2011, ജനുവരി 12, ബുധനാഴ്‌ച

ഇരകൾ

പൊതുവെ ഭക്ഷണത്തോട് വിരക്തിയുള്ള മകളെ വല്ലതും കഴിപ്പിക്കുക എന്നത് പ്രയാസകരമായ ജോലിയാണ്. അന്തിപ്പട്ടിണി മാറ്റാന്‍ ഒരു നുള്ള് അകത്തെത്തിക്കാന്‍ വേണ്ടി കലാവൈഭവങ്ങളെല്ലാം പ്രകടമാക്കി.കഥകളും മോണോആക്ടും ഡാന്‍സുമായി അവളുടെ മുന്നില്‍ തിമിര്‍ത്താടിയിട്ടും തുറക്കാത്ത വായയും തിരിക്കുന്ന മുഖവും കണ്ടപ്പോള്‍ നിരാശയാകേണ്ടി വന്നു.പുലരുവോളം ഒട്ടിയവയറുമായി ക്ഷീണിച്ചുറങ്ങുന്നത് കണ്ണില്‍ തെളിഞ്ഞപ്പോള്‍ പെറ്റ വയറിന്റെ നോവ്കൊണ്ടാവാം അവസാനത്തെ അടവും കൂടി പ്രയോഗിക്കാംഎന്നുവെച്ചത്
     എനിമല്‍ പ്ലാനറ്റ് ചാനലില്‍ അവള്‍
ഈയിടെയായി ആക്യ് ഷ്ടയായിരുന്നു.ടി.വി.ഓണ്‍ ചെയ്തു.നിറയെ സീബ്രക്കൂട്ടങ്ങള്‍ കാട്ടുചോലയുടെ മര്‍മ്മരമുള്ള പുല്‍ത്തകിടിയില്‍ മേഞ്ഞുനടക്കുന്നു.അവയുടെ ഓരോ ചലനവും സൂക്ഷ്മതയോടെ ഷൂട്ട് ചെയ്ത അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ തോന്നി.മോളൂടെ വായിലേക്ക് അവള്‍ അറിയാതെ പോയ മൂന്നുരുള ചോറിന്റെ നന്ദിയും മനസ്സിലുണ്ട്.സമാധാനത്തിന്റെ ആ അന്തരീക്ഷത്തിലേക്ക് ക്രൂരമുഖഭാവമുള്ള ഒരു സിംഹം എവിടെനിന്നോ ചാടിവീണു.ഭയത്തോടെ വരയന്‍ കുതിരകള്‍ നാലുപാടും ഓടി.ആര്‍ത്തിയോടെ തൊട്ടുപിന്നില്‍ സിംഹവും.പുറകിലായി ഓടിയ സീബ്രയുടെമേല്‍ സിംഹം ചാടിവീണു.പിന്‍ കാലുകള്‍ക്ക് മുകളിലായി മൂര്‍ച്ചയേറിയ പല്ലുകള്‍ ആഴത്തില്‍ അമര്‍ന്നു.മരണവെപ്രാളത്തില്‍ സര്‍വ്വശക്തിയുമെടുത്ത് പിടഞ്ഞ സീബ്ര സിംഹത്തിന്റെ വായില്‍നിന്നും കുതറിമാറി. ചോര വാര്‍ന്ന നിലയില്‍ ഓടുന്നസീബ്ര മിനുസമേറിയ മാംസഭാഗം രുചിയോടെ കടിച്ചുകൊണ്ട് പായുന്ന സിംഹം തൊട്ടുപിറകില്‍ .ആ കാഴ്ച കാണാനാകാതെ മാത്യഭാഷയില്‍ മോളെ പ്രലോഭിപ്പിക്കുന്ന മറ്റ് വല്ല ചാനലുകളുമുണ്ടോ എന്നറിയാന്‍ റിമോട്ട് കൈയിലെടുത്തു.
                    മാറ്റിയ ചാനലിലും മറ്റെന്നുമായിരുന്നില്ല.നഖശിഖാന്തം അഭിപ്രായം പറയുന്ന വിധികര്‍ത്താക്കള്‍. കരയുന്ന ഭാവത്തില്‍ എലിമിനേഷന്‍ റൌണ്ടില്‍ നില്‍ക്കുന്ന ഇരകള്‍.മനസ്സില്‍നിന്നു വാര്‍ന്നൊലിക്കുന്ന ചോരകണ്ട് ഞാന്‍ ടി.വി.ഓഫ് ചെയ്തു.
                           
