2010, മേയ് 24, തിങ്കളാഴ്‌ച

മുഖം


പ്രേമിച്ചു നടക്കുമ്പോൾ അവപരസ്പ്പരം മുഖത്തിന്റെ ഒരു ഭാഗം മാത്രം കണ്ടു .
വളരെ സുന്ദരമായിരുന്നു ആ ഭാഗം  മറു ഭാഗം നോക്കാന്‍ അവ ശ്രമിച്ചില്ലന്നു വേണം പറയാന്‍ .
                 
വിവാഹം കഴിഞ്ഞു ആറ് മാസം കഴിഞ്ഞപ്പോയാണ് അവ മറു ഭാഗത്തേക്ക്  നോക്കിയത് .
ആ ഭാഗം ഇരുണ്ടതും പരുപരുത്തതുമാണന്ന്  അവ മനസ്സിലാക്കി .
പിന്നെ താമസ്സിച്ചില്ല അവവിവാഹ മോചനം നേടി.



30 അഭിപ്രായങ്ങൾ:

  1. മിനി കഥ എന്നതിനേക്കാള്‍. മിനി സത്യം എന്ന് പറയുന്നതാവും നല്ലത്.
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  2. വാഹ്. പഠിച്ചു അക്ഷര തെറ്റില്ലാതെ. നല്ല ഒരു കഥ.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. എല്ലാ വശങ്ങളും നൊക്കിയൽ പെണണു കിട്ടില്ല......അല്ലെൻകിൽ ഭർതാവിനെ കിട്ടില്ല........

    മറുപടിഇല്ലാതാക്കൂ
  4. പ്രേമിച്ചു കല്യാണം കഴിക്കുന്നതിനേക്കാള്‍ കല്യാണം കഴിച്ചു പ്രേമിക്കുന്നതാണ് നല്ലത്.കല്യാണത്തിന് മുന്‍പുള്ള പ്രേമം കല്യാണം വരെയെ നിലനില്‍ക്കുന്നുള്ളൂ. വെറുതെയാണോ പ്രേമത്തിന് കണ്ണില്ല എന്ന് പറയുന്നത് !

    മറുപടിഇല്ലാതാക്കൂ
  5. മിനിയുടെ മിനിമാരുടെ മിനിയന്മാരുടെ
    നല്ല മിനികഥ.
    ഇത് കൊള്ളാം .കഴിഞ്ഞില്ലേ ഇനി
    ആറു ആസാം ആയാല്‍ എന്ത് ആറു
    ദിവസം ആയാല്‍ എന്ത്?

    ഊരി പോരാന്‍ വകുപുണ്ടെങ്കിലും ധൈര്യം ഇല്ലാത്തവര്‍ ആണ് മിക്കവരും.എന്നിട്ട് അതിനൊരു പുന്നാര പേര്
    വിളിയും. മലയാളിയുടെ സ്ഥിരം നിഘണ്ടുവില്‍
    അതിനു അക്ഷരങ്ങള്‍ ധാരാളം ഉണ്ട്.ഒരു ബോംബ്‌ ആണേ ഈ വിഷയം.ഞാന്‍ തിരി കൊളുതുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  6. Thanal:-ഹ ..ഹ ..ഇപ്പൊ അതാ കൂടുതല്‍ മാഷേ.കല്യാണത്തിന്
    ശേഷം പ്രേമം.പക്ഷെ പരസ്പരം അല്ല എന്ന് മാത്രം..അത് ഏത്
    വകുപ്പില്‍ പെടും?

    മറുപടിഇല്ലാതാക്കൂ
  7. അതെ, വിവാഹമോചനം നേടാൻ വേണ്ടി വിവാഹം കഴിക്കുക.

    മറുപടിഇല്ലാതാക്കൂ
  8. ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ !!!!
    Good post..

    മറുപടിഇല്ലാതാക്കൂ
  9. ജീവിതത്തിന്റെ മുഖം പരുക്കനാണ്

    മറുപടിഇല്ലാതാക്കൂ
  10. ഇത് സുല്‍ഫി പറഞ്ഞ പോലെ "മിനി സത്യം" എന്ന പരിധിയിലേ വരൂ..

    സഹോദരീ..

