2010, ഡിസംബർ 22, ബുധനാഴ്‌ച

ക്ഷണ കത്ത്.

        പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ
                          ഇതാ നിങ്ങളോടായി ഒരു കാര്യം അങ്ങനെ ആറുമാസത്തെ കാത്തിരിപ്പിനു ശേഷം നാലുവർഷം മുമ്പ് ആദ്യ കുഞ്ഞിന് ജന്മം നൽകിയ അതേ അമ്മ മനസോടെ എന്റെ കന്നി കഥാസമാഹാരം പുറത്തിറക്കുകയാണ്. ഉള്ളിൽ കുരുക്കുന്ന അക്ഷരവിത്തുകളെ ഏതുവിധം വെള്ളവും വളവും കൊടുത്ത് തളിർപ്പിക്കും എന്ന് നിശ്ചയമില്ലങ്കിലും പാകമായ ഫലങ്ങളെ നിങ്ങൾക്ക് മുമ്പിൽ കാണിക്ക വെക്കാറുണ്ടല്ലോ.
                             അതിൽ ചിലത് സ്വരൂപിച്ച് ഇരുപത് കഥകൾ അടങ്ങുന്ന ഒരു കൊച്ചുപുസ്തകമാണിത്. ആദ്യ പിച്ചവെക്കലിൽ കാലിടറി വീഴുമോ എന്ന ഭയം ഇല്ലാതില്ല. എങ്കിലും ഇതുവരെ നിങ്ങൾ അടക്കമുള്ള ചങ്ങാതിമാരും വായനക്കാരും നൽകിയ സ്നേഹത്തിന്റേയും പിന്തുണയുടേയും ബലത്തിൽ ഞാൻ കാഴ്ചവെക്കട്ടെ. മിഡിൽഹിൽ (കോഴിക്കോട്) ആണ് പ്രസാദകർ. 27-12-2010ന് തിങ്കൾ) 4PMന് മലപ്പുറത്ത് നടക്കുന്ന ലൈബ്രറി കൌൺസിലിന്റെ പുസ്തകമേളയിൽ  (വെച്ച് ശിഹാബുദ്ദീൻ പൊയ്ത്തും കടവ് ആണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്. ഈ കുറിപ്പ് ഒരു ക്ഷണകത്തായി സ്വീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
                         സ്നേഹത്തോടെ ജുവൈരിയ സലാം.

2010, ഡിസംബർ 9, വ്യാഴാഴ്‌ച

സാമ്യം


കാലത്ത് പത്ര വാർത്തകൾ പല്ല് തേക്കാതെ തിന്നാൻ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകൾ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓർമ്മയുടെ താളുകളിൽ അയാൾ പരതി.
                                പുതുതലമുറക്ക് വല്ലപ്പോഴെങ്കിലും പണ്ട് സ്ഥിരം കാഴ്ചയായിരുന്ന കുരങ്ങ്കളിയാണ് അയാളുടെ മനസ്സിൽ തെളിഞ്ഞത്. യജമാനന്റെ നിർദേശങ്ങൾക്കൊത്ത് പലവേഷവും കെട്ടുന്ന പാവം. 
                            വിവാഹശേഷം തനിക്കും അതേ വേഷം തന്നെയാണല്ലോ എന്നചിന്തയിൽ ആദ്യമായി അയാൾ തന്നെ തന്നെ വെറുത്തു.....
    

  

2010, ഡിസംബർ 4, ശനിയാഴ്‌ച

വില

വീടിന്റെ പുതുക്കി പണിയലിനായി മണൽ ഇറക്കിയപ്പോൾ മാഫിയക്കാർ പറഞ്ഞു. ചാക്കുകൾ സൂക്ഷിക്കണം. കളവു പോകാൻ എളുപ്പമാണ്. 
                       വീട്ടുടമ്മക്ക് അമാന്തിച്ചിരിക്കാൻ കഴിഞ്ഞില്ല. രണ്ട് കിടപ്പു മുറികളുള്ള വീട്ടിലെ ഒരു മുറിയിൽ ചുരുണ്ട് കൂടി കിടന്നിരുന്ന മാതാവിനെ എടുത്തു വരാന്തയിൽ കിടത്തി,മണൽ ചാക്കുകൾക്ക് കിടക്കാനിടം കൊടുത്തു. മുറി ഭദ്രമായി പൂട്ടി അടുത്ത മുറിയിൽ അയാൾ സ്വസ്ഥമായി കിടന്നുറങ്ങി..

2010, നവംബർ 28, ഞായറാഴ്‌ച

ചായ മക്കാനി

കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിരിക്കുന്നുവെങ്കിലും  ബീരാനിക്കയുടെ ചായമക്കാനിയില്‍ നല്ല തിരക്കാണ്. നിരക്ഷരനാണെങ്കിലും പ്രമുഖ പത്രങ്ങളെല്ലാം വരുത്തണമെന്നത്  അദ്ദേഹത്തിന് നിര്‍ബന്ധം. തകര്‍ന്നു വീഴാറായ മേല്‍ക്കൂര പുതുക്കി പണിയുന്നതിലൊ അംഗവൈകല്യം വന്ന ഇരിപ്പിടവും ഊണ്‌‍ മേശയും മാറ്റുന്നതിലൊ ബീരാനിക്ക ശ്രദ്ധിക്കാറില്ല.
  തന്‍റെ കൊച്ചുഗ്രാമത്തിലെ ശക്തമായ രണ്ട് പാര്‍ട്ടിയിലെ പ്രതിനിധികളുടെ‍ ചര്‍ച്ചയും വഴക്കും ഇവിടെ വെച്ചുതന്നെയാണല്ലോ. അതുകൊണ്ട് തന്നെ അക്ഷരങ്ങളുമായി നേരിട്ട് കൂട്ടിമുട്ടലുകള്‍ നടത്താറില്ല. എങ്കിലും പൊതുകാര്യങ്ങളില്‍ അദ്ദേഹത്തിന് നല്ല ജ്ഞാനമാണ്.
അതിരാവിലെ കുപ്പായം പോലുമില്ലാതെ കൂനിപ്പിടിച്ച്‌ വരുന്ന തിയ്യന്‍ വേലായുധന്‍ മാതൃഭൂമി ഉറക്കെ വായിച്ചാലെ അന്നേക്ക് വേണ്ട ഉത്സാഹം കിട്ടൂ. അയാളുടെ ഛായയുള്ള പഴംപൊരിയും കടുപ്പത്തിലൊരു കട്ടന്‍ കാപ്പിയും അകത്ത് ചെന്നാല്‍ പിന്നെ പത്രത്തിലേക്ക് മുഖം പൂഴ്ത്തും.
ഇന്നും ഇരുപക്ഷത്തെ അണികകളും ഹാജരായിട്ടുണ്ട്. ഇക്കായുടെ സഹധര്‍മ്മിണി തിത്തുമ്മു പുട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. തൂക്കില്‍ കിടന്ന് പിടയുന്ന ചെറിയ ഉള്ളിയുടേയും ഉലുവയടേയും ഗന്ധം അടിച്ചു കയറിയ ഭരണപക്ഷത്തിന്‍റെ നാസാരന്ദ്രങ്ങള്‍ പൂര്‍വ്വാധികം വിടരുന്നത് കണ്ട് പുട്ടിന് ഓര്‍ഡര്‍ നല്‍കി ഓരോരുത്തരും സ്ഥലം പിടിച്ചു. പൊടിയില്‍ തരി കൂടിയതോ എന്തോ തിത്തുമ്മുവിന്‍റെ പുട്ടിന്. പതിവിലേറെ ഗൌരവം.
ചര്‍ച്ചക്ക് ചുടേറിയപ്പോള്‍ ഭരണ പക്ഷക്കാരന്‍ ആരോടൊക്കെയോ കണക്ക് തീര്‍ക്കാന്‍ പറ്റാത്ത ദേഷ്യത്തില്‍ മുഷ്ടിചുരുട്ടി പുട്ടിനൊരു കുത്തുകൊടുത്തു. ആവേശം ഒട്ടും ചോരാതെ പുട്ടു പോയത്‌ പ്രതിപക്ഷത്തിന്‍റെ ഒരു കടുകു മണിയുടെ പ്ലേറ്റിലേക്ക്. മനപ്പൂര്‍വ്വമെന്നു പറഞ്ഞ്‌ നിയമസഭയെ ഓര്‍മ്മിപ്പിക്കുമാറ് പ്രതിപക്ഷം എഴുന്നേറ്റു മുണ്ടുപൊക്കുകവരെ ചെയ്തു. സഭ്യവും അസഭ്യവും മഴയായ് പെയ്തു. പൊട്ടലും ചിറ്റലുമായി പരസ്പരം നേതാക്കളെ തെറിപറഞ്ഞപ്പോള്‍ കയ്യാങ്കളിയിലെത്തി.
ഇരിപ്പിടവും മേശയും, മുട്ടു കുത്തി വീണ കത്തിയും കമ്പിപ്പാരയും തൂവെള്ള വസ്ത്രത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് സ്ഥാനമാനങ്ങള്‍ മാത്രമല്ല ഇവരെ മസിലുപിടിച്ചു് നടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബീരാനിക്കക്ക് മനസ്സിലായത്. ശ്രദ്ധയൊന്നു തെറ്റിയാല്‍ സ്വന്തം പള്ളക്ക് കേറുന്ന തരത്തിലാണല്ലോ ഇതല്ലാം പൂഴ്ത്തി വെച്ചിരിക്കുന്നത്.
തറയില്‍ ഇരുമുന്നണികകളില്‍ നിന്നും ഓരേ വര്‍ണത്തിലുള്ള ചോര പരന്നു. മരണപ്പിടച്ചിലിനും വ്യത്യസ്ഥതയുണ്ടായിരുന്നില്ല. പക്ഷഭേദമൊന്നും നോക്കാതെ കെട്ടിപ്പിടിച്ച് പിടഞ്ഞ് മരിച്ചു.
നാട്ടില്‍ നിന്നും ജയിച്ച മന്ത്രിയും പ്രതിപക്ഷനോതാവും തങ്ങളുടെ അണികള്‍ കടിച്ചു കീറുന്നതറിഞ്ഞില്ല. കാരണം ടൂറിസത്തിന്‍റെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ വിദേശപര്യാടനത്തിനായി അടുത്തടുത്ത സീറ്റുകളില്‍ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് പൃഷ്ഠഭാഗം സീറ്റിലമര്‍ത്തി ഇരുന്നു.കസേര ഏതായാലും വിട്ടു കൊടുക്കാന്‍ പ്രയാസം..

2010, നവംബർ 20, ശനിയാഴ്‌ച

രാജ്യദ്രോഹി

പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ മൂടുപടമണിഞ്ഞ നിലാവുമങ്ങിയ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉമ്മറവാതിലിൽ  ശക്തിയായി മുട്ടുന്നതിന്റെ ശബ്ദം കേട്ടാണവൾ ഉണർന്നത്. തന്റെ പാതിയുടെ വിരിമാറിലൊതുങ്ങിക്കിടക്കുന്ന അവൾ ആ സ്നേഹവലയത്തിൽ നിന്നും വഴുതി മാറാൻ മടിച്ച് മയക്കം വിട്ടു മാറാതെ ഒരു നിമിഷം കിടന്നു. സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ സ്വപ്ന നിദ്രയിലായിരുന്ന ഭർത്താവിനെ വിളിച്ചു. പാതിയുറക്കത്തിന്റെ മുഷിവിൽ  പിറുപിറുക്കലോടെ പോയി കതകു തുറന്ന അയാൾ ഞെട്ടി. ഉമ്മറപ്പടിയിലെ കാഴ്ച കണ്ട അവളുടെ ഉറക്കച്ചടവിന്റെ ആലസ്യം എങ്ങോ പോയ്മറഞ്ഞു. ബൂട്ടിട്ട കാലുകൾ അകത്തേക്ക് ഇരച്ചു കയറി. അലങ്കോലമായ വീട്ടു സാമാനങ്ങൾക്കിടയിൽ നിന്നും അവർക്കു വേണ്ടതെല്ലാം ലഭിച്ചു.
 
          
 ശബ്ദ  കോലാഹലങ്ങൾ  കേട്ട് ഉണർന്ന മകൻ കണ്ണു് തിരുമ്മി പകച്ചു നോക്കുമ്പോൾ കയ്യാമം വെച്ച് കുറ്റവാളിയായ് മാതൃകാപിതാവ് തല കുനിഞ്ഞ നിലയിൽ. കഥ അറിയാതെ ആട്ടം കാണേണ്ടിവന്ന ഭാര്യയുടേ കാതിലേക്ക് ഈയം ഉരുക്കിഒഴിക്കുന്ന നീറ്റലോടെ  നിയമപാലകർ കനത്ത ശബ്ദത്തിൽ പറഞ്ഞ വാക്കുകൾ. പതിനായിരക്കണക്കിനു ആളുകളുടെ ജീവനെടുത്ത തീവ്രവാദിയാ ഇവൻ. മാതാവിന്റെ സ്ഥാനത്ത് കാണേണ്ട നാടിനെ ഒറ്റി കൊടൂത്ത രാജ്യദ്രോഹി..
                       ചെറുപ്പത്തിലേ വൈധവ്യം പേറേണ്ടി വന്ന മാതാവ് ജീവിത സായാഹ്നത്തിലെങ്കിലും മകൻ തുണയാകുമെന്ന ആശയ്‌ക്ക് വിലങ്ങായി വന്ന കാരണം കേട്ട് മരക്കഷ്ണത്തിനു തുല്യമായി മരവിച്ചു പോയ്. ഇരുമെയ്യും ഒരു മനസ്സുമായി ജീവിതം പങ്കുവെച്ച ഭർത്താവിന്റെ പ്രവർത്തന രഹസ്യം ദു:സ്വപ്നമോ യാഥാര്‍ത്ഥ്യമൊ എന്നറിയാതെ ഭാര്യ. തീവ്രവാദിയുടെ അർത്ഥമറിയാതെ അഞ്ചുവയസുകാരൻ മകൻ ഇനിയും വെളുക്കാത്ത ഇരുട്ടിനെ നോക്കി നിന്നു.

2010, നവംബർ 13, ശനിയാഴ്‌ച

പുലരി


രാത്രിയുടെ അന്ത്യയാമങ്ങൾ കൊഴിഞ്ഞു
യാത്രാമൊഴിയോടെ ചന്ദ്രനും പോയി
കറുത്ത ഉടയാട മാറ്റിയ മാനം
ചുവപ്പു കലർന്ന വെളുത്ത വസ്ത്രം ധരിച്ചു
                      ഇന്നലെ പെയ്ത മഴയുടെ തുള്ളികൾ
                     ഇറയത്തെ ഓട്ടിൻ പുറത്തുനിന്നുതിരുന്നു
                    കരയുന്ന കുഞ്ഞിന്റെ തേങ്ങലുപോലെ
                     ചീവീടുകൾ വിടവാങ്ങലിൽ ചീറികരഞ്ഞു
പക്ഷികൾ പുലരിയെ വരവേൽക്കാനുണർന്നു
കാകനോ തിക്കി തിരക്കി പറന്നു
 വൃക്ഷലതാദികളെല്ലം തെളിഞ്ഞു
  മർത്യനു മാത്രം പൂണ്ടു കിടന്നു
                            കോഴികൾ നീട്ടി കൂകിയതൊന്നും
                            കേട്ടതേ ഇല്ലവർ ആഴത്തിലാണ്
                             ആണിനു കെട്ടിറങ്ങാത്തതാണെങ്കിൽ
                              പെണ്ണിനു വട്ടം കറക്കുന്ന നായകൻ കണ്ണില്
ക്ലബ്ബിലെ അടിയും കിടക്കപ്പായിലെ സ്വപ്നമായപ്പോൾ
ചുരുണ്ട് പൂണ്ടുറങ്ങുന്ന പെണ്ണിന്റെ-
 ചെകിടത്തു പൊട്ടി
 വിട്ടു കൊടുത്തില്ല ഒരുമ്പെട്ടവളെന്ന സീരിയൽ നായിക പോലെ
                            മുഷ്ടി ചുരുട്ടി കിട്ടിയവനു മൂക്കിനുതന്നെ
                              മിന്നുന്ന താരകം കണ്ണിൽ തെളിഞ്ഞു
                              ഉച്ച വെയിലുച്ചിയിലെത്തിയ നേരം
                              ഉച്ചിക്കു തീപിടിച്ചോടാൻ തുടങ്ങി
 പാതിരാ പ്രഹസനം കഴിഞ്ഞവനെത്തും
  പാതിയടഞ്ഞ നയന ഭാരത്തിൽ
 എന്നിട്ട് പുലമ്പുമവൻ നേരമില്ലെന്ന്
 നേരത്തേ നേരം പോക്കരുതേ    മർത്ത്യാ......

