2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ഓഫർ

സന്ധ്യാനേരത്ത് ദീപം കൊളുത്തി തിണ്ണയിലിരുന്നു രാമനാമം ജപിക്കുമ്പോഴാണു ഏറ്റവും പുതിയ സിനിമാ ഗാനം മൊബൈൽ ഈണത്തിൽ പാടാൻ തുടങ്ങിയത്. ഈ നേരത്തു തന്നെ അശ്രീകരം മുത്തശ്ശി മുഖം ചുളിച്ചു കൊണ്ട് പിറുപിറുത്തു.
ജപം പകുതിയിൽ നിറുത്തി ഫോൺ ചെവിയിലേക്കടുപ്പിച്ചപ്പോൾ അങ്ങേതലക്കൽ ഒരു കിളിമൊഴി.
ഇതാ ഞങ്ങളുടെ സ്പെഷ്യൽ കസ്റ്റമറായ താങ്കൾക്ക് ഒരു ബംപർ ഓഫർ വാഗ്ദാനം ചെയ്യുന്നു.വെറും ഇരുപത്തൊന്ന് രൂപ റീചാർജിലൂടെ നിങ്ങൾക്ക് നേടാം ,,,തികച്ചും ഫ്രീ.രാത്രി പതിനൊന്ന് മണിമുതൽ കാലത്ത് ഏഴുമണിവരേ എല്ലാലോക്കൽ കോളുകളും സൗജന്യമായി ……………………ഈ ഓഫർ ആക്ടിവേറ്റ് ചെയ്യാൻ ദയവായി ഒന്നു അമർത്തുക.
ഹാവൂ ഒരു നൂറ് രൂപ റീചാർജ്ജ് ചെയ്യുവാൻ അച്ഛനോട് ആയിരം തവണ ഇരക്കണം. ഒരു ഒന്നു അമർത്തിയാൽ തികച്ചും സൗജന്യം.സാധാരണ നേരത്തേ അത്താഴം കഴിഞ് കൂർക്കം വലിച്ചുറങ്ങുമായിരുന്ന അവളുടെ കണ്ണുകൾ മണിപതിനൊന്ന് അടിച്ചപ്പോഴേക്കും വല്ലാതെ ചുവന്നിരുന്നു.
ബംപർ ഓഫറിന്റെ സമയമിതാ തുടങ്ങുകയായി.ആർക്കുവിളിക്കും. ബന്ധുക്കളെ വിളിച്ച് പാതിരാനേരത്ത് സൗജന്യം പ്രയോജനപ്പെടുത്താൻ ശ്രമിച്ചാൽ ഫ്രീയായി മുട്ടൻ തെറി കേട്ടുറങ്ങാം.കിട്ടിയ ഓഫർ പഴാകുകയുമരുത്.സ്വന്തം നമ്പറിന്റെ അവസാനത്തെ രണ്ടക്കം മാറ്റി വിളിച്ചു.
ഒരുപാടൊന്നും അടിക്കേണ്ടിവന്നില്ല ഒഴുക്കൻ സ്വരത്തിലുള്ള ഒരു പുരുഷശബ്ദം ഹലോ പറഞ്ഞു. അവൾ സ്വയം പരിചയപൊടുത്തി അയാളും.ഗാംഭീരത്തേടെ തന്നെ തന്റെ ഉന്നത ജീവിതനിലവാരത്തെ പറ്റി പറഞ്ഞു കൊണ്ടിരുന്നു അയാൾ .ഓഫർ കാലം പകുതിയാകുമ്പോഴേക്ക് തന്നെ അവർ പരസ്പ്പരം കാണതെ പ്രണയബദ്ധരായി. പുലരുവേളം തൌദാരത്തിലായ അവൾ തലവേദന പറഞ്ഞു പകലുറങ്ങി.ഇങ്ങിനെ ഒരു ബന്ധം തരപ്പെടുത്തി തന്നതിനു മൊബൈ ൽ കമ്പനിക്കാരോട് മനസിൽ നന്ദി പറഞ്ഞു.ഓഫർ തീരുന്നതിന്റെ തലേന്നാൾ വിളിച്ച് അയാൾ വികാരവിക്ഷോഭങ്ങളുടെ തിരതള്ളലുമായി ഇങ്ങനെ പറഞ്ഞു. ഈ സ്നേഹസാമീപ്യത്തെ കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല. ഇനികാത്തിരിക്കാൻ വയ്യ.താൻ ഇറങ്ങിവാ ഞാൻ പൊന്നു പോലെ നോക്കാം.
അമാന്തിച്ചു നിൽക്കാതെ ഉറങ്ങുന്ന മാതാപിതാക്കളുടെ കാൽ തൊട്ടു വന്ദിച്ചു് അവൾ വീടുവിട്ടിറങ്ങി.ദാമ്പത്യ സ്വപ്നങ്ങളുടെ സങ്കൽപ്പതേരിലേറി അയാൾ പറഞ്ഞ സ്ഥലത്തെത്തി.അവിടെയും ഓഫർ കത്തിരിക്കുന്നു.കാമുകന്റെ കൂടെ കൂട്ടുകാരും അവളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.ആദ്യ ഓഫറിലേക്ക് കാൽ തെറ്റിയ അവൾ രണ്ടാമത്തെ ഓഫറിലേക്ക് മൂക്കും കുത്തി വീഴുക തന്നെ ചെയ്തു.
ഇനി ഒരു ഓഫറിനായി അവൾ ബാക്കിയാവുമോ എന്തോ!......


