2010, ജൂലൈ 3, ശനിയാഴ്‌ച

മലയാളിത്തം

അവളിലെ ശാലീനതയും ലാളിത്വ ഭാവവും കണ്ട് സംവിധായകന്റെ ദ്യഷ്ടി ആ മുഖത്ത് ഉടക്കി നിന്നത്.ആദ്യപടത്തിന്റെ വേവലാതികളൊന്നു മില്ലതെ അഭിനയ പ്രാഗല്‍ഭ്യം കണ്ട സം വിധായകന്‍ തന്റെ അടുത്ത പടത്തിലും ഈ പുതുമുഖ നായിക മതിയെന്ന് നിശ്ചയിച്ചു.മലയാളിത്തം തുളുമ്പി നില്‍ക്കുന്ന നാടന്‍ പെണ്ണിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. പഴമയുടെ പൈത്റ്കം നിലനിര്‍ത്തുന്ന അയാളുടെ സിനിമകള്‍ ഇന്നത്തെ അടിപൊളി സിനിമകളീല്‍ നിന്ന് എന്നും വേറിട്ടു നിള്‍ക്കുന്നതായിരുന്നു. മാസങ്ങള്‍ക്കു ശേഷം രണ്ടാമത്തെപടത്തിന്റെ ഷൂട്ടിങ്ങിനായി വന്ന നടിയെ കണ്ട് സംവിധായകന്റെ നെറ്റി ചുളിഞ്ഞു. മുഖം ഛായം പൂശിയതും ചുരുണ്ട് നീണ്ട് നിതംബം മറയും വരെ യുണ്ടായിരുന്ന കാര്‍ കൂന്തല്‍ യൂ ആക്യതിയില്‍ തോളറ്റം വരെ മുറിച്ച് സ് ടേറ്റിംങ്ങ് ചെയ്ത് വടി പോലെ നില്‍ക്കുന്നു .നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ ഇംഗ്ലിഷ് മാത്രം. ഇടയ്ക്കെപ്പോഴോ പറയുന്ന മലയാളത്തിന് പുഴുങ്ങി ചൂടാറും മുമ്പേ വായിലിട്ട ചേമ്പിന്‍ വിത്തിന്റെ രുചിയും .......

19 അഭിപ്രായങ്ങൾ:

 1. ഇത് നയന്‍താരയെ കുറിച്ചാണോ.. (അല്ല എല്ലാവരും ഇങ്ങനയാ അല്ലെ)

  മിനികഥ കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 2. പുതുമുഖ നായകന്മാരുടെ മലയാളിത്തത്തെക്കുറിച്ച് ആര്‍ക്കും ഒരു പരാതിയും ഇല്ലാത്തത് ഭാഗ്യം...അല്ലേ?

  മറുപടിഇല്ലാതാക്കൂ
 3. കഥയാണെങ്കില്‍ കൊള്ളാം.

  മൈലാഞ്ചി പറഞ്ഞപോലെ ഇത് നായികമാരുടെമാത്രം കാര്യമായിരിക്കില്ല.
  നായകന്മാരും ശരിയാ. വളരെ കുറച്ച് അപവാദങ്ങളേ കാണൂ.

  ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ ഇതല്ല ഇതിനപ്പുറവും കാണിക്കേണ്ടിവരും. നമുക്കവരോടു വെറുതെ സഹതപിക്കാം.

  മറുപടിഇല്ലാതാക്കൂ
 4. സിനിമ കല്ലിവല്ലി..
  നായകനും നായികയും കല്ലിവല്ലി..!
  (കഥകള്‍ പോരട്ടെ)

  മറുപടിഇല്ലാതാക്കൂ
 5. കഥയിലെ സന്ദേശം കൊള്ളാം..
  പക്ഷെ ഇതില്‍ ആരംഭം ഉണ്ട് എന്നാല്‍ ക്ലൈമാക്സ് ഇല്ല എന്ന് തോന്നി, വായിച്ചപ്പോള്‍.
  ഇനിയും എഴുതുക
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഒരു സത്യത്തിന്റെ തുണികൂടി താങ്കള്‍ അഴിച്ചു മാറ്റി.

  മറുപടിഇല്ലാതാക്കൂ
 7. 'ഇടയ്ക്കെപ്പോഴോ പറയുന്ന മലയാളത്തിന് പുഴുങ്ങി ചൂടാറും മുമ്പേ വായിലിട്ട ചേമ്പിന്‍ വിത്തിന്റെ രുചിയും .......'

  - നല്ല പ്രയോഗം.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 8. 'ഇടയ്ക്കെപ്പോഴോ പറയുന്ന മലയാളത്തിന് പുഴുങ്ങി ചൂടാറും മുമ്പേ വായിലിട്ട ചേമ്പിന്‍ വിത്തിന്റെ രുചിയും .......'

  - നല്ല പ്രയോഗം.
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 9. കണ്ടും കേട്ടും പറഞ്ഞും അല്പം കുറവ്‌ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്.
  നന്നായി.

  മറുപടിഇല്ലാതാക്കൂ
 10. Who wants malayalitham now? malayali's are trying thier best to shred off thier malayalitham ie thier mallu look.

  see you again. came here thru Hashim.

  മറുപടിഇല്ലാതാക്കൂ