                            
                             

2010, നവംബർ 5, വെള്ളിയാഴ്‌ച

അറ്റാക്ക്


കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാൻ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാൻ പരിശ്രമിച്ചത് .അരമതിലിൽ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിൻ കൂടിന് മധ്യഭാഗത്ത്  വല്ലാത്തൊരു വേദന. അവൾ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങൾ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാൽ എന്റെ സ്വകാര്യതകൾ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകൾ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോൾ അവൾ വേവലാതി പൂണ്ടു.
 
വേദന നീങ്ങുന്നില്ല. അത് മധ്യഭാഗത്തങ്ങനെ സിംഹാസനത്തിൽക്കയറി അള്ളിപ്പിടിച്ചിരിക്കയാണ്. കുഞ്ഞിനെ എടുക്കാനോ ചപ്പാത്തിക്കു കുഴയ്ക്കാനോ വരെ പറ്റതെ വന്നു. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പലത്. കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയപ്പോൾ കണ്ടു കൊതി തീരാത്ത ഭാവം. ഭർത്താവിന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോഴും പറഞ്ഞറിയിക്കാനാ‍കാത്ത വിങ്ങൽ ഉള്ളിൽ കനച്ചു കിടന്നു. ഭർത്താവും കുട്ടികളും ഒന്നിച്ചുള്ള കുടുംബജീവിതം സ്വപ്നം കണ്ടത് വെള്ളത്തിൽ വരച്ച വരകൾക്ക് തുല്യമോ.
 
ഉള്ളറകളിലെ തേങ്ങലുകൾ അച്ചടി മഷി പുരണ്ടാൽ പ്രകാശനവേളയിൽ പ്രസംഗിക്കാനുള്ള വാചകങ്ങൾ വരെ അവൾ തയാറാക്കി വച്ചിരിക്കുന്നു. ആരെയെല്ലാം ക്ഷണിക്കണമെന്നും എവിടെവച്ചു് എങ്ങിനെ നടത്തണമെന്നുപോലും അവൾ കണക്ക് കൂട്ടലുകൾ നടത്തിയിട്ടുണ്ട് .ആദ്യ കഥാസമാഹാരാം സ്വന്തം സ്മരണക്ക് മുമ്പിലാകുമോ.
 
അവൾ നന്നായി വിയർത്തിരുന്നു. മനസ്സിലെ ആശങ്കകൾ എഴുതി വച്ചാലോ.. അവൾ ഒരു നിമിഷം ചിന്തിച്ചു. തന്റെ വിഡ്ഢിത്തങ്ങൾ വായിച്ചിട്ട് ആർക്ക് എന്ത് പ്രയോജനം. എങ്കിലും എഴുതിക്കളയാം.
ഒരു പക്ഷേ നാളെത്തന്നെ വെള്ള പുതപ്പിച്ചു കിടത്തുകയാണെങ്കിൽ അടക്കം പറയുന്നവർക്ക് അവൾ മരണം മുൻ കൂട്ടി കണ്ടിരുന്നു എന്ന വിഷയം കൂടി ഓരോരുത്തരുടെ സർഗ്ഗവാസനയ്ക്കനുസരിച്ച് മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാമല്ലോ.
 
എന്തൊക്കെയായാലും രാത്രി പത്തുമണി കഴിഞ്ഞു. വേദനയ്ക്ക് മാറ്റമൊന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കാൻ പ്രയാസം. ഉറക്കത്തിന്റെ സാമ്രാജ്യത്തിൽ സ്വപ്നങ്ങളെ കൂട്ടിന് വിളിച്ച് പറന്നുല്ലസിക്കാൻ തുടങ്ങിയ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞാലോ. ഏതായാലും പറഞ്ഞേക്കാം. ഇത് തന്റെ അവസാനത്തെ രാത്രിയാണെങ്കിലോ?. അങ്ങിനെ ചിന്തിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. എങ്കിലും ആ ചിന്തകൾ മനസ്സിന്‍റെ കോണിലെവിടെയോ ഒരു മിന്നൽ പടര്‍ത്തുന്നു.
ഭർത്താവിനെ പതുക്കെ തൊട്ടു വിളിച്ചു. ഉണരാൻ അല്പം മടിയുള്ള കൂട്ടത്തിലാണല്ലോ കക്ഷി.. കൂറ്റനാടിനെപ്പോലെ മുരടനക്കി നെറ്റിചുളിച്ചു. പാതി തുറന്ന കണ്ണുകളോടെ ചോദിച്ചു "എന്താ?"
           
"എനിക്കൊരു നെഞ്ചുവേദന" നേരിയ സങ്കട ചുവയിൽ അവൾ പറഞ്ഞു.
"നെഞ്ചിന്റെ ഏത് ഭാഗത്താ?" ഉറക്കച്ചടവ് മാറാ‍തെ അയാൾ വീണ്ടും ചോദിച്ചു.
"മധ്യഭാഗത്ത്" അവൾ പറഞ്ഞു.
 
"മറ്റെവിടേക്കെങ്കിലും വ്യാപിക്കുന്നുണ്ടോ?"ഡോക്ടറൂടെ കൺസൽട്ടിങ് പോലെ തോന്നിയില്ലങ്കിലും അയാളുടെ കണ്ണുകളിലെ ഉറക്കമവളെ വേദനിപ്പിച്ചു.
"ഇല്ല. അവിടെത്തന്നെ. നല്ല വേദനയുണ്ട്" അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇത്ര പ്രധാനപ്പെട്ട കാര്യം കേട്ടിട്ടും ചെറിയൊരു വേവലാതി പോലും അയളുടെ നോക്കിലോ വാക്കിലോ വരാതിരുന്നത് അവളെ വേദനിപ്പിച്ചു.
"അതു വല്ല ഗ്യാസുമായിരിക്കും. വെളുക്കുന്നതു മുതൽ ഇരുട്ടുവോളം വലിച്ചു വാരി കഴിക്കും. എന്നിട്ട് രാത്രിയായാൽ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ …"അയാൾ ഉറക്കത്തിന്റെ രസച്ചരട് പൊട്ടിച്ചതിന് അവളോട് കയർത്തു.
അവൾ പ്രതീക്ഷിച്ച പ്രതികരണമായിരുന്നെങ്കിലും ആ നിമിഷത്തിൽ മനോവിഷമം അനുഭവപ്പെട്ടു. അവസാന നിമിഷത്തിൽ ഭർത്താവിന്റെ കൈകൊണ്ട് തുള്ളി വെള്ളം കിട്ടുമെന്നൊന്നും അവൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. തന്റെ അസാന്നിധ്യം കുടുംബത്തിന് താങ്ങാനാവില്ല എന്നതും താനില്ലാതെ ഒരു കാര്യവും നടക്കില്ല എന്നതും വെറും വിഡ്ഡിത്തങ്ങളായ വിശ്വസങ്ങളാണെന്ന് അവൾക്ക് മനസ്സിലായി. ഈ പ്രപഞ്ചത്തിലെ വെറുമൊരു അണു മാത്രമാണ് താനെന്ന സത്യം അവൾ ഒരിക്കൽകൂടി അടിവരയിട്ടു. ഒരു തലോടലൊ ആശ്വാസവാക്കൊ മതിയായിരുന്നു ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും നൽകിയ ഭർത്താവിൽ നിന്നുള്ള പെരുമാറ്റത്തിൽ. അല്ലെങ്കിലും സ്നേഹം പ്രകടിപ്പിക്കാൻ പണ്ടേ അദ്ദേഹത്തിന് അറിയില്ലല്ലോ.
 
വിവാഹത്തിന്റെ ആദ്യനാളുകളിൽ പോലും മാധുര്യമേറിയ വാക്കുകള്‍ കേൾക്കാൻ അവൾ കാതുകൾ കൂർപ്പിച്ചിരുന്നു. പ്രതീക്ഷിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വാരിപ്പുണരുന്നതും ചുംബനം സമ്മാനിക്കുന്നതും അവൾ വെറുതേ സങ്കല്പിച്ചുകൊണ്ടിരുന്നു. നാളിതുവരെ അത് വെറും സങ്കല്പങ്ങൾ മാത്രമായി തുടർന്നു കൊണ്ടേയിരിക്കുന്നു. സങ്കല്പങ്ങളും സ്വപ്നം കാണലുമെല്ലാം എഴുത്തുകാരുടെ ഒരോ ഭ്രാന്തൻ ചിന്തകളായാണല്ലോ അദ്ദേഹം കണ്ടത്. എഴുത്തുകാർ വികാരജീവികളായിരിക്കുമെന്ന ആക്ഷേപവുമുണ്ട്. ആ ആക്ഷേപത്തിലും ഈ സങ്കല്പ പരവതാനിയിൽ സ്വന്തം ഇഷ്ടാനുസരണം സഞ്ചരിക്കാൻ പറ്റുന്ന ചിന്തകളിൽ അവൾ എന്നും സന്തുഷ്ടയായിരുന്നു.
പക്ഷേ, ഈയിടെയായി അയാളെയും ചുറ്റിപ്പറ്റിയുള്ള സങ്കല്പങ്ങൾ മെനഞ്ഞെടുക്കാൻ അവൾ ശ്രമിക്കാറില്ല. കാരണം സങ്കല്പസാമ്രാജ്യത്തിലെ കൊട്ടാര വാതിലിൽ നിന്നും പടി ഇറങ്ങിപ്പോരുമ്പോൾ നിർവ്വികാരനായ ഭർത്താവിന്റെ മുഖം അവളിൽ അസ്വസ്ഥത പരത്തി. അതിൽ പിന്നെ വികാരവിചാരങ്ങളേതുമില്ലാതെ അയാൾ തെളിയ്ക്കുന്ന വഴിയേ വെറുതേ അങ്ങനെ ജീവിച്ചു തീർക്കലായിരുന്നു അവളുടെ ജീവിതം. എങ്കിലും അദ്ദേഹത്തേയും കുഞ്ഞിനേയും വിട്ട് മരണത്തിന്റെ ഗർത്തത്തിലേക്ക് പതിക്കുക എന്നത് അവൾക്ക് ഊഹിക്കാൻ പോലും സാധിച്ചില്ല. പ്രകടിപ്പിക്കുന്ന സ്നേഹത്തിൽ അദ്ദേഹത്തിന് വിശ്വാസമില്ല. അവൾ പ്രണയാർദ്രമായ വാക്കുകൾ പറയുമ്പോൾ പ്രായം കൊണ്ട് അയാൾ മറകെട്ടി. അതിൽ അവൾക്കു് നിരാശ അനുഭവപ്പെട്ടു. പ്രായം തൊണ്ണൂറിലെത്തിയാലും ദമ്പദിമാർക്കിടയിൽ പ്രണയം ഇറ്റിവീഴുന്ന വക്കുകളുതിരണം. അവരുടെ പ്രവ്യത്തികളിലും പ്രണയത്തിന്റെ മയിൽപ്പീലി വിടർത്തിയതേയില്ല.
കൂടെ പഠിച്ചവരും കുടെ ജോലി ചെയ്തവരുമായ സ്തീകളോട് സംസാരിക്കുമ്പോൾ അയാളുടെ വാക്കുകളിൽ പ്രണയം ചുവയ്ക്കുന്നതും ആ കണ്ണുകൾ വിടരുന്നതും അവൾ ശ്രദ്ധിച്ചു. തന്നോട് കാണിക്കാത്ത പുഞ്ചിരി അവർക്കായി സമ്മാനിക്കുമ്പോൾ അവളുടെ മനസ്സ് പിടഞ്ഞു  
ഭാവിയിൽ ഒരു കൊച്ചു വീട് സ്വന്തമായി വേണമെന്നുള്ള തന്റെ ആവശ്യം പോലും ആയാൾ ഗൌനിക്കാറില്ല. തങ്ങളുടെ കൊട്ടാരത്തിന്റെ രുപഭംഗിയെക്കുറിച്ചും അതിന്റെ സൌകര്യങ്ങളെക്കുറിച്ചും ഒരേ ഇരിപ്പിടത്തിലിരുന്ന് പങ്ക് വെക്കാമെന്നവൾ പലപ്പോഴും പറഞ്ഞു. അപ്പോഴൊക്കെ വെറുമൊരു മൂളലിലൊ അല്ലെങ്കില്‍ അതെല്ലാം സമയകുമ്പോൾ ചിന്തിച്ചാൽ മതിയല്ലൊ എന്നും പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.          
 
രാതി പതിനൊന്നു മണി കഴിഞ്ഞിട്ടും വേദനക്ക് മാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ കൂർക്കം വലി ശ്രുതി ചേരാതെ സംഗീതമഴപെയ്തു കൊണ്ടേയിരുന്നു. വായിച്ച് തീർക്കാനൊരുപാട് പുസ്തകങ്ങൾ. എഴുതി തീർക്കാൻ അനവധി കാര്യങ്ങള്‍. ഇതിനിടയിൽ ഒരു യാത്രയയപ്പ് പോലുമില്ലാതെ ഇതുവരെ ജീവിതത്തെ ഇഷ്ടപ്പെട്ട കനിപോലെ വാരിപ്പുണർന്ന് മാറോടു ചേർത്തിയതിന് ഒരു ഉപഹാരം പോലും ലഭിക്കാതെ അന്ത്യയാത്രയ്ക്ക് സമയമായോ? മരണം മുൻകൂട്ടി കണ്ട വിറയലൊ ബദ്ധപ്പാടോ അവളുടെ എഴുത്തിൽ നിഴലിച്ചില്ല..ചിന്തകൾ കാടുകേറി പോകവേ രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ അവൾ അറിയാതെ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി.
    
പതിവ് പോലെ കാലത്തെ അഞ്ചുമണിക്കു തന്നെ ഉണരാൻ അവൾക്ക് സാധിച്ചില്ല. തലേന്നാളിന്റെ ഉറക്കക്ഷീണമാകാം. 
 
തനിക്കായി ഒരു പ്രഭാതം കൂടിവിരിഞ്ഞു. അന്നുചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിൽ കളം വരച്ച് ചാർട്ട് തയ്യാറാക്കി ഉറക്കമുണർന്ന് കിടന്ന കിടപ്പിൽ കിടന്നു തന്നെ അന്നത്തെ പ്ലാനിങ്ങും അവൾക്ക് പതിവുള്ളതാണ്. വേദന മാറിയെങ്കിലും ചിന്തകൾ കാറ്റിലെ പട്ടം കണക്കേ പറന്നു കൊണ്ടേയിരുന്നു. അതിന്റെ ചരടിന്റെ അറ്റം പക്ഷേ, അവളുടെ കൈപ്പിടിയിലായിരുന്നില്ല....

