2011, ജനുവരി 20, വ്യാഴാഴ്‌ച

വൈവാഹികം




ഓഫീസിലെ തിരക്കുകളില്‍ നിന്നും വീട്ടിലെത്തിയ സേതുവിന്റെ അടുത്തു ഒരു കപ്പ് കട്ടന്‍ കാപ്പിയുടെ കൂടെ ഒരു കൊട്ട കത്തുകളുമായാണ് അമ്മ വന്നത്. നീണ്ട ഇടതൂര്‍ന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി മുണ്ടും നേര്യതും ധരിച്ച് ഒരു കുലീനയുടെ പ്രൌഢിയോടെ തന്നെ വളര്‍ത്തിയ പഴയ അമ്മയുടെ രൂപമായിരുന്നു സേതുവിന്റെ മനസ്സില്‍. അവരാകെ മാറിയിരിക്കുന്നു.കടുത്ത നിറത്തിലുള്ള സില്‍ക്ക് സാരി .ചായം പൂശിയ  മുഖം. പെര്‍ഫ്യുമുകളുടെ കടുത്ത പരിമളം.വാര്‍ദ്ധക്യത്തെ തടവിലിടാനുള്ള ഈ ശ്രമം സേതുവില്‍ പരിഹാസ്യതയാണുണര്‍ത്തിയത്. നഗരജീവിതത്തെ പല വര്‍ണ്ണങ്ങളില്‍ പൊലിപ്പിച്ചു കാട്ടിയ ഗീതേച്ചിയാണോ പാടത്തിന്റെയും തോടിന്റെയും കരയിലുള്ള നാട്ടിലെ കൊച്ചുവീടുപേക്ഷിച്ച് നഗര ജീവിതത്തിലേക്ക് ചേക്കേറാന്‍ അമ്മയെ പ്രേരിപ്പിച്ചത്! തന്റെ അഭിപ്രായങ്ങള്‍  വിപരീതഫലം ചെയ്യുമെന്ന് സംശയിച്ചായിരിക്കും അച്ഛന്‍ എതിര്‍ക്കാതിരുന്നത്. കളിച്ചുവളര്‍ന്ന നാടും പൊന്നു വിളയിക്കുന്ന മണ്ണും ഉപേക്ഷിച്ച് വരാന്‍ അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് വന്നനാളുകളില്‍ അദ്ദേഹത്തിന്റെ മ്ലാനമായ മുഖം സൂചിപ്പിച്ചിരുന്നു.അമ്മയുടെ തിരുമാനങ്ങള്‍ക്ക് ന്യായമോ അന്യായമോ എന്ന്  നോക്കാതെ അച്ഛന്‍ വഴങ്ങിക്കൊടുത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് വഴിവച്ചത്. ആര്‍ഭാടങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കുന്നത് അമ്മക്ക് ഹരമായിരുന്നു.
                                          വടക്ക് വശത്തുകൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നീര്‍ച്ചോലയുടെ
മര്‍മ്മരവും ഉറക്കമുണരുമ്പോള്‍ തന്നെ ചെമ്പകപൂവിന്റെ നറുമണം തരുന്ന ചുറ്റുപാടും,തറവാട് ഒരു വേദനയായി സേതുവില്‍ നഷ്ടബോധം നിറച്ചു. കാപ്പി കുടിച്ചു തീര്‍ത്ത് അയാള്‍ കത്തുകള്‍ ശ്രദ്ധിച്ചു .തനിക്കായി പ്രമുഖപത്രത്തില്‍ വിവാഹ പരസ്യം കൊടുത്തിരിക്കുകയാണ് അമ്മ.അതിന്റെ മറുപടികളാണിവ.
                              പ്രതീക്ഷാപൂര്‍വ്വം ആര്‍ഭാടത്തോടെ ഒരു വിവാഹം നടന്നതാണ്.അമ്മയുമായുള്ള അഭിപ്രായവ്യത്യാസമാകാം  രണ്ടു മാസത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ട് താന്‍ നല്‍കിയ സ്നേഹത്തെ പുറംകാല് കൊണ്ട് തട്ടി ബന്ധം വേര്‍പ്പെടുത്തിപ്പോകാന്‍ ആ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. മൂന്നുമാസം തികയുന്നതിന് മുമ്പ് മറ്റൊരു വിവാഹത്തിലേക്ക് കാലെടുത്തുവെയ്ക്കാന്‍ സേതു മാനസികമായി തയ്യാറായിരുന്നില്ല.അമ്മയെടുക്കുന്ന തീരുമാനങ്ങള്‍ ശരിയോ തെറ്റോഎന്നു നോക്കാതെ അനുസരിച്ചാണ് ശീലം. സേതുവിന് ആത്മനിന്ദയും ഈര്‍ഷ്യയും തോന്നി.