44 അഭിപ്രായങ്ങൾ:

  1. എന്തൊക്കെ ഒഫരാ അല്ലിയോ... ഏതായാലും ഈ പോസ്റ്റിനു ആദ്യത്തെ കമന്റ് ഓഫര്‍ എന്റ്റെ വക. ഇത്തരം ഓഫറുകള്‍ ഇന്നത്തെ യുവത്വത്തിന്റ്റെ ജീവിതം മാറ്റി മറിക്കുമ്പോള്‍ ചുമ്മാ നോക്കി നിന്ന് സഹതാപം ഓഫര്‍ ചെയ്യാനേ നമുക്കൊക്കെ ആവൂ..

    മറുപടിഇല്ലാതാക്കൂ
  2. ഇനിയെന്തയാലും ഓഫര്‍ ഇല്ലാ എന്ന് പറയൂല ഹിഹിഹി ബോണസ് അടക്കുമുള്ള ഓഫര്‍ :)

    നന്നായി എഴുതി പുതിയ തലമുറ ഇങ്ങനെയാണ് ജീവിതത്തിന്റെ തണുത്ത കോണുകളിലൂടെ സ്വന്തം ശരീരം മറന്ന് ആധുനികതയിലേക് അലിയുമ്പോള്‍ അവര്‍ അവസാനം ഇല്ലാതെയാക്കുന്നു, വന്‍ ചതികുഴികളാല്‍

    മറുപടിഇല്ലാതാക്കൂ
  3. ഓഫറിനെ കുറ്റം പറയരുത്.
    കല്ലിവല്ലിയില്‍ കമന്ടിടുന്നവര്‍ക്ക് കണ്ണൂരാന്‍ കൊടുക്കുന്ന ഓഫര്‍ ഒരുകോടി പുണ്യമാണ്.
    (വേണേല്‍ രണ്ടുകോടിയാക്കാം. ന്ത്യെ!)


    നന്നായിരിക്കുന്നു ബെഹന്‍ജീ.

    മറുപടിഇല്ലാതാക്കൂ
  4. nice post..

    മൊബൈൽ കമ്പനിക്കാരുടെ മുകളിൽ കുറ്റം മുഴുവനും ചുമത്തണ്ടാ.. ചാടാൻ തയ്യാറായി നിന്ന ഈയാം പാറ്റയാ അത്, മുന്നെ തീയിൽ വീണു കരിഞ്ഞ പൂർവ്വികരുടെ ഗതി കണ്ടിട്ടും കേട്ടിട്ടും മനസ്സിലാകാത്ത ഈയാമ്പാറ്റ..

    മറുപടിഇല്ലാതാക്കൂ
  5. ഇത് തന്നെയല്ലേ എന്നും വരുന്ന വാര്‍ത്തകളില്‍ ഏറ്റവും നാം കേള്‍ക്കുന്നത് ?
    ---------------------------
    ഒരു കണക്കിന് ഇതൊക്കെ വേണം എങ്കിലേ കുറ്റപത്രവും ,എഫ് ഐ ആറും ,പോലീസ്‌ ഡയറിയുമൊക്കെ അവതരിപ്പിക്കുന്ന ,പ്രൊഡ്യൂസര്‍ മാര്‍ കഞ്ഞി കുടിക്കുകയുള്ളൂ ....!