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

ഉമിത്തീഇളയമകള്‍ക്ക് രണ്ട് വയസ്സ്കഴിഞ്ഞപ്പോള്‍ തൊട്ട് അവളുടെ കാതു കുത്താന്‍ ഉമ്മ നിര്‍ബന്ധിക്കുന്നുണ്ട്. നീല കല്ലുവച്ച സ്റ്റിറലെസ് ചെയ്ത കമ്മല്‍ അവളുടെ ഉപ്പ കൊണ്ടുവന്നു തന്നിട്ട് നാളേറെയായി. ആ കുഞ്ഞ് കാത് വേദനിപ്പിക്കുന്നതിന്റെ വിഷമത്തിലായിരുന്നു ഞാന്‍ .കമ്മലിനോട് രൂപസാദ്യശ്യമുള്ള എന്ത് കൈയില്‍ കിട്ടിയാലും അത് അണിയാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ കാതു കുത്താന്‍ ഇനിയും വൈകണ്ട എന്നു തീരുമാനിച്ചു
ഉച്ചഭക്ഷണത്തിനുശേഷമുള്ള ഉണ്ണിയുറക്കവും കഴിഞ്ഞ് അയൽപക്കത്തെ ജീപ്പ് ഡ്രൈവർ ബാലകൃഷ്ണൻ നായരുടെ മകൾ പത്താം ക്ലാസുകാരി റീനയെയും കൂട്ടിന്‌ വിളിച്ച് തട്ടാൻ അപ്പുവേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു.മെയിൻ റോഡും ഇടവഴിയും കഴിഞ്ഞെത്തുന്ന ചെറിയ അങ്ങാടിയിലാണ്‌ അപ്പുവേട്ടന്റെ കട
             ഉച്ചവേയിലിന്റെ തിഷ്ണത അൽ‌പ്പം കുറഞ്ഞിട്ടുണ്ട്.ജീവിതത്തിന്റെ ഭാരമേറിയ ചുമടെടുക്കാത്ത, പൂക്കളോടും ചെടികളോടും കുശലം പറഞ്ഞിരുന്ന സ്കൂൾ കാലമായിരുന്നു മനസിൽ .അപ്പുവേട്ടന്റെ പീടികക്കപ്പുറത്തുള്ള സ്കൂളിലേക്ക് ഈ വഴിയായിരുന്നല്ലോ പോക്കുവരവ് വഴിനീളെ ഓർമ്മകൾ ചിതറിക്കിടന്നിരുന്നു. വഴി കാഴ്ചകൾ എനിക് എന്നും കൌതുകം നൽകിയിരുന്നു.
ഉമിത്തിയിൽ സ്വർണത്തെ പാകപ്പെടുത്തുന്നത് കാണാൻ ഞങ്ങൾ കുട്ടികൾ പീടികയുടെ ചുറ്റും കൂടാറുണ്ടായിരുന്നു. അദ്ദേഹം പണികഴിപ്പിച്ചു വെച്ച ചെയിനുകളും പാദസരങ്ങളും മുത്തരഞ്ഞാണങ്ങളുമെല്ലാം മുൻഭാഗത്തുള്ള ചില്ലലമാരയിൽ നിരത്തിവച്ചിരിക്കുന്നത് കാണാം.വല്ലപ്പോഴും മാത്രം ഷർട്ടിടുന്ന അദ്ദേഹത്തിന് മുണ്ടും ബനിയനും സ്ഥിരംവേഷം.
നീണ്ട് കൊലുന്നനെയുള്ള രൂപമായിരുന്നു. കടയുടെ തിണ്ണയിൽ അലുമിനിയം ജഗ്ഗിൽ നിറയെ വെള്ളം കൊണ്ടുവന്ന് വച്ചിട്ടുണ്ടാകും .തൊട്ടടുത്തുതന്നെ പ്ലാസ്റ്റിക് വയർ മെടഞ്ഞ ഇരുമ്പ് കസേരയിൽ ടെയ്ലർ അപ്പുണ്ണി ഇരിക്കുന്നതുകാണാം. തൊട്ടടുത്താണ് അപ്പുണ്ണിയുടെ കട. അയാൾമിക്കവാറും അപ്പുവേട്ടന്റെ കടയിലിരിക്കുന്നതു കാണാം.രണ്ടാളും സഖാക്കളാണല്ലോ.പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുകായാവും ഞങ്ങൾ വിക്യ് തികൾ അവിടെ ചുറ്റിപ്പറ്റി നിൽക്കുകയാണെങ്കിൽ  കുനിഞ്ഞിരുന്ന് പണിയുന്ന അപ്പുവേട്ടൻ മുഖമുയർത്താതെ കണ്ണാടിക്കിടയിലൂടെ ഒരു നോട്ടമാണ്.ഞങ്ങൾ നാലുപാടുംചിതറി ഓടുമ്പോൾ അദ്ദേഹത്തീന്റെ മുഖത്ത് ഒരു കുസ്യതിച്ചിരി വിടരുന്നത് കാണാം.
                              പുകഞ്ഞു കൊണ്ടിരുന്ന ഉമിയിലേക്ക് കുഴൽ വച്ച് ഊതുമ്പോഴുണ്ടാകുന്ന സ്വർണവർണങ്ങളിലുള്ള തീപ്പൊരികൾ കാണാനാണ് ഞങ്ങളുടെ നിൽ‌പ്പ്
   ഒരുപാട് ദൂരം നടക്കാനുണ്ടായിരുന്ന സ്കൂളിലേക്ക് നടന്ന് ദാഹിച്ചുവരുന്ന കുട്ടികൾ ആവശ്യപ്പെട്ടാൽ നല്ല തണുത്തവെള്ളം നൽകുന്ന അയ്യപ്പേട്ടന്റെ ചായക്കടയും അടുത്ത്തന്നെയുണ്ട്.
                                          മുഖത്ത് തലോടി പോകുന്ന കാറ്റിന് പോക്കുവെഴിലിന്റെ ഇളം ചൂടുണ്ട്.ഇത് മതിയാകും ചിലപ്പോൾ മോൾക്ക് അസുഖം വരാൻ.റീനയുടെ മുഖത്തും നടന്നതിന്റെ മടുപ്പ് കാണാനുണ്ട്.ഇടവഴിയുടെ ഓരംചേർന്ന് നിറയെ പൂത്ത് നിന്നിരുന്ന പാലമരവും തൊട്ടരികിലായി മകളും അതിന്റെ മക്കളുമായി കൂട്ടംകൂട്ടാമായിവളർന്നിരുന്ന കള്ളിച്ചെടിയൊന്നും കാണാനില്ല.
              പീടികയിലെത്തിയപ്പോഴേക്കും ഞങ്ങൾ ക്ഷിണിച്ചിരുന്നു.കാൽ‌ പ്പെരുമാറ്റം കേട്ടിട്ടാവണം കുനിഞ്ഞിരുന്ന അപ്പുവേട്ടൻ മുഖമുയർത്താതെ കണ്ണാടിക്കിടയിലൂടെ നോക്കി.ആനോട്ടം പഴയതാണെങ്കിലും വാർധക്യത്തിന്റെ ചുളിവുകൾ ആമുഖത്ത് പുതിയ കാഴ്ചയായ് രൂപം കൊണ്ടിരിക്കുന്നു.പരിചയഭാവം ആമുഖത്ത് കാണാതിരുന്നപ്പോൾ ഞാൻ സ്വയം പരിചയപ്പെടുത്തി. തട്ടാൻ അപ്പുവേട്ടൻ പക്ഷേ സ്വർണം പണിയുകയായിരുന്നില്ല. ഒരു പഴയ ടേപ്പ് റെക്കോർഡർ  നന്നാക്കുകയായിരുന്നു.
                                                          തീകെട്ടുപോയ നിലയിൽ  ഉമിചട്ടിയും കുഴലും കടയുടെ ഒരു മൂലയിൽ പുരാവസ്തു വിന് തുല്യമയി ഒതുങ്ങിക്കിടക്കുന്നുണ്ട് ചുമരിൽ ക്യത്യത ഇല്ലാത്ത സമയവുമായി ഒരു ക്ലോക്ക് പൊടിപിടിച്ചനിലയിലും കാണുന്നു.സമയം ശരിയല്ലങ്കിലും  അതിന്റെ സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു. പയഴ അലൂമിനിയം ജഗ്ഗിനു പള്ളയ്ക്ക് അൽ‌പ്പം കോട്ടമുണ്ടങ്കിലും പഴയസ്ഥാനത്ത് തന്നെ സ്ഥലം മുറപ്പിച്ചിട്ടുണ്ട്. ഇരുമ്പ് കസേരയ്ക്ക് പകരം പഴയ ഒരു മരക്ക്സേരയും കാണുന്നു. 
                       എന്തു വേണമെന്ന ചോദ്യത്തിന് മകളുടെ കാതു കുത്താനാണെന്ന് പറഞ്ഞപ്പോൾ ചെയ്തുകൊണ്ടിരുന്ന ജോലി മുഴുപ്പിക്കട്ടെ. അൽ‌പ്പസമയംകാത്തിരിക്കൂ എന്നു പറഞ്ഞു.
     ഞാൻ അങ്ങാടിയെ അടിമുടിയൊന്ന് നോക്കി. എല്ലാകടകൾക്കും പുരോഗതിയുണ്ട് റോഡിന്റെ വലതുവശത്തായി പുതുതായി രൂപം കൊണ്ടതെന്ന് തോന്നിപ്പിക്കും വിധത്തിലുള്ളചെറിയൊരു പൂന്തൊട്ടവും ഒരു പോസ്റ്റ് വിലങ്ങനെ ഇട്ട് അതിന് മുകളിൽ രണ്ട് മൂന്ന് പേർ ഇരിക്കുന്നതു കണ്ടു.


                                                                   അയ്യപ്പൻ ചേട്ടൻ മരിച്ചപ്പോഴാകണം ചായക്കട പൂട്ടിക്കിടക്കുന്നു.മുതിർന്ന മക്കൾ സ്വന്തം കാര്യം നോക്കാമെന്നായപ്പോൾ അപ്പുണ്ണി തയ്യൽ പണി നിറുത്തി സജീവമായി പർട്ടിപ്രവർത്തനത്തിൽ മുഴുകി. എല്ലാകടകളീലും മുമ്പു്  ഉണ്ടായിരുന്ന നിരപലകൾ ഷട്ടറിന് വഴിമാറിയപ്പോൾ അപ്പുവേട്ടന്റെ കട ഇപ്പോഴും നിരപലകളിൽ ബന്ധിതമാണ്.അദ്ദേഹത്തിന്റെ രൂപത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അവിടെവിടയായി കാണ പ്പെട്ടിരുന്ന വെള്ളിനൂലുകൾ ഇന്നു മുഴുക്കെ നരച്ചിട്ടുണ്ട് .
                                                                          കനം കുറഞ്ഞ ഓഴിൽസാരി വലിച്ചു വാരിച്ചുറ്റി ഒരു കൈയിൽ ആവിപറക്കുന്ന കട്ടൻ ചായയും ഒക്കത്ത് രണ്ട് വയസ് പ്രായം തോന്നിപ്പിക്കുന്നഒരു ആൺകുട്ടിയെയും എ ടുത്ത് അപ്പുവേട്ടന്റെ മകൾ പ്രസന്നച്ചേച്ചി പീടികയിലേക്ക് വന്നു.ചായ കപ്പ് തിണ്ണയിൽ വച്ച ശേഷം ഒലിച്ചുകെണ്ടിരുന്ന കുഞ്ഞിന്റെ മൂക്ക് തുടച്ച് സാരിയിൽ തുടച്ചു. അവരുടെ പല്ലുകൾക്ക്  ഒട്ടും അനുസരണ യുണ്ടായിരുന്നില്ല. ചുണ്ട് പൂട്ടുമ്പോൾ പല്ലുകളെക്കൂടി  അകത്താക്കാൻ  അവർ വിഫലശ്രമം നടത്തുന്നുണ്ട് പല്ലുകൾ മുഴുവൻ  വെളിയിൽ കാണിച്ചുള്ള ആചിരി കുട്ടിക്കാലം മുതലെ എനിക്കിഷ്ടമായിരുന്നു എവിടെയോ കണ്ട് മറന്നൊരു   മുഖഭാവം അവരുടെ മുഖത്ത് പ്രകടമായെങ്കിലും തമസിയാതെ എന്നെ മനസിലായി.
                    ഇരുപതുവർഷം മുമ്പുണ്ടായിരുന്ന നാടിനും നാട്ടുകർക്കും ഇന്ന് പുരോഗതി കൈവരിച്ചിട്ടും കുടുംബത്തിനും പഴയതിലും പരിതാപകരമായ അവസ്ഥ വന്നത് ഞാൻ പ്രസന്നച്ചേച്ചിയോട് ചോദിച്ചു.അവരുടെ കണ്ണുകൾ കുഴിഞ്ഞതായും കവിളെല്ലുകൾ പോന്തി നിൽക്കുന്നതും കണുമ്പോൾ  ആമുഖത്ത് ദാരിദ്രം വിളിച്ചോതുന്നുണ്ടായിരുന്നു.ദുഃഖം കനത്ത് അവർ ഇടറുന്ന സ്വരത്തിൽ പറഞ്ഞു.
                                                                                        വിവിധഡിസൈനുകളുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ അരങ്ങ് തകർക്കുമ്പോൾ നാട്ടുകാർ അച്ഛനെ തേടിവരുന്നത് കാതുകുത്തിനും മുസ്ല്ലീം കുട്ടികളുടെ സുന്നത്ത് കല്യാണത്തിന് അണിയിക്കാൻ മോതിരത്തിനും മാത്രമായി ഒതുങ്ങി.ജന്മ നാബുദ്ധിവൈകല്യമുള്ള സഹോദരന്മാരുടെ പരിചരണവും ചികിത്സാച്ചെലവും അദ്ദേഹത്തെ തളർത്തി.വിവാഹിതയായി മൂന്നു മക്കളുടെ അമ്മയായ ഞാൻ ബാധ്യതയുടെ ഭാണ്ഡവും പേറി ഇടക്ക് വിരുന്ന് വരുന്നതു പോലും അച്ഛന് അസ്വസ്ഥയാകുന്നുണ്ടാകും.
                       അപ്പുവേട്ടൻ എഴുന്നേറ്റ് മോളുടെ കാത് പിടിച്ച് അവളോടൊന്നു ചിരിച്ചു. പക്ഷേ അവൾക്കത് ഒട്ടും രസിച്ചില്ലന്ന് തോന്നുന്നു. കമ്മൽ കൈയിലുണ്ടന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് മ്ലാനത പരന്നു. നീല കല്ലുവെച്ച കമ്മൽ തിരിച്ചും മറിച്ചും നൊക്കിട്ട് ഇത് ചങ്കിരി ഇല്ലാത്ത കമ്മലാണ് .ഇതുകൊണ്ട് തനിക്ക് കാതുകുത്താൻ പറ്റില്ലെന്ന് കാര്യകാരണസഹിതം അദ്ദേഹം പറഞ്ഞു.
              കമ്മൽ വാങ്ങിതന്ന ഭർത്താവിന്  നീരസമുണ്ടാകുമോ എന്ന് ഭയന്ന് അപ്പുവേട്ടന്റെ പക്കലുള്ള കമ്മൽ വാങ്ങി കാതുകുത്താൻ മെനക്കെട്ടില്ല.
                        കാതുകുത്താനായി കൈയിലെടുത്ത കാശ് അപ്പുവേട്ടന്റെ നേരെ നീട്ടി ഞാൻ പറഞ്ഞു. ഇത് വച്ചോളൂ. വേണ്ടാ മോളേ തെറ്റിദ്ധരിക്കരുത് .
                 പണിചെയ്യതെ കൂലി വാങ്ങി ശീലമില്ല .കുലത്തൊഴിലായ സ്വർണപ്പണിയിൽ നിന്നും ജീവിതം കരയ്ക്കടുപ്പിക്കാൻ കഴിയാതെയായപ്പോഴാകണം മറ്റ് തൊഴിൽ മർഗ്ഗങ്ങൾ തേടിയത്  പക്ഷേ ഇപ്പോഴും നടുക്കടലിൽ തന്നെ. കെട്ടടങ്ങിയ ഉമിത്തീ പ്രാരബ്ധങ്ങളുടെ നെരിപ്പോടായി നെഞ്ചിൽ ഒരായിരം സ്വർണവർണങ്ങളായി.ചുട്ടു പൊള്ളുന്ന കനലായി കത്തിക്കൊണ്ടിരിക്കുകയാണ്.നേരം സന്ധ്യയായതോടെ നിര പലകകൾ ഓരോന്നായി എടൂത്തുവക്കുന്ന അപ്പുവേട്ടനെ നോക്കി താങ്ങാനാവാത്ത മാനസികവ്യഥയോടെ ഞങ്ങൾ തിരികെ വീട്ടിലേക്ക് നടന്നു....
                                                                            