                                  അമ്മയുടെ താല്പര്യത്തിനുവേണ്ടി മാത്രം സേതു കത്തുകള്‍ വായിച്ചു തുടങ്ങി. സ്ട്രൈറ്റ്നിഗ് ചെയ്ത മുടിയും കടുത്ത നിറത്തിലുള്ള ചുണ്ടുകളില്‍ ഒട്ടിച്ചുവച്ച റെഡിമേഡ് പുഞ്ചിരിയുമായി സ്വയം സുന്ദരിയാണെന്ന് പ്രഖ്യാപിക്കുന്ന ഫോട്ടോകള്‍ അടങ്ങിയ ഇംഗ്ലീഷിലുള്ള എഴുത്തുകളായിരുന്നു കൂടുതലും.ഇംഗ്ലീഷിലായിരിക്കാം അമ്മ പരസ്യം ചെയ്തത് ഒരു കത്തുമാത്രം വടിവൊത്ത അക്ഷരത്തില്‍ നല്ല മലയാളത്തില്‍.
 അമ്മ മുറിവിട്ട് പോയപ്പോള്‍ സേതു ആ കത്തു ചികഞ്ഞെടുത്ത് വായിക്കാന്‍  തുടങ്ങി.
       “വിവാഹമോചിതന് എന്നാണ് അഭിസംബോധന .തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ യുവാവ്, ഇരുപത്തിയെട്ട് വയസ്സ്, സാമാന്യ സൌന്ദര്യം, ഉയര്‍ന്ന ശംബളം പറ്റുന്ന ജോലി, സുന്ദരികളും, വിദ്യാസമ്പന്നരുമായ സാമ്പത്തിക ഭദ്രതയുള്ള അവിവാഹിതകളായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു എന്ന് നിങ്ങള്‍ കൊടുത്ത ഇംഗ്ലീഷ് പരസ്യത്തിന്റെ വിവര്‍ത്തനമാണിത്. എന്റെ ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കണമെന്ന് ആദ്യം തന്നെ അപേക്ഷിക്കട്ടെ.
           മനോഹരമായ ഒരു ഭാഷ നമ്മുടെ സ്വന്തമായി ഉള്ളപ്പോള്‍ സായിപ്പിന്റെ ഭാഷയെ എന്തിനാണാശ്രയിച്ചത്? ഇംഗ്ലീഷ് ഭാഷയെ തള്ളിപ്പറഞ്ഞതല്ല.കേരളത്തില്‍ ജനിച്ചുവളര്‍ന്ന് ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയ അങ്ങയെപ്പോലുള്ളവര്‍ പെറ്റമ്മയെപോലെ കാണേണ്ട മലയാളത്തെ മറന്നതെന്തേ?
                 തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമോചിതനായ ചെറുപ്പക്കാരാ. തങ്കളെന്തേ അതിസുന്ദരികളായ അവിവാഹിതരെ തന്നെ വേണമെന്ന് ശഠിച്ചത്? സാമാന്യസൌന്ദര്യമുള്ള നിങ്ങള്‍ അതിസുന്ദരിയെ ആഗ്രഹിക്കുന്നുവെങ്കില്‍സുന്ദരിക്കും കാണില്ലേ അതിസുന്ദരനായ ഭര്‍ത്താവിനെ സ്വന്തമാക്കാണമെന്ന അഭിവാഞ്ച?
   ഉയര്‍ന്ന ശമ്പളം പറ്റുന്ന താങ്കളും സ്ത്രീധനമെന്ന വിനാശധനം ആഗ്രഹിക്കുന്നതുകൊണ്ടാണോ പരസ്യവാചകത്തില്‍ സാമ്പത്തികഭദ്രത എടുത്തുപറഞ്ഞത്?
തന്റെഭാര്യയെ മാന്യമായിപ്പോറ്റാനുള്ള ചുറ്റുപാട് ഉയര്‍ന്നശമ്പളം പറ്റുന്ന താങ്കള്‍ക്കില്ലേ?

