2010, മേയ് 6, വ്യാഴാഴ്‌ച

ദാരിദ്ര്യം


രണ്ട് ദിവസം പിടിച്ചു നിറുത്തിയിട്ടും തല കറക്കത്തിനു് ഒരു കുറവും മുണ്ടായില്ല.സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ അടുത്ത് തന്നെപോകാൻ തീരുമാനിച്ചു.മകൻ ജോലിക്ക് പോകുമ്പോൾ വീട്ടു ചെലവിനേൽ‌പ്പിച്ച പൈസയിൽ ഇനി നൂറ് രൂപ മാത്രമേ ബാക്കിയുള്ളു.അവൻ തിരികെ വരാൻ ഇനിയും നാലുദിവസം കൂടിയുണ്ട്. അതിനിടയിലാണ് ഈ തലക്കറക്കം!ആശുപത്രിയിൽ പോകാൻ മുറ്റത്തേക്കിറങ്ങിയപ്പോൾ പേരക്കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. കാലിൽ മുറിവ് .കളിക്കുന്നതിനിടെ വീണതാണ് .ഡോക്ടക്ക് ഏതായാലും ഫീസ് കൊടുക്കണം.കുട്ടിയെക്കൂടി കാണിച്ചാലും വേറെ കാശ് കൊടുക്കേണ്ടിവരില്ല.                              പ്രഷർ കൂടിയതാണ്. മരുന്ന് കുറിക്കുന്നുണ്ട്.ഉപ്പ്. കുറയ്ക്കണം.ഡോക്ടർ ഗൌരവം വിടാതെ പറഞ്ഞു
        
പരിശോധനകഴിഞ്ഞ്  കൈയിലുള്ള കാശ് ഡോക്ടർക്ക് കെടുക്കുന്നതിടയിൽ കുട്ടിയെ അരികിലേക്ക് വിളിച്ചു.              അവൻ മടിച്ചു നിൽക്കുകയാണ്. അടുത്തുച്ചെന്ന് കുട്ടിയുടെ കലിലെ മുറിവ് ഡോക്ടക്ക് കാണിച്ചു  കെടുത്തു.    ടോർച്ചടിച്ചു മുറിവ് പരിശോധിച്ച ശേഷം ഒരു ഓയിന്മെന്റ് കുറിച്ചു കൊടുത്തു.സംശയിച്ചു നിന്ന ഉമ്മൂമയെ പേരക്കുട്ടി വിളിച്ചുയ്യ് എന്ത് പണ്യാന്റെകുട്ട്യ് കാട്ട്ണത്.ഡാക്കിട്ടർ ബാക്കി തന്നിട്ടില്ല‘’.അവർ വിഷമത്തോടെ കുട്ടിയെ ശകാരിച്ചു.ഉമ്മൂമ്മയുടെ ഞരമ്പ് പൊന്തിയ കൈ വിടാതെത്തന്നെ അവൻ പറഞ്ഞു:             ങ്ങള് പോരീ. ഞാൻ വിചാരിച്ചു ഡോക്ടര് പത്ത് രൂപകൂടി ചോദിക്കുംന്ന്.രോഗം ഭേദപ്പെടുമെങ്കിലും ഗുളിക കഴിച്ചാൽ വിശപ്പ് മാറില്ലല്ലോ എന്നോർത്തു കൊണ്ട്, കുട്ടിയുടെ കൈ പിടിച്ച് വേഗം റോഡ് മുറിച്ചു കടന്നു....

24 അഭിപ്രായങ്ങൾ:

  1. ജുവൈരിയ.
    കഥ വളരെ നന്നായി. പക്ഷെ.. ഇപ്പോഴും അക്ഷര തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാന്‍ പഠിച്ചിട്ടില്ലേ. അതോ അത്രയൊക്കെ മതീന്ന് കരുതിയിട്ടാണോ?
    ടൈപ്പ് ചെയ്തിട്ട്, മൂന്നു നാല് പ്രാവശ്യം വായിച്ചു നോക്കൂ. എന്നിട്ട് തെറ്റ് തിരുത്തിയിട്ട് പോസ്റ്റ്‌ ചെയ്യൂ.
    നല്ല കല ബോധമുണ്ട്. തുടര്‍ന്നും എഴുതുക. വായിക്കുക.

