2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ആത്മബന്ധങ്ങൾ



അവളുടെ ചുവന്നുതുടുത്ത കവിളുകളിലൂടെ ചുടുകണ്ണീര്‍ ധാരയായി ഒഴുകിക്കൊണ്ടിരിക്കുന്നു.ഇടറുന്ന കാല്‍ വെപ്പോടെയാണ്‌ അവളെ ഞാന്‍ യാത്രയാക്കിത്. വീട്ടിലേക്ക് പോകുകയാണവള്‍ . മരണവീടിന്റെ ശോകമൂകതയുണ്ട് അന്തരീക്ഷത്തില്‍ .ഒന്നാശ്ലോഷിച്ച് പൊട്ടിക്കരയാന്‍ പോലും അവള്‍ സമ്മതിച്ചില്ലല്ലോ.ഈ വേര്‍പാടിന്റെ വേദന കരഞ്ഞു തീര്‍ക്കാന്‍ നുള്ളതല്ലഎന്നവള്‍ കരുതിക്കാണും.ശരിയാണ്‌.ഈ നഷ്ടബോധത്തിന്റെ ഓര്‍മ്മ നൊമ്പരമായി മനസ്സിനെ പിടിച്ചു കുലുക്കുമ്പോള്‍ അതിന്‌ സ്നേഹത്തിന്റെ നനുത്തസ്പര്‍ശമുണ്ട്.
                                മനസ്സിന്റെ തളര്‍ച്ച ശരീരത്തിനെ ബാധിക്കുമോ എന്ന് ‌തോന്നിയതിനാലാവാം പടി ഇറങ്ങുമ്പോള്‍ അമ്മയുടെ കൈപിടിച്ചാണവള്‍ നടന്നത്. യാത്രയാക്കി തിരിച്ചുനടക്കുമ്പോള്‍ ഞാനും അവശയായിരുന്നല്ലോ.
                                               ഒരു ഭര്‍ത്താവ്‌ ഭാര്യ യെയോ അതല്ലങ്കില്‍ കാമുകന്‍ കാമുകിയെയോ പിരിയുന്ന നൊമ്പരമാണ്‌ ഇതെന്ന് ധരിച്ചെങ്കില്‍ നിങ്ങക്ക് തെറ്റി.
                                          സുനിത  എനിക്കൊരു വേലക്കാരി മാത്രമായിരുന്നില്ല. സ്വന്തം സഹോദരി തന്നെയായിരുന്നു.അവളുടെ കവിളുകള്‍ വിടര്‍ത്തിയുള്ള നിഷ്കളങ്കമായ ചിരിയും കൊച്ചു കൊച്ചു തമാശകളും എന്റെ മനസ്സിലെ മായാത്ത ഓര്‍മ്മകളായി നിലനില്‍ക്കുന്നു.ചിരിക്കുമ്പോള്‍ ഇറുകെ അടയുന്ന കണ്ണുകള്‍ പ്രസവിച്ചു വീണ പൂച്ചക്കുട്ടിയുടെ കണ്ണുകളെ അനുസ്മരിപ്പിക്കും.
     എന്റെ എല്ലാസന്തോഷാവസരങ്ങളും പ്രതിസന്ധിഘട്ടങ്ങളും അവളുമായി പങ്കുവെയ്ക്കുമായിരുന്നു.ഉപദേശമോ ആശ്വാസ വാക്കോ പ്രതീക്ഷിച്ചായിരുന്നില്ല ഇത് . ഉള്ളുതുറന്നു അവളുമായി സംസാരിച്ചാല്‍ എനിക്ക് വല്ലാത്ത സുഖമാണ്‌ .