                                               എന്റെ പേര് ഷൈനി.പത്രവായനക്കിടയില്‍ താങ്കള്‍ കൊടുത്ത പരസ്യം കാണാനിടയായി. ചുരുങ്ങിയ വാക്കുകളില്‍ എന്റെ ഭുതകാലത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിശ്ചയം കഴിഞ്ഞ് ആറു മാസങ്ങള്‍ക്ക് ശേഷമാണെന്റെ വിവാഹം നടന്നത്.ഈ ഇടവേളയില്‍ വരനും ബന്ധുക്കളും സുഖ വിവരങ്ങളന്വേഷികാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. ദാമ്പത്യബന്ധത്തിലേക്ക് വലതുകാലെടുത്തുവെച്ച നാളുകളിലൊരുദിവസം ഒരു കുടുംബവീട്ടില്‍ വിരുന്നിനു പോയി.യോജിച്ച പങ്കാളിയല്ല തനിക്ക് വധുവായി കിട്ടിയത് എന്ന ബന്ധുവായ സ്നേഹിതന്റെ കമന്റിന്റെ പ്രത്യാഘാതമായി ദിവസങ്ങള്‍ക്കകം വിവാഹമോചനം നടന്നു.
            സ്വന്തമായ അഭിപ്രായങ്ങളും ഉറച്ച തീരുമാനങ്ങളുമെടുക്കാന്‍ സാ‍ധിക്കാത്ത ആദ്യഭര്‍ത്താവില്‍ നിന്നുള്ള വിവാഹമോചനം എന്നെ വേട്ടയാടുന്നില്ല. എങ്കിലും സ്വപ്ന സാമ്രാജ്യത്തിന്റെ ചില്ലുകൊട്ടാരം ദിവസങ്ങള്‍ക്കകം വീണുടഞ്ഞപ്പോള്‍ നിരാശ തോന്നിയിരുന്നു.താങ്കളുടെ പരസ്യം വായിച്ചപ്പോള്‍ പ്രകടമായ പൊരുത്തക്കേടുകളാണ്` എന്നെ ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്. നിറുത്തട്ടേ..ഷൈനി..
                                      കത്തുവായിച്ചു തീര്‍ന്നപ്പോള്‍ സേതുവിന് വല്ലാത്ത ലജ്ജ അനുഭവപ്പെട്ടു. തന്നെയും കുടുംബത്തെയും സ്നേഹിക്കുന്ന ഭാര്യ വേണമെന്ന് മാത്രം ആഗ്രഹിച്ച തനിക്ക് ഒരു പെണ്ണില്‍ നിന്ന് ഇത്രയും വിമര്‍ശനം കിട്ടാന്‍ അര്‍ഹതയുണ്ടോ എന്ന് സേതു ആലോചിച്ചു. എന്നിട്ട് ഇംഗ്ലീഷിലുള്ള എല്ലാ കത്തുകളുമെടുത്ത് അയാള്‍ തലങ്ങും വിലങ്ങും പിച്ചിച്ചീന്തി പിന്നീട് പുറത്തുവരാത്ത ഒരു പുഞ്ചിരിയോടെ, ഒരു നല്ല വെള്ള ഷീറ്റ് പേപ്പറെടുത്ത് പേന തുറന്ന് ഷൈനിക്ക് എഴുതിത്തുടങ്ങി......






47 അഭിപ്രായങ്ങൾ:

  1. പ്രസക്തമായ സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ട് കഥയില്‍.
    കഥയിലെ കഥാപാത്രങ്ങള്‍ നമ്മുടെ കാഴ്ചകളില്‍ തന്നെ നിറഞ്ഞു നില്‍പ്പുണ്ട്. സ്നേഹത്തിനും ഒത്തൊരുമക്കും ഉപരി സൌന്ദര്യത്തിനും സമ്പത്തിനും വിലകല്‍പ്പിക്കുമ്പോള്‍ ഇതിലെ കാഴ്ചകള്‍ സജീവമാകുന്നു.
    (ഷൈനിക്ക് എഴുതിയത് എന്താകും? അതും കൂടി അറിയാന്‍ താല്പര്യം ഉണ്ട്)
    നന്നായി എഴുതി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. തണല്‍ പറഞ്ഞതാണ്‌ അതിന്റെ ശരി..ചെരുപ്പ കാലം മുതലുള്ള വലിയ കൌതുകമായിരുന്നു, വൈവാഹിക പേജിലെ പരസ്യങ്ങള്‍ വായിക്കല്‍..ഇപ്പോള്‍ ഓര്‍ക്കുന്നു ..അന്നത്തെ ആ വരികള്‍..ജുബൈരിയ കണ്ട അതിലെ സാമൂഹിക പാഠമാണ് പ്രസക്തമായത്...നല്ല ആശയം നന്നായി അവതരിപ്പിച്ചതിന്റെ വായനാ സുഖം..ഈ കല്യാണം കൂടാതെ ആരും പോകല്ലേ...