    പിന്നെ കമെന്റ് എഴുതുമ്പോളുള്ള വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കുക. കമെന്റ് എഴുതുന്നവരുടെ അരോചകത്വം ഒഴിവാക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ഈ കഥ മൂന്നു തവണ വായിച്ചപ്പഴാ തലേല്‍ കേറിയത് . ഒന്നുകൂടി ഖണ്ഡിക തിരിച്ചു വിഷയസംബന്ധിയായി എഴുതിയാല്‍ നന്നാവും

    മറുപടിഇല്ലാതാക്കൂ
  3. ചെറുതാണെങ്കിലും ഉത്തരവാദിത്വ ബോധമുണ്ട് :) കഥ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ജുവൈരിയ.. കഥ കൊല്ലം കേട്ടോ. പിന്നെ ഈ സംഭാഷണങ്ങള്‍ ഒരു " " ഉള്ളില്‍ ഇടുകയാണേല്‍ അത് സംസാര ഭാഷ ആയി നമുക്ക് വിചാരിക്കാം.. ഇനിയുള്ള പോസ്റ്റുകളില്‍ ചെയ്യുമല്ലോ.ബാകി കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞ പോലെ. എന്തായാലും തീം ഇഷ്ട്ടപെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. നല്ലൊരു ഒരു മിനിക്കഥ ജുവൈരിയാ...ഇപ്പോഴാണ് വായിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  6. ജുബീ കഥ എന്തോ അപൂര്‍ണമാണല്ലോ ഇനി എന്‍റെ കണ്ണിന്റെ കുഴപ്പം ആണോ ആവൊ...

    മറുപടിഇല്ലാതാക്കൂ
  7. സീരിയസായി കഥകളെ സമീപിക്കുന്ന എഴുത്തുകാരിയാണ് ജുവൈരിയ എന്ന ധാരണയ്ക്ക് മങ്ങലേല്‍ക്കുന്നു എന്നറിയിക്കുന്നതില്‍ ദുഖമുണ്ട് .ഉത്തരവാദിത്തമില്ലാതെ തുടര്‍ച്ചയായി അക്ഷര തെറ്റുകള്‍ വരുത്തുന്നു .ആദ്യ കമന്റില്‍ സുല്‍ഫി ചൂണ്ടിക്കാണിച്ചിട്ടും തിരുത്തല്‍ ഇല്ല :ചില തെറ്റുകള്‍ കണ്ടോളൂ ..
    1)രണ്ടു ദിവസം പിടിച്ചു നിറുത്തിയിട്ടും തല കറക്കം കുറവുണ്ടായില്ല
    രണ്ടു ദിവസം എന്ത് പിടിച്ചു നിര്‍ത്തി ? കറങ്ങുന്ന തലയാണോ ?
    2)മകന്‍ തിരിച്ചുവരാന്‍ നാല് ദിവസമുണ്ട് അതിടയിലാണ് (അതിനിടയിലാണ് )
    3) പ്രഷര്‍ കൂടിയതാണ് --ഇവിടം മുതല്‍ ഡോക്റ്ററുടെ സംഭാഷണം ആണ് പാരഗ്രാഫ് തിരിച്ചു ഇന്‍വെരട്ടട് കോമ ഇട്ടെഴുതണം ..
    4 )കാശ് ഡോക്ടർക്ക് കെടുക്കുന്നതിടയിൽ
    (കൊടുക്കുന്നതിനിടയില്‍ )
    5 )അടുത്തുച്ചെന്ന് കുട്ടിയുടെ കലിലെ മുറിവ് ഡോക്ടക്ക് കാണിച്ചു കെടുത്തു.
    (അടുത്തു ചെന്ന് കുട്ടിയുടെ കാലിലെ മുറിവ് ഡോക്റ്റര്‍ക്ക്‌ കാണിച്ചു കൊടുത്തു.)
    6 )സംശയിച്ചു നിന്ന ഉമ്മൂമയെ പേരക്കുട്ടി വിളിച്ചു. “യ്യ് എന്ത് പണ്യാന്റെകുട്ട്യ് കാട്ട്ണത്.ഡാക്കിട്ടർ ബാക്കി തന്നിട്ടില്ല‘’
    (കുട്ടി വിളിച്ചു എന്ന് പറഞ്ഞതിന് ശേഷം ഈ സംഭാഷണം കൊടുത്താല്‍ അത് കുട്ടി ഉമ്മൂമയോട് പറഞ്ഞതാണെന്ന് വായനക്കാര്‍ കരുതാം .)
    ഇതിലും വാചകങ്ങള്‍ കുറച്ചു ആശയം വ്യക്തമാക്കി ഈ കഥ തിരുത്തി എഴുതാന്‍ കഴിയും..ജുവൈരിയാക്ക് ...:)

