2011, മാർച്ച് 6, ഞായറാഴ്‌ച

സുരക്ഷ

    വാൽസല്യനിധിയായ പിതാവിന്റെ ചുംബനത്തിന്‌ ആസക്തിയുടെ മണമടിച്ച നാൾ മുതൽ
സ്ത്രീയുടെ രക്ഷാകവചമായ വീടിനേയും അവൾ ഭയന്നു തുടങ്ങി
.                         


49 അഭിപ്രായങ്ങൾ:

 1. ചെറിയ കഥയിലൂടെ ഒട്ടേറെ പറഞ്ഞു. ഇന്ന് ഇത്തരം സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് വേദനാജനകം.

  പോസ്റ്റിലെ കണ്ടന്റ് ജനറലൈസ് അല്ല എന്ന് വിശ്വസിക്കുന്നു.. ജനറലൈസ് ആണെന്നാണെങ്കില്‍ പ്രതികരിച്ചിരിക്കും.. ഹി..ഹി..

  മറുപടിഇല്ലാതാക്കൂ
 2. വീട് കോടാനു കോടികളുടെ അഭയ സങ്കേതമാണ് .
  എന്നാലും ഇങ്ങനെയും സംഭവിക്കുന്നു ചില വീടുകളില്‍ ..ചില കാലങ്ങളില്‍ ..

  മറുപടിഇല്ലാതാക്കൂ
 3. പറഞ്ഞ വിഷയം നടക്കുന്നത് ആണെങ്കിലും വാത്സല്യനിധിയും ആസക്തിയും ഒത്ത് പോകുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 4. ഒത്തിരി പറയാതെ പറഞ്ഞു..
  ആദ്യത്തെ ഒരു വാക്ക് ഒഴിവാക്കിയാലും
  ആശയം അങ്ങനെ തന്നെ കിട്ടും.കൂടുതല്‍
  നൊമ്പരപ്പെടുതാനും അത് ചേര്‍ക്കാം...പക്ഷെ
  തെറ്റ് ആര്‍ക്കു പറ്റി എന്നൊരു സന്ദേഹം
  ആവശ്യം ഇല്ലാതെ ഇടയ്ക്കു കടന്നു കൂടും.
  അപ്പോള്‍ അര്‍ത്ഥ വ്യത്യാസം വരുന്നില്ലേ?
  മനസ്സ് നീറ്റിക്കുന്ന ഒരു വിഷയം തന്നെ..
  ചിത്രം ഒന്ന് മാറ്റാമായിരുന്നു .ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. കാപ്സ്യൂള്‍ കഥക്കെങ്ങിനെ കാപ്സ്യൂള്‍ കമന്റെഴുതും?

  മറുപടിഇല്ലാതാക്കൂ
 6. രണ്ടുവരികളിൽ ഒത്തിരി പറഞ്ഞു.നന്നായി.

  മറുപടിഇല്ലാതാക്കൂ
 7. സ്ത്രീപക്ഷം ... നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 8. വാത്സല്യ നിധിയായ.... എന്നു തുടങ്ങിയിട്ട്?

  മറുപടിഇല്ലാതാക്കൂ
 9. മദ്യം പാപ ഹേതുവാണ്.മദ്യപാനി പിശാചിന്‍റെ ദല്ലാള്‍ ആണ്.മദ്യപാനിയെ വിശ്വസിക്കരുത്.പെണ്‍കുട്ടികള്‍ മദ്യപാനിയില്‍ നിന്നും മാന്‍ പേടകള്‍ സിംഹത്തില്‍ നിന്നും ഓടിയൊളിക്കുന്ന പോലെ ഓടിയൊളിക്കക്കണം.സൂക്ഷിച്ചാല്‍ ദുഖിക്കുകയില്ല. ...നന്ദി...ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 10. ഇത്തരം സംഭവങ്ങള്‍ തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്.ഒന്നോ രണ്ടോ പേരുടെ മാനസിക കാമഭ്രാന്തു മൂലം ഒരു കൊച്ചു കുട്ടിയെ പോലും വാത്സല്യത്തോടെ തലോടാന്‍ ഈ നാട്ടിലെ പുരുഷന്മാര്‍ക്ക് സാധിക്കതെയായി.

  മറുപടിഇല്ലാതാക്കൂ
 11. 'വാത്സല്യനിധിയായ' എന്നതിന് പകരം 'വാത്സല്യനിധിയാകേണ്ട' എന്ന് തിരുത്തിയിരുന്നെങ്കില്‍ ഇവരൊക്കെ പറഞ്ഞതുപോലെ ഉള്ള ആശയക്കുഴപ്പം വരില്ലായിരുന്നു! നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 12. കുഞ്ഞിന് പിതാവ് അത്ര നാളും വാത്സല്യനിധി തന്നെ യായിരുന്നു.കാമം പിതാവിന്റെ ഭാവം മാറ്റിയതിനാലാണ് .ബാല്യത്തിൽ നിന്നും കൗമാരത്തിലിലേക്ക് കടന്ന മകൾക്ക് ഭയം തോന്നിയത്..

  മറുപടിഇല്ലാതാക്കൂ
 13. രണ്ട് വരികൾ,രാപകൽ ഇരുന്നാൽ തീരാത്ത ചിന്തകളും.

  മറുപടിഇല്ലാതാക്കൂ
 14. രക്ഷകരിൽ നിന്ന് ഓടിയൊളിക്കേണ്ടി വരുന്ന ആപത്ഘട്ടത്തിലാണ് പലരും !..

