2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

കൊടുത്താൽ കിട്ടും

കഴിഞ്ഞ മാസം അയാൾ അഞ്ചു പേരെ കൊന്നു .അതിനു മുമ്പുള്ള മാസങ്ങളിൽ അതിലേറെ പേരെയും ‘
              പേരുകേട്ട ക്യട്ടേഷൻ സംഘത്തിലെ തലവൻ പിടി കിട്ടാപ്പുള്ളി. ഇന്നു അയാൾ മരിച്ചു.അരയിൽ സദാ പൂണ്ടു കിടന്നിരുന്ന മാരകായുധങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നതിനു മുമ്പേ.
           ചോര പറ്റിയ മേനി കഴുകി ശിങ്കിടികളുമായി വെടിപറഞ്ഞിരിക്കവേ കൊറിച്ചു കൊണ്ടിരുന്ന ഒരു കടല തൊണ്ടയിൽ കുടുങ്ങിയതായിരുന്നു മരണ കാരണം

31 അഭിപ്രായങ്ങൾ:

 1. അയ്യോ ..ഞാന്‍ ഒന്നും പറയുന്നില്ല .

  മറുപടിഇല്ലാതാക്കൂ
 2. ഇതാണ്‌ മനുഷ്യൻ ........ഇത്രയുള്ളു...........ഒരു കടലമണിക്‌ തീർക്കാൻ മാത്രം നിസ്സാരൻ.....

  മറുപടിഇല്ലാതാക്കൂ
 3. മരിക്കാന്‍ ഒരു നിമിഷം മതി, അതിന് പ്രത്യേക സംഭവങ്ങളൊന്നും വേണ്ട. ക്രൂരന്മാര്‍ കൂടുതല്‍ ഓര്‍ത്തിരിക്കുന്നത് നന്ന്.

  മറുപടിഇല്ലാതാക്കൂ
 4. അത്താഴം മുടക്കാന്‍ നീര്‍ക്കോലീം മതി,,!

  മറുപടിഇല്ലാതാക്കൂ
 5. ചെറിയ വരിയിൽ ഒത്തിരിക്കാര്യം...രസകരമായിട്ടൊ..

  മറുപടിഇല്ലാതാക്കൂ
 6. കഥകള്‍ വായിച്ചപ്പോള്‍ തോന്നി എത്താന്‍ വൈകിപ്പോയെന്ന്!

  മറുപടിഇല്ലാതാക്കൂ
 7. ഗുണ്ടകളെ കളിയാക്കാനോ ? അടിച്ചു ഒടച്ചു വാര്‍ക്കണോ? ഹാ

  മറുപടിഇല്ലാതാക്കൂ
 8. ഈ കഥ വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നത് എന്‍റെ കൂട്ടുകാരന്‍ പറഞ്ഞ ഒരു കാര്യമാണ്.
  എന്തൊക്കയോ തട്ടിത്തെറിപ്പിച്ചു കൊണ്ട് രണ്ട് ചെറുപ്പക്കാര മോട്ടോര്‍ സൈക്കിളില്‍ ചീറിപ്പാഞ്ഞു പോയി അതു കണ്ട കൂട്ടുകാരന്‍ എന്നോട് ചോദിച്ചു. “അവര്‍ക്ക് ഇത്ര അഹംഭാവവും തന്‍റെടവും എന്തുകൊണ്ടാ എന്നറിയാമോ” എന്ന്. ഇല്ലാ എന്ന ഭാവത്തില്‍ ഞാന്‍ അവനെ നോക്കിയപ്പോള്‍ അവന്‍ പറാഞ്ഞ മറുപടി. “ അവര്‍ക്ക് വയറ്റീന്ന് പോവുന്നത് ഉറച്ചതായതുകൊണ്ടാ അതൊന്നു രണ്ട് പ്രാവശ്യം ലൂസായി പോയി നോക്കട്ടെ രണ്ടും ചുരുണ്ട് കൂടി ഒരു ഭാഗത്ത് കിടക്കുന്നത് കാണാം” എന്ന്.. അതു കേട്ടപ്പോള്‍ ഞാന്‍ കുറെ ചിരിച്ചു. സത്യത്തില്‍ മനുഷ്യന്‍റെ കാര്യം അത്രക്ക് തന്നെയല്ലെ ഉള്ളൂ..

  കഥ നന്നായി എന്നാലും ഒന്നുകൂടീ കൊഴുപ്പിക്കാമായിരുന്നു എന്നൊരു തോന്നല്‍ ഇതു വെറും ആശയം പറഞ്ഞ പോലെ മാത്രം തോന്നി.

  അഭിനന്ദനങ്ങള്‍ :)

  മറുപടിഇല്ലാതാക്കൂ
 9. മിനിക്കഥ നന്നായീ, ഇഷ്ടാവുകേം ചെയ്തു.

  സ്വാഗതത്തിന് നന്ദിട്ടൊ

  മറുപടിഇല്ലാതാക്കൂ
 10. മിനിക്കഥ ന്നു പറഞ്ഞു എഴുതീട്ട്
  നീട്ടിക്കളഞ്ഞല്ലോ,,,നന്നായിട്ടുണ്ട് ,
  കൂട്ട് കൂടിയതില്‍ സന്തോഷം

  മറുപടിഇല്ലാതാക്കൂ
 11. "അടി തെറ്റിയാല്‍ ആടും വീഴും" എന്നാ പുതുമൊഴി.
  നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 12. അതു കൊള്ളാം.... പറഞ്ഞു പഴകിയതെങ്കിലും പറച്ചിലിലെ പുതുമ കൊള്ളാം....

  മറുപടിഇല്ലാതാക്കൂ
 13. ശുജായിത്തം ഒരു വീര്‍പ്പ് അകലെ വരെ മാത്രം .... അതുവരെയുള്ള ലോകം നമ്മുടെ കാല്‍ക്കീഴില്‍ .... ശേഷം നാം ഭൂമിക്കടിയില്‍ ...

  മറുപടിഇല്ലാതാക്കൂ
 14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 15. ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ....കൊള്ളാം ട്ടോ..വീണ്ടും വരാം...

  മറുപടിഇല്ലാതാക്കൂ
 16. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളതിന്റെ മറ്റൊരു വെര്‍ഷന്‍ കുറച്ചു പൊടിപ്പും തൊങ്ങലും കൂടി ഉണ്ടെങ്കില്‍ ഒന്ന് കൂടി വായന സുഖം കൂടി യേനെ എന്നാ ഒരഭി പ്രായം ഞാന്‍ രേഖപെടുത്തുന്നു

  മറുപടിഇല്ലാതാക്കൂ