    മറുപടിഇല്ലാതാക്കൂ
  8. ഈ കഥ പല വട്ടം വായിച്ചു മനസ്സിലാക്കാൻ പറ്റുന്നില്ല ...എന്റെ അറിവില്ല്ലായ്മയാകാം..

    മറുപടിഇല്ലാതാക്കൂ
  9. നല്ല തീമാണ് .അക്ഷര തെറ്റുകള്‍ തിരുത്താവുന്നതാണ് . ചില്ലക്ഷരങ്ങള്‍ കൃത്യമായി ലഭിക്കുന്ന പ്രോഗ്രാം ടൈപ്പു ചെയ്യാന്‍ ഉപയോഗിക്കുക .കുറവുണ്ടാകുമോ എന്നു നോക്കാന്‍ തല കറക്കത്തെ ആയിരിക്കും പിടിച്ചു നിര്‍ത്തിയത് എന്നു കരുതുന്നു .കഥ താങ്കള്‍ തന്നെ നേരിട്ട് പറയുന്ന രൂപത്തില്‍ നന്നാക്കി ഒന്നു മാറ്റി എഴുതിയാല്‍ ഉശാറാവും .കഥയുടെ നീളം കുറക്കാന്‍ ശ്രമിക്കുന്നതില്‍ സന്തോഷമുണ്ട് .ഉത്തരാധുനിക യുഗത്തില്‍ നീണ്ട നീണ്ട കഥകള്‍ അഭംഗിയാണ് .നന്ദി ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  10. നല്ല ആശയം ആണ് .പേരകുട്ടി പറഞ്ഞത്
    പോലെ തന്നെ ഇപ്പൊ കാര്യങ്ങള്‍ ..കൈ
    വേറെ കാല്‍ വേറെ ശരീരം വേറെ കാശ്
    വേറെ ....വളരെ നല്ല കഥ ..തിരുത്തല്‍
    വാദികളുടെ ചിന്ത ആ വഴിക്ക് പോയത് കൊണ്ടു ആര്‍ക്കും കഥ ആസ്വദിക്കാന്‍ സാധിച്ചില്ല എന്ന് കമട്നുകളില്‍ നിന്നും മനസ്സിലായല്ലോ ..സമയം പോലെ തിരുത്തുക .ചെറിയ അക്ഷര തെറ്റുകള്‍
    കുഴപ്പം ഇല്ല.കാര്യം മനസ്സിലാവും .ചില വാചക തെറ്റുകള്‍ കഥയുടെ അര്‍ഥം തന്നെ മാറ്റി കളയും.രമേശ്‌ ചേട്ടന്‍ വളരെ വിശദം ആയി പറഞ്ഞിട്ടുണ്ടല്ലോ .
    വളരെ ഒതുക്കി എഴുതി. നന്നായിട്ടുണ്ട്. ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  11. കഴിഞ്ഞ പ്രാവശ്യം “വൃദ്ധ സദനം” വായിച്ചപ്പോള്‍ വരികള്‍ ചിട്ടപ്പെടുത്തിന്നതിനെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ജുവൈരിയ ഇതൊന്നും മൈന്റു ചെയ്യുന്ന പാര്‍ട്ടിയല്ലെന്നിപ്പോള്‍ മനസ്സിലായി. കാരണം ഈ മിനിക്കഥ ഒരു പഴയ പോസ്റ്റാണ്. 2010 മെയ് 25നു സുല്‍ഫി ഒരു കാര്യം പറഞ്ഞിട്ട് ഇപ്പോള്‍ പുതിയ പോസ്റ്റിട്ടപ്പോഴും(വൃദ്ധ സദനം)ജുവൈരിയക്കൊരു മാറ്റവുമുണ്ടായില്ല!. മുമ്പു നമ്മുടെ സാബി ഇങ്ങനെയായിരുന്നു. പക്ഷെ തുടരെ പലരും വിമര്‍ശിച്ചപ്പോള്‍ അവള്‍ തെറ്റ് തിരുത്തിയെന്ന് മാത്രമല്ല കൂടുതല്‍ നന്നായി എഴുതാനും തുടങ്ങി.ഇനിയെങ്കിലും ധൃതി കാണിക്കാതെ ശ്രദ്ധിച്ചെഴുതുക. ഈ രണ്ടു പേരെയും നേരിട്ടറിയാവുന്നതു കൊണ്ടാണ് ഞാനിത്രയും തുറന്നെഴുതുന്നത്.ദേഷ്യം തോന്നരുത്.

