2010, ജൂൺ 24, വ്യാഴാഴ്‌ച

ഇരട്ടമുഖം


കാലത്ത് ബെഡ് കോഫിക്കൊപ്പം തന്നെ ആ ദിവസത്തെ പ്രധാന ചാര്‍ട്ട് ഭാര്യ അയാളുടെ കാതില്‍മൊഴിഞ്ഞു. ഓഫീസില്‍നിന്നും നേരത്തേ വരണം ചെറിയ ഒരു ഷോപ്പിംഗ്.പര്‍ച്ചേസിന്റെ കാര്യത്തില്‍നിയന്ത്രണമില്ലാത്ത ഭാര്യയുടെ സ്വഭാവം കരണം ഷോപ്പിംഗ് എന്നത് അയാള്‍ക്ക് പണം നഷ്ടമെന്നത് മത്രമായിരുന്നു.പ്രശസ്തമായ ഷോപ്പിംഗ് കോംപ്ലക്സില്‍ ഓരോ കടയിലും അവര്‍ അലഞ്ഞു നടന്നു.യു കെ ജി യില്‍പഠിക്കുന്ന മകന് ഒരു ജോഡി സോക്സും ശ്രിമതിക്കൊരു നൈറ്റിയും എടുത്തപ്പോഴേക്കും രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ബില്ല്! മാസാവസാനത്തില്‍ പതിവുപോലെ പരിതാപകരമായ പേഴ്സിന്റെ അവസ്ത അയാള്‍തുറന്നു കാട്ടിയെങ്കിലും ഫലമുണ്ടായില്ല. ബ്രാഡഡ് സാധങ്ങള്‍ക്ക് വിലക്കുടുതലായാലും വിഷമിക്കാനാകില്ല.ഗുണമേന്മയാണ് പ്രധാനം. അവന്യായങ്ങ നിരത്തി.വീട്ടിലെത്തിയാലുള്ള പാത്രങ്ങളുടെ കലപില ശബ്ദവും പിറുപിറുക്കലും കാതി മുഴങ്ങി അവസാന അവധി പറഞ്ഞ് കൊടുക്കാമെന്നേറ്റ കടക്കാരുടെ കടുത്ത നോട്ടം സ്നേഹസമ്പന്നനായ ഭര്‍ത്താവ് വിസ്മരിച്ചു.തുക എണ്ണിക്കൊടുത്ത് തിരിച്ചു വരവെ സംത്യപ്തിയുടെ നിറവി ഭാര്യയും, മകനും. എ സിയുടെ തണുപ്പില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോഅസ്തമയ സൂര്യന്റെ നേരിയ ചൂട്. അല്‍പ്പം മുന്നോട്ട് നടന്നപ്പോ പിറകിഭാര്യയുടെവിളി.നിസ്സാര ആവശ്യം.മുടി ചീകാനൊരു ചീപ്പ് . ഫുട്പാത്തിലെ കച്ചവടക്കരന്റെ അടുത്തുനിന്നും സെലക്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു ഭാര്യ.അഞ്ച് രൂപ....അയാ ചീപ്പിന്റെ വില പറഞ്ഞു. പോക്കറ്റി നിന്നും പേഴ്സ് എടുക്കാന്‍ തുനിഞ്ഞ ഭര്‍ത്താവിനെ ഭാര്യ വിലക്കി.ഈ ചീപ്പിന് അഞ്ച് രൂപവിലയൊന്നുംനല്‍കേണ്ട.ഇയാ നമ്മേ പറ്റിക്കുകയാണു.നമുക്ക് വേറെ നോക്കാം'' അല്‍പ്പസമയം കൊണ്ട് വിവിധ ഭാവങ്ങനിഴലിക്കുന്ന ഭാര്യയുടെ മുഖത്തേക്കയാ നോക്കി. കച്ചവടക്കാരന്‍ അപ്പോചില്ലറത്തുട്ടുക ഇട്ടുവെച്ച തുരുമ്പെടുത്ത ഇരുമ്പു പാത്രത്തിലേക്കുതന്നെ ദയനീയമായി നോക്കുകായിരുന്നു.അന്നത്തെ അന്നത്തിനുള്ളവകയിനിയും ആയില്ല്ല്ലോ എന്നോര്‍ത്താവാം..

