇല്ലാതാക്കൂ
 17. എല്ലാവരും അമ്മയെ ചവിട്ടി പുറത്താക്കുന്ന
  കഥയാണല്ലോ എഴുതുന്നത്‌ ഭഗവാനെ ..കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 18. സമയമില്ലാത്ത വായനക്ക് വായനക്കാരന്റെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന കുഞ്ഞുവരികള്‍ തന്നെ ഏറ്റവും നല്ല മാര്‍ഗ്ഗം.
  അത് ഇത്തരം ശക്തമായ രോഷം വാക്കുകളിലൂടെ വലിയ കഥ പറയുമ്പോള്‍ പൂര്ന്നമാകുന്നുണ്ട്. ഇവിടെ ഒരേ സമയം രണ്ടു കാര്യങ്ങളും പറഞ്ഞു. മനുഷ്യബന്ധത്ത്തിന്റെ വിലയില്ലായമയും വര്‍ദ്ധിച്ചുയരുന്ന വിലക്കയറ്റവും. രണ്ടിനെയും തമ്മില്‍ യോജിപ്പിച്ചുകൊണ്ട് പറയാനായ കഴിവിന് അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 19. അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയപ്പോള്‍ തന്നെ അയാള്‍ക്ക് സ്വസ്തമായി ഉറക്കം കിട്ടിയല്ലേ..

  പറയേണ്ടതു മുഴുവന്‍ ഹംസ പറഞ്ഞു..

  മറുപടിഇല്ലാതാക്കൂ
 20. ഈ കഴിവിനു മുമ്പില്‍ നമിക്കുന്നു.ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 21. അതെ അംഗീകരിക്കുന്നു, ലളിതമായ വരികളില്‍
  വലുതായ ആശയം മിനി ആയി പറഞ്ഞു ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 22. ഹൊ! അപാരം തന്നെ. നന്നായിരിക്കുന്നു. ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 23. കാലം ഇത്തരക്കാരെ അമ്മ എന്തെന്ന് തിരിച്ചറിയിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 24. ആഹാ വളരെ നല്ല കുഞ്ഞു കഥ കഥയായാൽ ഇങ്ങനെ വേണം .നല്ലൊരു സന്ദേശമുണ്ട് ഈ കഥയിൽ ..നന്നായി പറഞ്ഞു.. കാലികം ചിന്തിക്കേണ്ടത്.. ചിന്തിപ്പിക്കുന്നത്..ഭാവുകങ്ങൾ ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 25. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി;

  മറുപടിഇല്ലാതാക്കൂ
 26. ശക്തമായ ആശയം, നല്ല അവതരണം.
  മിനിക്കഥ അസ്സലായി.
  അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 27. @@
  ചോറ് കൊടുക്കാത്തതിന് മകന്‍ അമ്മയെ വെട്ടിക്കൊന്ന വാര്‍ത്ത മിനിഞാന്ന് വായിച്ചു. സ്വന്തം മകള്‍ ഭക്ഷണം പോലും കൊടുക്കാതെ രോഗിയാക്കിയ പ്രൊഫസറുടെ കഥ ഇന്നലെ വായിച്ചു. ഇന്ന് പത്രം നോക്കിയില്ല. നാളെയും നോക്കില്ല. ഇത്തരം വാര്‍ത്തകളെ പേടിച്ചു ഇനിയൊരിക്കലും പത്രം നോക്കിയില്ലെന്നും വരാം.

  ***

  മറുപടിഇല്ലാതാക്കൂ
 28. "മുത്തച്ഛൻ പാള, എന്റെച്ഛനും" എന്നു മലയാളത്തിൽ ഒരു ചൊല്ലുണ്ട്.
  വീണ്ടും വരാം. നന്ദി. അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 29. കൊള്ളാം....ചുരുങ്ങിയ വാക്കുകളിൽ,ഇന്നു സമൂഹത്തിൽ നടക്കുന്ന ഒരു സത്യം.

  മറുപടിഇല്ലാതാക്കൂ
 30. ഒറ്റ വാക്കില്‍..മനോഹരം .അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 31. വീണ്ടും വന്നപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്,ജുവൈരയുടെ കഥ ഞാന്‍ വായിച്ചിട്ടുണ്ട്. അപ്പോള്‍ പുതിയ കഥയുടെ നിലവാരം കുറഞ്ഞു വരികയാണോ?[പുതിയ കഥയ്ക്കു ഞാനൊരു കമന്റിട്ടിട്ടുണ്ട്]

  മറുപടിഇല്ലാതാക്കൂ
 32. ഒരു മിനി മിനിക്കഥ ആക്കി ഇവിടെ കൊടുക്കുന്നു "രണ്ട് കിടപ്പു മുറികളുള്ള വീട്ടിലെ ഒരു മുറിയിൽ ചുരുണ്ട് കൂടി കിടന്നിരുന്ന മാതാവിനെ എടുത്തു വരാന്തയിൽ കിടത്തി, കളവു പോകാന്‍ സാധ്യത കൂടുതലായതു കൊണ്ട് മണൽ ചാക്കുകൾക്ക് കിടക്കാനിടം കൊടുത്തു. മുറി ഭദ്രമായി പൂട്ടി അടുത്ത മുറിയിൽ അയാൾ സ്വസ്ഥമായി കിടന്നുറങ്ങി.."

  മറുപടിഇല്ലാതാക്കൂ