                                  

38 അഭിപ്രായങ്ങൾ:

 1. Juvairiya, its not readable because of font. Pls use keymap instead of varamozhi. Rachana is also preferable

  മറുപടിഇല്ലാതാക്കൂ
 2. ഒരു താരതമ്യം ഇവിടെ പ്രസക്തമല്ല. കാരണം ആദ്യത്തേതില്‍ ക്രൂരത ഉണ്ടെങ്കില്‍ പോലും അത് പ്രകൃതിനിയമമാണ്. സിംഹത്തിനു പുല്ലു തിന്നാനാവില്ല. ഇരതേടുന്നത് അവക്ക് നിലനില്പിന്നു അത്യാവശ്യമാണ്.
  രണ്ടാമത്തേത് തികച്ചും 'ആധുനിക പ്രാകൃതം'എന്ന് വിശേഷിപ്പിക്കാം. കലയെ എങ്ങനെ വിജയകരമായി കച്ചവടം ചെയ്യാം എന്ന് റിസര്‍ച്ച് നടത്തുന്നവരാണ് ഇവര്‍. യേശുദാസിനെപ്പോലെ വിവേകമതികള്‍ ഇതിനെതിരെ ശബ്ദിച്ചതോര്‍ക്കുന്നു.ഈ ആധുനിക 'റിയാലിറ്റി'യില്‍ ഒന്നും റിയാലിറ്റി ഇല്ല ഒക്കെ 'അഡ്ജസ്റ്റ്ബിലിറ്റി'യാണെന്ന് മിക്കവാറും പേര്‍ ഇതിനകം അറിഞ്ഞു കഴിഞ്ഞു.

  (ചെറിയ വാക്കുകളില്‍ നല്ല മൂര്‍ച്ചയുള്ള അമ്പ് തയാറാക്കിയതിന് അഭിനന്ദനങ്ങള്‍. ആവനാഴിയില്‍ ഇത്തരം അമ്പുകള്‍ നിറയട്ടെ)

  മറുപടിഇല്ലാതാക്കൂ
 3. സ്വയം ഇരകളാവാന്‍ തീരുമാനിച്ചവര്‍ സാഹതാപം അര്‍ഹിക്കുന്നോ ?

  മറുപടിഇല്ലാതാക്കൂ
 4. "എനിമല്‍" പ്ലാനെറ്റ് ചാനല്‍..........

  വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.ഫോണ്ട് മാറ്റരുതോ.

  മറുപടിഇല്ലാതാക്കൂ
 5. ചെറിയ വരിയിലൂടെ വലിയ ചിന്ത
  ആശംസകള്‍

  ഹഫീസിന്റെ കമെന്റിനോട് യോജിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 6. ഒന്ന് താരതമ്യം ചെയ്തു നോക്കിയാല്‍ ആ സിംഹമാണ് ചില ജഡ്ജിമാരെക്കാള്‍ നല്ലതെന്ന് തോന്നും. ഈയടുത്ത കാലത്ത് വിദ്യാധരന്‍ മാഷ് ഗള്‍ഫില്‍ ഒരു ജഡ്ജിയായി വന്ന് പാട്ടുകാ‍രെ വിധിച്ച വിധി കേട്ട് ശ്രോതാക്കള്‍ക്ക് പോലും ദേഷ്യം വന്നു. ഞാന്‍ കാണാറില്ല റിയാലിറ്റി എന്ന് ഈ വക അണ്‍ റിയാലിറ്റി ഷോകള്‍. അതിലും എത്ര ഭേദം ആനിമല്‍ പ്ലാനറ്റ് ?

  മറുപടിഇല്ലാതാക്കൂ
 7. ഫ്ലാറ്റും സ്വര്‍ണ്ണവും മോഹിച്ചു ആര്‍ത്തിയോടെ വെട്ടമൃഗങ്ങള്‍ക്ക് മുന്നിലെക്ക് ഇരകളെ തള്ളിവിടുന്ന രക്ഷിതാക്കളാണ് ഉത്തരവാദികള്‍.

  മറുപടിഇല്ലാതാക്കൂ
 8. ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്. ഒന്ന് കുതറിയോടാന്‍ ശ്രമിക്കരുതോ...?