    ചെറുകഥയേക്കാള്‍ മിനിക്കഥയുടെ ക്രാഫ്റ്റിനു ഷാര്‍പ്പ് വേണം.
    തീമിനകത്ത് എക്സ്പ്ലോസീവായ ഒന്ന് അടങ്ങിയിരിക്കണം
    വായനക്കാരന്‍ "ങാഹ.. ശരിതന്നെ ! " എന്നൊരു ഒഴുക്കന്‍ മട്ടില്‍
    അവനറിയാവുന്ന ഒന്നിനെ വീണ്ടുമറിയിക്കലല്ല
    മറിച്ച് മനസ്സിനെ ഉലയ്ക്കുന്ന ഒരു തീമിനെ
    കഥ വായനക്കപ്പുറവും അവനെ അലട്ടുന്ന രീതിയിലേക്ക് സത്യത്തെ പരിവര്‍ത്തനം ചെയ്ത്
    അതില്‍ ഫിക്‌ഷന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം.

    ചുരുക്കത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ ഒരു മിനിക്കഥ എന്ന് പറയുമ്പോള്‍
    അതിലൊരു മിനിമം ഏറുപടക്കമെങ്കിലും അടങ്ങിയിരിക്കണം!.

    മറുപടിഇല്ലാതാക്കൂ
  11. കൊള്ളാം..കഥയുടെ അവതരണം ഇഷ്ടപ്പെട്ടു...എന്നുവെച്ചു പ്രേമിച്ചു കല്യാണം കഴിക്കുന്ന എല്ലാവരും ഒരു വശം മാത്രമേ കാണുന്നുള്ളൂ എന്ന് കരുതരുതേ...അങ്ങനെയുള്ളവരും ഉണ്ടാകാം...എങ്കിലും ഇന്നും, ഈ കാലഘട്ടത്തിലും ഇവിടെ സത്യസന്ധമായ, ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അളവുകോലുകളാല്‍ മലിനമാക്കപ്പെടാത്ത ,പരിശുദ്ധി ചോര്‍ന്നുപോകാത്ത പ്രണയങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...

    മറുപടിഇല്ലാതാക്കൂ
  12. പഴയ പോസ്റ്റിന്റെ ലിങ്ക് പുതുതായി അയക്കുമ്പോഴെങ്കിലും അതിലെ അക്ഷരത്തെറ്റുകള്‍ ഒന്നു തിരുത്താമായിരുന്നില്ലെ?

    മറുപടിഇല്ലാതാക്കൂ
  13. ജുവൈരിയ പറഞ്ഞ കാര്യം ശരി തന്നെ. പക്ഷെ പ്രണയിക്കുമ്പോള്‍ തന്റെ പ്രിയപെട്ടവള്‍ക്ക് / പ്രിയപെട്ടവന് മുന്‍പില്‍ അവരെ സന്കടപെടുതാതിരിക്കാന്‍ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ മാത്രം പറയുകയും, മറ്റെല്ലാം മറച്ചു വെക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം ഇതൊരു പാദം ആണ്. അല്ലാത്തവര്‍ രണ്ടു മുഖവും കണ്ടു തന്നെ ജീവിതത്തില്‍ പ്രവേശിക്കുന്നു. പിന്നെ യഥാര്‍ത്ഥ പ്രണയത്തിനു ഒരാളെ മനസിലാക്കാന്‍ കഴിയും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.

    മറുപടിഇല്ലാതാക്കൂ
  14. പ്രണയവും വിവാഹമോചനവും, കൊള്ളാം...!!

    പ്രണയിക്കാൻ വേണ്ടി പ്രണയിക്കുമ്പോഴാണ്, സത്യങ്ങൾ മറച്ചു വെക്കുന്നത്.

    എന്റെ ലോകത്തിന്റെ കമന്റിനടിയിൽ ഒരു കയ്യൊപ്പു കൂടി!

    മറുപടിഇല്ലാതാക്കൂ
  15. നല്ലൊരു കൊച്ചു കഥ ..പഴയ പോസ്റ്റ് ആണെങ്കിലും കണ്ടിരുന്നില്ല ..