എഴാം ക്ലാസു കാരിയായ അവള്‍ ആദ്യമായി വീട്ടില്‍ വന്നപ്പോള്‍ നേരിയ ഭയം നിയലിച്ച കണ്ണുകളോടെ ഞങ്ങളോരേരുത്തരെയും അപരിചിതരെപ്പോലെ മാറിമാറി നോക്കുമായിരുന്നു.തുടുത്ത കവിളുകളും ഉരുണ്ട കൈകാലു കളുമായിരുന്നു അന്ന് അവൾക്ക് ബാല്യത്തിന്റെ കുസ്യതിയിൽ നിന്നു കൌമാരചാപല്യങ്ങളിലേക്ക് വഴുതിവീഴുന്ന പ്രായം പിന്നീടെപ്പോഴോ അവൾ അന്യ മതസ്ഥനായ യുവാവുമായി പ്രണയത്തിലായി. അത് വെറും വിഡ്ഡിത്ത മായിരുന്നുവെന്ന് മനസ്സിലാക്കിയ അവൾ ഈശ്വരാനുഗ്രഹം കൊണ്ട് ആപത്തിലൊന്നും പെടാതെ രക്ഷപ്പെട്ട കഥ പക്വമതിയായ യുവതി യായശേഷം എന്നോട് പറഞ്ഞിട്ടുണ്ട്. 
                                 മുറമെന്ത്, കലമെന്ത് എന്നറിയാത്ത ആ പതിന്നാലുകാരി അമ്മയുടെ ശിക്ഷണത്തിൽ അടുക്കിലും ചിട്ടയിലും വീട്ടുജോലികൾ ചെയ്യാൻ പഠിച്ചു. ഇന്ന് അവൾക്ക് ഇരുപത്തിയെട്ടു വയസ്സായി.മിനുമുനുപ്പാർന്ന ശരീരം ഇന്ന് വവ്വാൽ ഈമ്പിയ കശുമാങ്ങക്ക് തുല്യമായി.അവളുടെ സ്വാതന്ത്രത്തിന് വീട്ടുജോലി തടസ്സ മാകാതിരിക്കാൻ അമ്മ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ആ സ്വാതന്ത്ര്യത്തെ അവൾ ഒരിക്കൽ പോലും ദുരുപയോഗം ചെയ്തിരുന്നില്ല.
            അവളുടെ ചെറിയ കുസ്ര് തികൾക്ക് അമ്മ വഴക്ക് പറയും. അത്കേൾക്കുമ്പോൾ മുഖം കനപ്പിച്ച് ഒരു നിറുത്തമുണ്ട് .ആ സമയത്ത് ആരോടും മിണ്ടില്ല. പിണക്കങ്ങൾ ചിലപ്പോൾ രണ്ട്ദിവസമൊക്കെ തുടരും.മൂടിക്കെട്ടിയ ആകാശം കണക്കെ അവളുടെ മുഖം ഇരുണ്ടിരിക്കും.
                അമ്മയും അച്ഛനും നാല് അനിയത്തിമാരും ഒരു അനിയനും അടങ്ങുന്നതാണ് അവളുടെ കുടുംബം.അനിയത്തിമാർ രണ്ടുപേർ വിവാഹപ്രായമെത്തിയിരിക്കുന്നു.അമ്മയുടെ അസുഖം അച്ഛന്റെ നിരുത്തരവാദപരമായ ജീവിതവും അവളുടെ സങ്കടങ്ങളുടെ ആഴം വർദ്ധിപ്പിച്ചിരുന്നു.മംഗല്യഭാഗ്യം ഇല്ലാതാകാനുള്ള കാരണം കനത്ത സ്ത്രീധനം തന്നെ അറവുമാടുകൾക്ക് ചന്തയിൽ വന്ന് വിലപേശുന്നതിന് തുല്യം .ബ്രോക്കർമാർ വരന്റെ കാരണവന്മാരുമായി വന്ന് വിലപേശൽ തക്ര് തിയായി നടത്താറുണ്ട്. അച്ഛന്റെ പ്രായത്തിലുള്ള വരനും വേണം കനത്ത സ്ത്രീധനത്തുക.