  മറുപടിഇല്ലാതാക്കൂ
 15. വാൽസല്യനിധി എന്നത് അച്ഛനെപറ്റി അവളുടെ കാഴ്ചപാടായിരിക്കും അല്ലേ..?
  അങ്ങനെയെങ്കില്‍ ശരി... വാൽസല്യനിധിയായ പിതാവിന് ഒരിക്കലും മകളോട് അങ്ങനെ ചെയ്യാനാവില്ല.

  മറുപടിഇല്ലാതാക്കൂ
 16. നീട്ടിപ്പറയാതെ ചുരുക്കി പറയല്‍ നല്ലൊരു ശീലമാണ്...
  പൊള്ളുന്ന യഥാര്‍ത്ഥ്യം...!

  മറുപടിഇല്ലാതാക്കൂ
 17. അച്ചൻ, അമ്മ എന്നൊക്കെ എഴുത്തുകളിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.. ഏതെങ്കിലും ചെകുത്താന്മാർ കുടിച്ച് ബോധംകെട്ട് ഇത്തരത്തിൽ ചെയ്തിട്ടുള്ളതിനെ കഥകളിലൂടെ സാമാന്യവൽക്കരിക്കുന്നത് സാംസ്കാരിക ബോധമുള്ള ജനതക്ക് ഒരിക്കലും നന്നല്ല. എപ്പോഴും നന്മയെയാണ് എഴുത്തുകളിൽ പ്രൊജക്ട് ചെയ്യാൻ ശ്രമിക്കേണ്ടത്. സാമൂഹിക ജീർണ്ണതകൾക്കെതിരെ പ്രതികരിക്കുമ്പോഴും ഒറ്റപെട്ട സംഭവങ്ങളെ സാമാന്യവൽകരിക്കരുത്.

  മറുപടിഇല്ലാതാക്കൂ
 18. രണ്ടു വരികളെ ഉള്ളുവെങ്കിലും എന്താ..കാമ്പ്. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 19. ആശയം വലുതാണ്‌. പക്ഷെ കഥയില്‍ പൂര്‍ണ്ണത വരാത്തപോലെ തോന്നി. മിനിക്കഥ എന്നാല്‍ ഏറ്റവും ചുരുക്കുക എന്നതല്ല. നാലഞ്ചു വരികൂടി ഉണ്ടായാല്‍കൂടി അത് മിനിതന്നെ ആകുമായിരുന്നു. അല്പം കൂടി വ്യക്തത ഉണ്ടാവുകയും ചെയ്യുമായിരുന്നു.
  ഉള്ളില്‍ കനലുകൊരിയിടുന്ന കഥ!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 20. ആ വാത്സല്യം എന്തിന് ? അതിന്റെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌ ജുവൈരിയാ ..മിനിക്കഥ നന്നായി .

  മറുപടിഇല്ലാതാക്കൂ
 21. വായിച്ചു കഴിഞ്ഞപ്പോൾ മുമ്പെപ്പോഴോ പത്രങ്ങളിൽ വായിച്ച അച്ചനെയും മകളെയും ഓർമ വന്നു..


  ധാർമികത നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ നിന്ന് ഇത്തരം കാര്യങ്ങൾ ഇനിയും തുടർന്നുകൊണ്ടിരിക്കാനാണ് സാധ്യത.

  മറുപടിഇല്ലാതാക്കൂ
 22. തൊട്ടു കൂട്ടാനേ
  ഉള്ളൂ എങ്കിലും
  വിട്ടു മാറാത്ത
  നോവുണ്ട് വരികളില്‍!

  മറുപടിഇല്ലാതാക്കൂ
 23. സംഭവം മനസിലായി പക്ഷേ എന്തോ ഒരു സിങ്ക് ആവുനില്ല വരികള്‍ തമ്മില്‍

  മറുപടിഇല്ലാതാക്കൂ
 24. കഥ നന്നായി. ഇതിന്റെ ഒരു മറുവശം ഉസ്മാന്‍ ഇരിങ്ങാട്ടിരി എഴുതിയിരുന്നു

  മറുപടിഇല്ലാതാക്കൂ
 25. ജുവൈരിയ..മിനി കഥ നൊമ്പരപ്പെടുത്തി..വിഷയത്തിന്റെ തീവ്രത അഭിപ്രായങ്ങളിൽ നിന്നും വായിച്ചെടുക്കാം...

  മറുപടിഇല്ലാതാക്കൂ
 26. ഞെട്ടിക്കുന്ന പരമാര്‍ത്ഥം !
  നമ്മുടെ സംസ്കാരത്തിനും സദാചാര മൂല്യത്തിനും അപചയം സംഭവിക്കുന്നുണ്ട് എന്ന് കാണുവാന്‍ ദിന പത്രം ഒന്ന് വെറുതെ നിവര്‍ത്തിയാല്‍ മതി .
  അനുമോദനങ്ങള്‍ .....

  മറുപടിഇല്ലാതാക്കൂ
 27. ഒരു വരിയില്‍ ഒരൊത്തിരി കാര്യങ്ങള്‍. നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 28. ചുരുങ്ങിയ വാക്കുകളില്‍ ഉള്ളുപോള്ളിക്കുന്ന കഥ!

  എല്ലാവരും പറഞ്ഞു പറഞ്ഞു മക്കളെല്ലാം അച്ചന്മാരെ മറ്റൊരു രീതിയില്‍ കാണാന്‍ തുടങ്ങില്ലേ എന്നാശങ്ക!

  മറുപടിഇല്ലാതാക്കൂ
 29. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
  അവിടൊക്കെ പിടനം പിടനം തന്നെ മാത്രം
  നഞ്ചെന്തിനാ നാനാരി നല്ല കാലികമായ ചിന്തനം

  മറുപടിഇല്ലാതാക്കൂ