12 അഭിപ്രായങ്ങൾ:

  1. മ്മ്....
    അതെ, മാളുകളിലും ഷോപ്പിങ് സെന്ററുകളിലും വില പേശാന്‍ നമുക്ക് വിമ്മിട്ടം, അവിടെ നമ്മള്‍ ചെറുതവരുതല്ലോ
    അല്ലെങ്കിലും ബാര്‍ കോഡ് ഇട്ടാല്‍ പിന്നെ വിലയില്‍ മാറ്റം വരാന്‍ പാടില്ലാ
    അത്രക്ക് വല്യ സങ്കതിയല്ലേ ഈ ബാര്‍ കോഡ്

    മറുപടിഇല്ലാതാക്കൂ
  2. എന്‍റെ ഒരു കൂട്ടുകാരനു ഒരനുഭവം ഉണ്ടായി. ഭാര്യ ഒരു മാക്സിവേണം എന്നു പറഞ്ഞു അവന്‍ റോഡ് സൈഡില്‍ നിന്നും 110 രൂപയുടെ ഒരു മാക്സിവാങ്ങി കൊണ്ട് കൊടുത്ത് നാടന്‍ നൈലൊണ്‍ കവറില്‍ കണ്ട മാക്സി ഒന്നു നോക്കുക പോലും ചെയ്യാതെ അവള്‍ പറഞ്ഞു റോഡ് സൈഡില്‍ നിന്നും വാങ്ങിച്ചു അല്ലെ എനിക്ക് വേണ്ട എന്ന് . അവന്‍ ആ മാക്സി അയല്പകത്തെ ഒരു സ്ത്രീക്ക് 100 രൂപക്ക് കൊടുത്ത് എന്നിട്ട് അവള്‍ക്ക് വീണ്ടും ഒരു മാക്സിവാങ്ങിച്ചു 80 രൂപക്ക് റോഡ് സൈഡില്‍ നിന്നു തന്നെ പക്ഷെ അവന്‍ അത് കൊണ്ട് കൊടുത്തത് പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ ഒരു ടെക്സ്റ്റൈത്സ് കവറിലാണ്. അവള്‍ക്കത് വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. പാവം
    ‍----------------------------------------------------
    അക്ഷരങ്ങള്‍ ചെരിച്ച് എഴുതിയത് കൊണ്ട് വായിക്കാന്‍ ഒരു സുഖം കിട്ടുന്നില്ല ശ്രദ്ദിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. ഹംസക്ക പറഞ്ഞതും കാര്യം..
    750 രൂപയുടെ കല്യാണസാരിമേല്‍ 5000 രൂപയുടെ സ്റ്റിക്കര്‍ പതിച്ചു മണവാട്ടിയുടെ വീട്ടിലേക്ക്‌ കൊടുത്തയച്ച വിരുതന്മാര്‍ ഉള്ള നാടാ നുമ്മടെത്
    (അയ്യേ ഞാനല്ല കേട്ടോ)
    ഇന്നത്തെ കമ്പോള സംസ്കാരം വരച്ചു കാട്ടിയ കഥ
    ഭാവുകന്ങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. ഒരു ഉപകാരവും ഇല്ലാത്ത അവളും
    ഒന്നും മിണ്ടാത്ത അവനും..

    മറുപടിഇല്ലാതാക്കൂ
  5. Brandന് പിറകെ പായാതെ മനുഷ്യാ>>>>>>

    മറുപടിഇല്ലാതാക്കൂ
  6. കഥ നന്നായിരിക്കുന്നു. ഇവിടെ brand ന്റെ പ്രശ്നം അല്ലല്ലോ. പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തവരുടെ പ്രശ്നം അല്ലെ. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  7. ജാഡകളില്‍ കുടുങ്ങി നീങ്ങുന്ന മലയാളികളുടെ മറ്റൊരു മുഖം..നല്ല പോസ്റ്റ്..അക്ഷര തെറ്റുകള്‍ കൂടി ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ..

    മറുപടിഇല്ലാതാക്കൂ