2010, ജൂലൈ 2, വെള്ളിയാഴ്‌ച

ചുമടു താങ്ങി

നാമാവസേഷമായി കൊണ്ടിരിക്കുന്ന ആശ്വസമാണ് ചുമട് താങ്ങി. ഗതാഗത സൗകര്യമിലലാതിരുന്ന കാലത്ത് ദീര്‍ഘദൂരം തലചുമടേന്തികാല്‍ നടയാത്രചെയ്യുമ്പോള്‍ താല്‍കാലിക ആശ്വാസത്തിനായി വഴിയോരത്ത് കാണുന്ന അത്താണി.മുത്തശ്ശിയുടെ പയം പുരാണങ്ങളില്‍ നിന്നാണ് പഴമയിലെ പുതിയ അറിവിന്റെ ഒരേട് തുറന്നു കിട്ടിയതു

                              നന്മ നിറഞ്ഞകഴ്ചകള്‍ ഹരമായിരുന്നു എനിക്ക് ,ഉടനെ ആ സഹായ ഹസ്തം കാണണമെന്നായി.താമസിച്ചില്ല മുത്തശ്ശിയേയും കുടുബത്തിലെ ഇളം തലമുറയേയും കൂടെ കൂട്ടി ഉല്‍സാഹത്തോടെനടന്നു.ആല്‍മരത്തണലിന്റെ കുളിരില്‍ ലയിച്ചായിരുന്നു അത്താണിയുടെ നില്പ്പ് മുത്തശ്ശി പറഞ്ഞു കൊണ്ടേ ഇരുന്നു.
                               ദൂരെ നിന്നേ ആല്‍മരത്തിന്റെ സാനിദ്ധ്യമില്ലന്നറീഞ്ഞ് മുത്തശ്ശിചുമടുതാങ്ങിയും നശിച്ചു കാണും കുട്ടികളെ എന്നു പറഞ്ഞു .പ്രതീക്ഷ കൈവിടാതെ അല്‍പംകൂടി നടന്ന ഞങ്ങളുടെ കണ്ണുകളില്‍ അതാസുന്ദര കുട്ടപ്പനായി അരക്കു മുകളിലേക്കുള്ള ഭാഗം മുറിച്ചു മാറ്റിബാക്കി വന്ന സ്തലത്ത് ടൈല്‍സ് വിരിച്ചിരിക്കുന്നു ചുമടു താങ്ങി. ആധുനിക യുഗത്തിലും ചുമടുതാങ്ങിക്ക് വിശ്രമമില്ല.ചുമടുകള്‍ക്ക് ഇന്നും ഭാരമേറെ. അഭ്യസ്തവിദ്യരായ തൊഴിലില്ലത്ത ചെറുപ്പക്കാരുടെ ആസനങ്ങള്‍ താങ്ങി അത്താണി ഇന്നും കര്‍ത്തവ്യ നിര്‍ വ്വഹണത്തിലാണ്.

6 അഭിപ്രായങ്ങൾ:

  1. അതെ അതെ ചുമടുതാങ്ങികള്‍ക്ക് പുതിയ രൂപം വന്നു എന്നുമാത്രം

    മറുപടിഇല്ലാതാക്കൂ
  2. If U need to see the ORGINAL one, Warm WELCOME U to my home town, PALLIPAD.

    മറുപടിഇല്ലാതാക്കൂ
  3. റ്റോംസ് .... നമ്മുടെ ചിരയിന്കീഴും ഉണ്ട് കേട്ടോ. അത് നില്‍ക്കുന്ന സ്ഥലത്തിന്റെ പേരും "ചുമട്താങ്ങി" എന്നാ.

    മറുപടിഇല്ലാതാക്കൂ
  4. പണ്ട് നമുക്ക്‌ അത്താണിയായിരുന്ന പലരും ഇന്ന് ഒരത്താണിയില്ലാതെ നരകിക്കുമ്പോള്‍ പേരിനെങ്കിലും അവര്‍ക്ക്‌ ഒരത്താണിയായി നാം മാറുന്നത് നല്ലതല്ലേ?
    ഈ കലികാലത്ത് അതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കണം!

    മറുപടിഇല്ലാതാക്കൂ