2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

സമ്പാദ്യം

മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം


മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം മീശകിളിര്‍ത്ത്‌ വരുന്നപതിനേഴുകാരന്റെ ചുമലില്‍ ഭാര്യയേയും നാലു പെണ്‍ മക്കളേയും ഇറക്കിവെച്ച് കണ്ണടക്കുമ്പോള്‍ വേവലാതിയില്‍ ആ കണ്ണുകള്‍ തന്നേ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി.പക്വത കുറവോ, കൗമാരത്തിന്റെ കൈകടത്തലോ എന്തോ ഉത്തരവാദിത്തങ്ങളൊന്നും പേറാതെ പന്ത് കളിച്ചു കൊണ്ടിരുന്ന തനിക്ക് കടം വാങ്ങിയും വീട് പണയം വെച്ചും ഉമ്മ ഒരു വിസ സംഘടിപ്പിച്ചു.

കൂടെയുള്ള കുട്ടികള്‍ ക്കൊന്നും കിട്ടാത്തഭാഗ്യം.ഗള്‍ഫിന്റെ മായിക ലോകം ഇത്രചെറുപ്പത്തിലെ കാണാനുള്ള അവസരം. പോകുന്നതിന്റെ തലേദിവസവും തക്കാളി പെട്ടി അടര്‍ത്തി മാറ്റി പാണ്ടിലോറി പണിതു ഞാന്‍ നീളന്‍ വരാന്ത ചുറ്റും ഉരുട്ടി നടന്നു ഡ്രൈവറെന്ന ഗമയില്‍ . ഗള്‍ഫ് കാരന്‍ ഭര്‍ത്താവില്‍ നിന്നും ലഭിച്ച യഥാര്‍ത്ത ചിത്രം മനസ്സില്‍ കണ്ടോ അതോ കുട്ടിത്തം മാറാത്ത ഏക മകനെ ഓര്‍ത്തോ ഉമ്മയുടെ മിഴികള്‍ തുളുമ്പിയതെന്തിണെന്നു അന്നു്‌ പിടികിട്ടിയതേ ഇല്ല.

പ്രതീക്ഷകള്‍ നെഞ്ചിലേറ്റി മേഘങ്ങള്‍ ക്കിടയിലൂടെ പറന്നു. വര്‍ണാഭമായ സാമ്രാജ്യം തന്നെയായിരുന്നു. പക്ഷെ എനിക്കു മുമ്പില്‍ തന്നേക്കാളുയരത്തില്‍ എച്ചില്‍ പാത്രങ്ങള്‍ മാത്രം .ഇതൊക്കെ തന്നെയാണു്‌ ഗള്‍ഫ് ജീവിതം.നാട്ടില്‍ പത്രാസിന്റെ മുഖം മൂടിഅണിയുന്നത് അല്പകാലത്തേക്കെങ്കിലും എല്ലാം മറന്നു്‌ ആഹ്ലാദിക്കാന്‍ , പിന്നെ നമ്മുടെ ഉള്ളം എരിഞ്ഞടങ്ങുന്നത് മറ്റുള്ളവര്‍ കാണുന്നതിനെതിരെയുള്ള ഒരു മറ.അനുഭവസ്ഥരുടെ വാക്കുകളില്‍ നിന്നും യാഥാര്‍ത്വത്തിന്റെ കറുത്ത മുഖം തന്റെമുന്നില്‍ തെളിഞ്ഞു.

വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന്‍ കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു്‌ പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു .അതില്‍ പിന്നെ ശര്‍ക്കര ഭരണിയിലെ ഉറുമ്പുകള്‍ മാതിരി ബ്രോക്കര്‍ മരുടെ ഘോഷയാത്ര തന്നെ യായിരുന്നു. ഇതിനിടയില്‍ വീട്ടുകാര്‍ തനിക്കായി  ഒരു ഇണയെ കണ്ടെത്തി. കടമകളില്‍ നിന്നും പ്രാരാബ്ദങ്ങളിലേക്ക് മൂക്ക് കുത്തി കൊണ്ടേയിരുന്നു.
                                ചിലവുകള്‍ ഒരോന്നായി ഊഴ മനുസരിച്ച് വന്നു. തുച്ചമായ വരുമാനം ഒരുക്കൂട്ടി വെച്ച് കൊച്ച് വീട് എടുക്കാനുള്ള മോഹവുമായി ലീവിന് വന്നപ്പോള്‍ കാര്യം പ്രിയതമയുടെ മുന്നില്‍ അവതരിപ്പിച്ചു. വിദഗ്ദ ആര്‍കിടെക്റ്റിനെ പോലും വെല്ലുന്നതായിരുന്നു അവളുടെ ഭാവനയില്‍ പണിത കൊട്ടാരം.ഭാര്യയുടേയും കുട്ടികളുടേയും സ്വപ്നസമാനമായ വീട് പണി തീര്‍ന്നപ്പോഴേക്കും താങ്ങാനാവാത്ത ചുമട് എടുത്ത കഴുതയായി മാറി ഞാന്‍ .
                                                   ആഡംബര മോഹങ്ങള്‍ ക്കൊത്തു മക്കളെ വളര്‍ത്താന്‍ പാട് പെടുക തന്നേ ചെയ്തു.പ്രവാസത്തിന്റെ പ്രയാസങ്ങള്‍ പേറാന്‍ തുടങ്ങിയിട്ട് മുപ്പത് വര്‍ഷമായെന്ന് ദിനവും നോക്കുന്ന കലണ്ടര്‍ എന്നെ ഓര്‍മ്മിപ്പിച്ചു.പറയത്തക്ക സമ്പാദ്യമൊന്നും ആയില്ലങ്കിലും സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി. ഗള്‍ഫ് കരന്റെ കുടുബം കൂലിവേലക്കാരന്റെ കുടുംബ മാകുമ്പോള്‍ ചെയ്യേണ്ട അഡ്ജ്സ്റ്റ് മെന്റ് അസാദ്വമെന്ന് മക്കളും അറിയിച്ച്.
             മരവിച്ച മനസ്സും അസ്വസ്ഥകള്‍ പ്രഗടിപ്പിക്കുന്ന ശരീരവും  ആശുപത്രിയിലെത്തിച്ചു. ടെസ്റ്റുകള്‍ക്കൊടുവില്‍ ഡോക്ടര്‍ വിധി എഴുതി . മാനസിക സമ്മര്‍ദ്ദവും വിശ്രമില്ലാത്ത കടുത്ത രോഗങ്ങള്‍ കടിമ. സന്തോഷവും സമാധനപരവുമായ വിശ്രമജീവിതം നയികേണ്ട സമയം അതിക്രമിച്ചു. പുഞ്ചിരി മായാത്ത മുഖവുമായി ഡോക്ടര്‍ മൊഴിഞ്ഞു നാട്ടിലേക്കറിയിച്ചപ്പോള്‍ ഇതൊക്കെ ഇല്ലാത്ത ഗള്‍ഫ് കാരുണ്ടോ?. മറുചോദ്യം യാഥാര്‍ത്യം.
                                             സ്വന്തം പേരില്‍ ബില്‍ഡിങ്ങുകളും എസ്റ്റേറ്റുമൊന്നുമില്ലെങ്കിലും തന്റെതു മാത്രമായി ഇടിവെട്ടു പേരുകളുള്ള രേഗങ്ങള്‍ അതെന്നും തനിക്കു കൂട്ടായിരിക്കുകയും ചെയ്യും...

16 അഭിപ്രായങ്ങൾ:

  1. "പറയത്തക്ക സമ്പാദ്യമൊന്നും ആയില്ലങ്കിലും സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി. ഗള്‍ഫ് കരന്റെ കുടുബം കൂലിവേലക്കാരന്റെ കുടുംബ മാകുമ്പോള്‍ ചെയ്യേണ്ട അഡ്ജ്സ്റ്റ് മെന്റ് അസാദ്വമെന്ന് മക്കളും അറിയിച്ച്."ഗര്‍ഷോം ന്റെ ചില ഭാഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു ..അടുത്ത് കണ്ടത് കൊണ്ടാകും ..അതില്‍ മുരളിയും ഇത് പോലെ പലപ്പോഴും പറയുന്നു ...പ്രവാസി എന്നും പ്രവാസി തന്നെ ...നന്നായി ചെറുതായി അവതരിപ്പിച്ചു ...ജീവിതം തന്നെ ഇന്ന് വെറും പ്രകടങ്ങള്‍ ആണ് നാട്ടില്‍ ..വീട് കാറ്....കല്യാണങ്ങള്‍ ...എല്ലാത്തിന്റെയും ഭാഗം പലപ്പോഴും ആകാന്‍ നിര്‍ബന്ധികപ്പെടുകയും ചെയ്യുന്നു ..ഇല്ലെങ്കില്‍ വിപ്ലവകാരിയാവേണ്ടി വരും ..അപ്പോള്‍ പല റെയും വേദനിപ്പികേണ്ടി വരും ...നമ്മുടെ കാരണവരെ പോലും ...അപ്പോള്‍ പലപ്പോഴും മൌനം ആണ് നല്ലത് എന്നും തോന്നും ..
    " സ്വന്തം പേരില്‍ ബില്‍ഡിങ്ങുകളും എസ്റ്റേറ്റുമൊന്നുമില്ലെങ്കിലും തന്റെതു മാത്രമായി ഇടിവെട്ടു പേരുകളുള്ള രേഗങ്ങള്‍ അതെന്നും തനിക്കു കൂട്ടായിരിക്കുകയും ചെയ്യും."
    ഇത് ശരിയാ ..അതാരും വന്നു അവകാശം പറഞ്ഞു വാങ്ങില്ല ..ധൈര്യമായി ഇരുന്നോള്ളൂ..സ്വന്തം കുടുംബം പോലും ...

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം ... നന്നായിരിക്കുന്നു
    അവതരണം ഇഷ്ട്ടമായി ...
    എങ്കിലും എല്ലാ ഭാര്യമാരെയും
    ഇതില്‍ ഉള്‍പ്പെടുത്താമോ ..?

    മറുപടിഇല്ലാതാക്കൂ
  3. ഒരു ശരാശരി പ്രവാസിയുടെ ജീവിതം നന്നായി പകര്‍ത്തി.

    മറുപടിഇല്ലാതാക്കൂ
  4. സ്വന്തം നാട്ടില്‍ കൂലിവേല ചെയ്തെങ്കിലും കൂടണയണമെന്ന് ആഗ്രഹം ഭാര്യയോട് പറഞ്ഞു. അരുതാത്തതെന്തോ കേട്ടത് പോലെ ,ബാക്കിയുള്ള കാലം എങ്ങിനെകഴിയുമെന്നു ഭാര്യ ചോദിച്ചു. കൈമുതലായി ഉണ്ടായിരുന്ന ആത്മ ധൈര്യം തല്ലി ക്കെടുത്തി.

    സാധാരണക്കാരന്‍ പ്രവാസിയുടെ ദുഖം ...!!

    മറുപടിഇല്ലാതാക്കൂ
  5. ജീവിതം ഇങ്ങനെയാണ്.
    ജീവിതം ജീവിച്ച് തീർക്കാതെ സ്മ്പാദിക്കുക.
    എന്നിട്ട് പരിതപിക്കുക, പഴി പറയുക;
    മനുഷ്യനോടും പിന്നെ ദൈവത്തിനോടും.
    പ്രവാസി ആയാലും സ്വവസതിയിൽ വസിക്കുന്നവനായാലും.

    മറുപടിഇല്ലാതാക്കൂ
  6. "ഇതൊക്കെ തന്നെയാണു്‌ ഗള്‍ഫ് ജീവിതം.നാട്ടില്‍ പത്രാസിന്റെ മുഖംമൂടിഅണിയുന്നത് അല്പകാലത്തേക്കെങ്കിലും എല്ലാം മറന്നു്‌ ആഹ്ലാദിക്കാന്‍,പിന്നെ നമ്മുടെ ഉള്ളം എരിഞ്ഞടങ്ങുന്നത് മറ്റുള്ളവര്‍ കാണുന്നതിനെതിരെയുള്ള ഒരു മറ."

    അതെ,പ്രവാസികളെന്നും മറക്കുള്ളില്‍ തന്നെ..
    അന്നും ഇന്നും എന്നും ! രണ്ടും മൂന്നും വര്‍ഷം
    ചോര നീരാക്കി മണലാരണ്യത്തില്‍ നിന്നും
    നാട്ടിലെത്തി,ഒന്നോ രണ്ടൊ മാസത്തെ ഒഴിവ്
    ദിനങ്ങളെ ആഘോഷിക്കുന്ന പ്രവാസിയെ
    പക്ഷേ സമൂഹം അനുകമ്പാപൂര്‍വ്വം കാണാറില്ല!