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

സൗഹ്യദം

ഒരു യാത്രയിലാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്  വഴിയിൽ കനലിൽ ചുട്ടെടുക്കുന്നകമ്പം കണ്ടപ്പോൾ  കൊതിമൂത്ത്  വിൽ‌പ്പനക്കാരന്റെ അടുത്തു ചെന്നതായിരുന്നു ഞാൻ. അലസമായ വേഷവും തോളിലേക്ക് ഇറങ്ങിയ മുടിയും വലത്തെ കതിലെ കുഞ്ഞു കമ്മലും  എന്റെ കണ്ണുകളിൽ ഉടക്കി ചുടുധാന്യം വാങ്ങുമ്പോഴും തിരികെ വണ്ടിയിൽ കയറുമ്പോഴും ആരേയും ശ്രദ്ധിക്കാതെ എന്നാൽ എന്തൊക്കെയോ കൂട്ടിക്കിഴിക്കലുകൾ  ഉള്ളിൽ  നടത്തുന്നുണ്ടെന്ന മുഖഭാവത്തോടെ അവൻ കമ്പം കഴിക്കുകയായിരുന്നു.
                                       രണ്ടു ദിവസം കഴിഞ്ഞ് കാറ്റാടിമരങ്ങൾ ക്കിടയിൽ ആലോചനകളുടെ ഊഞ്ഞാലിലേറി  ആടിക്കൊണ്ടിരുന്ന മനസ്സുമായി വെറും നിലത്തിരിക്കുന്ന എന്റെ അരികിൽ തോളിൽ നിന്നും ഇറങ്ങി ഒക്കത്തിരിക്കുന്ന കനത്ത ബാഗുമായി  വീണ്ടും അവൻ നടന്നു പോയി. എന്തോ കാന്തിക ശക്തിയിലെന്നപോലെ ഞാനവനെ പിന്തുടർന്നു.
                      കണ്ണുകൾ കൂട്ടിമുട്ടിയപ്പോഴൊക്കെ ഞാൻ അവനായി പുഞ്ചിരിപൊഴിച്ചു. എന്നാലവൻ വേറെ ലോകത്താണെന്ന് തോന്നി.  വെറുതെ പേര് ചോദിച്ചു.
“അൻ വർ“
“നാട്“
“കണ്ണൂർ”
ഒറ്റ വാക്കിലൊതുക്കിയ മറുപടികൾ കൂടുതൽ ചോദിക്കുന്നതിൽ നിന്നെന്നെ വിലക്കി.
ഒരാഴ്ച അവിടെ തങ്ങിയ ഞാൻ പിന്നീടവനെ അവസാനമായി കണ്ടത് തിരികെ വരാനായി ഭാണ്ഡമൊരുക്കുന്ന തിരക്കിലായിരുന്നു. ഹോട്ടലിൽ നിന്നും ബാഗുമായി പുൽത്തകിടിയിലേക്കിറങ്ങിയപ്പോൾ ബെഞ്ചിൽ ഒരു സായിപ്പ് വറ്റാത്ത ഒരു ചിരിയോടെ മുന്നിലിരിക്കുന്നു. തൊട്ടുമുന്നിൽ അവനുണ്ട് .എന്തോ വരക്കുകയാണ്.പൂർത്തിയാക്കിയ ചിത്രം സായിപ്പിന് സമ്മാനിച്ച് അയാൾ സന്തോഷത്തോടെ കൊടുത്ത രൂപ വാങ്ങി പോക്കറ്റിലിട്ടു.ഒരു ചെറു പുഞ്ചിരിയോടെ ബാഗുമായി അവൻ നടന്നു. വീണ്ടും അവനെ കൂടുതലറിയാനൊരു മോഹം..
                                      ഇപ്പോൾ അവന്റെ മുഖത്ത് ഒരു സൗഹ്യദം ഒളിഞ്ഞു കിടപ്പുണ്ട് .ഒരു പക്ഷേ ഇതിനു മുമ്പു കണ്ടപ്പോഴൊക്കെ അവൻ എതെങ്കിലും ആകുലതകളിലായിക്കാം.
                            അവനോട് കൂടുതൽ സംസാരിച്ചപ്പോഴാണ് ഏകദേശം ഞങ്ങൾ രണ്ടു പേരും ഒരേ വഞ്ചിയിൽ യാത്രചെയ്യുന്നവരാണന്ന് മനസ്സിലായത് .
                                  ഈ ലോകത്തിന്റെ മുഴുവൻ സൗന്ദര്യവും കാണാൻ എനിക്കെന്നിട്ടും ആർത്തിയായിരുന്നു. ആമനോഹാരിത മുഴുവൻ ഓർമ്മയുടെ ചെപ്പിലാക്കി എന്റെ എഴുത്ത് മേശയിൽ കൊണ്ട് വയ്ക്കും പിന്നീട് അവക്ക് അക്ഷരങ്ങളാൽ ജീവൻ കൊടുക്കും യാത്രയിലെ ദുരനുഭവങ്ങൾ അണച്ചു . മൂർച്ചകകൂട്ടി എന്റെ തൂലികത്തുമ്പിൽ കൊണ്ട് വന്ന് ഞാൻ വാൾപയറ്റ് നടത്തും . ഒരു പക്ഷിയെപ്പോലെ പറന്ന് നടക്കുന്ന ഞാൻ ചിറകുകളരിയപ്പെട്ട് ഒരു സ്വർണ്ണക്കൂട്ടിൽ അടക്കപ്പെടുമെന്ന് ഭയം കൊണ്ടാണ് വിവാഹം പോലും വേണ്ടന്ന് വെച്ചത്
                                             എനിക്കും അവനും തമ്മിൽ ഒരു വ്യത്യാസം മാത്രം . ഞാൻ കാഴചകൾ എഴുത്തിലൂടെ പ്രകടമാക്കൂന്നുവെങ്കിൽ അവന്റെ സ്യഷ്ടി മനോഹരങ്ങളായ ചിത്രങ്ങളാണ്.
                               അന്നു ഞങ്ങൾ ഒരു പാട് നേരം സംസാരിച്ചു. ഇരുപത്തിയഞ്ച് വയസ്സിനിടക്ക് ഖുർആനും ഭഗവത്ഗീതയും രാമായണവും ബൈബിളും ബുദ്ധസാരവും എന്നുവേണ്ട ഒട്ടുമിക്ക മതഗ്രന്ഥങ്ങളും അവൻ വായിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും തന്റെ സഞ്ചാരത്തിനും സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാകുമെന്ന് കരുതിയതുകൊണ്ടു കൂടിയാവണം മതത്തെ ഒരു പാഥേയമായവന്‍ തന്റെ ഭണ്ഡത്തിലെടുക്കാഞ്ഞത്.ഇക്കാര്യത്തില്‍ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പുരുഷനായ അവന് സഞ്ചാരത്തിന്‌ മതങ്ങള്‍ തടസ്സമാകില്ല എന്ന് ഞാന്‍ പറഞ്ഞു.ലോകത്തിന്റെ ഒട്ടുമിക്ക മൂലകളും അടുത്തറിഞ്ഞ അവനോട് പേര് കേട്ടപ്പോള്‍ ഇസ്ലാം മത വിശ്യാസിയാണെന്ന് കരുതി ഞാന്‍ പറഞ്ഞു:പരിശുദ്ധ മക്ക  സന്ദര്‍ശിച്ചുകൂടെ നിനക്ക്?  നീകണാത്ത അറിയാത്ത പല അനുഭവങ്ങളും സായൂജ്യവും അവിടന്ന് ലഭിച്ചേക്കും." അവനതിനു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: പള്ളി, ക്ഷേത്രം  തുടങ്ങിയ സ്ഥലങ്ങള്‍ എന്റെ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദുരിതങ്ങള്‍ നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പരലോകത്ത് ലഭിക്കുന്ന സ്വര്‍ഗ്ഗത്തില്‍ എനിക്കു വിശ്വാസമില്ല. ഇവിടെയാണെനിക്ക് സ്വര്‍ഗ്ഗവും സ്വാതന്ത്ര്യവും വേണ്ടത്."
          മതങ്ങള്‍ ഏറ്പ്പെടുത്തിയ കൂച്ചുവിലങ്ങുകളെക്കുറിച്ചവന്‍ വചാലനായി.
            താന്‍ സന്ദര്‍ശിച്ച ഹിമാലയത്തിന്റെ സൗന്ദര്യം അവന്റെ ഓരോ വാക്കുകളിലും മനോഹരമായചിത്രങ്ങളായി ഇതള്‍ വിരിഞ്ഞു.
                       യാത്രകള്‍ക്കും മറ്റു  മുളള പണം എങ്ങനെ സമ്പാദിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി പുഞ്ചിരിയിലൊക്കി അവന്‍ .ഹോട്ടല്‍ മുറ്റത്തുനിന്നും  ഞാന്‍ കണ്ട സായിപ്പിന്റെ ചിരിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ പ്രതിഫലമായിരുന്നു പലപ്പോഴും ഉപജീവനമാര്‍ഗ്ഗം. നീണ്ട യാത്രകളില്‍ സുഹ്യത്തുക്കള്‍ സഹായിക്കും. അതല്ലങ്കില്‍ ഇടക്ക് വച്ച് പുതിയ സുഹ്യത്തുക്കളെ കൂട്ടിന് കിട്ടും. സാമാന്യം അയഞ്ഞുതൂങ്ങിയ ബാഗായിരുന്നു പലപ്പോഴും അവന്റെ സന്തത സഹചാരി. വരക്കാനുള്ള സാമഗ്രികളും കനത്ത പുസ്തകങ്ങളും വസ്ത്രങ്ങളും മയിരുന്നു അതിന്റെ ഉള്ളടക്കം. അതു എന്തിനേക്കാളും പ്രിയപ്പെട്ടതായി അവനോട് സദാ ഒട്ടിക്കിടന്നു.
                           മനുഷ്യ ന്റെ ഉല്‍ഭവത്തെപ്പറ്റിയും പ്രപഞ്ച സത്യങ്ങളെക്കുറിച്ചും ശാസ്ത്രീയമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ബന്ധങ്ങള്‍ അവന്റെ യാത്രകളെ പിടിച്ചു കെട്ടിയിരുന്നില്ല.മാസങ്ങള്‍ നീണ്ട വേര്‍പ്പാടിലും വീട് അവനെ പിറകോട്ടു വലിച്ചതു മില്ല.പോക്കുവരവുകകള്‍ക്കിടയില്‍ താത്ക്കാലിക സത്രമായി ചിലപ്പോഴെങ്കിലും വീട് മാറിയെന്ന് മാത്രം
                                         രണ്ട്മാസങ്ങള്‍ക്ക് ശേഷം അന്നത്തെ സൗഹ്യദം പുതുക്കാന്‍ അവന്‍ വീട്ടില്‍ വരുന്നുണ്ടെന്ന് വിളീച്ച് പറഞ്ഞപ്പോഴാണ് കാലപ്പഴക്കമുണ്ടായിട്ടും പൊടിയും മാറാലയും പിടിക്കാത്ത ഓര്‍മ്മകള്‍ മനസ്സില്‍ തെളിഞ്ഞു വന്നത് .ഉച്ചയോടെ അവനെത്തി. ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്തിയ ശേഷം എല്ലാവരും കൂടീരുന്ന് ഭക്ഷണം കഴിച്ചു.ഉച്ചമയക്കത്തിന്റെ അലോസരമില്ലാതെ ഞങ്ങള്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കാന്‍ വരന്തയില്‍ ഇരുന്നു.
                                                       സംസാരത്തിനിടയില്‍ ഞാന്‍ അവന്റെ ഭുതകാലം ചികയാന്‍ ശ്രമിച്ചു ഡിഗ്രിവരെ പഠിച്ചിട്ടുണ്ടെന്നതും പഠനത്തിനിടയിലെ തന്നെ യാത്രകള്‍ നടത്താറുണ്ടായിരുന്നു. എന്നും അവന്‍ പറഞ്ഞു.
                                              പുതിയപേരിനോട് പ്രത്യേക ഇഷ്ടം തോന്നിയപ്പോള്‍ അവന്‍ അഖിലില്‍ നിന്നു അന്‍വറിലേക്ക് വഴുതി മാറിതിയതാണ്‌.പക്ഷേ,റെക്കാര്‍ഡില്‍ നെയിം അഖില്‍ എന്നുതന്നെയാണ്‌ .സുഹ്യത്തുക്കള്‍ക്കിടയില്‍ അലാവുദ്ദീന്‍ എന്ന വിളിപ്പേരും ഉണ്ടായിരുന്നു.അന്‍വറിന് .
എനിക്കായി ഒരു കുഞ്ഞുപേര്‌ അവന്‍ സമ്മാനിച്ചു. അത് അവനു മാത്രം വിളിക്കായി
ഞാന്‍ അനുവാദം കൊടുത്തു.
                                     കൂട്ടംതെറ്റി മേയുന്ന ഈ ചെറുപ്പക്കാരന്റെ കഥ എഴുതിയാല്‍ കൊള്ളാമെന്ന ഒരു ആശയം എന്റെ മനസ്സില്‍ തെളിഞ്ഞു. അഭിപ്രായം ചോദിച്ചപ്പോള്‍ പക്ഷേ, അവന്‍ ക്ഷോഭിച്ചു.
                                  എഴുത്തുകാര്‍ ഇങ്ങിനെയാണ്‌.സ്വന്തം പ്രശസ്തിക്കുവേണ്ടി സൗഹ്യദം പോലും അവര്‍ ചൂഷണം ചെയ്യും.
                                 ഇരുപതു വയസ്സിന്റെ ഇളപ്പമുണ്ടായിരുന്നെങ്കിലും അവന്‍ എന്നെ നീ എന്നയിരുന്നു അഭിസംബോധന ചെയിതിരുന്നതു.പ്രായവ്യത്യാസം ഞങ്ങളുടെ അടുപ്പത്തെ ബാധിക്കുന്നവനിഷ്ടപ്പെട്ടില്ല.എന്റെ മനസ്സ് പിടിച്ചു ചുഷണം എന്ന ഒരു ലക്ഷ്യം അവന് ഉള്ളില്‍ ഉണ്ടായിരുന്നില്ലല്ലോ. അവന്റെ ജിവിത വഴികളിലെ പുതുമയാണെന്നെ പ്രലോഭിച്ചത് . എഴുതാന്‍ തല്പ്പര്യമുണ്ടെന്ന് പറയുമ്പോള്‍ അവന്‍ അഹ്ലാദിക്കുമെന്നാണ്‌ ഞാന്‍ വിജാരിച്ചത് .പക്ഷേ വലിയ ബാഗില്‍ കൊണ്ടു വന്ന ഒരു സമ്മാനം എനിക്കു നേരെ അവന്‍ നീട്ടി.വിറക്കുന്ന കൈകളോടെ അതു ഏറ്റു വാങ്ങുബോള്‍ നിലത്തു വിഴാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു. അവന്‍ വരച്ച മനോഹരമായ ഒരു ചിത്രമായിരുന്നു അത് .കുറച്ചു മുമ്പു്‌ ക്ഷോഭത്താല്‍ ചുവന്നിരുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ ഇപ്പോഴും ഭയപ്പെട്ടു. അവന്‍ പിന്നെ അവിടെ നിന്നില്ല. തിരിഞ്ഞു നോക്കതെ നടന്നകന്നു. ഈ സൗഹ്യദം ഉപേക്ഷിച്ചു പോകുകയാണവനെന്നെനിക്ക് തോന്നി. എന്നെസംബന്ധിച്ചും അതായിരിക്കൈല്ലേ നല്ലത്. അല്ലങ്കില്‍ എന്നും അവന്റെ മുമ്പില്‍ ഒരു ചൂഷകന്റെ വേശമായിരിക്കില്ലേ എനിക്ക്.

