2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

റമദാന്‍ ചില ചിന്തകള്‍

വ്രതം മനുഷ്യനു്‌ നിര്‍ബന്ധമാക്കിയത് ,




തെറ്റുകളില്‍ നിന്നകന്നുനില്‍ക്കാന്‍ ,


ആഗ്രഹങ്ങൾക്കറുതിയില്ലാ മനുഷ്യനു്‌,


തിന്മയെ അകറ്റി നിര്‍ത്താന്‍പറ്റുമോ വല്ലപ്പോഴും


ദൈവ ഭയം മാത്രം മനസ്സിലുണ്ടാകേണ്ട നേരത്ത്


സ്വാര്‍ഥ മോഹങ്ങളും ഭക്ഷണത്തോടുള്ള ആര്‍ത്തിയും


റഹ്മത്തിന്‍ മാലഖ ഇറങ്ങുന്നതെങ്ങനെ?


മദ്യത്തില്‍ അഭിഷേകം ചെയ്തതന്‍ വീട്ടില്‍


ഇഫ്താറുകള്‍ മാമാങ്കമായി നടക്കുന്നു നാട്ടില്‍


പട്ടിണിപ്പാവങ്ങള്‍ക്ക്നേമ്പ് തുറക്കാന്‍ പച്ച വെള്ളം മാത്രം


സ്നേഹത്തിനമ്ര് ത് വര്‍ധിപ്പിക്കാന്‍ കല്‍പിച്ചു ദൈവം


പക്ഷേ വാശിയും വൈരാഗ്യവും കൂടുന്നു നമ്മള്‍ക്ക്


നന്മയുടെ മാലാഖക്കു്‌ എഴുതുവാനില്ല ഒന്നും


എന്നാല്‍ തിന്മയുടെ മാലാഖ എഴുത്തോട് എഴുത്തു തന്നെ


ഒന്നിന് എഴുപതിനായിരം കൂലി കിട്ടുന്ന സമയത്ത്


പെരുന്നാള്‍ പൊടിപൊടിക്കാന്‍ നാരികള്‍ ചന്തയില്‍


പകല്‍ ഒഴിഞ്ഞിരിക്കുന്ന വയറിനെ


അന്തി വെളുക്കുവോളം കുത്തിനിറക്കുന്നു.


പോരിശയാക്കപ്പെട്ട റമദാന്‍ കഴിയുമ്പോള്‍


കോപിച്ച വയറും ഒഴിഞ്ഞ കീശയും

21 അഭിപ്രായങ്ങൾ:

  1. വളരെ കാലികമായ വിഷയം.നന്നായിരിക്കുന്നു.ഇനിയും ചിന്തിക്കുക.ഇനിയും എഴുതുക.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിന്തകൾ.
    നോമ്പിന്റെ പുണ്ണ്യം പൂർണാർഥത്തിൽ അറിയാൻ, അനുഭവിക്കാൻ ആവട്ടെ എന്ന് പ്രാർഥിക്കുന്നു………

    മറുപടിഇല്ലാതാക്കൂ
  3. റമദാന്‍ മുബാറക്..
    റമദാന്‍ സന്ദേശം മൊത്തമായും
    ചില്ലറയായും നലിയല്ലേ..

    അനുമോദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  4. റമദാന്‍ മുബാറക്. :)

    പകല്‍ ഒഴിഞ്ഞിരിക്കുന്ന വയറിനെ

    അന്തി വെളുക്കുവോളം കുത്തിനിറക്കുന്നു


    പതിനൊന്നു മാസം “കുപ്പി” യും കോഴിയും .ഒരു മാസം “തൊപ്പി”യും കോഴിയും .. ഇതാണ് ചിലരുടെ റമദാന്‍ ചിന്തകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഇയാള്‍ തന്നെയാണോ മാധ്യമം വാരാദ്യത്തില്‍ "ഫ്രീഡം" കഥ എഴുതിയത്?
    ഹൃദയത്തില്‍ തൊട്ട കഥയായിരുന്നു കേട്ടോ..
    എത്രയോ അമ്മമാരുടെ നിശ്വാസങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  6. ഏതൊരു ആഘോഷങ്ങള്‍ക്കിടയിലും കഷ്ടപ്പെടുന്നവരുടെ കഷ്ടപ്പാടുകള്‍ കാണാനാകുന്നതാണ് മനുഷ്യത്വം. വെറും ഒരു ആശംസക്ക് പകരം നാം നിത്യേന കാണുന്ന ജീവിതം ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തിയ വരികള്‍ വളരെ നന്നായി.
    റമദാന്‍ ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  7. >> പക്ഷേ വാശിയും വൈരാഗ്യവും കൂടുന്നു നമ്മള്‍ക്ക്

    നന്മയുടെ മാലാഖക്കു്‌ എഴുതുവാനില്ല ഒന്നും!<<

    വളരെ സത്യം!

    മറുപടിഇല്ലാതാക്കൂ
  8. മാധ്യമത്തിലെ കഥ വായിച്ചിരുന്നു
    നന്നായിരിക്കുന്നു
    ഇനിയും എഴുതുക
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. എല്ലാവർക്കും എന്റെ റമളാൻ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  10. എഴുതുവാനുള്ള അഭിവാഞ്ഞ്ച്ച വരികളില്‍ തെളിയുന്നു. എഴുത്തിനോടുള്ള ആത്മാര്‍ഥത പ്രമേയത്തില്‍ തിളങ്ങുന്നു . അഭിവാന്ച്ചയും ആത്മാര്‍ഥതയും സമന്വയിപ്പിക്കുവാനുള്ള വൈക്ലബ്യം സൃഷ്ടിയില്‍ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു. കഴിവുകളുന്ടായിട്ടും സടകുടഞ്ഞേഴുന്നെല്‍ക്കുവാന്‍ മടിയെന്തിന്...കുറച്ചു കൂടി മനസ്സ് വെച്ചിരുന്നെങ്കില്‍ നല്ലൊരു ലേഖനമാക്കാമായിരുന്നു. ഉണരുക .ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  11. നല്ല എഴുത്ത്..
    ശരിയാണ്..
    വ്രതം കൊണ്ട് എന്തര്‍ഥമാക്കിയോ അങ്ങനെയൊന്നുമല്ല ഇപ്പോള്‍..
    വ്രതമെന്നു പറഞ്ഞാല്‍ വൈകുന്നേരത്തെ രുചിഭേദങ്ങളാണോ മനസ്സില്‍ ഓടിയെത്തേണ്ടത്??

    മറുപടിഇല്ലാതാക്കൂ
  12. ഇങ്ങനെ എല്ലാവരും കൂടി പറഞ്ഞ് പറഞ്ഞ് തീറ്റപ്രിയരെ ഒരു അരിക്കാക്കും.....പാവങ്ങള്‍..പകലോ പട്ടിണി.....നോമ്പ് തുറന്നിട്ട്‌ വല്ലോം തിന്നാം എന്നു വെച്ചാല്‍ കഥയും കവിതയും ലേഖനവും ...ഹ ഹ കൊള്ളാം.....

    മറുപടിഇല്ലാതാക്കൂ
  13. വളരെ നന്നായിരിക്കുന്നു.. കാലം മാറുമ്പോള്‍ ഒപ്പം നോമ്പനുഷ്ടാനത്ത്തിന്റെ രീതിയും മാറുന്നു.

    മറുപടിഇല്ലാതാക്കൂ
  14. നല്ല വിഷയം തന്നെ. വരികള്‍ക്കിത്ര അകല്‍ച്ച വേണോ?

    മറുപടിഇല്ലാതാക്കൂ