    മറുപടിഇല്ലാതാക്കൂ
  3. വരികള്‍ക്കിടയില്‍ എന്തോക്കൊയോ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നു

    പുതിയ വിവാഹ കമ്പോളമോ ഫഷനിസ്റ്റ് ജ്വരങ്ങ്ലോ സ്ത്രീ പോങ്ങച്ചങ്ങ്ലോ

    തുടങ്ങി തുളസി കതിരും പോന്നു വിലയും മണ്ണും ഒരു ഗ്ര്‍ഹാതുരത്ത്വവും എല്ലാം ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  4. പ്രകടമായ പൊരുത്തക്കേടുകള്‍ പരസ്യം വായിച്ചപ്പോള്‍ തോന്നി .എന്നിട്ടും വിട്ടുകളയാതെ എഴുതിയത് വിമര്‍ശിക്കാനാണ് ! ഇനി ഇവര്‍ കല്യാണം കഴിച്ചാല്‍ എന്തായിരിക്കും ഫലം ?
    വിവാഹം കഴിക്കുന്നതും ഒഴിയുന്നതും മറ്റുള്ളവര്‍ പറയുന്നത് അനുസരിച്ച് ശീലിച്ച വ്യക്തിത്വമില്ലാത്ത
    ചിലര്‍ക്ക് ഇതൊരു പാഠമാണ്. പാചകം മോശമായാല്‍ ഒരു നേരത്തെ ആഹാരം നഷ്ടമാകും .
    കാലാവസ്ഥ മോശമായാല്‍ ഒരു വര്‍ഷത്തെ കൃഷി നഷ്ടമാകും വിവാഹം മോശമായാലോ
    ഒരു ജീവിതകാലം മൊത്തം നരകമാകും .:)

    മറുപടിഇല്ലാതാക്കൂ
  5. ഇത് ഒരു കഥയായി വായിച്ചു തള്ളാന്‍ പറ്റുകയില്ല . ഒരു പാട് ചിന്തകള്‍ നല്‍കുന്ന ഒരു മികച്ച ലേഖനത്ത്ന്റെ
    ശക്തിയുണ്ടിതിനു. കഥാകാരിക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. എന്താണ് എഴുതിയത് ? തുടരുമോ ?
    ഇല്ല അല്ലെ
    മതി കഥ ഇവടെ നിര്‍ത്തിയാല്‍ മതി ..ബാകി വയനകാര്‍ വായിച്ച്ചെടുക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  7. നല്ല കഥ . ആശയം കൊള്ളാം അവതരണം കൊള്ളാം.
    പക്ഷെ, “സൈന്ദര്യമുണ്ടെങ്കിലും ഇല്ലങ്കിലും
    സമ്പത്തുണ്ടെങ്കിലും ഇല്ലങ്കിലും”
    എല്ലാം ഉൾകൊള്ളാനും പരസ്പരം വിട്ട് വീഴ്ച്ച ചെയ്യാനും മനസ്സുണ്ടോ അവിടെ എല്ലാം ശാന്തമാകും .ഇല്ലങ്കിൽ അശാന്തി തന്നെ. പിന്നെ ചില അട്ജസ്റ്റുമെന്റുകൾ മാത്രം. ഇന്ന് നാം കാണുന്ന വിവാഹജീവിതങ്ങളീൽ ഏറിയപങ്കും ഇത്തരം അട്ജസ്റ്റ്മെന്റുകളല്ലേ…….?

    മറുപടിഇല്ലാതാക്കൂ
  8. വൈവാഹിക ജീവിതം, തന്‍റെ എല്ലാം ഓഹരിക്കപ്പെടുന്ന ഒരു
    കൂട്ടുകച്ചവടം തന്നെയാണ് അത്.നന്മയുടെ സ്നേഹത്തിന്‍റെ സത്യത്തിന്‍റെ
    ത്യാഗത്തിന്‍റെ അര്‍പ്പണത്തിന്‍റെ എല്ലാം നിക്ഷേപം തുല്യമാവുകയും അതിന്‍റെ
    ലാഭ_നഷ്ട കണക്കുകളില്‍ തുല്യാവകാശം അനുവദിക്കപ്പെടുകയും അത്
    പാലിക്കപ്പെടുകയും ചെയ്യുന്ന ഒരു നീതിയുടെ കച്ചവടം. അത്
    കൊണ്ട് തന്നെ അതിന്‍റെ സൂക്ഷ്മതയില്‍ നമ്മള്‍ ഗൌരവ പ്രക്രതം ഉള്ളവര്‍
    തന്നെ..!