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

കൊടുത്താൽ കിട്ടും

കഴിഞ്ഞ മാസം അയാൾ അഞ്ചു പേരെ കൊന്നു .അതിനു മുമ്പുള്ള മാസങ്ങളിൽ അതിലേറെ പേരെയും ‘
              പേരുകേട്ട ക്യട്ടേഷൻ സംഘത്തിലെ തലവൻ പിടി കിട്ടാപ്പുള്ളി. ഇന്നു അയാൾ മരിച്ചു.അരയിൽ സദാ പൂണ്ടു കിടന്നിരുന്ന മാരകായുധങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നതിനു മുമ്പേ.
           ചോര പറ്റിയ മേനി കഴുകി ശിങ്കിടികളുമായി വെടിപറഞ്ഞിരിക്കവേ കൊറിച്ചു കൊണ്ടിരുന്ന ഒരു കടല തൊണ്ടയിൽ കുടുങ്ങിയതായിരുന്നു മരണ കാരണം

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

നൊമ്പരം

(ബാല്യത്തിൽ കളിച്ചുനടന്ന ഗ്രാമത്തിലേക്ക് ഇരുപതുവർഷങ്ങൾക്കു ശേഷം വന്ന മാറ്റം കണ്ടു വേദനിക്കുന്ന ലേഖിക)


പാലപൂവിന്റേയും പിച്ചകപൂവിന്റേയും നറുമണം വിതറുന്നവരിക്കപ്ലാവുകൾ തണൽ വിരിച്ച തൊടിയിലൂടെ    വെറുതേ നടക്കാൻ ഞാൻ മോഹിച്ചു. അൽപ്പം താഴോട്ട് ഇറങ്ങിയാൽ എന്നിൽ എന്നും ആവേശം ഉണർത്തുന്ന കാഴ്ച്ചകൾ.  പുതുതലമുറയേയും കൂട്ടി മനോഹര കാഴ്ച്ചകൾ മുറ്റി നിൽക്കുന്ന പാടവും തോടും കുളങ്ങളാൽ സമ്പന്നമായസ്ഥലമായിരുന്നു ഞാൻ ലക്ഷ്യം വെച്ചത് .
           മൂന്ന് വയസുകാരിമകൾ നടന്നു കാൽ കഴച്ചതിലെക്ഷീണം ഇടക്ക് പ്രകടിപ്പിക്കുന്നുണ്ടങ്കിലും ആൾ ഉത്സാഹഭരിതയായിരുന്നു. കുത്തനേയുള്ള ഇറക്കത്തിലൂടെ നടന്ന് ഞങ്ങൾ ഏതാണ്ട് സ്ഥലമെത്താറായി. പൊറ്റമ്മൽ എന്ന് വിളിപ്പേരുള്ള കുന്നിൻ ചെരുവിനെ കാണാനേയില്ല,
      .അനുഭവങ്ങളുടെ ചുമടും ദിനചര്യകളിലെ ആവർത്തനവും എനിക്ക് വിരസത നൽകുന്ന പകലുകളിൽ പലപ്പോഴും ആഗ്രഹിച്ചതാണ്  ചിന്താഭാരമില്ലാതെ നനുത്ത കഴ്ച്ചകൾ മാത്രം സമ്മാനിക്കുന്ന ആകുന്നിൻ ചെരുവിൽ വെറുതെ ഇരിക്കാൻ. ഇളം കാറ്റിന്റെ തലോടലിൽ ആടി ഉല്ലസിച്ചിരുന്ന തെങ്ങിൻ തോപ്പുകളും കുത്തി ഒഴുകുന്ന തോടിന്റെ ഇരമ്പലും കാതോർത്ത് വയൽ വരമ്പിന്റെ ചാരത്ത് നിലകെള്ളുന്ന ആചെറുകുന്ന് ഒരു സുന്ദര കാഴ്ച തന്നെയായിരുന്നു.കുന്നു് ഇടിച്ചു നിരപ്പാക്കി വയലിന്റെ ഹ്ര് ദയഭാഗത്തിലൂടെ റോഡ് പണിതിരിക്കുന്നു , മുമ്പ് പെരുന്നാളിന്റെ തലേ ദിവസം മൈലാഞ്ചി എടുക്കാൻ കളിക്കൂട്ടുകാരി സാജിയേയും കൂട്ടി വയൽ വരമ്പിലുടെ പോകുമ്പോൾ ഉടുത്തിരുന്ന നീളൻ പാവാട അൽപ്പം പോലും തെറുത്തു വെക്കാതെ വരമ്പിന്റെ ഇടിഞ്ഞ ഭാഗത്തിലൂടെ ഒഴുകുന്ന ചേറിന്റെ നിറവും മണവുമുള്ള വെള്ളത്തിൽ മതിയാകുവോളം കളിക്കും.
എല്ലാം നഷ്ടബോധത്തോടെഞാൻഓർത്തു.കുളങ്ങളും പാറക്കെട്ടുകൾക്കുള്ളിലെ കിണറും കാണാനായി വയലിൽ നിന്നും
അല്പം ഉയർന്നു നിൽക്കുന്ന തൊടിയിലേക്ക് കയറാൻതിരുമാനിച്ചു. കുറുമ്പൻമാരേയും കുറുമ്പികളേയും പൊക്കിയെടുത്ത് വെച്ചു.

                               നിത്യമായി ചവിട്ടിനടന്നു രൂപപ്പെട്ടിരുന്ന വഴി കാട് മൂടി തെളിയാതെ, പാമ്പിന്റെ സ്ഥിരകേന്ദ്രമാണന്നു തോന്നുന്ന സ്ഥ്ലങ്ങൾ അല്പ്പം പേടിയുണ്ടെങ്കിലും  വന പ്രതീതി നൽകുന്ന തൊടിയിലൂടെ കയ്യിലൊരുവടിയും പിടിച്ചു ഞാൻ മുന്നിൽ നടന്നു. പിറകെ കുട്ടികളും. ബാക്കിയുണ്ടായിരുന്ന പ്രതീക്ഷ കൈ വെടിയാതേ ആൾ മറയില്ലാത്ത കിണറും അമ്മാരതൊടുവിലെ കുളവും ലക്ഷ്യമാക്കി നടന്നു. എന്റെ കുട്ടികാലത്ത് വെയിലിന്റെ എത്തിനോട്ടം തുടങ്ങുമ്പോഴേ ഉമ്മയും മറ്റു് സ്ത്രികളും ഞങ്ങളുടെ തലയിൽ നിറയെ എണ്ണതേച്ച്  വെള്ളം മുക്കി എടുക്കാനുള്ള തൊട്ടിയും കയ്യിൽ നൽകി അലക്കാനും കുളിക്കുവാനും ഈ തൊടിയിലാണ്വരാറ്. തെല്ലു ദൂരം നടക്കാനുണ്ടായിരുന്നെങ്കിലും നല്ല ഒരു ഒത്തു ചേരലായിരുന്നു.മുതിർന്നവർ അലക്കുമ്പോൾ ഞങ്ങൾ കുട്ടികൾ പുളിയും മാങ്ങയും പെറുക്കി കൗതുക കാഴ്ചകൾ കണ്ടും അലഞ്ഞു നടക്കും .
ഞങ്ങളെ കുളിപ്പിച്ചു കഴിഞ്ഞാൽ അവര്ഓല കൊണ്ട് മറച്ച കുളിപ്പുരയിൽ കയറി കൂട്ടമായി കുളിക്കും.കള്ള് ചെത്താൻ വന്നചന്തു തെങ്ങിൻ മുകളിൽ ഉണ്ടങ്കിൽ  മേൽ കൂരയില്ലാത്ത ആ കുളിപ്പുരയിലെ നാടൻ പെണ്ണീന്റെസൗന്ദര്യവും ആസ്വദിക്കാം.
            പക്ഷെ ഇന്ന് കുളിപ്പുരയോ അലക്കുക്കുകല്ലുകളോ അവിടെ കാണുന്നില്ല .മതിയാവോളം വെള്ളം ലഭിച്ചിരുന്ന തെങ്ങുകൾ നിരാശയിലാണ്ടു മൊട്ടതലയായി മേൽ പോട്ട് നോക്കി വിലപ്പിക്കുന്നു. കുളംമണ്ണും അവശിഷ്ടങ്ങളും നിറഞ്ഞു തുള്ളി വെള്ളം പോലുമില്ലാതേ  വറ്റി വരണ്ടിരിക്കുന്നു.
പാറകൂട്ടങ്ങൾക്കുള്ളിലെ നീരുറവ കാടുപിടിച്ചു കണുന്നതേയില്ല. എവിടെയായിരുന്നു അതു നിലകെണ്ടിരുന്നത് എന്നും പോലും മലസ്സിലാക്കാൻ  സാധിച്ചില്ല.
                      മനസ്സിന്റെ നെമ്പരം അടക്കി വെക്കാൻ സാധിക്കതെ എന്റെ കണ്ണുകൾ ഈറനണീഞ്ഞു. ഒരു പാട് നനുത്ത ഓർമ്മകൾ സമ്മാനിച്ച നല്ല കാലത്തിന്റെ നഷ്ട ബോധം എന്നിൽ കൂടുതൽ തളർച്ചയേകി. കൊടും വേനലിൽ ദാഹം തീർക്കാൻ പോലും വെള്ളം മില്ലതിരുന്നിട്ടും എന്തേ ഈ വിധം ജലാശയങ്ങൾ നശിക്കാൻ ഹേതുവായത് . ഉടമസ്ഥരുമായി സംസാരിച്ച് ഇതിനു പുതു ജിവൻ നൽകാൻ വല്ല മാർഗവും ഉണ്ടോ എന്നു  തേടാൻ ഞാൻ തീരുമാനിച്ചു. അവിടത്തെ മുതിർന്ന ആളെ കണ്ട് ഇതിന്റെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് അന്യാഷിച്ചു . അഞ്ചു വർഷം മുമ്പുവരെ സംരക്ഷിച്ചു പോന്നിരുന്നു. വീടിനടുത്തായി കിണർ കുഴിച്ചപ്പോൾ മതിയാകുവോളം ജലം ലഭിക്കുമെന്നായത് കൊണ്ട് അതിനെ പാടെ മറന്നു മുമ്പ് ഉണ്ടായിന്ന സ്ഥിതിയിലാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല. നാട്ടുകാരുടെ സഹകരണമുണ്ടങ്കിലോ? ഞാൻ പ്രതീക്ഷയോടെ ഒരു ചോദ്യം തൊടുത്തു.  അവർക്ക് പൂർണ സമ്മതമായിരുന്നു.
                             സന്തോഷത്തോടെ യാത്ര പറഞ്ഞ് തിരികെ വരുമ്പേൾ വഴി നീളെ കണ്ട പരിചയക്കാരോടെല്ലാം അതിന്റെ പുനരധിവാസത്തെ പറ്റി സംസാരിച്ചു .പരിഹാസചിരി മാത്രമായിരുന്നു അവരുടെ മുഖത്ത്. സ്വകാരവ്യക്തിയുടെ പറമ്പ് വ്ര് ത്തിയാക്കുന്നതിൽ ഒരാൾ പോലും താല്പര്യം പ്രകടിപ്പിച്ചില്ല  ഞാൻ ഉപ്പയോട് സംസാരിച്ചു. സ്ഥലം ഏറ്റെടുക്കാൻ ആവ്യശ്യപെട്ടപ്പോൾ കിട്ടിയ മറുവടി അതു ഭാഗം വെച്ച സ്വത്താണ് അതിന്റെ ഇന്നത്തെ ഉടമയുടെ കാലശേഷം മാത്രമെ അത് വിൽക്കൂ.
                            ഇപ്പോൾ അതിന്റെ പുനർജന്മത്തിനു വേണ്ടി പോലും പ്രാർത്ഥിക്കാൻ വയ്യാത്ത അവസ്ഥ. ഒരുജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം. എങ്ങിനെ ഞാൻ പ്രാത്ഥിക്കും?

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

റമദാന്‍ ചില ചിന്തകള്‍

വ്രതം മനുഷ്യനു്‌ നിര്‍ബന്ധമാക്കിയത് ,
തെറ്റുകളില്‍ നിന്നകന്നുനില്‍ക്കാന്‍ ,


ആഗ്രഹങ്ങൾക്കറുതിയില്ലാ മനുഷ്യനു്‌,


തിന്മയെ അകറ്റി നിര്‍ത്താന്‍പറ്റുമോ വല്ലപ്പോഴും


ദൈവ ഭയം മാത്രം മനസ്സിലുണ്ടാകേണ്ട നേരത്ത്


സ്വാര്‍ഥ മോഹങ്ങളും ഭക്ഷണത്തോടുള്ള ആര്‍ത്തിയും


റഹ്മത്തിന്‍ മാലഖ ഇറങ്ങുന്നതെങ്ങനെ?


മദ്യത്തില്‍ അഭിഷേകം ചെയ്തതന്‍ വീട്ടില്‍


ഇഫ്താറുകള്‍ മാമാങ്കമായി നടക്കുന്നു നാട്ടില്‍


പട്ടിണിപ്പാവങ്ങള്‍ക്ക്നേമ്പ് തുറക്കാന്‍ പച്ച വെള്ളം മാത്രം


സ്നേഹത്തിനമ്ര് ത് വര്‍ധിപ്പിക്കാന്‍ കല്‍പിച്ചു ദൈവം


പക്ഷേ വാശിയും വൈരാഗ്യവും കൂടുന്നു നമ്മള്‍ക്ക്


നന്മയുടെ മാലാഖക്കു്‌ എഴുതുവാനില്ല ഒന്നും


എന്നാല്‍ തിന്മയുടെ മാലാഖ എഴുത്തോട് എഴുത്തു തന്നെ


ഒന്നിന് എഴുപതിനായിരം കൂലി കിട്ടുന്ന സമയത്ത്


പെരുന്നാള്‍ പൊടിപൊടിക്കാന്‍ നാരികള്‍ ചന്തയില്‍


പകല്‍ ഒഴിഞ്ഞിരിക്കുന്ന വയറിനെ


അന്തി വെളുക്കുവോളം കുത്തിനിറക്കുന്നു.


