2011, മാർച്ച് 13, ഞായറാഴ്‌ച

കണി


കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാൾ ശുണ്ഠി എടുത്തു. പുറത്തിറങ്ങാൻ ഒരുങ്ങിയിറങ്ങിയപ്പോൾ മൂധേവി ഉമ്മറത്ത് ചൂലുമായി നിൽക്കുന്നു. കണക്കറ്റ് ശകാരിച്ച്, അന്നത്തെ ദിവസത്തിന്റെ അവസ്ഥയോർത്ത് അയാൾ പുറത്തിറങ്ങി.

പാതിവഴിലെത്തിയപ്പോയേക്കും ആണ്ടിയുടെ മുച്ചക്രവണ്ടി എന്റെ നേരെ,ഓ, കണിയിലുള്ള വിശ്വാസം അയാൾ അരക്കിട്ടുറപ്പിച്ചു. വർഷങ്ങളായി ആണ്ടിയുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങുന്ന തനിക്ക് 50 പവനും, 50ലക്ഷവും ലോട്ടറി അടിച്ച വിവരമായിരുന്നു ആണ്ടിക്ക് പറയാനുണ്ടായിരുന്നത്.

അയാൾ വീട്ടിൽ വന്ന് പ്രിയതമയുടെ കരണകുറ്റിക്ക് ഒന്നു കൊടുത്തു. അന്തം വിട്ട് നിന്ന ഭാര്യ കാര്യം എന്തെന്ന് കണ്ണുകളാൽ പരതി.നിന്നെ കെട്ടിയെടുത്തിട്ട് കൊല്ലം എത്രയായടീ?. ഇങ്ങിനെ ഒരു കണി നീ മുമ്പ് കാണിച്ചിരുന്നങ്കിൽ ഒന്ന് ഫിറ്റാവാൻ ദിവസവും ഇരന്ന് നടക്കേണ്ടി വരുമായിരുന്നോ?

47 അഭിപ്രായങ്ങൾ:

 1. ലോട്ടറി....തൊട്ടാല്‍ പൊള്ളുന്ന വിഷയം...പെരുമാറ്റച്ചട്ടലംഘനം പിന്നെ സ്ത്രീ പീഡനം. ഐ.പി.സി....പ്രകാരം തടവ് മാനഹാനി ധനനഷ്ടം....

  മറുപടിഇല്ലാതാക്കൂ
 2. ഹ ..ഹ ...ഇതിലെ ചിന്ത ഞാന്‍ അങ്ങ് വിട്ടു ..നര്‍മം അങ്ങ് പിടിച്ചു ..ചിരി വന്നിട്ട് വയ്യ .ഏത് മന്ത്രവാദി വന്നാലും കോഴിക്ക് മനസമാധാനം ഇല്ല എന്ന് പറയുമ്പോലെ എന്തായാലും കലിപ്പ് പിന്നെയും
  ഭാര്യക്ക് നേരെ ഉറപ്പ് അല്ലെ ?..

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം ..നല്ല ഭര്‍ത്താവ് ..ഇങ്ങനെ ഒരാള്‍ ഉണ്ടാകുമോ ?

  മറുപടിഇല്ലാതാക്കൂ
 4. നല്ല കണി.. നല്ല അടി.. നല്ല കഥ.. നല്ല ചിരി... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ജുവൈരിയ ji..മിനി കഥ പുഞ്ചിരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 6. ഹഹഹ..... ഇതാണ് സ്നേഹം എന്ന് പറയുന്നത്...... :)

  മറുപടിഇല്ലാതാക്കൂ
 7. ശരിക്കും കൈയ്യില്‍ കറി കത്തിയായിരുന്നോ, അതോ ചൂലോ..?
  എന്തായാലും ലോട്ടറി അടിച്ചല്ലോ..

  മറുപടിഇല്ലാതാക്കൂ
 8. ഇത്തവണ നര്‍മ്മത്തില്‍ ചാലിച്ച് ആണല്ലോ ..:)
  നല്ല കഥ,ചിരിച്ചു.

  മറുപടിഇല്ലാതാക്കൂ
 9. എന്നാലും തല്ലു ഭാര്യക്ക് തന്നെ അല്ലെ??.

  മറുപടിഇല്ലാതാക്കൂ
 10. തല്ലു കൊള്ളാന്‍ ചെണ്ട..
  സംഗതി രസമായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 11. ബെസ്റ്റ് പ്രമേയം.കണിയില്‍ വിശ്വാസമുള്ളവര്‍ക്ക് അവര്‍ മോശമെന്നു കരുതുന്ന കണികള്‍ കാണുമ്പോള്‍ അതിനനുസരിച്ചുള്ള മാനസികാവസ്ഥകള്‍ ഉണ്ടാകുന്നു എന്നത് ഒരു സത്യമാണ്.കണിയില്‍ വിശ്വാസമില്ലാതവന് ഒരു കുറ്റിചൂലല്ല പതിനായിരം കുറ്റിച്ചൂല്‍ ഒരുമിച്ചു കണ്ടാലും ഒന്നും തോന്നില്ല.കഥയില്‍ ഇടയ്ക്കിടെ കഥാകാരിയും കഥാപാത്രവും മാറിപ്പോകുന്ന ഒരവസ്ഥ ഉണ്ടാകുന്നുണ്ട്...ശ്രദ്ധിക്കുമല്ലോ.നന്നായിട്ടുണ്ട്.....നന്ദി....

