2011, ജൂൺ 17, വെള്ളിയാഴ്‌ച

വിഷ മയം.




ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് വിഫലമായ ഒരദ്ധ്വാനത്തിന്റെ ഓര്‍മയില്‍ ആയിരുന്നു ഞാന്‍ " .മകളുടെ പൊടി പ്രായത്തിൽ ടിൻഫുഡിന്റെ മായം ആഹാരത്തിൽ കലരരുതെന്ന് കരുതി റാഗിയുംമുത്തങ്ങയും,പൊടിക്കുന്നൻകായയും തേടി നാടാകെ അലഞ്ഞു.തെറ്റി പൂവ് ഉണക്കി പൊടിച്ചു ചേർക്കുന്നത് കൂടുതൽ നല്ലതാണന്ന നാട്ടറിവിൽ നിന്നും കാട് പിടിച്ച പറമ്പിലൂടെ നടക്കുമ്പോൾ ഒരു കരിമൂർഖൻ എന്നെ നോക്കി നാവ് നീട്ടുക കൂടി ചെയ്തു.അതു വരെ പരിചിതമില്ലാതിരുന്ന ഉരലും ഉലക്കയുമായി കൂട്ട് കൂടി പൊടിയാക്കി യഥാസമയം അവളുടെ വയറ്റിൽ എത്തിച്ചപ്പോൾ ഞാൻ നിർവൃതി കൊണ്ടു.

                                       ഇന്നു അവൾ തിന്നുന്നതുംകുടിക്കുന്നതും,ശ്വസിക്കുന്നതും വിഷം.അസുഖം വന്നാൽ കഴിക്കുവാനുള്ള മരുന്നുകളിലും മാരക വിഷമാണത്രെ.


33 അഭിപ്രായങ്ങൾ:

  1. അതെ. സവ്വം വിഷ മയം. അമ്മയുടെ മുലപ്പാലില്‍ വരെ... !

    മറുപടിഇല്ലാതാക്കൂ
  2. മെല്ലെത്തിന്നാല്‍ വിഷവും തിന്നാം...

    പുതിയ പഴഞ്ചൊല്ലൊന്ന് ഞാന്‍ കണ്ടുപിടിച്ചു

    മറുപടിഇല്ലാതാക്കൂ
  3. ഒരു വിശ്വാസമില്ലായ്മ എവിടെയും നിഴലിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. മുകളില്‍ എല്ലാവരും പറഞ്ഞ പോലെ നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന നമ്മളെ മക്കള്‍ക്ക് നമ്മം തന്നെ വിഷവും കൊടുക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. ചിന്തയും ഭീതിയും വളരെ പ്രസക്തമാണ് പക്ഷെ
    ഈ അനുഭവം അല്പം കൂടി വിശദീകരിക്കാമായിരുന്നു.
    താങ്കള്‍ ഇതിനു എന്ത് പ്രതിവിധി നിര്‍ദേശിക്കുന്നു എന്നും മറ്റും...

    മറുപടിഇല്ലാതാക്കൂ
  6. വില കൂടിയാ ഗുളികയില്‍ ‍ ചെര്കുന്ന chemicals
    വരെ ഗുണ നിലവാരം കുറഞ്ഞവ ആണത്രേ .വില കൂടിയാ മരുന്നുകളില്‍
    വില കുറഞ്ഞ chemicals. കുറഞ്ഞ ചിലവില്‍ കൂടിയ
    വിലക്കുള്ള കച്ചവടം.ഗുണം കച്ചവടകാരനും നഷ്ടം വാങ്ങുന്നവനും ..ഇന്നലെ tv വാര്‍ത്തയില്‍
    കേട്ട പുതിയ വിവരം..

    മറുപടിഇല്ലാതാക്കൂ
  7. എനിക്കങ്ങോട്ട് കത്തുന്നില്ല .
    ലേബലില്‍ അനുഭവം എന്ന് കണ്ടു. തണല്‍ പറഞ്ഞ പോലെ ഒന്നൂടെ വിശദമാക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  8. എന്തിനാ പിശുക്കുന്നത്? പറയാനുള്ളത് മുഴുവന്‍ വിശദമായി പറഞ്ഞു കൂടെ? ഇതു മിനിക്കഥയാണോ?