    മറുപടിഇല്ലാതാക്കൂ
  7. ഗള്‍ഫുകാരന്റെ വര്‍ണം നിറഞ്ഞ ജീവിതമേ നാം കാണുന്നുള്ളൂ.ഒരുപാട ഭാണ്ഡവുമായി കടല്കടന്നെത്തുന്ന ഒരുവന്‍ ഗള്‍ഫു കാരനായി,ഭാണ്ടങ്ങളുടെ ഭാരം കുറക്കാന്‍ സ്വയം ഉരുകിയൊലിച്ചു ഇല്ലാതാകുമ്പോള്‍ ശേഷിക്കുന്നത് നേരിയ പുക മാത്രം

    കുറഞ്ഞ വരികളിലൂടെ നന്നായി പറഞ്ഞു തീര്‍ത്തു.

    "ശര്‍ക്കര ഭരണിയിലെ ഉറുമ്പുകള്‍ മാതിരി ബ്രോക്കര്‍ മരുടെ ഘോഷയാത്ര തന്നെ യായിരുന്നു."
    തുടങ്ങിയ പ്രയോഗങ്ങളും നന്നായി.

    നന്നായി എഴുതാന്‍ കഴിയും.
    ഒരുപാടെഴുതുക
    ഭാവുകങ്ങള്‍
    ---ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ
  8. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  9. പ്രവാസിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ നന്നായി എഴുതി..

    ഓ.ടോ:

    റമദാനിനു ശേഷം കൂടുതൽ വായനക്കായി വരാം. ഇൻശാ അല്ലാഹ്

    മറുപടിഇല്ലാതാക്കൂ
  10. മലയാളികള്‍ ഇന്നൊരു വിഷമവൃത്തത്തിലാണ്. വീട്ടിലൊരു പ്രവാസി ഇല്ലെങ്കില്‍ മലയാളികുടുംബങ്ങള്‍ക്ക് നാട്ടില്‍ ജീവിയ്ക്കാന്‍ കഴിയില്ല. ഒരിക്കല്‍ പ്രവാസി ആയാല്‍ പിന്നെ മോചനവുമില്ല. ആ രീതിയില്‍ കുടുംബജീവിതം ട്യൂണ്‍ ചെയ്യപ്പെടുന്നു. നാട്ടിലേക്കൊഴുകുന്ന പണമെല്ലാം ആര്‍ക്കും ഉപകാരമില്ലാതെ ധൂര്‍ത്തിന് വേണ്ടിയും പൊങ്ങച്ചങ്ങള്‍ക്ക് വേണ്ടിയും ദുര്‍വ്യയം ചെയ്യപ്പെടുന്നു. നാട്ടിലുള്ളവര്‍ക്ക് അത്ര പ്രശ്നമൊന്നും കാണുന്നില്ല. അവര്‍ക്ക് പണം വരവ് നിലയ്ക്കാതിരുന്നാല്‍ മതി. പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ ആരും തുറന്ന് പറയാറില്ല. ഇതിനൊന്നും പരിഹാരമോ ബദല്‍ നിര്‍ദ്ദേശങ്ങളൊ ഇല്ല. അടുത്തൊന്നും മാറ്റവും വരില്ല.

    ഗള്‍ഫ് പണം പ്രത്യുല്‍പ്പാദന മേഖലകളില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ അടുത്ത തലമുറയ്ക്കെങ്കിലും പ്രവാസിയാകാതെ കഴിയാമായിരുന്നു. ഇതിപ്പൊ ഒരു ദിവസം ഗള്‍ഫ് പണം ഇല്ലെങ്കില്‍ കേരളത്തിന് നിലനില്‍ക്കാനാവില്ല. കിട്ടുന്നത് അപ്പപ്പോള്‍ തീര്‍ക്കുന്നുണ്ടല്ലൊ. പല പ്രവാസികള്‍ക്കും ഇന്നത്തെ നിലയില്‍ ആവശ്യങ്ങള്‍ തീരണമെങ്കില്‍ ഒരായുസ്സ് കൂടി കടം വാങ്ങേണ്ടി വരും. അതാണ് നാട്ടിലെ അവസ്ഥ. വാക്കുകള്‍ക്ക് പാരുഷ്യം കൂടിപ്പോയെങ്കില്‍ പൊറുക്കുക. സത്യങ്ങള്‍ എപ്പോഴും അപ്രിയമാനല്ലൊ.

    മറുപടിഇല്ലാതാക്കൂ