2010, ജൂലൈ 24, ശനിയാഴ്‌ച

പതനം

പതിയെ കുറിച്ചെഴുതിയപ്പോള്‍ അക്ഷരങ്ങളെ വസ്ത്രങ്ങളണിയിക്കാതിരുന്നത് ആദ്യത്തെ അബദ്ധം .അച്ചടി മഷി പുരണ്ടപ്പോള്‍ വിലാസവും ഫോണ്‍ നമ്പറും പതിയുടെ കൂടെ പതുങ്ങി നിന്നത് ആപത്താകുമോ? കുളം തോണ്ടാന്‍ ഒരു കുടുംബം എനിക്കു മുണ്ടല്ലോ. 
               പൊതുവെ നിശബ്ദനായിരുന്ന എന്റെ സെല്‍ ഫോണ്‍ ഇടതടവില്ലാതെ അസമയത്ത് പോലും ചുമക്കുകയും വിറക്കുകയും ചെയ്തു.അഭിനന്ദന പ്രവാഹങ്ങളൊഴുകിയതൊക്കെയും പതികളില്‍ നിന്ന് .പാതികള്‍ പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ പിശുക്കികളായിരിക്കും അസൂയ പരിശകള്‍

എഴുത്തു കാരിയെ പരിചയപ്പെടുന്നത് സ്നേഹ ബന്ധ ങ്ങളിലേക്കും സൗഹ്രദവലയങ്ങളിലേക്കും കെട്ടിയിണക്കാന്‍ അവര്‍ക്ക് താല്‍പര്യം. സ്ത്രീ എന്നതിലുള്ള ഞരമ്പു പിടുത്തമല്ല.കഥാകാരിയോടുള്ള ആരാധന മാത്രം പതിയും പാതിയും തമ്മിലുള്ള സ്വകാര്യതകളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സെല്ലിനെ നുള്ളി നോവിച്ചു ചിലരുടെ എത്തി നോട്ടത്തിന്‍ മുമ്പില്‍ കനത്തമതില്‍ പണിതു.

                മൂച്ചിപ്പിരാന്തില്‍ നിന്നും നട്ടപിരാന്തിലേക്ക് കാലെടുത്തു വെച്ച നാലു വയസുകാരി മകള്‍ ചുമയും പനിയും കൂടിയ സമയത്ത് തന്നെ നെറുകില്‍ എണ്ണ തടവാതെ എന്റെ കണ്ണെന്ന് തെറ്റിയപ്പോള്‍ അതിനെ കുളിപ്പിച്ചു . രാസ്നാദി പൊടി പോലും തടവാത്തതു കാരണമാകാം അസുഖം കൂടാന്‍ ഹേതുവായത്. കുറുമ്പിയായ അവളുടെ ഏറുകൊണ്ട് അവയ ഭംഗങ്ങള്‍ സംഭവിച്ച പാവം സെല്‍ , അതില്‍ പിന്നെ അധിക കാലം രോഗങ്ങളോട് മല്ലിടേണ്ടി വന്നില്ല. താമസിയാതെ അന്ത്യയാത്രക്കൊരുങ്ങി.

       അതിന്റെ ഹ്യദയ മെടുത്ത് മറ്റൊരു ശരീരത്തിലെക്ക് നിക്ഷേപിക്കാന്‍ എനിക്ക് ആഗ്രഹ മുണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥ പതിയുടെ മുമ്പില്‍ എന്നും പതിവ്രതയാകണമെന്ന നിബന്ധ മുള്ളത് കൊണ്ട് ചെമ്പരുത്തി പൂപോലുള്ള ഹ്യദയത്തെ ആശരീരത്തില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നു.....