    മറുപടിഇല്ലാതാക്കൂ
  9. ഈ അനുഭവം അല്പം കൂടി വിശദീകരിക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  10. തനി പ്രകൃതി ജന്യ ആഹാരക്കാര്‍ക്ക് ഇന്ന് ജീവിക്കാന്‍ നിവൃത്തിയില്ലാതായി രിക്കുന്നു .ഉണര്ന്നെനീട്ടു പേസ്റ്റ് കൊണ്ട് പല്ല് തേയ്ക്കുന്നത് മുതല്‍ ഉറങ്ങും വരെ രാസ വസ്തുക്കളും വിഷ പദാര്‍ത്ഥങ്ങളും ഒക്കെയാണ് ഉള്ളിലും പുറമെയും .പ്രായ മായ ഒരു സ്ത്രീ പണ്ട് തന്റെ കുഞ്ഞിനു ശുദ്ധ മായ വായുവും ആഹാരവും വെള്ളവും ഒക്കെ കൊടുക്കാന്‍ വളരെ പാട് പെട്ട് ശ്രദ്ധിച്ചിരുന്നു .ഇന്ന് അതെല്ലാം വിഫലമായി ,കാരണം അവള്‍ ശ്വസിക്കുന്നതും കഴിക്കുന്നതും കുടിക്കുന്നതും എല്ലാം വിഷം ആണെന്ന് അവര്‍ തിരിച്ചറിയുന്നു ..ഇതാണ് കഥ യുടെ പൊരുള്‍ .ഇതില്‍ വിശദീകരിക്കാനും കത്താനും ഇനി വല്ലതും ഉണ്ടോ കുറുംപടീ ..ചെറുവാടീ,,
    പതിവ് പോലെ ഹൈന ടൈപ്പ് ചെയ്തത് കൊണ്ടാവും അക്ഷര പിശാശുക്കള്‍ ഒരു പാടുണ്ട് ,ആദ്യ വാചകം തന്നെ പിശാശു ബാധ യുള്ളതാണ് .

    മറുപടിഇല്ലാതാക്കൂ
  11. പെട്ടെന്നുള്ള ഭക്ഷ്യ വിഷബാധയെ നാം ഭയപ്പെടുമ്പോഴും ഇത്തരം സ്ലോ പോയിസണ്‍ കാണാതെ പോകുന്നു... കണ്ടാലും പരിഹരിക്കാനാവാത്ത വിധം അവ നമ്മെ ചുറ്റപ്പെട്ടിരിക്കുന്നു...

    എന്തിനു,...മെഡിസിനില്‍ പോലും.....!!

    മറുപടിഇല്ലാതാക്കൂ
  12. vishadhamayi eyuthenda vishayam thanne.pakshe sahacharyam anuvadhikkunnilla.chriya oru vayyayka.athine kurich vaikathe mattoru postidam.pinne ramesh aroor paranhapole mathrame nanum uddeshichath.thanks aroor.sorry kurumbadi,cheruvadi

    മറുപടിഇല്ലാതാക്കൂ
  13. കലികാലം.... അല്ലാതെന്താ പറയയാ...

    മറുപടിഇല്ലാതാക്കൂ
  14. നന്നായിരിക്കുന്നു .!
    അഭിനന്ദനങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  15. വിഷയം വിഷമായതുകൊണ്ടാണോഇങ്ങിനെ പിശുക്കിയത്? അതോ സമയം പിശുക്കിയോ? ഇത്തിരി കൂടിയൊക്കെ ആവാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  16. മനസ്സുകളിലേക്കും ഈ വിഷം പടരുമ്പോൾ.............................