    മറുപടിഇല്ലാതാക്കൂ
  6. സര്‍ക്കാര്‍ വക ഒരു ഓഫര്‍ കൂടി കിട്ടാന്‍ സാദ്യതയുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. യാധാര്‍ത്യങ്ങളെ ഉള്‍കൊള്ളാതെ
    ഓഫറുകള്‍ക്ക് പിറകില്‍ പോകുന്നവര്‍ ജാഗൃതൈ!

    മറുപടിഇല്ലാതാക്കൂ
  8. മൊബൈല്‍ ഒഫെരില്‍ മൂക്ക് കുത്തുന്ന സമൂഹത്തിന്റെ ഒരു പാര്‍ട്ട് നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  9. നിത്യം കാണുന്ന ; എന്നാല്‍ നാമെല്ലാം കണ്ടില്ലെന്നു നടിക്കുന്ന പച്ചയായ സത്യം .

    നന്നായി .

    മറുപടിഇല്ലാതാക്കൂ
  10. ഇത് ഓഫറുകളുടെ കാലം തന്നെ.കഥയില്‍ അത് മികവുറ്റ രീതിയില്‍ അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  11. ഓഫര്‍ വേണം എന്ന് പറയുമ്പോള്‍ ഓര്‍ക്കെണ്ടേ കൂടെ സൌജന്യമായി കിട്ടുന്ന പല ഒഫ്ഫരുകളുടെ കാര്യം ..

    മറുപടിഇല്ലാതാക്കൂ
  12. സൂപ്പര്‍........ .............. ..////......

    എനിക്കിഷ്ടായി

    മറുപടിഇല്ലാതാക്കൂ
  13. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് പഴമൊഴി

    മറുപടിഇല്ലാതാക്കൂ
  14. ഓഫറുകളില്‍ വീണു പോകുന്ന യുവത്വത്തെക്കുറിച്ച്, ചതിക്കുഴികളെ കുറിച്ച് നന്നായി പറഞ്ഞു...മിനിക്കഥകളെക്കാള്‍ ജുവൈരിയയുടെ തട്ടകം കഥകള്‍ ആണെന്ന് തോന്നുന്നു......ഭാവുകങ്ങള്‍ .....

    മറുപടിഇല്ലാതാക്കൂ
  15. ബോയ്‌ ഫ്രണ്ട്നെയൊക്കെ മൊബൈല്‍ കമ്പനികള്‍ തന്നെ തരപ്പെടുത്തിക്കൊടുക്കുന്ന കാലമാണല്ലോ ഇത്.
    ഇതും ഇതിലപ്പുറവും നടക്കും.ഒട്ടും അതിശയിക്കാനില്ല.
    നല്ല കഥ.

    മറുപടിഇല്ലാതാക്കൂ
  16. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു... ഓഫറുകൾക്ക് പിറകെ പോയാൽ പണീ കിട്ടും. ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  17. പച്ചയായ യാതാര്‍ത്ഥ്യം കുറച്ചു വരികളിലൂടെ പറഞ്ഞിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂര്‍ പഠിക്കുമ്പോള്‍ എയര്‍ ടെല്‍ ടു എയര്‍ ടെല്‍ ഫ്രീ ഓഫര്‍ വന്നപ്പോള്‍ അത് പരമാവധി മുതലാക്കാന്‍ ഈ വിദ്യ ഞങ്ങളും ഉപയോഗിച്ചിരുന്നു :-( ഇരിപ്പിടം വഴിയാണ് എത്തിയത്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  18. ഓഫറുകളുടെ പെരുമാഴക്കലമിത്....
    കഥ നന്നായി...

    മറുപടിഇല്ലാതാക്കൂ
  19. ഇന്നത്തെ കാലത്തെ പതിവായിക്കനുന്ന ഒരു കാര്യം നന്നായി പറഞ്ഞു... ഓഫ്ഫെരില്‍ മൂക്കും കുത്തി വീഴുന്നവര്‍ കണ്ണ് തുറന്നു കാണട്ടെ...