പോരിശയാക്കപ്പെട്ട റമദാന്‍ കഴിയുമ്പോള്‍


കോപിച്ച വയറും ഒഴിഞ്ഞ കീശയും

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

സമ്പാദ്യം

മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം


മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം മീശകിളിര്‍ത്ത്‌ വരുന്നപതിനേഴുകാരന്റെ ചുമലില്‍ ഭാര്യയേയും നാലു പെണ്‍ മക്കളേയും ഇറക്കിവെച്ച് കണ്ണടക്കുമ്പോള്‍ വേവലാതിയില്‍ ആ കണ്ണുകള്‍ തന്നേ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി.പക്വത കുറവോ, കൗമാരത്തിന്റെ കൈകടത്തലോ എന്തോ ഉത്തരവാദിത്തങ്ങളൊന്നും പേറാതെ പന്ത് കളിച്ചു കൊണ്ടിരുന്ന തനിക്ക് കടം വാങ്ങിയും വീട് പണയം വെച്ചും ഉമ്മ ഒരു വിസ സംഘടിപ്പിച്ചു.

കൂടെയുള്ള കുട്ടികള്‍ ക്കൊന്നും കിട്ടാത്തഭാഗ്യം.ഗള്‍ഫിന്റെ മായിക ലോകം ഇത്രചെറുപ്പത്തിലെ കാണാനുള്ള അവസരം. പോകുന്നതിന്റെ തലേദിവസവും തക്കാളി പെട്ടി അടര്‍ത്തി മാറ്റി പാണ്ടിലോറി പണിതു ഞാന്‍ നീളന്‍ വരാന്ത ചുറ്റും ഉരുട്ടി നടന്നു ഡ്രൈവറെന്ന ഗമയില്‍ . ഗള്‍ഫ് കാരന്‍ ഭര്‍ത്താവില്‍ നിന്നും ലഭിച്ച യഥാര്‍ത്ത ചിത്രം മനസ്സില്‍ കണ്ടോ അതോ കുട്ടിത്തം മാറാത്ത ഏക മകനെ ഓര്‍ത്തോ ഉമ്മയുടെ മിഴികള്‍ തുളുമ്പിയതെന്തിണെന്നു അന്നു്‌ പിടികിട്ടിയതേ ഇല്ല.

പ്രതീക്ഷകള്‍ നെഞ്ചിലേറ്റി മേഘങ്ങള്‍ ക്കിടയിലൂടെ പറന്നു. വര്‍ണാഭമായ സാമ്രാജ്യം തന്നെയായിരുന്നു. പക്ഷെ എനിക്കു മുമ്പില്‍ തന്നേക്കാളുയരത്തില്‍ എച്ചില്‍ പാത്രങ്ങള്‍ മാത്രം .ഇതൊക്കെ തന്നെയാണു്‌ ഗള്‍ഫ് ജീവിതം.നാട്ടില്‍ പത്രാസിന്റെ മുഖം മൂടിഅണിയുന്നത് അല്പകാലത്തേക്കെങ്കിലും എല്ലാം മറന്നു്‌ ആഹ്ലാദിക്കാന്‍ , പിന്നെ നമ്മുടെ ഉള്ളം എരിഞ്ഞടങ്ങുന്നത് മറ്റുള്ളവര്‍ കാണുന്നതിനെതിരെയുള്ള ഒരു മറ.അനുഭവസ്ഥരുടെ വാക്കുകളില്‍ നിന്നും യാഥാര്‍ത്വത്തിന്റെ കറുത്ത മുഖം തന്റെമുന്നില്‍ തെളിഞ്ഞു.

വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന്‍ കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു്‌ പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു .അതില്‍ പിന്നെ ശര്‍ക്കര ഭരണിയിലെ ഉറുമ്പുകള്‍ മാതിരി ബ്രോക്കര്‍ മരുടെ ഘോഷയാത്ര തന്നെ യായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ തനിക്കായി  ഒരു ഇണയെ കണ്ടെത്തി. കടമകളില്‍ നിന്നും പ്രാരാബ്ദങ്ങളിലേക്ക് മൂക്ക് കുത്തി കൊണ്ടേയിരുന്നു.
                                ചിലവുകള്‍ ഒരോന്നായി ഊഴ മനുസരിച്ച് വന്നു. തുച്ചമായ വരുമാനം ഒരുക്കൂട്ടി വെച്ച് കൊച്ച് വീട് എടുക്കാനുള്ള മോഹവുമായി ലീവിന് വന്നപ്പോള്‍ കാര്യം പ്രിയതമയുടെ മുന്നില്‍ അവതരിപ്പിച്ചു. വിദഗ്ദ ആര്‍കിടെക്റ്റിനെ പോലും വെല്ലുന്നതായിരുന്നു അവളുടെ ഭാവനയില്‍ പണിത കൊട്ടാരം.ഭാര്യയുടേയും കുട്ടികളുടേയും സ്വപ്നസമാനമായ വീട് പണി തീര്‍ന്നപ്പോഴേക്കും താങ്ങാനാവാത്ത ചുമട് എടുത്ത കഴുതയായി മാറി ഞാന്‍ .
                                                   ആഡംബര മോഹങ്ങള്‍ ക്കൊത്തു മക്കളെ വളര്‍ത്താന്‍ പാട് പെടുക തന്നേ ചെയ്തു.പ്രവാസത്തിന്റെ പ്രയാസങ്ങള്‍ പേറാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായെന്ന് ദിനവും നോക്കുന്ന കലണ്ടര്‍ എന്നെ ഓര്‍മ്മിപ്പിച്ചു.പറയത്തക്ക സമ്പാദ്യമൊന്നും ആയില്ലങ്കിലും സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി. ഗള്‍ഫ് കരന്റെ കുടുബം കൂലിവേലക്കാരന്റെ കുടുംബ മാകുമ്പോള്‍ ചെയ്യേണ്ട അഡ്ജ്സ്റ്റ് മെന്റ് അസാദ്വമെന്ന് മക്കളും അറിയിച്ച്.
             മരവിച്ച മനസ്സും അസ്വസ്ഥകള്‍ പ്രഗടിപ്പിക്കുന്ന ശരീരവും  ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകള്‍ക്കൊടുവില്‍ ഡോക്ടര്‍ വിധി എഴുതി . മാനസിക സമ്മര്‍ദ്ദവും വിശ്രമില്ലാത്ത കടുത്ത രോഗങ്ങള്‍ കടിമ. സന്തോഷവും സമാധനപരവുമായ വിശ്രമജീവിതം നയികേണ്ട സമയം അതിക്രമിച്ചു. പുഞ്ചിരി മായാത്ത മുഖവുമായി ഡോക്ടര്‍ മൊഴിഞ്ഞു നാട്ടിലേക്കറിയിച്ചപ്പോള്‍ ഇതൊക്കെ ഇല്ലാത്ത ഗള്‍ഫ് കാരുണ്ടോ?. മറുചോദ്യം യാഥാര്‍ത്യം.
                                             സ്വന്തം പേരില്‍ ബില്‍ഡിങ്ങുകളും എസ്റ്റേറ്റുമൊന്നുമില്ലെങ്കിലും തന്റെതു മാത്രമായി ഇടിവെട്ടു പേരുകളുള്ള രേഗങ്ങള്‍ അതെന്നും തനിക്കു കൂട്ടായിരിക്കുകയും ചെയ്യും...

2010, ജൂലൈ 24, ശനിയാഴ്‌ച

പതനം

പതിയെ കുറിച്ചെഴുതിയപ്പോള്‍ അക്ഷരങ്ങളെ വസ്ത്രങ്ങളണിയിക്കാതിരുന്നത് ആദ്യത്തെ അബദ്ധം .അച്ചടി മഷി പുരണ്ടപ്പോള്‍ വിലാസവും ഫോണ്‍ നമ്പറും പതിയുടെ കൂടെ പതുങ്ങി നിന്നത് ആപത്താകുമോ? കുളം തോണ്ടാന്‍ ഒരു കുടുംബം എനിക്കു മുണ്ടല്ലോ. 
               പൊതുവെ നിശബ്ദനായിരുന്ന എന്റെ സെല്‍ ഫോണ്‍ ഇടതടവില്ലാതെ അസമയത്ത് പോലും ചുമക്കുകയും വിറക്കുകയും ചെയ്തു.അഭിനന്ദന പ്രവാഹങ്ങളൊഴുകിയതൊക്കെയും പതികളില്‍ നിന്ന് .പാതികള്‍ പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ പിശുക്കികളായിരിക്കും അസൂയ പരിശകള്‍

എഴുത്തു കാരിയെ പരിചയപ്പെടുന്നത് സ്നേഹ ബന്ധ ങ്ങളിലേക്കും സൗഹ്രദവലയങ്ങളിലേക്കും കെട്ടിയിണക്കാന്‍ അവര്‍ക്ക് താല്‍പര്യം. സ്ത്രീ എന്നതിലുള്ള ഞരമ്പു പിടുത്തമല്ല.കഥാകാരിയോടുള്ള ആരാധന മാത്രം പതിയും പാതിയും തമ്മിലുള്ള സ്വകാര്യതകളിലേക്ക് ഊളിയിടാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സെല്ലിനെ നുള്ളി നോവിച്ചു ചിലരുടെ എത്തി നോട്ടത്തിന്‍ മുമ്പില്‍ കനത്തമതില്‍ പണിതു.

                മൂച്ചിപ്പിരാന്തില്‍ നിന്നും നട്ടപിരാന്തിലേക്ക് കാലെടുത്തു വെച്ച നാലു വയസുകാരി മകള്‍ ചുമയും പനിയും കൂടിയ സമയത്ത് തന്നെ നെറുകില്‍ എണ്ണ തടവാതെ എന്റെ കണ്ണെന്ന് തെറ്റിയപ്പോള്‍ അതിനെ കുളിപ്പിച്ചു . രാസ്നാദി പൊടി പോലും തടവാത്തതു കാരണമാകാം അസുഖം കൂടാന്‍ ഹേതുവായത്. കുറുമ്പിയായ അവളുടെ ഏറുകൊണ്ട് അവയ ഭംഗങ്ങള്‍ സംഭവിച്ച പാവം സെല്‍ , അതില്‍ പിന്നെ അധിക കാലം രോഗങ്ങളോട് മല്ലിടേണ്ടി വന്നില്ല. താമസിയാതെ അന്ത്യയാത്രക്കൊരുങ്ങി.

       അതിന്റെ ഹ്യദയ മെടുത്ത് മറ്റൊരു ശരീരത്തിലെക്ക് നിക്ഷേപിക്കാന്‍ എനിക്ക് ആഗ്രഹ മുണ്ടായിരുന്നെങ്കിലും യഥാര്‍ത്ഥ പതിയുടെ മുമ്പില്‍ എന്നും പതിവ്രതയാകണമെന്ന നിബന്ധ മുള്ളത് കൊണ്ട് ചെമ്പരുത്തി പൂപോലുള്ള ഹ്യദയത്തെ ആശരീരത്തില്‍ തന്നെ ഉപേക്ഷിക്കേണ്ടി വന്നു.....