    മറുപടിഇല്ലാതാക്കൂ
  9. നല്ല കഥ..!ഇത്തരക്കാര്‍ നമ്മുടെ കൂട്ടത്തിലും കാണുമല്ലോ..?
    എല്ലാവര്ക്കും പാഠമാകേണ്ട സന്ദേശം ഒളിച്ചിരിക്കുന്നുണ്ട്..കഥയില്‍..
    ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  10. “തന്റേതല്ലാത്ത കാരണം” കൂടിക്കൂടി വരികയാണല്ലൊ ഇപ്പോള്‍. (മലയാളത്തിന് പുതിയ പുതിയ ശൈലീപ്രയോഗങ്ങള്‍) വിവാഹത്തോടടുക്കുമ്പോഴാണറിയുന്നത് ഓരോരുത്തരുടെയും തനിനിറം. അല്ലേ?

    ഇന്ന് വായിച്ച ഒരു ഫലിതം:

    If your father is poor, that is your fate.

    If your father-in-law is poor, that is your stupidity.

    (Origin: USA)

    മറുപടിഇല്ലാതാക്കൂ
  11. നന്നായ് പറഞ്ഞു ജുവൈരിയ. എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  12. 50 വയസുള്ള യുവാക്കളുടെ കല്യാണ പരസ്യങ്ങള്‍ പത്രത്തില്‍ വായിച്ചതോര്‍മ്മ വരുന്നു. യാദൃശ്ചികയമായി ഒരു ഫോണ്‍ വഴിയുള്ള മാര്യേജ് ബ്യുറോയ്ക്ക് വേണ്ടി calls അറ്റന്‍ഡ് ചെയ്തിട്ടുണ്ട് . പ്രീഡിഗ്രി ക്കാരനും ഡിഗ്രി ഉള്ള പെണ്‍കുട്ടിയെ മതി. ഇരു നിറക്കാരന് പെണ്‍കുട്ടി വെളുത്തിരിക്കണം. 35 വയസ്സുകാരന് പെണ്‍കുട്ടിക്ക് 25 താഴെയേ പ്രായം ആകാവു ..

    മറുപടിഇല്ലാതാക്കൂ
  13. ചിന്തിക്കേണ്ടുന്ന വിഷയം, ഇസ്മയില്‍(കുറുമ്പടി)ക്ക പറഞ്ഞതിനോടും
    സാദിഖ് ഇക്ക പറഞ്ഞതിനോടും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  14. വര്‍ത്തമാനകാലത്തില്‍ വളരെ പ്രസക്തമാണ് ഈ കഥയിലെ സന്ദേശം..

    മറുപടിഇല്ലാതാക്കൂ
  15. തന്റെതല്ലാത്ത കാരണങ്ങള്‍...എല്ലാവരും കാരണങ്ങള്‍
    മറ്റുള്ളവരുടെത് ആണ് എന്നാ പറയുക..ഞാന്‍ മാത്രം
    പരിശുദ്ധന്‍..ഷ്യ്നിക്കും അത്ര അങ്ങ് പിടിച്ചിട്ടില്ല
    അങ്ങേരെ..എന്നാലും ഈ അമ്മ പറയുന്നത്
    മുഴുവന്‍ അപ്പടി വിഴുങ്ങുന്ന രീതി മാറ്റിയാല്‍
    ഇത് ശരി ആവും എന്ന് തോന്നുന്നു അല്ലെ...

    പിന്നെ ആ ട്വിറ്റെര്‍ പക്ഷി കുഞ്ഞിനോട് മര്യാദക്ക് വായനക്ക് ഇടയ്ക്കു കയറാതെ ഒതുങ്ങി ഇരിക്കാന്‍ പറ.ഇല്ലെങ്കില്‍ ഞാന്‍ പിടിച്ച്‌ എന്‍റെ ബ്രൂണിക്ക്
    കൊടുക്കും അതിനെ. പേടിക്കണ്ട. ബ്രൂണി ഒന്നും ചെയ്യില്ല..പാറ്റ അടുത്ത് വന്നാല്‍ അതിനെയും കൂട്ടും പുള്ളിക്കാരി സ്വന്തം ആഹാരം ഷെയര്‍ ചെയ്യാന്‍..അത്ര പാവമാ...