    മറുപടിഇല്ലാതാക്കൂ
  16. പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലാ ... :)

    മറുപടിഇല്ലാതാക്കൂ
  17. വിഷയം എത്ര ലാഘവം? ഒന്നും നോക്കാതെ പ്രേമത്തില്‍ വീണുപോകും സ്വാഭാവികമാവാം.
    അത് വിവാഹതിലെതുമ്പോള്‍ കണ്ണ് തുറന്നു നോക്കാതാവുമോ?
    അങ്ങിനെ കണ്ണ് കാണാതാവുക അത്രത്തോളം അലിഞ്ഞു ചെരുന്നതുകൊണ്ടാവാം. അങ്ങിനെ അലിഞ്ഞു ചേരുന്നത് പിന്നെ വേര്പിരിയുന്നതെങ്ങിനെ?
    പരസ്പരം പൊറുക്കാനും മറക്കാനും തയാറാവില്ലേ?
    അങ്ങിനെ ആവാതത്തിനു പ്രേമം എന്ന് പറയാനാവുമോ? അത് കാമമാണ്‌.

    ഒന്നിനും നേരമില്ലാത്ത ഇന്ന്, (ജുവൈരിയയുടെ കഥകള്പോലെ ഒറ്റ വരിയിലും നാലുവരിയിലും കഥകള്‍ തീര്‍ക്കുന്ന ശൈലി പോലെ) പ്രേമവും, വിവാഹവും ആകുമോ?

    പ്രേമം ദിവ്യ മാണ് കാണുമ്പോഴേക്കും പ്രേമം വരുന്നത് "അജലത്‌" (ആര്‍തി)ആണ് അത് പ്രേമമല്ല. പ്രേമിച്ചാല്‍ അത് വിവാഹത്തില്‍ തീര്‍ക്കണമെന്ന് ഇരുവര്‍ക്കും തോന്നിയാല്‍ വിശദമായി ആ വിഷയം തീരുമാനിക്കപ്പെടെണ്ടാതുണ്ട്.പ്രേമം പ്രേമമായി നിലനിര്‍ത്തുകയാണ്, പ്രേമാസ്വാദനതിന്റെ നല്ലവഴി
    പ്രേമിക്കുകയും, അത് ലൈന്ഗീകതയിലെത്തുകയും ചെയ്തു കഴിഞ്ഞാല്‍ ആ പ്രേമം അവിടെ തീരുന്നു.
    നിര്‍ബന്ധിതമായി വിവാഹത്തിലെത്തുന്ന ഇത്തരം ബന്ധങ്ങള്‍ ഒരു നിലക്കും രക്ഷപ്പെടില്ല.
    കാരണം ആ സ്ത്രീയുടെ പവിത്രത പോയി എന്നത് തന്നെ. ഇവിടെ വിശ്വാസം നഷ്ടപ്പെട്ട ജീവിതം പരുപരുത്തതും നരക തുല്യവുമാകും.

    പ്രേമം. അതിന്റെ പവിത്രത നിലനിര്‍ത്തുക.

    ഒററ വരിയും നാലുവരിയും കഥകള്‍
    കാലഘട്ടത്തിന്‍റെ അക്ഷര ദാരിദ്ര്യമാകാം.
    പ്രപഞ്ചം നിറഞ്ഞുകിടക്കുന്ന അക്ഷര കടലില്‍ നിന്നു
    ഇഷ്ടംപോലെ കൊരിക്കുടിക്കാന്‍ കഴിയുമെന്നിരിക്കെ, നക്കി കുടിക്കുന്നതെന്തിനു?

    ഇത്തരം എഴുത്തുകളെ പ്രോല്‍സാഹിപ്പിച്ചു കൂടാ.

    --- ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ
  18. പ്രേമത്തിന് ഒറ്റക്കണ്ണാണെന്ന് മനസിലായല്ലോ !

    പിന്നെ ,പരുപരുത്ത ഭാഗം നന്നാക്കിയെടുക്കുന്നതിലാണ് ദാമ്പത്യ വിജയം

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  19. പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പഴമക്കാര്‍ പറയാറുണ്ട്, പ്രേമിച്ചു കല്ല്യാണത്തില്‍ എത്തിയാല്‍, പിന്നെ കണ്ണില്ല, മൂക്കില്ലാ, നാക്കുമില്ലാ... അതാണ്‌ സത്യം..!

    മറുപടിഇല്ലാതാക്കൂ
  20. ഇന്നെല്ലാം നൈമിഷികമാണ്‌ . എല്ലാം താല്ക്കാലികം. വഴിപിരിയാൻ വേണ്ടി ഒന്നാവുന്നവരുടെ ലോകം...
    കഥയിൽ നല്ല സന്ദേശമുണ്ട്.
    എല്ലാ ആശംസകളും!

    മറുപടിഇല്ലാതാക്കൂ