2010, ജൂലൈ 15, വ്യാഴാഴ്‌ച

ഊഴം

വേദനകളുടെ പിടിയില്‍ നിന്ന്‌ അല്‌പം ആശ്വാസം കിട്ടിയിരുന്നുവെങ്കില്‍ എന്ന് അയാള്‍ വല്ലാതെ കൊതിച്ചു. ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അല്പ സമയത്തേക്കെങ്കിലും ആശ്വാസമായിരുന്നേനെ.ശരീരം നുറുങ്ങുന്ന വേദനയാണ്. കാലിന്റെ വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ഭാര്യയെ വിളിച്ച് കാല് തടവാന്‍ പറഞ്ഞു.എന്തോ പണിത്തിരക്കിനിടയില്‍ നിന്നും നനഞ്ഞ കൈകള്‍ സാരിയുടെ അറ്റം കൊണ്ട് തുടച്ച് സീത അയാള്‍ക്കരികിലിരുന്ന് കാല് തടവാന്‍ തുടങ്ങി.സ്ഥായിയായ ഒരു ദു:ഖഭാവം അവളുടെ മുഖത്ത് സദാസമയം പ്രതിഫലിച്ചിരുന്നു.എപ്പോഴാണ് തന്റെ ഭാര്യയെ സന്തോഷവതിയായി കണ്ടിട്ടുള്ളതെന്ന് അയാള്‍ ഓര്‍ത്തു. താന്‍ സന്തോഷമൊന്നും അവള്‍ക്ക് നല്‍കിയില്ലല്ലോ. തന്റെ സന്തോഷത്തിനായിരുന്നു എന്നും പ്രാധാന്യം.പ്രസന്നവതിയായ ഭാര്യ പതുക്കെ പതുക്കെ ദു:ഖപുത്രിയായിമാറി.തെറ്റില്ലാത്ത സൗന്ദര്യമുണ്ടായിരുന്നു. അവള്‍ക്ക് ചുളിവില്ലാതെ വടിവൊത്ത വസ്ത്രങ്ങളും എണ്ണ തേച്ച് ഒതുക്കി നിറുത്തിയ മുടിയും വിവാഹത്തിന്റെആദ്യനാളുകളില്‍ അവളെ കൂടുതല്‍ സൗന്ദര്യവതിയാക്കി പിന്നീട് വേഷത്തിലും ഭാവത്തിലും കാര്യമായമാറ്റം തന്നെ സംഭവിച്ചു അലസമായി പാറിപറന്ന മുടിയും ഉറക്കം നഷടപ്പെട്ട് കരുവാളിച്ച കണ്‍തടങ്ങളും വെണ്ണീറിന്റെയും അഴുക്കിന്റെയും കറകളുള്ള കനം കുറഞ്ഞ ഓഴില്‍സാരി വലിച്ചു വാരിചുറ്റിഅവളെ കണപ്പെട്ടു.പക്ഷേ,ദാമ്പത്യ ബന്ധത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും ഇതു വരെ അവളുടെ വേഷത്തിലും ഭാവത്തിലും തന്റെ ശ്രദ്ധപോയിട്ടില്ല. പക്ഷേ,ഇപ്പോള്‍ ആദ്യമായിട്ടാണ് ഉറക്കം നഷ്ടപ്പെട്ട ഈ കുറ്റബോധം മനസ്സില്‍ ആഴത്തില്‍ മുറിവേല്പിക്കുന്നത് .വഴിതെറ്റിയ ജീവിതഫലമായി കിട്ടിയ രോഗത്തിനു മുമ്പില്‍ മുട്ടുകുത്തിവീണപ്പോഴാണല്ലോ ഭാര്യയുടെസുഖ സന്തോഷങ്ങള്‍ ചിന്തിക്കാന്‍ സമയം കിട്ടിയത് . വയറ്റിലെ അസുഖങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴാണ് നാട്ടിലെ പതിവ് ഡോക്ടറെ മാറ്റി ടൗണിലെ പ്രസ്തനായ ഡോക്ടറെ കാണാമെന്ന് വെച്ചത് .അള്‍സറാണെന്ന നിഗമനത്താല്‍ അതു വരെകഴിച്ച മരുന്നുകളുടെ കുറിപ്പടി കളും രോഗത്തിന്റെ ലക്ഷണങ്ങളും അവതപ്പിച്ചപ്പോള്‍ ടെസ്റ്റുകളുടെനീണ്ട നിരതന്നെയായിരുന്നു.വലിയ ആശുപത്രികളിലെ സ്ഥിരം കേസെന്ന ലാഘവത്തോടെ ടെസ്റ്റുകളെല്ലാം നടത്തി.റിസല്‍ട്ട് കാണിക്കാനായിഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തന്നെ സഹതാപത്തോടെ നോക്കുന്നത് കണ്ടു.കൂടെആരുമില്ലേ എന്ന ചോദ്യത്തില്‍ നിന്നു തന്നെ രോഗത്തിന്റെ ഗൗരവം മനസ്സിലായി. എന്തും നേരിടാനുള്ള അത്മധൈര്യമുണ്ടന്ന് ഇല്ലാത്ത ധൈര്യത്തില്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ ഡോക്ട്ര്‍ അസുഖത്തിന്റെ അവസ്ഥ പറയാന്‍ തയ്യറായി. കുടലിലെ ക്യാന്‍സര്‍ ചികിസ വൈകി ശരിരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.ഇനി ചികില്‍സ ഫലിക്കില്ല.ദൈവത്തിന്റെ കാരുണ്യം മാത്രം.ഡോക്ട്റു വാക്കുകള്‍ തന്റെ കണ്ണില്‍ ഇരുട്ട് കയറിപിന്നീട് വീട്ടില്‍ എത്തിയതും മറ്റും യാന്ത്രികമായിരുന്നു .കുത്തഴിഞ്ഞ ജീവിതരീതിയും അനാരോഗ്യപരമായ ഭക്ഷണ രീതികളും സമ്മാനിച്ച ഈഅസുഖം കുത്തിവെപ്പും റേഡിയേഷനും കൊണ്ടൊന്നും വിട്ട് പോകില്ല എന്നചിന്ത വല്ലാതെ തളര്‍ത്തി. വീട്ടില്‍ ഭാര്യയോടോ മക്കളോടോ അസുഖത്തെ കുറിച്ചൊന്നും പറഞ്ഞില്ല.എന്തോ കരിഞ്ഞ മണം മൂക്കിലേക്ക് അടിച്ചു കയറിയപ്പോഴാണ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത് . തന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്ന ഭാര്യയും അപ്പോഴാണ് അത് ശ്രദ്ധിച്ചത് . എന്തോ ഓര്‍ത്തിട്ടെന്ന പോലെ സീത അടുക്കളയിലേക്ക് ഓടുന്നത് കണ്ടു. താന്‍ വിളിച്ചപ്പോള്‍ തിരക്കിട്ട് ഓടിവരുകയായിരുന്നല്ലോ. പാവം പരിഭവവും പരാതിയും പറയാതെ എല്ലാം അവള്‍ സ്വയം ചെയ്യുന്നു. സഹായത്തിനു്‌ ഒരാളെ വേണമെന്ന് പോലും ഇത് വരെ അവള്‍ ആവശ്യപ്പെട്ടിട്ടില്ല. സാമാന്യ്ം നല്ലകുടുംബത്തില്‍ നിന്ന് തന്നെയാണ് താന്‍ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച പോലും താന്‍ വീട്ടില്‍ നിന്നില്ല.താന്‍ അനുഭവിച്ചിരുന്ന ഒരുസുഖവും വിവാഹം മൂലം തടസ്സപ്പെട്ടില്ല.ജോലി സ്ഥലത്ത് ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു . അവരുമായി കൂടിയാല്‍ അവിടെ നടക്കാത്തതായി ഒന്നും മില്ല.പക്ഷേ തന്റെ ഭാര്യ ചെയ്യേണ്ട എല്ലാകടമകളും നിറവേറ്റി.ജോലികളെല്ലാം ഒതിക്കി വെച്ച് തന്റെ അടുത്ത് വന്നു കിടക്കുമ്പോഴും അവളുടെ മുഖത്തെ മ്‌ളാനത മാഞ്ഞിരുന്നില്ല. തനിക്ക് പിറന്ന രണ്ട് ആണ്‍ മക്കള്‍ക്കും ബാല്യത്തിലോ .യൗവ്വനത്തിലോ ഒരുപിതാവ് നല്‍കേണ്ട വാല്‍സല്യമോ. സ്നേഹമോ കൊടുത്തിട്ടില്ല.തന്റെ അവഗണന കണ്ടിട്ടോ എന്തോ അവരെ ശാസിക്കാനോ. ഉപദേശിക്കാനോ . സ്നേഹിക്കാനോ അവള്‍ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ക്ക് വേണ്ടതെല്ലാം അവള്‍ തന്നെ ചെയ്തു കൊടുത്തു.ഒരു അകലം പാലിച്ച് പുറം തിരിഞ്ഞ് കിടക്കുകയായിരുന്നു അവള്‍ .തന്റെ ആവശ്യങ്ങള്‍ക്ക് മാത്രം സമീപിച്ചിരുന്ന അവളോട് വല്ലാത്തൊരു സഹതാപം തോന്നി. ഒരുപാടൊരുപാട് സംസാരിക്കാന്‍ മനസ്സ് വെമ്പി. പക്ഷേ ഇതുവരെ സ്നേഹത്തിന്റെ കണികപോലും കൊടുക്കാതെ ജീവിച്ചുപോന്ന തന്നെ സ്നേഹിക്കാന്‍ ഇനിയവള്‍ക്ക് കഴിയുമോ എന്നയാള്‍ സംശയിച്ചു.എന്തോ വല്ലായ്മയോടെ അയാള്‍ അവളുടെ തോളില്‍ മെല്ലെ കൈവെച്ചു.അവളില്‍ ഒരു ഞെട്ടല്‍ അനുഭവപ്പെട്ടതുപോലെ തോന്നി.അവള്‍ അയാള്‍ക്ക് അഭിമുഖമായി കിടന്നു .ഭയം കൊണ്ടോഎന്തോ സീതഅയാളുടെമുഖത്തേക്ക് നോക്കിയില്ല .ഇരുകൈകള്‍ കൊണ്ടും അവളുടെ മുഖം പിടിച്ചു അയാള്‍ അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു.താന്‍ എന്നെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ. അവളുടെ കണ്ണുകളില്‍ ദു:ഖത്തിന്റെ കരിനിഴലുണ്ടായിരുന്നു എന്തേ ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍. ഇടറിയ സ്വരത്തില്‍ അവള്‍ ചോദിച്ചു.നിനക്കോ ,മക്കള്‍ക്കോ ഇതു വരെ എന്നില്‍ നിന്നും സ്നേഹമോ, സന്തോഷമോ കിട്ടിയിട്ടില്ല. എന്നിട്ടും നീഒരിക്കല്‍ പോലും പരാതിയുടേയോ പരിഭവത്തിന്റെയോ സ്വരത്തില്‍ എന്നോട് സംസാരിച്ചിട്ടില്ല. എന്തേ നിനക്കും ആഗ്രഹമില്ലേ. എല്ലാ ഭാര്യമാരേയും പോലെ സ്നേഹത്തോടെ കഴിയാന്‍. അല്‌പ സമയം ഒന്നും മിണ്ടാതെ എന്തോ ചിന്തയിലാണ്ട് അവള്‍ കിടന്നു. പിന്നീട് പറഞ്ഞു; ഒറ്റപ്പെടലിന്റെയും അവഗണനയുടെയും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ .സ്നേഹത്തിനു വേണ്ടി കൊതിച്ചിട്ടില്ലേ എന്നു പറഞ്ഞാല്‍ കളവാകും. പക്ഷേ, തനിക്കൊരിക്കലും അത് കിട്ടില്ല എന്നും നമ്മള്‍ തമ്മില്‍ വളരെ അകലമുണ്ടെന്നും ക്രമേണ മനസ്സിലായി ദാമ്പത്യ ബന്ധത്തിന്റെ പവിത്രത മനസ്സിലാക്കി തന്ന അമ്മയുടെ സ്മരണക്ക് മുമ്പില്‍ ഈ താലിയെ ഞാന്‍ സ്നേഹിച്ചു ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്നു്‌ അവളുടെ മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് മനസ്സിലായി.പക്ഷേ മനസ്സിന്റെ നൊമ്പരങ്ങളും ശബ്ദത്തിന്റെ ഇടര്‍ച്ചയും അതിനെ തടസ്സപ്പെടുത്തി. രോഗത്തിന്റെ അവസ്ഥയെ പറ്റിയും വേദനയുടെ കാഠിന്യത്തെ കുറിച്ചും അയാള്‍ സീതയോട് പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ മനസ്സിന് വല്ലാത്ത സുഖം തോന്നുന്നതായി അറിഞ്ഞു. അന്നാദ്യമായി അയാള്‍ ഭാര്യയെ സ്നേഹത്തോടെ നെഞ്ചോടമര്‍ത്തി കെട്ടിപ്പിടിച്ചു കിടന്നു. അയാളുടെ കരവലയത്തില്‍ കിടക്കുമ്പോള്‍ ജീവിതത്തിലിന്നു വരെ കിട്ടാത്ത ഒരു സുരക്ഷിത ബോധം അവളിലുണ്ടായി .രോഗത്തിന്റെ പീഡനങ്ങള്‍ ഏറ്റു വാങ്ങി . മരണത്തിന്റെ ഊഴം കാത്തു കിടക്കുന്ന അയാള്‍ ആഗ്രഹിച്ചു. ഏതു വിധേയനേയുള്ള ചികില്‍സാ രീതി സ്വീകരിച്ചാലും വേണ്ടില്ല. തനിക്ക് ചികില്‍സയിലുടെ സുഖം പ്രാപിക്കണം . നല്ലൊരു ഭര്‍ത്താവും സ്നേഹസമ്പന്നനായ പിതാവുമായി കുറച്ചു കാലമെങ്കിലും ജീവിക്കണം . അയാള്‍ ഭാര്യയെ ഗാഡമായി ആശ്ളേഷിച്ചു. പതുക്കെ അയാള്‍ ശാന്തമായി ഉറങ്ങി. സീതക്ക് പക്ഷേ സന്തോഷത്തിന്റെ വീര്‍പ്പു മുട്ടല്‍ കൊണ്ട് ഉറങ്ങാന്‍ സാധിച്ചില്ല . അവള്‍ അയാളോട് കൂടുതല്‍ ഒട്ടി ചേര്‍ന്നു കിടന്നു .ഈ രാത്രി ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നു അവള്‍ ആശിച്ചു . പിന്നീട് എപ്പോഴോ അവളും മയക്കത്തിലേക്ക് വീണ്ണു. പതിവ് പോലെ സീത പുലര്‍ച്ചെ ഉണര്‍ന്നു .തന്റെ ശരീരത്തില്‍ ചുറ്റി വരിഞ്ഞിരുന്ന ആകൈകളില്‍ നിന്നു അവള്‍ക്ക് വേര്‍പ്പെടാന്‍ തോന്നിയില്ല. എങ്കിലും അയാളെ ഉണര്‍ത്താതെ അവള്‍ മെല്ലെ ആ കൈ എടുത്ത് കിടക്കയില്‍ വെച്ചു . അയാളുടെ കൈകള്‍ ക്ക് വല്ലാത്ത ഭാരമുണ്ടെന്നു അവള്‍ എന്തോ ഭയത്തോടെ ഓര്‍ത്തു . സീത അയാളുടെ മുഖത്തേക്ക് നോക്കി . ശാന്തനായി ഉറങ്ങുകയായിരുന്നു . അയാളുടെ കൈകള്‍ തണുത്തു മരവിച്ചിരുന്നു മുഖം അയാളുടെ മുഖത്തേക്ക് അടുപ്പിച്ച് നോക്കിയപ്പോള്‍ അവള്‍ക്ക് മനസ്സിലായി .ഭര്‍ത്താവ് അന്ത്യനിത്രയിലാണെന്നു്. അവള്‍ക് കരയാന്‍ പോലും സാധിച്ചില്ല ....‌

2010, ജൂലൈ 14, ബുധനാഴ്‌ച

ആവരണം

ആദ്യ രാത്രിയില്‍ പൂവിതളുകളാല്‍ അലംക്യ് തമായ മെത്തയിലിരുന്ന്‌ അപരിചിത ലോകത്തിലെ നെഞ്ചിടിപ്പോടെ അവള്‍ ചിന്തിച്ചു.തന്റെ സങ്കല്പത്തിലെ പങ്കാളിയെ തന്നെ ലഭിച്ചിരിക്കുന്നു.ഇടതൂര്‍ന്ന കറുത്ത മുടിയും നിരയൊത്ത പല്ലുകളും അയാളെ കൂടുതല്‍ സുന്ദരനാക്കി.അല്പം പ്രായകൂടുതലുണ്ടെങ്കിലും സുമുഖനാണ്. അയാളും സംത്ര് പ് തനായിരുന്നുഒരു പാട് തിരഞെങ്കിലും... അതിസുന്ദരിയാണ് ഭാര്യ.തന്റെ കണ്ടീഷനുകളൊക്കെയോജിച്ച യുവതി. ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം വിസ്തരിച്ച്‌ സംസാരിച്ച് കഴിഞപ്പോള്‍ അയാള്‍ അവളോട് ഒരു കപ്പ് വെള്ളം ആവിശ്യപ്പെട്ടു. പാല്‍ തണുത്തു പോയ്യല്ലോ ഇതു കുടീക്കൂ .വെള്ളം കുടിക്കാനല്ല.ഒരു കപ്പ് വെള്ളമെടുത്ത് വരൂ.ആജ്ഞ ആ സ്വരത്തില്‍ പ്രഗടനമായിരുന്നു. അവള്‍ വെള്ളവുമായി വന്നു. അയാള്‍ തന്റെ സെറ്റ്‌പല്ല് അഴിച്ചു വെള്ളത്തിലിട്ടു.എന്നിട്ട് വിഗ്ഗ് എടുത്ത് മേശപ്പുറത്തുവെച്ചു. തിളങ്ങുന്നകഷണ്ടി തടവി കൊണ്ട് പറഞ്ഞു ഇപ്പോഴാണ് ആശ്യാസം ലഭിച്ചത് .ഇത് വരെ തലക്ക് വല്ലാത്ത പെരുപ്പായിരുന്നു. അവള്‍ സ്തംബിതയായെങ്കിലും തന്റെ കണ്ണ് വിടര്‍ത്തി ലെന്‍സ് ഊരിമാറ്റി അപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടി.ഇത് വരെ അവളുടെ സൗന്ദര്യം മുഴുവന്‍ ആ കണ്ണു കളിലായിരുന്നു.....