20 അഭിപ്രായങ്ങൾ:

  1. ഒരു മിസ്ഡ്കോള്‍ വിട്ട് മറുതലക്കല്‍ പെണ്ണാണെന്നറിഞ്ഞാല്‍ സൌഹൃദം നല്‍കാന്‍ കനിവു കാണിക്കുന്ന “വിശാല”ഹൃദയര്‍ ഒരുപാടുള്ള നാട്ടില്‍ പെണ്ണിന്‍റെതന്നെ എന്നുറപ്പുള്ള ഒരു നമ്പര്‍ അച്ചടിച്ചുവന്ന കഥയിലോ കവിതയിലോ കണ്ടാല്‍ ആദ്യം എഴുത്തുകാരിയോടുള്ള ആരാധനയായും, പിന്നെ സൌഹൃദമായും .. പിന്നെ പിന്നെ.. ആവശ്യമില്ലാത്ത കാര്യങ്ങളിലേക്കുള്ള ഒളിച്ചുനോട്ടമായും മാറും.
    കഥ നല്ല ഒരു ആശയം നല്‍കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഒരു മിസ്ഡ്കോള്‍ കുലുമാല്‍

    മറുപടിഇല്ലാതാക്കൂ
  3. ഇനി മേലാൽ ആർക്കും നമ്പർ കൊടുത്തേക്കരുത്!

    മറുപടിഇല്ലാതാക്കൂ
  4. നേരത്തെ വായിച്ചു ...കമന്റ്‌ ചെയ്യാന്‍ സാധിച്ചില്ല ..നല്ല വിഷയം ..ഇനിയും ഇതുപോലെ എഴുതണം നാളെ അത് വഴി വരൂ ..

    മറുപടിഇല്ലാതാക്കൂ
  5. സെലെക്റ്റ് ചെയ്ത വിഷയം കൊള്ളാം.നന്നായിഎഴുതിയിരിക്കുന്നു.ഇനിയും വരാം ഈ വഴി.

    മറുപടിഇല്ലാതാക്കൂ
  6. ശ്രദ്ധേയമായ വിഷയം.
    ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  7. ബ്ലോഗ് ഡിസൈന്‍ നന്നായിട്ടുണ്ട്
    ഇപ്പോള്‍.. കാണാന്‍ ഭഗിയുണ്ട്

    മറുപടിഇല്ലാതാക്കൂ
  8. ഹൈന പറഞ്ഞതനുസരിച്ചാണ് ഈ വഴിയില്‍.കഥ വായിച്ചു.നന്നായിരിക്കുന്നു.ഞാന്‍ എന്താണ് നേരെത്തെ ഈ ബ്ലോഗ് കാണാതിരുന്നത്!.ഇനിയും വരാം.എഴുതുക.ഒന്നും കൂടി മെച്ചമാകാനുണ്ട്,എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  9. ഓരോരോ നമ്പരുകള്‍!
    +00 00000 00 00 0
    ഇതാണ് എന്റെ പുതിയ നമ്പര്‍. വല്ലപ്പോഴും വിളിക്കണേ..

    മറുപടിഇല്ലാതാക്കൂ
  10. സൌഹൃദങ്ങളുടെ ഉള്‍പ്പിരിവുകള്‍

    മറുപടിഇല്ലാതാക്കൂ
  11. " സ്ത്രീ എന്നതിലുള്ള ഞരമ്പു പിടുത്തമല്ല.കഥാകാരിയോടുള്ള ആരാധന മാത്രം പതിയും പാതിയും തമ്മിലുള്ള സ്വകാര്യതകളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സെല്ലിനെ നുള്ളി നോവിച്ചു ചിലരുടെ എത്തി നോട്ടത്തിന്‍ മുമ്പില്‍ കനത്തമതില്‍ പണിതു."
    തികച്ചും യാദ്ധ്രിശ്ചികം തന്നെ ..ഇന്ന് ഞാനും രണ്ടു വരി കുറിച്ചു ബ്ലോഗ്‌ അനുഭവത്തില്‍ നിന്ന് ...ഇതാ ഇവിടെ വിനോദം

    മറുപടിഇല്ലാതാക്കൂ
  12. സെല്‍ഫോനിന് വിലകുറവാണിപ്പോള്‍.
    പക്ഷെ അതില്‍ കിളിമൊഴി വന്നാല്‍ വില കൂടും.
    സ്വയം ഒരു തിരിച്ചറിവുണ്ടാകുന്നത് തന്നെ ഏറ്റവും വലിയ കാര്യം.
    പ്രസക്തം..
    കാലികം..

    മറുപടിഇല്ലാതാക്കൂ
  13. അക്ഷരങ്ങള്‍ക്കും "പര്‍ദ്ദ" വേണ്ടി വരുമോ ?

    മറുപടിഇല്ലാതാക്കൂ