ചോർന്നെലിക്കുന്ന വീടും മാറിയുടുക്കാൻ വസ്ത്രങ്ങളുമില്ലാത്ത തന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥയ്ക്ക് മുന്നിൽ സുനിത ഇരന്നു വാങ്ങുന്ന ഒരു വിവാഹം തനിക്ക് വേണ്ടന്ന് ശഠിക്കാറുണ്ട്.അന്യവീട്ടിൽ പണിക്ക് പോകുന്ന പെണ്ണന്ന കാരണത്താൽ തരക്കേടില്ലാത്ത രണ്ട് ആലോചനകൾ മുടങ്ങിയപ്പോഴാണ് അമ്മ വീട്ടുവേലക്ക് വരുന്നതിൽനിന്നു വിലക്കിയത് .ആരോഗ്യവാനായ ഒരാൾ തന്റെ ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി മറ്റുള്ളവരോട് ഇരക്കേണ്ടി വരുമ്പോഴല്ലെ ലജ്ജിക്കേണ്ടത്! നമ്മുടെ ജീവിതത്തിനന്തസ്സുണ്ടാവാൻ ഇസ്തിരി ചുളിയാത്ത ജോലിവേണമെന്ന്  ശഠിക്കുന്നത് പ്രാവർത്തികമല്ല.മാന്യമായ ഏതു ജോലിക്കും അന്തസ്സില്ലെ? എന്റെ മനസ്സ് നുരഞ്ഞുപൊന്തിയ ഒരു പിടി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു.  അവളെ പറഞ്ഞു വിടുമ്പോൾ തേങ്ങയും അരിയുമെല്ലാം കൊടുത്തയച്ചിരുന്നു അമ്മ.അവളുടെ അമ്മ അമ്മയെ കെട്ടിപ്പിടിച്ച് ഒരു പാടുനേരം നിന്നു.
                               രാത്രി വളരെ വൈകി. എന്റെ കണ്ണുകളെ ഉറക്കം തഴുകിയതേയില്ല.നിർബന്ധത്തിനു വഴങ്ങി ശ്രുതി തെറ്റിച്ച് ഞാൻ പാടിയതുകേട്ട് ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരി തന്റെ അമ്മയാണെന്ന ധാരണയിൽ എന്റെ കുറുമ്പി മോൾ ഉറങ്ങി .ഞാനും ഉറങ്ങാനായി അവസാത്തെ ശ്രമമെന്ന നിലയ്ക്ക് കണ്ണുകളടച്ച് കൈ നെറ്റിക്കുമീതെ വച്ചു കിടന്നു.വിതുമ്പുന്ന സുനിതയുടെ മുഖമായിരുന്നു മനസ്സിൽ .ഫോണെടുത്ത് അവളുടെ നമ്പറിൽ വിളിച്ചു.മറുതലയ്ക്കൽ അവളുടെ അനിയന്റെ കനത്ത ശബ്ദം. ഞാനവളെ ചോദിച്ചു.ഞാനാണെന്നറിഞ്ഞപ്പോൾ ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.
                           പൊന്നുമോൾ ഉറങ്ങിയോ? അവളെന്നെ ചോദിക്കുന്നുണ്ടോ?..
                                       