    മറുപടിഇല്ലാതാക്കൂ
  12. കഥയിലെ കാര്യം ബോധിച്ചു. നല്ല ആശയം..
    അക്ഷര തെറ്റെല്ലാം തിരുത്താവുന്നതേയൊള്ളൂ
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  13. ഒരു കഥയായാലും ലേഖനമായാലും എന്ത് തന്നെയായാലും ആദ്യ പാരഗ്രാഫ് പോലിരിക്കും തുടർന്നുള്ള വായനക്കാരന്റെ വായിക്കുവാനുള്ള താല്പര്യം. അക്ഷരതെറ്റുകൾ കമന്റായി പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.
    രമേശ് മാഷ് കമന്റിൽ പറഞ്ഞത് പോലെ”രണ്ടു ദിവസം പിടിച്ചു നിറുത്തിയിട്ടും തല കറക്കം കുറവുണ്ടായില്ല“ എന്ന ആദ്യ വരിതന്നെ കല്ലുകടിയുണ്ടാക്കിയെന്നതാ സത്യം..ശ്രദ്ധിക്കുമല്ലൊ അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  14. ജുവൈരിയാ ..പലരും പറഞ്ഞത് ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി മുന്നോട്ടു പോവുക , നല്ലൊരു ആശയമാണെങ്കിലും പറഞ്ഞ രീതിയിലാണ് പ്രശ്നം.. കൂടുതല്‍ ഗൗരവത്തോടെ എഴുത്തിനെ സമീപിക്കുക ..ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  15. കമന്റുകളെല്ലാം നല്ലതിനാണെന്ന് കരുതി വായിക്കുക...

    നന്നായി എഴുതാൻ കഴിയട്ടെ.
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  16. ജുവൈരിയ...കഥയില്‍ ആശയം ഉണ്ട്. വായിച്ചെടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടി.

    മറുപടിഇല്ലാതാക്കൂ
  17. ഒട്ടും മനസ്സിലായില്ലാ.
    ആര് ആരോട് പറഞ്ഞു എന്തിന് പറഞ്ഞു എന്നതൊന്നും പിടി കിട്ടീലാ.

    മറുപടിഇല്ലാതാക്കൂ
  18. വ്യത്യസ്തമായ കഥ, പക്ഷേ എവിടെയൊക്കെയോ ചില ആശയക്കുഴപ്പങ്ങൾ…

    മറുപടിഇല്ലാതാക്കൂ