2010, ഡിസംബർ 9, വ്യാഴാഴ്‌ച

സാമ്യം


കാലത്ത് പത്ര വാർത്തകൾ പല്ല് തേക്കാതെ തിന്നാൻ തുടങ്ങിയ തനിക്കു നേരെ കൊമ്പു കുലിക്കി പാഞ്ഞടുത്ത ഭാര്യ നിമിഷ നേരം കൊണ്ട് ആജ്ഞകൾ തന്നു. പതിവായുള്ളതാണെങ്കിലും തന്നോട് സാമ്യമുള്ള മറ്റാരേയോ പഴക്കമേറിയ ഓർമ്മയുടെ താളുകളിൽ അയാൾ പരതി.
                                പുതുതലമുറക്ക് വല്ലപ്പോഴെങ്കിലും പണ്ട് സ്ഥിരം കാഴ്ചയായിരുന്ന കുരങ്ങ്കളിയാണ് അയാളുടെ മനസ്സിൽ തെളിഞ്ഞത്. യജമാനന്റെ നിർദേശങ്ങൾക്കൊത്ത് പലവേഷവും കെട്ടുന്ന പാവം. 
                            വിവാഹശേഷം തനിക്കും അതേ വേഷം തന്നെയാണല്ലോ എന്നചിന്തയിൽ ആദ്യമായി അയാൾ തന്നെ തന്നെ വെറുത്തു.....
    

  

42 അഭിപ്രായങ്ങൾ:

 1. ഇപ്പോള്‍ എല്ലാം മനസ്സിലായി കേട്ടോ... നന്നായി...

  (അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ...)

  മറുപടിഇല്ലാതാക്കൂ
 2. കുരങ്ങിനേയും കൊണ്ട് നടക്കുന്നവര്‍..
  മിനിക്കഥ നന്നായി.

  മറുപടിഇല്ലാതാക്കൂ
 3. പാവം അയാള്‍.
  ചില ഭാര്യമാരെങ്കിലും ഇതു വായിക്കാതിരിക്കില്ല.
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 4. അല്ല ആരാ ഈ കക്ഷി..(ഞാന്‍ സ്കൂട്ടി)

  മറുപടിഇല്ലാതാക്കൂ
 5. ഈ ഭര്‍ത്താവിന്റെ പേര് സലാം എന്നാണോ ?

  നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 6. മിനിക്കഥ കൊള്ളാം

  ചിലര്‍ ഇങ്ങനെ “കുരങ്ങ്“ ജന്മമായി മാറുന്നു... അതിനു സംശയം ഒന്നുമില്ല..

  മറുപടിഇല്ലാതാക്കൂ
 7. വല്ലതും നാലഞ്ചക്ഷരം നന്നായി എഴുതാന്‍ കഴിയുന്ന ജുവൈരിയ യെ പോലുള്ളവര്‍ ബ്ലോഗില്‍ പന്നിപ്പനിപോലെ പടര്‍ന്നു പിടിച്ചിട്ടുള്ള ഈ മിനിക്കഥ ട്രെണ്ടിനു പിന്നാലെ പരക്കം പായുന്നത് കഷ്ടമാണ് .മിനിക്കഥ എഴുതുന്നത്‌ തെറ്റാണെന്നല്ല ..മിനിക്കഥ ആറ്റി ക്കുറുക്കി എഴുതേണ്ട ഒന്നാണ് ... കാതല്‍ ഉള്ള കുഞ്ഞു കഥ ..അതിനു പറ്റില്ലെങ്കില്‍ .കമന്റിന്റെ എണ്ണം
  കൂട്ടാന്‍ വേറെ എന്തെല്ലാം വഴികള്‍ ഉണ്ട് !!!!സുഹൃത്തുക്കള്‍ ക്ഷമിക്കണം
  പറയാന്‍ തോന്നിയത് പറഞ്ഞു എന്നേ ഉള്ളു ..