49 അഭിപ്രായങ്ങൾ:

  1. പൊന്നുമോൾ ഉറങ്ങിയോ? അവളെന്നെ ചോദിക്കുന്നുണ്ടോ?..

    അതാണ് സ്നേഹം
    വീട്ടിലുള്ളവര്‍ തന്തേതെന്ന് പറയാന്‍, അവകാശപ്പെടാനുള്ള സ്വാതന്ത്ര്യം

    മറുപടിഇല്ലാതാക്കൂ
  2. വേലക്കാരികള്‍ അവര്‍ നമ്മുടെ വീടുകളില്‍ നമ്മെക്കാളും ഇഴുകി ചേരും അതില്‍ നല്ലവരും ചീത്തവരും ഇല്ലാതില്ല
    വായിച്ചപ്പോള്‍ അല്‍പം നൊമ്പരം എനിക്കും കിട്ടി
    കഥ നന്നായി

    മറുപടിഇല്ലാതാക്കൂ
  3. സഹോദരങ്ങളാകാന്‍ ഒരു വയറ്റില്‍ ജനിക്കണമെന്നില്ല , ഹൃദയസ്പര്‍ശിയായ കഥ.

    മറുപടിഇല്ലാതാക്കൂ
  4. വീട്ടുകാർക്ക് മയക്കുമരുന്നു നൽകി സ്വർണ്ണവും,പണവുമായി കടന്നുകളഞ്ഞ വേലക്കാരിയെക്കുറിച്ചു ഈയിടെ പത്രത്തിൽ വായിച്ചു.ഇവിടെ നിറകണ്ണുകളോടെ ഒരു വേലക്കാരി യാത്ര പറയുന്നു.രണ്ട് വ്യത്യസ്ഥ മുഖം

    മറുപടിഇല്ലാതാക്കൂ
  5. കുഞ്ഞു കഥ അല്ല ..വലിയ കുഞ്ഞു കുഞ്ഞു
    ദുഃഖങ്ങള്‍ ..നന്നായി എഴുതി ..അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ഒരു യാഥാര്‍ത്ഥ്യം , കഥ ഹൃദയസ്പര്‍ശിയാണ് ,ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  7. ഇപ്പോഴത്തെ കാലത്ത് ഇത് പോലെയുള്ളവരെ കാണാന്‍ ബുദ്ധിമുട്ടാണ് ....

    മറുപടിഇല്ലാതാക്കൂ
  8. ബന്ധങ്ങൾക്കും സ്നേഹങ്ങൾക്കും വിവയിലാതെയാവുന്ന ഈ കാലത്ത് അവ്യെല്ലാം ഉണ്ടെന്ന് ഓർമിപ്പിക്കുന്ന ഈ കൊച്ചു കഥ വലരെ നന്നായിരിക്കുന്നു.ഒരു നല്ല എഴുത്തുക്കാരിയാവട്ടെ എന്ന ആശംസയോടെ!...പിന്നെ സൃ,കൃ എന്നെഴുതാൻ സ് + റ് + ^ (സൃ),ക് + റ് + ^ (കൃ) ഉപയോഗിക്കുക.നന്ദി

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ. എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  10. ഇത് കഥയോ അനുഭവമോ ? നന്നായി എഴുതി ..

    മറുപടിഇല്ലാതാക്കൂ
  11. നൊമ്പരപ്പെടുത്തുന്ന കഥ.
    ചില ബന്ധങ്ങൾ ഇങ്ങനേയാൺ. ഹൃദയത്തിന്റെ ആഗാതങ്ങളിലേക്കിർങ്ങിയിരിക്കും. ചില വേർപ്പടുകൾ നമ്മെ അസ്വസ്ഥരാക്കും

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  12. ആത്മ ബന്ധ ത്തിന്റെ ആഴം പറയുന്ന കഥ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. നൊമ്പരപ്പെടുത്തുന്ന കഥ....
    നന്നായി അവതരിപ്പിച്ചു...

    മറുപടിഇല്ലാതാക്കൂ
  14. കഥ നന്നായി.ചിലര്‍ നമ്മുടെ കുടുംബാംഗങ്ങളേക്കാള്‍ സ്നേഹത്തോടെ പെരുമാറാറുണ്ട്.പിന്നെ ബ്ലോഗില്‍ ഈ മൂങ്ങ (gif image)അത്യാവശ്യമാണോ? അവന്‍ സ്ഥനത്തും അസ്ഥാനത്തും വന്നിരിക്കാറുണ്ട്!

    മറുപടിഇല്ലാതാക്കൂ
  15. നന്നായി എഴുതി, നൊമ്പരമേകിക്കൊണ്ട്..