  മറുപടിഇല്ലാതാക്കൂ
 12. കുറച്ചു നര്‍മ്മവുമായി ഒരു കുഞ്ഞു കഥ..ഇഷ്ടമായി..

  മറുപടിഇല്ലാതാക്കൂ
 13. ഇതാണ് പറയുന്നത് "ഉടുക്കാണ്ടും നടന്നൂടാ,ഉടുത്തിട്ടും നടന്നൂടാ.."
  നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 14. ഉത്സവമായാലും ഗാനമേള ആയാലും കൊട്ട് ഉറപ്പു ...

  ഹ ഹ ഹ

  മറുപടിഇല്ലാതാക്കൂ
 15. തല്ലുകൊള്ളാന്‍ ഓരോരോ കാരണങ്ങള്‍ ...

  നല്ല കഥ....

  മറുപടിഇല്ലാതാക്കൂ
 16. ലോട്ടറി അടിച്ചിട്ടും കലിപ്പ് തീര്‍ന്നില്ല അല്ലെ !
  ഹിഹിഹി ...
  നന്നായിട്ടോ ..
  ആശംസകള്‍ ..........

  മറുപടിഇല്ലാതാക്കൂ
 17. സന്തോഷം വന്നാലും സങ്കടം വന്നാലും ഇതൊക്കെ തന്നെ ?

  മറുപടിഇല്ലാതാക്കൂ
 18. നര്‍മത്തില്‍ പൊതിഞ്ഞ വായനാ രസമുള്ള ഒരു മിനി.
  ചൂല് കണികണ്ട് ഭാര്യയെ ശപിചിറങ്ങിയ ഭര്‍ത്താവിനു അന്ന് കിട്ടിയ സൗഭാഗ്യത്തിന്റെ സന്തോഷത്താല്‍'ഇത് കുറെ നേരത്തെ ആയിക്കൂടായിരുന്നോ ' എന്നുപറഞ്ഞു കാരണത് കൊടുക്കുന്ന കഥയിലെ വിവരം രസകരം. നര്മ്മത്തി നായി നര്‍മ്മം ചേര്‍ക്കാത്ത നിലവാരമുള്ള കഥ പറച്ചില്‍ ഏറെ ആസ്വാദ്യകരം.

  ഇത് എനിക്കാസ്വാദ്യകരമായി തോന്നി,
  ഭാവുകങ്ങളോടെ,
  --- ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 19. കിട്ടാനുള്ളത് കിട്ടാതെ എവിടെ പോകാനാ..
  അടിയുടെ കാര്യത്തിലായാലും ലോട്ടറിയുടെ കാര്യത്തിലായാലും.

  മറുപടിഇല്ലാതാക്കൂ
 20. ഉം...സന്തോഷം വന്നാലും ദേഷ്യം വന്നാലും തീര്‍ക്കാന്‍ ഭാര്യയുടെ കരണക്കുറ്റി

  മറുപടിഇല്ലാതാക്കൂ
 21. എല്ലാത്തിനും ഓരോരോ കാരണങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 22. നര്‍മ്മത്തിലൂടെ അല്പം കാര്യം. നല്ല കഥ.

  മറുപടിഇല്ലാതാക്കൂ
 23. ഇല ചെന്നു മുള്ളില്‍ വീണാലും ...
  മുള്ളു ചെന്നു ഇലയില്‍ വീണാലും ഇലക്കു തന്നെ കേട് ...

  എന്തെങ്കിലും കാരണം വേണ്ടേ കെട്ടിയോളുടെ കരണക്കുറ്റിക്ക് കൊടുക്കാന്‍ ...സ്ത്രീ ജന്മം ..
  ദുരിതപൂര്‍ണ്ണം .......
  നല്ല നര്‍മ്മം ...ചിന്തിക്കാനും ഉണ്ട്
  ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 24. ജുവൈരിയ... നന്നായി.,
  ഇനിയും എഴുതികോളൂ.. എല്ലാ ആശംസകളും നേരുന്നു ....

  മറുപടിഇല്ലാതാക്കൂ
 25. അപ്പോള്‍ ഭാര്യ കണി കണ്ടത് !!
  അടി കിട്ടിയത് നന്നായി, ഇപ്പോള്‍ ബ്ലോഗര്‍ക്കും
  കാര്യം മനസ്സിലായില്ലേ !!!
  _______
  നര്‍മം നന്നായി...

  മറുപടിഇല്ലാതാക്കൂ
 26. നല്ല അസ്സല്‍ കഥ.ഒത്തിരി ഇഷ്ടമായി.ഇനിയും ഇനിയും എഴുതുക.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 27. കൊള്ളാം....അടിവരുന്ന ഓരോ കാരണങ്ങളേ.....

  മറുപടിഇല്ലാതാക്കൂ
 28. അല്ലങ്കിലും അവളെ പറഞ്ഞാല്‍ മതി ഈ കണി ആദ്യമേ കാണിച്ചാല്‍ മതിയായിരുന്നില്ലെ.. ഞാന്‍ അയാളുടെ ഭാഗത്താ... പാവം .. :)

  മറുപടിഇല്ലാതാക്കൂ