  മറുപടിഇല്ലാതാക്കൂ
 9. ആദ്യമായി പുല്‍മേട്‌ കാണാന്‍ വെളിയില്‍ ഇറങ്ങുന്ന
  കൊച്ചു മാനുകള്‍ അപകടം അറിയുന്നതിന് മുമ്പേ
  തന്നെ സിംഹം കാലില്‍ കടിച്ചിരിക്കും . നന്നായി
  പരിശീലിപിച്ചിട്ടെ മാതാപിതാക്കള്‍ ഇവരെ പുറം ലോകം
  കാണിക്കാവൂ...

  സമൂഹത്തിലെ പുഴുകുത്തുകളോട് ആകാവുന്ന രീതിയില്‍
  പ്രതികരിക്കുക എഴുത്തുകാരിയുടെ ധര്‍മം.അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 10. അതെ ഹാഫിസ് പറഞ്ഞത് വാസ്തവം.
  സ്വയം ഇരകളാവാന്‍ തീരുമാനിച്ചവര്‍ക്ക് സഹതാപമില്ല.. അതും ഒരു സ്വാര്‍ത്ഥ നാടകം തന്നെയല്ലെ.
  മിനിക്കഥ കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 11. ആദ്യത്തേത്, പ്രകൃതി നിയമം
  അടുത്തത്, വർത്തമാനകാലയാഥർത്യം
  പിന്നത്തേത്, പെറ്റ്-പെരുകുന്ന ചാനലുകൾ
  അവർക്ക, എന്തെങ്കിലും വേണ്ടേ കൊത്തിപറിക്കാനും കടിച്ച് വലിക്കാനും.
  പത്ത് നൂറ്റമ്പതേളം ചാനലുകൾ സിന്ദാബാദ്.
  ഒടുവിൽ , എത്രയോ ആൺ-പെൺ കൾ അത് മൂലം അടിപൊളി.
  സിത്സിലാ ഹെ സിത്സില……………………..
  “എന്നെയും ചാനലുകാർ ഏറ്റ് എടുത്തിരുന്നങ്കിൽ ?
  “സ്വപ്നം… വെറുമൊരുസ്വപ്നം…… സ്വപ്നം… സ്വപ്നം…”

  മറുപടിഇല്ലാതാക്കൂ
 12. * പ്രകൃതിയുടെ ഇരകള്‍, അനിവാര്യമായ പ്രകൃതിചക്രം.

  * ഇരയാകാന്‍ കൊതിക്കുന്ന ഇന്നിന്റെ അനിവാര്യത(?).

  മറുപടിഇല്ലാതാക്കൂ
 13. നഖശിഖാന്തം അഭിപ്രായം പറയുന്ന വിധികർത്താക്കൾ

  !!

  മറുപടിഇല്ലാതാക്കൂ
 14. ഇരകള്‍ സൃഷ്ടിക്കപ്പെടുന്നില്ല..
  റിയാലിറ്റിഷോയിലെ ഇരകള്‍ക്ക്‌ സീബ്രയെപോലെ കുതറിയോടാനുമാവില്ല..!

  മറുപടിഇല്ലാതാക്കൂ
 15. പ്രകൃതിയാ ഇരകളും ..ഇരകള്‍ ആകാന്‍ സ്വയം തീരുമാനിച്ചവരും ..രണ്ടും രണ്ടു തന്നെ അല്ലെ...നന്നായി എഴുതി ..കേട്ടോ ..അതെന്നെ.
  .

  മറുപടിഇല്ലാതാക്കൂ
 16. ഇരകളും,വേട്ടക്കാരും,
  കൊള്ളാം ,,നല്ല കഥ,

  മറുപടിഇല്ലാതാക്കൂ
 17. നീതി ലഭിക്കാത്ത ഇരകള്‍ ..
  ഒന്ന് പ്രകൃതി നിയമം ..
  മറ്റൊന്ന് കാട്ടുനീതിയെക്കാള്‍ കഠോരം..

  മറുപടിഇല്ലാതാക്കൂ
 18. ഹഫീസിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുകയാണ്.
  റിയാലിറ്റി ഷോയുടെ സകല കള്ളത്തരങ്ങളും പുറത്തു വന്നിട്ടും ആരെങ്കിലും അതില്‍ പങ്കെടുക്കാതിരിക്കുന്നുണ്ടോ?