  മറുപടിഇല്ലാതാക്കൂ
 8. നന്നായി എന്നേ ഞാന്‍ പറയൂ കാരണം എന്‍റെ കയ്യില്‍ നിന്നും വന്ന പൊട്ട മിനിയെ ക്കാളും എനിക്ക് നല്ലതായി തോന്നി

  മറുപടിഇല്ലാതാക്കൂ
 9. ഓരോ കലാസൃഷ്ടിയെയും പല കണ്ണുകള്‍ പല രീതിയിലായിരിക്കും ഉള്‍ക്കൊള്ളുക.എന്റെ കണ്ണില്‍-
  കഴിഞ്ഞ പോസ്റ്റ്‌ (വില)അതിമനോഹരമായ അര്‍ത്ഥതലങ്ങളുള്ള ഒരു കാപ്സ്യൂള്‍ കഥയായിരുന്നു.അതിനെ അപേക്ഷിച്ചു ഈ കഥ, സന്ദേശമുള്‍ക്കൊള്ളുന്നെങ്കില്‍ കൂടി നിലവാരം പുലര്‍ത്തുന്നില്ല എന്ന് എനിക്ക് തോന്നുന്നു.
  ജീര്‍ണ്ണതക്കെതിരെ പൊരുതുന്ന മനസ്സുള്ളവളും ആകര്‍ഷകമായ ശൈലിക്കുടമയുയാണ് ജുവൈരിയ എന്ന് മുന്‍പോസ്റ്റുകള്‍ തെളിയിക്കുന്നുണ്ട്. ഇനിയും എഴുതുക. ഭാവുകങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 10. ശരിയാണ്. അല്‍പം കൂടി സീരിയസായി സമീപ്പിക്കാമായിരുന്നു. മിനികഥ ആയാലും നല്ല രചനകള്‍ ജുവൈരിയയുടേതായി വന്നിട്ടുണ്ട്. ഞാനിതില്‍ ഒരു പ്രത്യേകതയും കണ്ടില്ല. ഒരു പക്ഷെ എന്‍റെ ആസ്വാദനത്തിന്‍റെ കുഴപ്പവുമായേക്കാം. ഒന്നും പറയാതെ പോവുന്നതിനേക്കാള്‍ നല്ലത് മനസ്സില്‍ വന്നത് തുറന്നുപറയുന്നതല്ലേ . ജുവൈരിയ ക്ഷമിക്കുക.

  മറുപടിഇല്ലാതാക്കൂ
 11. വെറുമൊരു ഭര്‍ത്താവ് ഉദ്യോഗസ്ഥന്‍ എന്ന് വേണമെങ്കില്‍ പറയാം.കഴിഞ്ഞ കഥക്കുമുന്നില്‍ ശോഭ മങ്ങിയിട്ടുണ്ട്. നല്ലത് ഇനിയും വരുമെന്നറിയാം ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 12. യജമാനന്‍ വാല്‍ മുറിഞ്ഞാണോ യജമാനത്തി ഉണ്ടായത്...കുരങ്ങ് സിദ്ധാന്തക്കാര്‍ പറയട്ടെ..!

  മറുപടിഇല്ലാതാക്കൂ
 13. പരിഷ്കാരവും അനുസരണക്കേടും ശീലമാക്കിയ പുതു തലമുറയിലെ സ്ത്രീകളെ ഭാര്യമാരായി കിട്ടിയാല്‍ പല
  ഭര്‍ത്താക്കന്മാരും കുരങ്ങു കളിക്കേണ്ടി വരും

  മറുപടിഇല്ലാതാക്കൂ
 14. കുഴപ്പമില്ല. അടുത്തതില്‍ ശരിയാക്കാം നമുക്ക്.

  മറുപടിഇല്ലാതാക്കൂ
 15. കുരങ്ങാകാന്‍ യോഗ്യതയുള്ള ഭര്‍ത്താവിനെ ഭാര്യ(നേരെ മറിച്ചും)കുരങ്ങാക്കിയെന്നിരിക്കും.ദയവു ചെയ്തു രണ്ടു കൂട്ടരും അതിനു നിന്ന് കൊടുക്കാതിരിക്കൂ.ഭാര്യക്കായാലും ഭര്‍ത്താവിനായാലും അവനന്റെതായ വ്യക്തിത്വം ഉണ്ട്ട് എന്നത് മറക്കാതിരിക്കൂ.