    മറുപടിഇല്ലാതാക്കൂ
  16. സൌഹൃദത്തിന്റെ സാഹോദര്യത്തിന്റെ നല്ല സന്ദേശം അടങ്ങിയ ഈ കഥ അനുഭവം പോലെ തോന്നിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. വീട്ടില്‍ നമ്മെ സഹായിക്കുന്നവരെ വീട്ടിലെ ഒരംഗമായിത്തന്നെത്തന്നെ കരുതുക.നാം കഴിക്കുന്നത് അവര്‍ക്കും കൊടുക്കുക.നല്ല വസ്ത്രങ്ങള്‍ നല്‍കുക.അതിലുപരി സ്നേഹിക്കുകയും ചെയ്യുക.അവരുടെ സ്നേഹവും താനേ നമ്മളിലേക്ക് ഒഴുകും.തീര്‍ച്ച.
    നല്ല കഥ.
    പിന്നെ പല ബ്ലോഗുകളിലും കാണുന്നുണ്ട് ഈ ട്വിറ്റെര്‍ കിളിയെ.കുട്ടിക്ക പറഞ്ഞപോലെ ഇത് വായന മുടക്കുന്നു.ഇരുന്നിടത്ത് നിന്ന് എഴുന്നെല്‍ക്കാതെ അക്ഷരങ്ങള്‍ക്ക് മറയാകുന്നു.മൌസ് കൊണ്ട് ക്ലിക്കി ആട്ടിയോടിച്ചിട്ടും പോണില്ല.

    മറുപടിഇല്ലാതാക്കൂ
  18. ഒരു നല്ല ആശയം തന്മയത്ത ത്തൊടെ അവതരിപ്പിച്ചു .
    ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  19. ലേബല്‍ കഥയെന്നതുകൊണ്ട് മാത്രം...

    അല്ലെങ്കില്‍ അനുഭവമെന്നേ മനസ്സില്‍ പതിയൂ.

    ഒത്തിരി നന്നായി കേട്ടോ.

    ( 14 വയസ്സില്‍ ജോലിക്ക് വച്ചാല്‍ ബാലവേല ചെയ്യിച്ച കുറ്റത്തിനു പ്രോസിക്യൂട്ട് ചെയ്യാന്‍ വകുപ്പുണ്ടേയ്!!!)

    മറുപടിഇല്ലാതാക്കൂ
  20. 'നിർബന്ധത്തിനു വഴങ്ങി ശ്രുതി തെറ്റിച്ച് ഞാൻ പാടിയതുകേട്ട് ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരി തന്റെ അമ്മയാണെന്ന ധാരണയിൽ എന്റെ കുറുമ്പി മോൾ ഉറങ്ങി'
    അവളെങ്കിലും സുഖമായി ഉറങ്ങട്ടെ ...

    മറുപടിഇല്ലാതാക്കൂ
  21. ഇത് അനുഭവം തെന്നെയെന്നു തോന്നുന്നു.
    ഇതു പോലുള്ള നല്ല വേലക്കാരികളെ ധാരാളം കണ്ടിട്ടുണ്ട്.
    എന്റെ വീട്ടില്‍ പണ്ടു നിന്നിരുന്ന പലരും.

    മറുപടിഇല്ലാതാക്കൂ
  22. വരാൻ വൈകി, കഥ വായിയ്ക്കാൻ വൈകി.
    ഇന്ന് സിറാജ് ഫ്രൈഡേയിൽ വില എന്ന കഥ കണ്ടു. അപ്പോൾ ലിങ്ക് തപ്പി വന്നതാണ്. അഭിനന്ദനങ്ങൾ കേട്ടോ. ഇനിയും എഴുതു.

    മറുപടിഇല്ലാതാക്കൂ
  23. തരകെടിലാതെ എഴുതി കാരണം ഇത് പോലെ കഥകള്‍ ഒരുപാട് വായിച്ചു പോയത് കൊണ്ട് ആവാം ...

    പിന്നെ തീക്ഷ്ണത കുറുച്ചുകൂടി ആവാമായിരുന്നു എന്ന് തോനുന്നു

    മറുപടിഇല്ലാതാക്കൂ
  24. നല്ല കഥ..നന്നായ് പറഞ്ഞു.എല്ലാ വിജയവും നന്മയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  25. എന്‍റെ വായനയില്‍ ഒരു കഥയായി അനുഭവപ്പെട്ടില്ല. സ്വന്തം വേലക്കാരിയുടെ ഒരു ലഘു ചരിത്രമായി തോന്നി .എങ്കിലും മറ്റൊരു കഥ എഴുതാനുള്ള യോഗ്യത ഉണ്ടെന്നു തോന്നിക്കുന്ന ചില പ്രയോഗങ്ങള്‍ എനിക്ക് ബോധ്യമായി .നല്ലത് വരട്ടെ .പരിശ്രമിക്കൂ പ്രാര്‍ഥിക്കൂ .