  മറുപടിഇല്ലാതാക്കൂ
 19. കച്ചവടത്തിന്റെ അത്യാധുനിക വിപണന തന്ത്രം ... അതില്‍ ഇരകളാവുമ്പോള്‍ പുലികളും സിംഹങ്ങളും വയറു നിറഞ്ഞു ഏമ്പക്കം വിട്ടു നടക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
 20. ഇവിടെ എന്നിലെ അനുവാചകന്‍ ജഡ്ജ് സിംഹം ആകുമോ എന്ന് അറിയില്ല

  എങ്കിലും പറയുന്നു ആദ്യം കണ്ടത് പ്രക്രതി സത്യംപിന്നേ കണ്ടത് ആത്മാഹൂതി

  മറുപടിഇല്ലാതാക്കൂ
 21. മാറ്റിയ ചാനലിലും മറ്റെന്നുമായിരുന്നില്ല.നഖശിഖാന്തം അഭിപ്രായം പറയുന്ന വിധികർത്താക്കൾ. കരയുന്ന ഭാവത്തിൽ എലിമിനേഷൻ റൌണ്ടിൽ നിൽക്കുന്ന ഇരകൾ.മനസ്സിൽനിന്നു വാർന്നൊലിക്കുന്ന ചോരകണ്ട് ഞാൻ ടി.വി.ഓഫ് ചെയ്തു.

  ഇതു കലക്കി കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 22. കഥ വളരെ നന്നായി ജുവൈരിയ .
  പിന്നെ സംഗതികളെല്ലാം വന്നിട്ടുണ്ട് .
  അഭിനന്ദനങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 23. മനസ്സിലാവുന്നില്ല. എന്താ ഈ റിയാലിറ്റി ഷോകളോട് എല്ലാര്‍ക്കും ഇത്ര പെട്ടന്ന് ഒരു എതിര്‍പ്പ്???

  മറുപടിഇല്ലാതാക്കൂ
 24. നാം എപ്പോഴും ഇരകള്‍ തന്നെ.ഒരു വിധത്തിലല്ലെങ്കില്‍, മറ്റൊരുവിധത്തില്‍.സ്ഥല കാല സാഹചര്യങ്ങള്‍ വ്യത്യസ്ത മായിരിക്കാം.
  ആഗോളീവല്‍ക്കരണ മന്ത്രം നമ്മുടെ രാജ്യവും വിഴുങ്ങാന്‍ തുടങ്ങിയതോടെ, കച്ചവട തന്ത്രങ്ങള്‍ മാറ്റി മറിക്കപ്പെട്ടു. വര്‍ണ്ണ പൊലിമയില്‍ ‍ എല്ലാ മൂല്യങ്ങളും
  നിഷ്പ്രഭയായി.പണവും, പ്രശസ്തിയും, എന്താഭാസത്തരങ്ങള്‍ക്കും, മാന്യതയുണ്ടാക്കി.
  നേട്ടം കൊയ്യാന്‍ സ്ത്രീയുടെ പച്ച ശരീരം മുഖ മുദ്രയാക്കി.അങ്ങിനെ കച്ചവടതന്ത്രത്തിന്റെ
  രസതന്ത്രത്തില്‍ നാം അറിഞ്ഞോ അറിയാതെയോ, വീണു കൊണ്ടേയിരിക്കുന്നു.

  ആഞ്ഞു തറക്കുന്ന വിമര്‍ശനം , കാല ഘട്ടത്തിന്റെ കലക്കുവെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിന്നും, മാറി നിന്നുകൊണ്ടുള്ള ഒറ്റപ്പെട്ട ഇത്തരം ചിന്താഗതി,നാം ഉള്‍കൊള്ളാന്‍ തയ്യാറാവേണ്ടത് തന്നെയാണ്.
  "ഇരകള്‍" അതിന്റെ കഥാംശത്തിലല്ല പ്രസക്തി.
  ആഞ്ഞു തറക്കുന്ന വിമര്‍ശനാശയത്തിലാണ്.

