2010, നവംബർ 13, ശനിയാഴ്‌ച

പുലരി


രാത്രിയുടെ അന്ത്യയാമങ്ങൾ കൊഴിഞ്ഞു
യാത്രാമൊഴിയോടെ ചന്ദ്രനും പോയി
കറുത്ത ഉടയാട മാറ്റിയ മാനം
ചുവപ്പു കലർന്ന വെളുത്ത വസ്ത്രം ധരിച്ചു
                      ഇന്നലെ പെയ്ത മഴയുടെ തുള്ളികൾ
                     ഇറയത്തെ ഓട്ടിൻ പുറത്തുനിന്നുതിരുന്നു
                    കരയുന്ന കുഞ്ഞിന്റെ തേങ്ങലുപോലെ
                     ചീവീടുകൾ വിടവാങ്ങലിൽ ചീറികരഞ്ഞു
പക്ഷികൾ പുലരിയെ വരവേൽക്കാനുണർന്നു
കാകനോ തിക്കി തിരക്കി പറന്നു
 വൃക്ഷലതാദികളെല്ലം തെളിഞ്ഞു
  മർത്യനു മാത്രം പൂണ്ടു കിടന്നു
                            കോഴികൾ നീട്ടി കൂകിയതൊന്നും
                            കേട്ടതേ ഇല്ലവർ ആഴത്തിലാണ്
                             ആണിനു കെട്ടിറങ്ങാത്തതാണെങ്കിൽ
                              പെണ്ണിനു വട്ടം കറക്കുന്ന നായകൻ കണ്ണില്
ക്ലബ്ബിലെ അടിയും കിടക്കപ്പായിലെ സ്വപ്നമായപ്പോൾ
ചുരുണ്ട് പൂണ്ടുറങ്ങുന്ന പെണ്ണിന്റെ-
 ചെകിടത്തു പൊട്ടി
 വിട്ടു കൊടുത്തില്ല ഒരുമ്പെട്ടവളെന്ന സീരിയൽ നായിക പോലെ
                            മുഷ്ടി ചുരുട്ടി കിട്ടിയവനു മൂക്കിനുതന്നെ
                              മിന്നുന്ന താരകം കണ്ണിൽ തെളിഞ്ഞു
                              ഉച്ച വെയിലുച്ചിയിലെത്തിയ നേരം
                              ഉച്ചിക്കു തീപിടിച്ചോടാൻ തുടങ്ങി
 പാതിരാ പ്രഹസനം കഴിഞ്ഞവനെത്തും
  പാതിയടഞ്ഞ നയന ഭാരത്തിൽ
 എന്നിട്ട് പുലമ്പുമവൻ നേരമില്ലെന്ന്
 നേരത്തേ നേരം പോക്കരുതേ    മർത്ത്യാ......

                            
                             

22 അഭിപ്രായങ്ങൾ:

 1. താളത്തില്‍ ഒന്നു പാടിനോക്കിയെ നല്ല രസം ഉണ്ട്...

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്നായിട്ടുണ്ട് ജുവൈരിയ...സ്നേഹത്തോടെ ബലിപെരുന്നാള്‍ ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. സമയമില്ലെന്ന് പുലന്പുന്നവന്റെ സാഹസങ്ങള്‍.
  നന്നായിരിക്കുന്നു.
  പെരുന്നാള്‍ ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. "ആണിനു കെട്ടിറങ്ങാത്തതാണെങ്കിൽ
  പെണ്ണിനു വട്ടം കറക്കുന്ന നായകൻ കണ്ണില്"
  സത്യമാണ് കേട്ടോ
  ആണിനു മദ്യം!
  പെണ്ണിന് സീരിയല്‍!
  നിത്യകാഴ്ച്ചകളുടെ പരിഛെദം തന്നെ ഈ വാക്കുകള്‍.സമൂഹത്തില്‍ ഇത്തരക്കാര്‍ ഉണ്ടാകുന്നത് ഇത്തരം അടിമപ്പെടലുകള്‍ മൂലമാണ്.
  അതിരാവിലെ എഴുനെല്‍ക്കുന്നവന് ആദിവസം ഒരു മണിക്കൂര്‍ കൂടുതല്‍ ലഭിക്കുന്നു എന്നൊരു പഴമൊഴിയുണ്ട് .
  ഭാവുകങ്ങള്‍.ഒപ്പം ബലിപെരുന്നാള്‍ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 5. ജുവൈരിയ കവിത കൊള്ളാം
  ആശയ ഭംഗി ഉണ്ട് ,,പക്ഷെ
  കഥ എഴുതുന്ന താളം കവിതയിലും കൊണ്ട് വരാന്‍ നോക്കണം ..:)

  മറുപടിഇല്ലാതാക്കൂ
 6. ജുവൈരിയ കഥയിലാണ് കൂടുതല്‍ ശോഭിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 7. കഥയും കവിതയും
  തോന്നുന്നതെന്തും എഴുതൂ
  ഒരുനാള്‍
  സ്വന്തം വഴി തിരിച്ചറിയുമ്പോള്‍
  ആ വഴിക്ക് നീങ്ങാം
  അങ്ങനെയാണ് വലിയ എഴുത്തുകാരെല്ലാം ജനിച്ചതും
  എല്ലാവര്ക്കും നന്മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 8. കവിത നന്നായിരിക്കുന്നു.

  ഈദ് മുബാറക് :)

  മറുപടിഇല്ലാതാക്കൂ
 9. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു;
  കവിത ഇഷ്ടമായി!

  മറുപടിഇല്ലാതാക്കൂ
 10. കവിത വായിച്ചു. പെരുന്നാള്‍ ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 11. കൊള്ളാമല്ലോ കവിത..
  പെരുന്നാള്‍ ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 12. ഇന്നിന്റെ സത്യഗ്ങ്ങൾ പുലരിവർണന ഹൊ അതി മനോഹരം

  മറുപടിഇല്ലാതാക്കൂ
 13. ഹായ് ഞാനിപ്പോഴാ കണ്ടത് , ഇനി ഞാന്‍ വന്നോളാം ,നല്ല ബ്ലോഗും പോസ്റ്റുകളും ,എന്‍റെ ഉപ്പ ഇതൊന്നും കാണുന്നില്ലയോ ആവൊ?ഞാന്‍ ചോദിക്കട്ടെ..ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