    മറുപടിഇല്ലാതാക്കൂ
  16. മേല്‍പ്പറഞ്ഞ എല്ലാ യോഗ്യതകളും ഇല്ലെങ്കിലും. ആര് കണ്ടാലും കൊത്തിക്കൊണ്ടു പോയേക്കാവുന്ന തരത്തില്‍ നില്‍ക്കുന്ന ഒരു തകര്‍പ്പന്‍... ഞെട്ടിപ്പ് പയ്യന് (ഞാന്‍ തന്നെ!)ഒരു പെണ്ണ് വേണം. ഓഫര്‍ പരിമിത മാസങ്ങളിലേക്ക് മാത്രം!!

    മറുപടിഇല്ലാതാക്കൂ
  17. പഴയ കാലമല്ല. ഒരു വിവാഹജീവിതം കൊണ്ടുനടക്കണമെങ്കില്‍ (വിശേഷിച്ച് കുട്ടികളായതിനു ശേഷം, "ബന്ധുബലം" ഏറെയുള്ളവര്‍ക്ക്) ഒരു പരിചയസമ്പന്നനായ MBAയേക്കാള്‍ "management skill" വേണമെന്നാണ് എന്റെ അനുഭവം.

    മണ്ടന്മാര്‍ക്കും അവിവേകികള്‍ക്കും പറ്റിയ ഏര്‍പ്പാടല്ല ഇത്.

    മറുപടിഇല്ലാതാക്കൂ
  18. കലക്കി ജുവൈരിയ..കലക്കി.
    matrimonial കോളങ്ങളിലെ പരസ്യങ്ങള്‍ കണ്ടാല്‍ ഇതല്ല ഇതിനപ്പുറവും എഴുതിപ്പോകും.അത് ഭംഗിയായി നിര്‍വഹിച്ച ജുവൈരിയക്ക്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..
    കെട്ടുന്ന ചെറുക്കനേക്കാളേറെ വീട്ടുകാരുടെ ആക്രാന്തങ്ങളാണ് സഹിക്കാന്‍ പറ്റാത്തത്.ഒരു സെന്റി മീറ്റര്‍ നീളം കുറഞ്ഞിട്ടുണ്ടെങ്കില്‍ no adjustment !!
    എല്ലാവര്‍ക്കും വേണം വെളു വെളുത്ത പെണ്ണ്.എന്നാപ്പിന്നെ ഇവര്‍ക്ക് വെള്ളക്കാരുടെ നാട്ടീപ്പോയി കെട്ടിയാപ്പോരേ?

    മറുപടിഇല്ലാതാക്കൂ
  19. ഒരു പരിധിവരെ മാതാപിതാക്കളുടെ ഇമ്ഗിതങ്ങല്‍ക്കനുസരിച്ച് തീര്മാനങ്ങള്‍ക്ക് സമ്മതം മൂളെണ്ടി വരുമ്പോഴും വ്യക്തിത്തമില്ലാത്ത ഒന്നായി മനുഷ്യന്‍ മാറുമ്പോഴും ഇങ്ങിനെയൊക്കെ സംഭവിക്കുന്നു എന്നതിലപ്പുരത്തെക്ക് സമൂഹത്തെ നോക്കിക്കാനാതെ സ്വന്തം സുഖത്തിനായി ഓടുന്നവര്‍ ഇതൊക്കെ തന്നെ പറയുന്നു.
    ഒരു സന്ദേശം നല്‍കുന്നതോടൊപ്പം ഓര്‍മ്മപ്പെടുത്തല്‍ കൂടി ആകുന്നു ഈ കഥ.

    മറുപടിഇല്ലാതാക്കൂ
  20. എന്തായിരിക്കും എഴുതിയതെന്ന് വായിച്ചെടുക്കാന്‍ ആവുന്നില്ല ജുവൈരിയാ ..എന്റെ വായനയുടെയോ ചിന്തകളുടെയോ പ്രശനമാവാം ..എന്നാലും ഒന്നൂടെ നോക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  21. പൊരുത്തക്കേടുകള്‍ ഇല്ലാത്ത ഒരു വിവാഹം മാത്രമേ നല്ല ജീവിതത്തിലേക്ക് നയിക്കൂ..
    നല്ല സന്ദേശം ഉള്‍കൊള്ളുന്ന കഥ..