  ഭാവുകങ്ങളോടെ,
  ---- ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 25. ഏതായാലും റിയാലിറ്റി
  ഷോകളുടെ ഉള്ളുകളിയെക്കുരിച്ചു
  മലയാളികള്‍ ഈയിടെയായി
  ഉറക്കെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
  നന്ദി

  മറുപടിഇല്ലാതാക്കൂ
 26. അല്ല പിന്നെ .... സിംഹത്തിനു ചോറ് ഉരുട്ടി കൊടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ പോകുമോ ? സ്വന്തം കാര്യം മാത്രം നന്നായി നടക്കണം ലേ...

  ഈ റിയാലിറ്റി ഷോ ഇത്ര ഹിറ്റാക്കിയത് കേരളത്തിലെ പെണ്ണുങ്ങള്‍ തന്നെയാ ....

  മറുപടിഇല്ലാതാക്കൂ
 27. കൊള്ളാം

  നന്നായിരിക്കുന്നു


  വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 28. പ്രിയ സുഹൃത്തുക്കളെ..നിങ്ങളുടെ ഭൂലോകം ഇപ്പോള്‍ എന്റെയും കൂടിയാണ്..നിങ്ങളുടെയൊന്നും മേല്‍വിലാസമോ..ഫോണ്‍ നമ്പരോ ഇല്ലാത്തത് കൊണ്ട് ഓടിച്ചിട്ട്‌ പിടിച്ച..ആക്രമിച്ചോ..കിട്നാപ് ചെയ്തോ..എന്‍റെ ബ്ലോഗുകളുടെ ലോകത്തേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചിരിക്കുകയാണ്..മര്യാദയ്ക്ക് വായിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.അഭിപ്രായങ്ങള്‍ തരാനും മറക്കരുത്..ഈ പുതു വര്‍ഷത്തില്‍ എന്‍റെ ബ്ലോഗിലൂടെ നിങ്ങള്‍ കടന്നു പോവുകയാണെങ്കില്‍..എഴുത്ത് എന്ന ലോകത്തെ നിങ്ങളുടെ കോണ്ഫിടെന്‍സ് ഉയരും..നിങ്ങള്‍ക്ക് സ്വയം തോന്നും..നിങ്ങളുടെ രചനകള്‍ മോശമില്ല എന്ന്..പിന്നെ ചുമ്മാ വായിക്കെന്നെ..ഈ വര്‍ഷം എന്‍റെ ബ്ലോഗിലേക്കുള്ള എന്‍ട്രി സൌജന്യമാണ്..ഈ ഓഫര്‍ ഈ വര്‍ഷത്തേക്ക് മാത്രം..അംഗങ്ങള്‍ ആവാനും ഈ വര്‍ഷമേ സാധിക്കു..അടുത്ത വര്‍ഷം എം.ടിയും, എം. മുകുന്ദനും, ബാലചന്ദ്രന്‍ ചുള്ളികാടും ഡേറ്റ് ചോദിച്ചിട്ടുണ്ട്.അന്ന് പാസ് വെച്ചേ ഞാന്‍ അകത്തു കയറ്റൂ..മനസിലായല്ലോ..അപ്പോള്‍ എത്രയും വേഗം വന്നു നിങ്ങളുടെ സ്ഥാനം ഉറപ്പിക്കുക..പിന്നീടു..ഞാന്‍ പറയാഞ്ഞതെന്തേ എന്ന് ചോദിച്ചിട്ട് ഒരു കാര്യോമില്ല..
  വിരുന്നുകാര്‍ക്കായി കുഞ്ഞ് കഥകളുമായി കാത്തിരിക്കുന്നു..നിങ്ങളുടെ ഈ ചങ്ങാതി കൂട്ടത്തില്‍ എന്നെയും ചേര്‍ക്കുമല്ലോ..
  സ്നേഹത്തോടെ സ്വ.ലേ

  മറുപടിഇല്ലാതാക്കൂ
 29. ഒന്ന് അറിയാതെ ഇരയായത്,{അനിമല്‍ പ്ലാനെറ്റ് }, റിയാലിറ്റി ഷോ ആണ് റിയാലിറ്റി എന്ന വിശ്വസിക്കുന്ന ഓരോ മത്സരാര്ര്തിയും ഇര തന്നെ , അവരുടെ മാതാപിതാക്കളും ഇര ആവുന്നു

  മറുപടിഇല്ലാതാക്കൂ
 30. വരികൾ ശക്തമാണല്ലോ. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