2010, മേയ് 28, വെള്ളിയാഴ്‌ച

വില്‍പന


വേദന തുടരെ വന്നു കൊണ്ടിരുന്നു മാലാഖ മാരുടെ രൂപമുള്ള നഴുസുകള്‍പരിച്ചരിച്ചു കൊണ്ട് ചുറ്റിലും .ഒടുവി സഹിക്കാനാവാത്ത വേദനക്കപ്പുറം ഒരു പൊട്ടിക്കരച്ചി. ഒരു കുഞ്ഞിനു ജന്മം നല്‍കിയ നിർവൃതിയി.തളര്‍ന്നു മയക്കത്തിലേക്ക് പുണ്ട് പോകവെ കാതി ഒരു മൃദു മന്ത്രണം. നിനക്ക് ഒരു മോള്‍ പിറന്നു .അനുഭവങ്ങളുടെ കനലേറ്റു പരുപരുത്ത എന്റെ കവളി പട്ടിനെക്കാ മിനുസമായ ചൊരകുഞ്ഞിന്റെ ആദ്യ ചുംബനം.ദൈവം കനിഞ്ഞു നല്‍കിയത് നിധി തന്നെ .എങ്കിലും മനസ്സിന്റെ കോണിലേവിടെയോ ഒരു മിന്ന പിണർ‍. എന്തിനു......... മയക്കം എങ്ങോ പോയി മറഞ്ഞു 
വര്‍ഷങ്ങക്കപ്പുറം ഭാരിച്ച കാശിന്റെ കൂടെ വില്ക്കേണ്ടി വരില്ലെ.എന്നിലെ അവകാശങ്ങളെ പോലും നഷ്ടപ്പെടുത്തിക്കൊണ്ട്. പരുന്തിന്റെയും പുച്ചയുടെയും വായി നിന്നും തന്റെ കുഞ്ഞിനെ കാക്കുന്ന തള്ള ക്കോഴിയെ പോലെ, എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ക്ക് എന്നെ നഷ്ടമായതു പോലെ .....ഇപ്പോള്‍കുഞ്ഞു കരച്ചി നിര്‍ത്തി യിരിക്കുന്നു .എന്‍റെ ഉള്ളി നിന്നും ഒരു നിലവിളി ഉയര്‍ന്നു . അത് ശബ്ദമായി പുറത്തേക്ക് കേട്ടതേഇല്ല . എന്‍റെയുള്ളി ഈ കനല്‍ചൂട് ഇനി എത്രകാലം ...



4 അഭിപ്രായങ്ങൾ:

  1. കൊള്ളാം.എഴുത്തിനു ശക്തിയുണ്ട്.എഴുതിത്തെളിയണം
    ജനാര്‍ദ്ദനന്‍
    http://janavaathil.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. കഥ നന്നായിട്ടുണ്ട്.അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

    മറുപടിഇല്ലാതാക്കൂ
  3. വര്‍ഷങ്ങള്‍ ക്കപ്പുറം ഭാരിച്ച കാശിനുകൂടെ വില്ക്കേണ്ടി വരിലെല.എന്നിലെ അവകാശങ്ങളെ പോലും നഷ്ടപെപടുത്തിക്കൊണ്ട്. പരുന്തിന്റെയും പുച്ചയുടെയും വായില്‍ നിന്നും തന്റെ കുഞ്ഞിനെ കാക്കുന്ന തള്ള ക്കോഴിയെ പോലെ, എന്നെ ഞാനാക്കിയ മാതാപിതാക്കള്‍ക്ക് എ ന്നെ നഷ്ട മായതു പോലെ ....
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