    മറുപടിഇല്ലാതാക്കൂ
  22. നന്നായിരിക്കുന്നു. കൂടുതല്‍ പ്രോജ്ജ്വലമാകട്ടെ ഭാവനകള്‍ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  23. നന്നായിരിക്കുന്നു ജുവൈരിയ... അയാളുടെ ആദ്യഭാര്യ ആയിരുന്നോ ഷൈനി..

    മറുപടിഇല്ലാതാക്കൂ
  24. ദാമ്പത്യജീവിതം വല്ലാത്തൊരു സംഗതിയാണ്‌.അതിന്റെ ഗതിയിൽ തലോടിക്കൊണ്ടേ പോകവൂ..

    വളരെ യുക്തിയുള്ള രചന.

    മറുപടിഇല്ലാതാക്കൂ
  25. ഇതൊന്നും ആരും കേള്‍ക്കാത്ത പോലെയുള്ള അഭിപ്രായങ്ങളാണ് വരുന്നത്,നിങ്ങളാണ് ഇതിനെ പറ്റി ആദ്യമായി തുറന്നെഴുതിയത്‌ എന്ന് തോന്നും വിധമാണ് ആളുകള്‍ കമന്റ്‌ ഇടുന്നത്.. പണ്ട് മമ്മുട്ടി ജഗദീഷിനോട് പറഞ്ഞത് പോലെ ഇതൊന്നും കണ്ടു നിങ്ങളുടെ ആരാധകരാണെന്നു വിചാരിക്കണ്ട എന്റെ പടത്തില്‍ അഭിനയിക്കാന്‍ വന്നത് കൊണ്ട് നാട്ടുകാര്‍ സ്നേഹം കാണിക്കുന്നതാ... അതുപോലെ തോന്നി അഭിപ്രായങ്ങളുടെ ഒഴുക്ക് കണ്ടപ്പോ....എന്തായാലും ഒരാള്‍ കൂടി വിവാഹ പരസ്യത്തിലെ ആണ്‍ പ്രമാണിത്തം തുറന്നു എഴുതിയതിനു സന്തോഷം.......

    മറുപടിഇല്ലാതാക്കൂ
  26. :) :) ആരു എന്തു എഴുതിയാലും ഒന്നു മില്ല.എന്റെ മനസ്സിൽ വരുന്നതു ഞാൻ എഴുതുന്നു. അത്ര മാത്രം..:)

    മറുപടിഇല്ലാതാക്കൂ
  27. കഥയും ആശയവും ഗംഭീരം.
    അഭിനനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  28. കഥ കൊള്ളാം.
    നല്ല സന്ദേശവും.

    പിന്നെ ഷൈനി തുറന്നെഴുതാൻ ആർജവം കാണിച്ചു എന്നു കരുതി, അവളുമായുള്ള വിവാഹം നന്നാവുമെന്നോ, മോശമാകും എന്നൊ പറയാനാവില്ല.

    അതേപോലെ ഇംഗ്ലീഷിൽ പരസ്യം കൊടുക്കുന്നവരൊക്കെ മോശമെന്നും, തനിമലയാളം ഉപയോഗിക്കുന്നവർ നല്ലവരെന്നോ, മറിച്ചോ നിരൂപിക്കാനും ആവില്ല.

    വൈവാഹിക ജീവിതത്തിന്റെ വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  29. കഥയില്‍ വലിയ സന്ദേശമുണ്ട്.
    വിവാഹ കമ്പോളം സജീവമാണു വിവാഹങ്ങളും മുറപോലെ നടക്കുന്നു....
    ദമ്പത്യബന്ദങ്ങള്‍ അധികവും വഷളായ അവസ്ഥയിലാണ്.... വിവാഹ മോചനവും ഒട്ടും കുറവല്ലതാനും

    എല്ലാ അഭിനന്ദനങ്ങളും

    മറുപടിഇല്ലാതാക്കൂ
  30. wow!
    superb!
    enthaanu ayal shinikk ezhutghiyath ennoohikkaam!

    enikk ishtaayi e katha.. kidu!

