2010, മേയ് 28, വെള്ളിയാഴ്‌ച

വില്‍പന


വേദന തുടരെ വന്നു കൊണ്ടിരുന്നു മാലാഖ മാരുടെ രൂപമുള്ള നഴുസുകള്‍പരിച്ചരിച്ചു കൊണ്ട് ചുറ്റിലും .ഒടുവി സഹിക്കാനാവാത്ത വേദനക്കപ്പുറം ഒരു പൊട്ടിക്കരച്ചി. ഒരു കുഞ്ഞിനു ജന്മം നല്‍കിയ നിർവൃതിയി.തളര്‍ന്നു മയക്കത്തിലേക്ക് പുണ്ട് പോകവെ കാതി ഒരു മൃദു മന്ത്രണം. നിനക്ക് ഒരു മോള്‍ പിറന്നു .അനുഭവങ്ങളുടെ കനലേറ്റു പരുപരുത്ത എന്റെ കവളി പട്ടിനെക്കാ മിനുസമായ ചൊരകുഞ്ഞിന്റെ ആദ്യ ചുംബനം.ദൈവം കനിഞ്ഞു നല്‍കിയത് നിധി തന്നെ .എങ്കിലും മനസ്സിന്റെ കോണിലേവിടെയോ ഒരു മിന്ന പിണർ‍. എന്തിനു......... മയക്കം എങ്ങോ പോയി മറഞ്ഞു 
വര്‍ഷങ്ങക്കപ്പുറം ഭാരിച്ച കാശിന്റെ കൂടെ വില്ക്കേണ്ടി വരില്ലെ.എന്നിലെ അവകാശങ്ങളെ പോലും നഷ്ടപ്പെടുത്തിക്കൊണ്ട്. പരുന്തിന്റെയും പുച്ചയുടെയും വായി നിന്നും തന്റെ കുഞ്ഞിനെ കാക്കുന്ന തള്ള ക്കോഴിയെ പോലെ, എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ക്ക് എന്നെ നഷ്ടമായതു പോലെ .....ഇപ്പോള്‍കുഞ്ഞു കരച്ചി നിര്‍ത്തി യിരിക്കുന്നു .എന്‍റെ ഉള്ളി നിന്നും ഒരു നിലവിളി ഉയര്‍ന്നു . അത് ശബ്ദമായി പുറത്തേക്ക് കേട്ടതേഇല്ല . എന്‍റെയുള്ളി ഈ കനല്‍ചൂട് ഇനി എത്രകാലം ...2010, മേയ് 24, തിങ്കളാഴ്‌ച

മുഖം


പ്രേമിച്ചു നടക്കുമ്പോൾ അവപരസ്പ്പരം മുഖത്തിന്റെ ഒരു ഭാഗം മാത്രം കണ്ടു .
വളരെ സുന്ദരമായിരുന്നു ആ ഭാഗം  മറു ഭാഗം നോക്കാന്‍ അവ ശ്രമിച്ചില്ലന്നു വേണം പറയാന്‍ .
                 
വിവാഹം കഴിഞ്ഞു ആറ് മാസം കഴിഞ്ഞപ്പോയാണ് അവ മറു ഭാഗത്തേക്ക്  നോക്കിയത് .
ആ ഭാഗം ഇരുണ്ടതും പരുപരുത്തതുമാണന്ന്  അവ മനസ്സിലാക്കി .
പിന്നെ താമസ്സിച്ചില്ല അവവിവാഹ മോചനം നേടി.2010, മേയ് 6, വ്യാഴാഴ്‌ച

ദാരിദ്ര്യം


രണ്ട് ദിവസം പിടിച്ചു നിറുത്തിയിട്ടും തല കറക്കത്തിനു് ഒരു കുറവും മുണ്ടായില്ല.സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ അടുത്ത് തന്നെപോകാൻ തീരുമാനിച്ചു.മകൻ ജോലിക്ക് പോകുമ്പോൾ വീട്ടു ചെലവിനേൽ‌പ്പിച്ച പൈസയിൽ ഇനി നൂറ് രൂപ മാത്രമേ ബാക്കിയുള്ളു.അവൻ തിരികെ വരാൻ ഇനിയും നാലുദിവസം കൂടിയുണ്ട്. അതിനിടയിലാണ് ഈ തലക്കറക്കം!ആശുപത്രിയിൽ പോകാൻ മുറ്റത്തേക്കിറങ്ങിയപ്പോൾ പേരക്കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. കാലിൽ മുറിവ് .കളിക്കുന്നതിനിടെ വീണതാണ് .ഡോക്ടക്ക് ഏതായാലും ഫീസ് കൊടുക്കണം.കുട്ടിയെക്കൂടി കാണിച്ചാലും വേറെ കാശ് കൊടുക്കേണ്ടിവരില്ല.                              പ്രഷർ കൂടിയതാണ്. മരുന്ന് കുറിക്കുന്നുണ്ട്.ഉപ്പ്. കുറയ്ക്കണം.ഡോക്ടർ ഗൌരവം വിടാതെ പറഞ്ഞു
        
പരിശോധനകഴിഞ്ഞ്  കൈയിലുള്ള കാശ് ഡോക്ടർക്ക് കെടുക്കുന്നതിടയിൽ കുട്ടിയെ അരികിലേക്ക് വിളിച്ചു.              അവൻ മടിച്ചു നിൽക്കുകയാണ്. അടുത്തുച്ചെന്ന് കുട്ടിയുടെ കലിലെ മുറിവ് ഡോക്ടക്ക് കാണിച്ചു  കെടുത്തു.    ടോർച്ചടിച്ചു മുറിവ് പരിശോധിച്ച ശേഷം ഒരു ഓയിന്മെന്റ് കുറിച്ചു കൊടുത്തു.സംശയിച്ചു നിന്ന ഉമ്മൂമയെ പേരക്കുട്ടി വിളിച്ചുയ്യ് എന്ത് പണ്യാന്റെകുട്ട്യ് കാട്ട്ണത്.ഡാക്കിട്ടർ ബാക്കി തന്നിട്ടില്ല‘’.അവർ വിഷമത്തോടെ കുട്ടിയെ ശകാരിച്ചു.ഉമ്മൂമ്മയുടെ ഞരമ്പ് പൊന്തിയ കൈ വിടാതെത്തന്നെ അവൻ പറഞ്ഞു:             ങ്ങള് പോരീ. ഞാൻ വിചാരിച്ചു ഡോക്ടര് പത്ത് രൂപകൂടി ചോദിക്കുംന്ന്.രോഗം ഭേദപ്പെടുമെങ്കിലും ഗുളിക കഴിച്ചാൽ വിശപ്പ് മാറില്ലല്ലോ എന്നോർത്തു കൊണ്ട്, കുട്ടിയുടെ കൈ പിടിച്ച് വേഗം റോഡ് മുറിച്ചു കടന്നു....