  മറുപടിഇല്ലാതാക്കൂ
 16. വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 17. "പല്ല് തേക്കാതെ തിന്നാൻ തുടങ്ങിയ തനിക്കു "
  ഇത്രയും കുഴിമടിയനായ തനിക്കു യോജിച്ച ഭാര്യ തന്നെ. ചേരേണ്ടത് ചേർന്നിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 18. കൊള്ളാം ...മിനിക്കഥകള്‍ തുടരട്ടെ ...

  മറുപടിഇല്ലാതാക്കൂ
 19. മിനിക്കഥ എന്ന നിലയില്‍ നിലവാരമില്ല..
  നേരമ്പോക്ക് എന്ന രീതിക്ക് കൊള്ളാം..
  ഒന്നു കൂടി നര്‍മ്മ പ്രധാനമായി കൈകാര്യം
  ചെയ്തിരുന്നെങ്കില്‍!പിന്നെ സാമ്യം എന്ന തലക്കെട്ടും അതിനു കൊടുത്ത ഉപമയും വല്ലാതെ കൂടിപ്പോയില്ലേ:)

  മറുപടിഇല്ലാതാക്കൂ
 20. കഴിഞ്ഞ കഥയെവച്ചു നോക്കുമ്പോള്‍ അത്ര പോരാ, ഒന്നുകൂടി നന്നാക്കാമായിരുന്നു. ഇതിലും നന്നാക്കി ജുവൈര്യക്ക് എഴുതാന്‍ കഴിയും.

  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 21. മിനികഥകൾ വായിച്ചു.. കൂടുതൽ ഇഷ്ടമായത് വില എന്ന കഥയാണു...തുടരുക..ഏല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 22. എല്ലാ കഥയും ഒരു പോലെ ആകണം എന്ന് കരുതാന്‍ പറ്റുമോ ?

  എഴുതുക എഴുതുക ഇനിയും എഴുതുക ..
  മിനി കഥയും maxi കഥയും..പക്ഷെ
  ഭാര്താവയാല്‍ എന്നെപ്പോലെ നന്നാവണം .വെറുതെ
  ഒരു ഭര്‍ത്താവ് ആയാല്‍ പോര
  http://vincentintelokam.blogspot.com
  ha..ha...

  മറുപടിഇല്ലാതാക്കൂ
 23. എന്റെ ആദ്യ വരവാ. വായിക്കാനറിയും, വിലയിരുത്താന്‍ അറിയില്ല, പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്തി ഇനിയും എഴുതാമല്ലോ, ആശംസകളോടെ, ഇനിയും വരാം

  മറുപടിഇല്ലാതാക്കൂ
 24. പരിണാമക്കാര്‍ക്കൊരു തെളിവും കൂടെ..!!

  മറുപടിഇല്ലാതാക്കൂ
 25. ഒന്നും നോക്കാതെ രണ്ടെണ്ണം ഭാര്യക്കിട്ട് പൊട്ടിച്ചാല്‍ മതി കുരങ്ങു കളി നിന്നോളും

  മറുപടിഇല്ലാതാക്കൂ
 26. ഇത് വികസിപ്പിചെഴുതിയാല്‍ കൂടുതല്‍ നന്നാവും.

  മറുപടിഇല്ലാതാക്കൂ
 27. ജുവൈരിയക്ക് നന്നായി ഇതിനെ വരച്ചുകാട്ടാമായിരുന്നു. ഇതു മോശമായെന്നല്ല.. കൂടുതല്‍ നന്നാക്കാമായിരുന്നെന്ന്...
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 28. ആദ്യ വരവ് എന്നെ നിരാശപ്പെടുത്തി.ഒരു പക്ഷെ എന്റെ ആസ്വാദന നിലവാരം കുറഞ്ഞതു കൊണ്ടാവാം. ഇനി വേറൊരു കഥ നോക്കട്ടെ.വായനക്കാരെയും കുരങ്ങു കളിപ്പിക്കാമല്ലോ!

  മറുപടിഇല്ലാതാക്കൂ