2010, ജൂലൈ 3, ശനിയാഴ്‌ച

മലയാളിത്തം

അവളിലെ ശാലീനതയും ലാളിത്വ ഭാവവും കണ്ട് സംവിധായകന്റെ ദ്യഷ്ടി ആ മുഖത്ത് ഉടക്കി നിന്നത്.ആദ്യപടത്തിന്റെ വേവലാതികളൊന്നു മില്ലതെ അഭിനയ പ്രാഗല്‍ഭ്യം കണ്ട സം വിധായകന്‍ തന്റെ അടുത്ത പടത്തിലും ഈ പുതുമുഖ നായിക മതിയെന്ന് നിശ്ചയിച്ചു.മലയാളിത്തം തുളുമ്പി നില്‍ക്കുന്ന നാടന്‍ പെണ്ണിനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. പഴമയുടെ പൈത്റ്കം നിലനിര്‍ത്തുന്ന അയാളുടെ സിനിമകള്‍ ഇന്നത്തെ അടിപൊളി സിനിമകളീല്‍ നിന്ന് എന്നും വേറിട്ടു നിള്‍ക്കുന്നതായിരുന്നു. മാസങ്ങള്‍ക്കു ശേഷം രണ്ടാമത്തെപടത്തിന്റെ ഷൂട്ടിങ്ങിനായി വന്ന നടിയെ കണ്ട് സംവിധായകന്റെ നെറ്റി ചുളിഞ്ഞു. മുഖം ഛായം പൂശിയതും ചുരുണ്ട് നീണ്ട് നിതംബം മറയും വരെ യുണ്ടായിരുന്ന കാര്‍ കൂന്തല്‍ യൂ ആക്യതിയില്‍ തോളറ്റം വരെ മുറിച്ച് സ് ടേറ്റിംങ്ങ് ചെയ്ത് വടി പോലെ നില്‍ക്കുന്നു .നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ ഇംഗ്ലിഷ് മാത്രം. ഇടയ്ക്കെപ്പോഴോ പറയുന്ന മലയാളത്തിന് പുഴുങ്ങി ചൂടാറും മുമ്പേ വായിലിട്ട ചേമ്പിന്‍ വിത്തിന്റെ രുചിയും .......

2010, ജൂലൈ 2, വെള്ളിയാഴ്‌ച

ചുമടു താങ്ങി

നാമാവസേഷമായി കൊണ്ടിരിക്കുന്ന ആശ്വസമാണ് ചുമട് താങ്ങി. ഗതാഗത സൗകര്യമിലലാതിരുന്ന കാലത്ത് ദീര്‍ഘദൂരം തലചുമടേന്തികാല്‍ നടയാത്രചെയ്യുമ്പോള്‍ താല്‍കാലിക ആശ്വാസത്തിനായി വഴിയോരത്ത് കാണുന്ന അത്താണി.മുത്തശ്ശിയുടെ പയം പുരാണങ്ങളില്‍ നിന്നാണ് പഴമയിലെ പുതിയ അറിവിന്റെ ഒരേട് തുറന്നു കിട്ടിയതു

                              നന്മ നിറഞ്ഞകഴ്ചകള്‍ ഹരമായിരുന്നു എനിക്ക് ,ഉടനെ ആ സഹായ ഹസ്തം കാണണമെന്നായി.താമസിച്ചില്ല മുത്തശ്ശിയേയും കുടുബത്തിലെ ഇളം തലമുറയേയും കൂടെ കൂട്ടി ഉല്‍സാഹത്തോടെനടന്നു.ആല്‍മരത്തണലിന്റെ കുളിരില്‍ ലയിച്ചായിരുന്നു അത്താണിയുടെ നില്പ്പ് മുത്തശ്ശി പറഞ്ഞു കൊണ്ടേ ഇരുന്നു.
                               ദൂരെ നിന്നേ ആല്‍മരത്തിന്റെ സാനിദ്ധ്യമില്ലന്നറീഞ്ഞ് മുത്തശ്ശിചുമടുതാങ്ങിയും നശിച്ചു കാണും കുട്ടികളെ എന്നു പറഞ്ഞു .പ്രതീക്ഷ കൈവിടാതെ അല്‍പംകൂടി നടന്ന ഞങ്ങളുടെ കണ്ണുകളില്‍ അതാസുന്ദര കുട്ടപ്പനായി അരക്കു മുകളിലേക്കുള്ള ഭാഗം മുറിച്ചു മാറ്റിബാക്കി വന്ന സ്തലത്ത് ടൈല്‍സ് വിരിച്ചിരിക്കുന്നു ചുമടു താങ്ങി. ആധുനിക യുഗത്തിലും ചുമടുതാങ്ങിക്ക് വിശ്രമമില്ല.ചുമടുകള്‍ക്ക് ഇന്നും ഭാരമേറെ. അഭ്യസ്തവിദ്യരായ തൊഴിലില്ലത്ത ചെറുപ്പക്കാരുടെ ആസനങ്ങള്‍ താങ്ങി അത്താണി ഇന്നും കര്‍ത്തവ്യ നിര്‍ വ്വഹണത്തിലാണ്.

2010, ജൂൺ 30, ബുധനാഴ്‌ച

പതി

എന്‍പതി നീ
എന്റേതുമാത്രമലേല
നിന്‍കരവലയത്തില്‍ ഒതുങ്ങികിടക്കുമ്പോള്‍
 അമ്മയുടെ മാറോടണഞ്ഞ കുഞ്ഞിനെപ്പോല്‍
നിന്‍ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍
മാനത്തേ അമ്പിളിയെ കൈക്കുമ്പിളില്‍ കിട്ടിയപോലെ
കൊതിപ്പിക്കുന്ന നിന്‍ ഗന്ധമെനിക്ക്മധുരമൂറും സുഗന്ധമാകുന്നു.
നീ എനിക്കായി സുഖംതരുമ്പോള്‍
 അസ്തമയ സൂര്വന്‍ കടലിലേക്കടുക്കും പോലെ
നിന്നെ വെറൂതെ നോക്കി നില്‍ക്കെയെന്നാല്‍
നക്ഷത്രങ്ങള്‍ നിറഞ്ഞആകാശകാഴ്ചപോലെ
നിന്‍ ചുണ്ടിലെ മധുനുകരുമ്പോള്‍

തേനിനേക്കാള്‍ മധുരമേറിയതാണെന്നു്‌ ഞാനറിഞ്ഞു
മലനിരകളെ ചുംബിക്കും മൂടല്‍ മഞ്ഞുപോലെ
നിന്നോടൊത്തു യാത്രയാകുമ്പോള്‍
ബലിഷ്ടമായ കൈകളില്‍ഞാന്‍ സുരക്ഷിതയാണ്
നീ എന്റെ മുടിയിഴകളില്‍ വിരലോടിക്കുമ്പൊള്‍
ഇളംകറ്റിന്റെ തലോടലേറ്റുകിടക്കുന്ന നെല്‍കതിരാകുന്നുഞാന്‍
നിന്‍ ചോരയില്‍ പിറന്ന കുഞ്ഞെനിക്ക്
നിന്റെ അസാന്നിദ്ധ്യത്തില്‍ എനിക്ക് കരുത്തേകുന്നു
എന്‍ പതി നീ എന്റെതു മാത്രമല്ലേ.

2010, ജൂൺ 29, ചൊവ്വാഴ്ച

ആരാധന

ആദ്വചിത്രം റിലീസായ നാളുകളില്‍ അവള്‍ ആഹ്ലാദവതിയായിരുന്നു. പുറത്തിറങ്ങുമ്പോള്‍ തന്നെ തിരിച്ചറിയുന്നതില്‍ അവള്‍ അഭിമാനം കൊണ്ടു. ആദ്യമായി ആരാധകരുടെ കത്തുകള്‍കിട്ടിയപ്പോള്‍ നൂറാവര്‍ത്തി വായിച്ചു. തന്നെ വിളിക്കുന്ന ഫോണ്‍ കാളുകളോടുപോലും അവള്‍ക്കിഷ്ടം തോന്നി. ഇന്നു അവള്‍ക്ക് പുറത്തിറങ്ങാന്‍സാധിക്കുന്നില്ല. ആരാധകരുടെ വല്ലാത്ത ശല്യം . തുടരെ മണിയടിക്കുന്ന ഫോണിനെ അവള്‍ വെറുത്തു. കത്തുകള്‍ വാരിക്കൂട്ടി കുപ്പതൊട്ടിയിലെറിഞ്ഞു. ഇന്നു അവള്‍ പ്രശസ്ത നടിയാണല്ലോ...

2010, ജൂൺ 24, വ്യാഴാഴ്‌ച

ഇരട്ടമുഖം


കാലത്ത് ബെഡ് കോഫിക്കൊപ്പം തന്നെ ആ ദിവസത്തെ പ്രധാന ചാര്‍ട്ട് ഭാര്യ അയാളുടെ കാതില്‍മൊഴിഞ്ഞു. ഓഫീസില്‍നിന്നും നേരത്തേ വരണം ചെറിയ ഒരു ഷോപ്പിംഗ്.പര്‍ച്ചേസിന്റെ കാര്യത്തില്‍നിയന്ത്രണമില്ലാത്ത ഭാര്യയുടെ സ്വഭാവം കരണം ഷോപ്പിംഗ് എന്നത് അയാള്‍ക്ക് പണം നഷ്ടമെന്നത് മത്രമായിരുന്നു.പ്രശസ്തമായ ഷോപ്പിംഗ് കോംപ്ലക്സില്‍ ഓരോ കടയിലും അവര്‍ അലഞ്ഞു നടന്നു.യു കെ ജി യില്‍പഠിക്കുന്ന മകന് ഒരു ജോഡി സോക്സും ശ്രിമതിക്കൊരു നൈറ്റിയും എടുത്തപ്പോഴേക്കും രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ബില്ല്! മാസാവസാനത്തില്‍ പതിവുപോലെ പരിതാപകരമായ പേഴ്സിന്റെ അവസ്ത അയാള്‍തുറന്നു കാട്ടിയെങ്കിലും ഫലമുണ്ടായില്ല. ബ്രാഡഡ് സാധങ്ങള്‍ക്ക് വിലക്കുടുതലായാലും വിഷമിക്കാനാകില്ല.ഗുണമേന്മയാണ് പ്രധാനം. അവന്യായങ്ങ നിരത്തി.വീട്ടിലെത്തിയാലുള്ള പാത്രങ്ങളുടെ കലപില ശബ്ദവും പിറുപിറുക്കലും കാതി മുഴങ്ങി അവസാന അവധി പറഞ്ഞ് കൊടുക്കാമെന്നേറ്റ കടക്കാരുടെ കടുത്ത നോട്ടം സ്നേഹസമ്പന്നനായ ഭര്‍ത്താവ് വിസ്മരിച്ചു.തുക എണ്ണിക്കൊടുത്ത് തിരിച്ചു വരവെ സംത്യപ്തിയുടെ നിറവി ഭാര്യയും, മകനും. എ സിയുടെ തണുപ്പില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോഅസ്തമയ സൂര്യന്റെ നേരിയ ചൂട്. അല്‍പ്പം മുന്നോട്ട് നടന്നപ്പോ പിറകിഭാര്യയുടെവിളി.നിസ്സാര ആവശ്യം.മുടി ചീകാനൊരു ചീപ്പ് . ഫുട്പാത്തിലെ കച്ചവടക്കരന്റെ അടുത്തുനിന്നും സെലക്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു ഭാര്യ.അഞ്ച് രൂപ....അയാ ചീപ്പിന്റെ വില പറഞ്ഞു. പോക്കറ്റി നിന്നും പേഴ്സ് എടുക്കാന്‍ തുനിഞ്ഞ ഭര്‍ത്താവിനെ ഭാര്യ വിലക്കി.ഈ ചീപ്പിന് അഞ്ച് രൂപവിലയൊന്നുംനല്‍കേണ്ട.ഇയാ നമ്മേ പറ്റിക്കുകയാണു.നമുക്ക് വേറെ നോക്കാം'' അല്‍പ്പസമയം കൊണ്ട് വിവിധ ഭാവങ്ങനിഴലിക്കുന്ന ഭാര്യയുടെ മുഖത്തേക്കയാ നോക്കി. കച്ചവടക്കാരന്‍ അപ്പോചില്ലറത്തുട്ടുക ഇട്ടുവെച്ച തുരുമ്പെടുത്ത ഇരുമ്പു പാത്രത്തിലേക്കുതന്നെ ദയനീയമായി നോക്കുകായിരുന്നു.അന്നത്തെ അന്നത്തിനുള്ളവകയിനിയും ആയില്ല്ല്ലോ എന്നോര്‍ത്താവാം..

2010, ജൂൺ 17, വ്യാഴാഴ്‌ച

അകല്‍ച്ച

ബാല്യത്തില്‍ അവള്‍ക്ക് ഭക്ഷണത്തോട് ഒട്ടും പ്രിയമുണ്ടായിരുന്നില്ല എല്ലും തോലുമായ അവളെ ചിലര്‍ കപീഷ് എന്നു വരെ വിളിച്ചു പത്തുവയസ് ആയിട്ടും അഞ്ച് വയസിന്റെ മാത്രം വളര്‍ച്ച.മറ്റു കുട്ടികളെ പോലെചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണാനവളുടെ അമ്മ വളരെയധികം ആഗ്രഹിച്ചു.ഭക്ഷണം കഴിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി.നേര്‍ച്ച നേര്‍ന്നു .അരീഷ്ടം കൊടുത്തു പക്ഷെ അവള്‍ ശോഷിച്ചു തന്നെ ഇരുന്നു.
ഇന്ന് ഇരുപത്തിയഞ്ച് വയസ് എത്തിയിട്ടും അവള്‍ക്ക് ഭക്ഷണ ത്തോട് അടുപ്പമില്ല. പ്രഷറും ഷുഗറും കൊളസ്ട്രോളും പിടികൂടിയപ്പോള്‍ അന്നം ഒരു പിടിയിലൊതുക്കുകയാണ്.അവള്‍ക്ക് അത്രെ പാടുള്ളൂ.ഇരുപത്തിയഞ്ച് ആയ അവള്‍ക്ക് ഇന്ന് നാല്പതിന്റെപ്രായകൂടുതലുണ്ട്.പ്ത്തിനും ഇരുപത്തഞ്ചിനും ഇടക്കെ പ്പോഴെങ്കിലും നേര്‍ച്ചയുടെയും അരീഷ്ടത്തിന്റെയുംഫലംകാണിച്ചിരിക്കാം

2010, ജൂൺ 15, ചൊവ്വാഴ്ച

പ്രതീക്ഷ

കുംഭത്തിലൊരു മഴയുണ്ടത്രെ കുപ്പ ചോറാകുന്നമഴ മകരമാസം മുത മഴ കാണാഞാന്‍ കാത്തിരുന്നു . കുംഭവും മീനവും മേടവും കഴിഞ്ഞു ഒരു ചാറ്റലായ് പോലും മഴ കണ്ടില്ല.
                
ചുട്ടു പ്പൊള്ളി നില്‍ക്കുന്ന ഭുമിയില്‍നിന്നും ഞാ കാ മേഘങ്ങളേ പ്രതീക്ഷിച്ചു ആകാശത്തേക്ക് നോക്കി. അവിടെ സൂര്യൻ ഭുമിയെ നോക്കി പരിഹസിച്ചു ചിരിക്കുന്നുണ്ടായിരുന്നു ജ്വലിച്ചു നില്‍ക്കുന്ന സൂര്യനോട് നിഷബ്ദമയി ഞാന്‍ മഴയെ കുറിച്ചു ചോദിച്ചു.
              
സൂര്യന്‍ എന്നോട് കയര്‍ത്തു നാണമില്ലേ മനുഷ്വര്‍ക്ക് അനുഭവിക്ക്. അതിക്രമം മുഴുവന്‍ കാണിച്ച് കെഞ്ചുകയോ? ഉത്തരമില്ലാതെ ഞാന്‍ വേഗം ഒഴിഞ്ഞു മാറി  ഇടവപ്പാതി കഴിഞ്ഞെങ്കിലും മഴ വന്നിരുന്നെങ്കി....