    മറുപടിഇല്ലാതാക്കൂ
  17. ഇതെന്താ മിനി അനുഭവം! വിഷവിഷയങ്ങള്‍ നമ്മുടെ മുറ്റത്തുനിന്ന് വരുന്നതുവരേയും നാം മൗനം തുടരും! ആശംസകള്‍ ജുവൈരിയാ.

    മറുപടിഇല്ലാതാക്കൂ
  18. ദുരമൂത്ത് നമ്മള്‍ക്ക് പുഴകറുത്തു
    ചതിമൂത്ത് നമ്മള്‍ക്ക് മലവെളുത്തു
    തിരമുത്തമിട്ടോരു കരിമണല്‍ തീരത്തു
    വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു...
    പകയുണ്ട് ഭൂമിക്ക് പുഴകള്‍ക്ക് മലകള്‍ക്ക്
    പുകതിന്ന പകലിനും ദ്വേഷമുണ്ട്

    മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
    കാര്‍മേഘമല്ല കരിമ്പുകച്ചുരുളുകള്‍
    പുക്കളെ നോക്കൂ വെളുത്തിരിക്കുന്നു
    പിച്ചിയല്ല വിഷം തിന്ന തെച്ചി

    കട : പക - മുരുകന്‍ കാട്ടാക്കട

    മറുപടിഇല്ലാതാക്കൂ
  19. പൂര്‍ണ്ണമാക്കാത്തതുകൊണ്ട് കമന്റും പകുതി.. ആശംസ...

    മറുപടിഇല്ലാതാക്കൂ
  20. ധൃതി പിടിച്ചത് കൊണ്ടാണോ.. എവിടെയോ ഒരു മിസ്സിംഗ്‌..

    മറുപടിഇല്ലാതാക്കൂ
  21. ആദ്യ വാചകം അപൂര്‍ണ്ണം.
    അത് മൊത്തത്തില്‍ പോസ്റ്റിനെ ബാധിച്ചിട്ടുണ്ട്.ശ്രദ്ധിക്കുമല്ലോ..?
    ആശംസകളോടേ..

    മറുപടിഇല്ലാതാക്കൂ
  22. ..സത്യം സർവ്വം വിഷമയം..ഇനി ഒന്നും ചെയ്യാനില്ല..സുഖഭോഗങ്ങൾ കൂട്ടി ആയുസ്സും ആരോഗ്യവും കുറച്ച നമ്മൾ തന്നെ തെറ്റുകാർ അല്ലേ.?
    . എല്ലാ നന്മയും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  23. എന്നെ എത്ര തല്ലിയാലും കളിയാക്കിയാലും ഞാന്‍ നന്നാകില്ല എന്നാണു ജുവൈരിയ യുടെ നിലപാട് ..ആദ്യ വാചകം തെറ്റാണ് എന്ന് പലരും പറഞ്ഞിട്ടും അത് കണ്ടില്ലെന്നു നടിക്കുകയാണോ ?
    അദ്ധ്യാനം ഇത് അദ്ധ്വാനം എന്നാക്കൂ
    ഓക്കുന്നത് -ഓര്‍ക്കുന്നത് .
    രാഗി -റാഗി
    ---------------------
    അക്ഷര പിശക് മാത്രമല്ല വാചകം തന്നെ കല്ലുകടി ക്കുന്നു ..ഓര്‍മയില്‍ വീണ്ടും ഓര്‍ക്കുന്നത് എങ്ങനെ ?
    "ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന മഴയത്ത് വിഫലമായ ഒരദ്ധ്വാനത്തിന്റെ ഓര്‍മയില്‍ ആയിരുന്നു ഞാന്‍ "
    ഇങ്ങനെ ആ വാചകം തിരുത്താവുന്നതാണ്

    മറുപടിഇല്ലാതാക്കൂ
  24. മരുന്നുകളിൽ വിഷം ഉണ്ടെന്ന് മാത്രമല്ല…ആ വിഷത്തിനു അവർ കഴുത്തറപ്പൻ ലാഭവുമാണ് എടുക്കുന്നതും

    മറുപടിഇല്ലാതാക്കൂ