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  20. അടുത്ത ഒഫെര്‍ വരുമ്പോലെക്കും മറ്റൊരു ഓഫറും കൊണ്ട് അയാള്‍ പൊയരിക്കും ...നല്ല ഓഫര്‍ ആണല്ലോ ഇപ്പോള്‍ ഫോണിലൂടെ വരുന്നത് കാലം പോയ പോക്കേ

    മറുപടിഇല്ലാതാക്കൂ
  21. ചെറുകഥ ചെറുകഥയായി പറഞ്ഞു വലിയ ഒരു സാമൂഹിക വിപത്തിലേക്ക് കഥാകാരി വിരല്‍ ചൂണ്ടുന്നു.

    പഴയ പൈങ്കിളി പ്രണയങ്ങള്‍ ഇന്നു ആധുനിക സാങ്കേതിക മാനങ്ങളിലൂടെ ഗതിവേഗം പ്രാപിച്ചു കിളികള്‍ പറക്കമുറ്റും മുമ്പ്‍ ചിറകു കരിഞ്ഞു വീഴുന്നതു ഇന്നു വാര്‍ത്തയല്ലാതായി തീര്‍ന്നിരിക്കുന്നു.

    സമാകാലിക പരിസരത്തില്‍ നിന്നു കഥാകാരി നല്ലൊരു പ്രമേയത്തെ കയ്യടക്കത്തോടെ പറഞ്ഞു വെച്ചു. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  22. കൊള്ളാം..സമകാ‍ലീന സംഭവങ്ങളില്‍ നിന്നുള്‍ക്കൊണ്ടുണ്ടാക്കിയ കഥ. വായിച്ചു പോകുന്ന വാര്‍ത്തകള്‍ കഥാകാരിക്ക് തന്റെ ശൈലിയൂടെ കഥയാക്കി മാറ്റാന്‍ കഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  23. നല്ലകാമ്പുള്ള കഥ.അവതരണവും മികവുറ്റത്.

    മറുപടിഇല്ലാതാക്കൂ
  24. നല്ല ബെസ്റ്റ് ഓഫര്‍.

    ഇതില്‍ കമന്ടിട്ടിരിക്കുന്ന കണ്ണന്‍ പറഞ്ഞപോലെ ചാടാന്‍ തയ്യാറായി നില്‍ക്കുകയല്ലേ ഓരോന്നുങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  25. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  26. ലോല മനസ്സുകള്‍ക്ക് നല്ല രീതിയില്‍ ഒരു താക്കീത്.
    എഴുത്ത് നന്നായി

    മറുപടിഇല്ലാതാക്കൂ
  27. നമുക്ക് ചുറ്റും എന്നും സംഭവിച്ചു കൊണ്ടിരിക്കുന്നത്.... തെറ്റിലേക്ക് വീഴുന്ന ജന്മങ്ങള്‍ക്ക് വേണ്ടി ഓരോ ഓരോ ഓഫറുകള്‍

    മറുപടിഇല്ലാതാക്കൂ
  28. ഇന്ന് കൌമാരം നേരിടുന്ന വലിയൊരു വിപത്തു തന്നെ ഇത്.
    മൊബൈല്‍ സമ്മാനിച്ച് കുട്ടികളോട് സ്നേഹം കാണിക്കുന്ന മാതാപിതാക്കള്‍ ജാഗ്രതൈ..
    aashamsaklode...

    മറുപടിഇല്ലാതാക്കൂ
  29. ആ ഓഫര്‍ ഇത് പോലെ തന്നെ ഭംഗിയായി എന്ന് വിശ്വസിക്കുന്നു

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  30. എന്ത് കുന്തമാണെങ്കിലും സൌജന്യം കിട്ടിയാല്‍ വിഴുങ്ങാനിരിക്കുകയാണല്ലോ നമ്മള്‍

    മറുപടിഇല്ലാതാക്കൂ
  31. ഓഫറിൽ വഴി തെറ്റാൻ വേണ്ടി തന്നെയല്ലേ മൊബൈൽ കമ്പനികൾ ഫ്രീ കോളുകൾ മുഴുവനും അസമയത്താക്കിയതു.

    മറുപടിഇല്ലാതാക്കൂ