    മറുപടിഇല്ലാതാക്കൂ
  31. നല്ലൊരു കഥ,നല്ലൊരു സന്ദേശവും തരുന്നുണ്ട്. ഇനി പെണ്ണു കാണാന്‍ ചെല്ലുമ്പോള്‍ പെണ്‍ കുട്ടികള്‍ നല്ല ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കുന്ന കാലം വരും.”തന്റേതല്ലാത്ത കാരണം” ഒരു സംഭവം തന്നെയാണ് !. പലരും പറയുന്ന പോലെ ഷൈനിക്ക് അയാള്‍ കത്തെഴുതിയെന്നല്ലാതെ അവളെ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായി കഥാകാരി പറഞ്ഞില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  32. നന്നായിരിക്കുന്നു കഥ..
    എല്ലാവര്ക്കും പാഠമാകേണ്ട സന്ദേശം ഒളിച്ചിരിക്കുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  33. തീർച്ചയായും ഈ കഥയിൽ നല്ലൊരു സന്ദേശമുണ്ട്.കഥ നന്നായി അവതരിപ്പിക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  34. ശുദ്ധ മലയാളത്തില്‍ എഴുതിയ ആ എഴുത്ത് പോലെ തന്നെ ശുദ്ധമായ നല്ല വരികള്‍.
    ഒരു കഥ എന്നതിനെക്കാളും ഒരുപാട് നല്ല ചിന്തകള്‍ ഉയര്‍ത്തിയ നല്ല ഒരു ലേഖനം, കഥാ രൂപത്തില്‍ വന്ന പോലെ ആണ് എനിക്ക് തോന്നിയത്.
    കൊള്ളാം. ഇത്തരം നല്ല വരികള്‍ ഇനിയും പിറക്കട്ടെ ആ തൂലികയില്‍ നിന്നും. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  35. "തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ മോചിതയായ/മോചിതനായ" സുന്ദരി,സുന്ദരന്‍,വെളുത്തത്." ഇങ്ങിനെ പോകുന്നു വിവാഹ പരസ്യങ്ങളിലെ സ്ഥിരം മാറ്റര്‍.

    എന്തിനും കാരണങ്ങള്‍ തന്റെതാവില്ല, നാം മലയാളിക്ക്.അതൊരു പൊതു സ്വഭാവമാണ്.മറ്റുള്ളവരിലെക്കെത്തി നോക്കാനുള്ള വ്യഗ്രത നമ്മെ സ്വയം നോക്കാനുള്ള സമയമില്ലാതാക്കുന്നു.

    സുന്ദരനും,സുമുഖനും/സുന്ദരിയും,സുമുഖിയും
    സൌന്ദര്യം എന്നതിനും മലയാളിയുടെ നിര്‍വചനം
    എന്തെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.
    "ലക്ഷം ആളുകളുള്ള സദസ്സില്‍ ലക്ഷണ മൊത്തവര്‍
    ഒന്നോ രണ്ടോ" എന്ന് കുഞ്ചന്‍ നമ്പിയാര്‍ പണ്ട്
    പറഞ്ഞത് നമ്മുടെ കാര്യത്തില്‍ ഇന്നും പ്രസക്തം.

    ജുവൈരിയ പറഞ്ഞ വിഷയം,പ്രസ്ക്തമോ എന്നതിനേക്കാള്‍,നര്‍മ്മം പുരട്ടി,കണിശമായ വാചകങ്ങളില്‍,മനോഹരമായ ശൈലി യില്‍,ഒഴുക്കോടെ എഴുതാന്‍ കഴിഞ്ഞു എന്നതാണ്.

    എഴുത്തില്‍ ജുവൈരിയ പലപ്പോഴും കാണിക്കുന്ന കണിശത ഈ കഥ (?)യിലും കാണിച്ചിരിക്കുന്നു.

    വിമര്‍ശനാത്മകമായ നല്ല എഴുത്തുകള്‍ ഇനിയും
    പ്രതീക്ഷിച്ചുകൊണ്ട്
    ഭാവുകങ്ങളോടെ,
    --- ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ
  36. നന്നായി തോന്നി
    പക്ഷെ പെട്ടെന്ന് അവസാനിച്ചപോലെ..
    വായനക്കാരന്‍ ഇനിയും പ്രതീക്ഷിക്കുന്നു
    അയാള്‍ എന്തായിരിക്കും പറഞ്ഞത്.
    അമ്മയുടെ പ്രതികരണം എന്താകാം?
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  37. സൌന്ദര്യവും സ്നേഹവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ???

    മറുപടിഇല്ലാതാക്കൂ