    മറുപടിഇല്ലാതാക്കൂ
  26. വളരെ നന്നായി...ഹൃദയ സ്പര്‍ശിയായ ഒരു ഊഷ്മള സ്നേഹ ഗാഥ....

    മറുപടിഇല്ലാതാക്കൂ
  27. ഈ ഖദ്ദാമയും ഹൃദയ സ്പർശിയായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  28. ബ്ലോഗ് മാഗസിനുമായി സഹകരിക്കുന്നത് ഓർമ്മിപ്പിക്കാൻ വന്നതാണ് ഞാൻ

    മറുപടിഇല്ലാതാക്കൂ
  29. എല്ലാവരിലും നന്മയുള്ളവര്‍ ഉണ്ടല്ലോ.. പെറ്റമ്മയേക്കാള്‍ പോറ്റമ്മയെ സേനഹിക്കുന്ന കുട്ടികള്‍ കാണാമല്ലോ..

    നന്നായി എഴുതി, ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  30. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    സ്‌നേഹം നൊമ്പരങ്ങള്‍ തരുമ്പോള്‍ പോലും അതില്‍ നന്മയുണ്ട്.
    ആശംസകള്‍, ജുവൈരിയാ...

    മറുപടിഇല്ലാതാക്കൂ
  31. ഇത് തന്നെ ആത്മബന്ധം!നന്നായി എഴുതി കേട്ടൊ..

    മറുപടിഇല്ലാതാക്കൂ
  32. മിനുമുനുപ്പാർന്ന ശരീരം ഇന്ന് വവ്വാൽ ഈമ്പിയ കശുമാങ്ങക്ക് തുല്യമായി.അവളുടെ സ്വാതന്ത്രത്തിന് വീട്ടുജോലി തടസ്സ മാകാതിരിക്കാൻ അമ്മ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. ആ സ്വാതന്ത്ര്യത്തെ അവൾ ഒരിക്കൽ പോലും ദുരുപയോഗം ചെയ്തിരുന്നില്ല.

    ഇതിലെന്തോ ഒരു സുഖം ഇല്ലായ്മ.. അത്രേം സ്നേഹിക്കുന്ന ഒരു അമ്മ വീട്ടിലുല്ലപോ അവള്‍ ഇങ്ങനെ കോലം കെട്ട് പോയത് വിധി വൈപര്യം തന്നെ..

    എന്താ ആലവന്താനെ സ്നേഹമുള്ള വേലക്കാരികള്‍ ഉണ്ടോന്നു ഒരു ചോദ്യം.. മം വിവാഹം കഴിഞ്ഞതാണേല്‍ ഭാര്യ കേള്‍കെണ്ടാ..

    മറുപടിഇല്ലാതാക്കൂ
  33. ഇതൊരു കഥയായോ എന്നു പറയാനാവുന്നില്ല. വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാമായിരുന്നു. കേട്ട കഥകൾ ആവുമ്പോൾ എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരിക്ക്‌ ചെയ്യാവുന്ന ഒരു കാര്യമതാണ്‌. ധാരാളം എഴുതൂ.
    സംഭാഷണങ്ങൾ കുറച്ച്‌ കൂടി ആവാമായിരുന്നു. എങ്കിൽ കഥയ്ക്ക്‌ ഒരു വേഗത വരുമായിരുന്നു. കഥ തുടങ്ങി എന്നു കരുതിയിടത്ത്‌ കഥ തീർന്നു പോയതു പോലെ തോന്നി!. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  34. അനുഭവമെന്ന് തോന്നിപ്പിക്കുന്ന അവതരണം

    മറുപടിഇല്ലാതാക്കൂ
  35. ഇഷ്ടമുള്ളവര്‍ പിരിഞ്ഞു പോകുമ്പോഴുണ്ടാകുന്ന ക്ഷണികമായ മനപ്രയാസം ഒരളവു വരെ കഥയില്‍ പ്രതിഫലിച്ചു.

    മറുപടിഇല്ലാതാക്കൂ