2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

ആത്മഹത്യ

ഫാഷൻ ഡിസൈനിങ്ങിനു വിടാത്ത വീട്ടുകാരോടുള്ള വാശി തീർക്കാനായിരുന്നു അമ്മയുടെ പട്ടുസാരികൊണ്ട് കഴുക്കോലിൽ കുരുക്കൊരുക്കിയത്.മരണത്തിനുത്തരവാദി വീട്ടുകാരാണെന്ന് കത്തെഴുതി വെച്ച് അന്ത്യയാത്രക്കൊരുങ്ങി(ബന്ധുക്കളുടെ ബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രയാകുമല്ലൊ)                   
                 കുരുക്ക് മുറുകി തുടങ്ങിയപ്പോൾ ശബ്ദം തൊണ്ടയിൽ കുടുങ്ങി.ശ്വാസമെടുക്കാൻ കഴിയാതെ പിടഞ്ഞു.ആരുടെയെങ്കിലും കണ്ണുകൾ തന്നെതേടി വന്നിരുന്നെങ്കിൽ,എവിടെയെങ്കിലും കാലൂന്നാന്‍ കഴിഞ്ഞിരുന്നു വെങ്കിൽ .കൈകാലുകളിട്ടടിച്ചു.പട്ടു സാരി കൂടുതൽ മുറുകി.സകല ഞരമ്പുകളും വേദനയാൽ പുളഞ്ഞു.ജീവിക്കാനുള്ള ആസക്തി പൂർവാധികം വളർന്നു.ഇനി ഒന്നിനും കഴില്ലന്ന അറിവ് കുടുതൽ തളർത്തി(കനിഞ്ഞു നൽകിയ ജന്മം തന്നിഷ്ടത്താൽ ഒടുക്കുന്നതിന്റെ ശിക്ഷയായിരിക്കാം ആ ശരീരത്തിൽ നിന്ന് ജീവനെടുക്കാൻ ഇത്ര യാതന) പുലർച്ചെ തുറന്ന കതകിനു മുമ്പിൽ അവളുടെ ബോഡി ഫാഷൻ ഷോ നടത്തുകയായിരുന്നു.ആത്മാവ് ദൈവഭടൻമാർക്കരികിൽ ജെഡ്ജ്മെന്റിലും....

51 അഭിപ്രായങ്ങൾ:

 1. ആധുനികലോകത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ നമ്മുടെ യുവതയെ വല്ലാതെ വഴിതെറ്റിക്കുന്നുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ തന്നെ പ്രധാന വില്ലന്‍ !
  ഇഷ്ടപ്പെട്ട ചാനല്‍ മാറ്റാത്തതിനു തൂങ്ങി മരിച്ച യുവതയുടെ നാടാണ് നമ്മുടേത്! അര്‍ത്ഥം കൂടുന്നതിനനുസരിച്ച് മൂല്യം ചോര്‍ന്നുപോകുന്നു...

  ഒരരിശത്തിനു കിണറ്റില്‍ ചാടി. എഴരിശത്തിനു കേറാന്‍ മേല- എന്ന പഴഞ്ചൊല്ലാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വരുന്നത്.
  ചെറിയ കഥയില്‍ വ്യക്തമായ സന്ദേശം നല്‍കാന്‍ കഴിഞ്ഞിരിക്കുന്നു.
  തുടരുക...

  മറുപടിഇല്ലാതാക്കൂ
 2. ജുവൈരിയ, ഇങ്ങനെ ക്രുത്യമായി പറഞ്ഞു കൊട്...മുൻ പരിചയം തോന്നിക്കുന്ന വരികൾ.....എന്റമ്മോ....!

  മറുപടിഇല്ലാതാക്കൂ
 3. സാരി കൊണ്ടോ കയറു കൊണ്ടോ ഒരു കുരുക്കിടുക. പടച്ചോനെ മനസില്‍ ധ്യാനിച്ച് അതിലേക്ക് കഴുത്തിടുക! ശേഷം ഒന്ന് തൂങ്ങി നോക്കുക! ഹാ ഹാ ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയായിട്ട് വയ്യ. ഊഞ്ഞാലാടുന്നതു പോലെ ആടുന്ന ശരീരത്തിനോടുള്ള ആത്മാവിന്റെ കയര്‍ക്കല്‍ അതിഭയങ്കരമായിരിക്കും. വാക്കുകളില്‍ ആത്മഹത്യയെ കുറച്ച് കൂടി നിരുല്സാഹപ്പെടുത്താമായിരുന്നു എന്ന് തോനുന്നു. ഭാവുകങ്ങളോടെ..

  മറുപടിഇല്ലാതാക്കൂ
 4. ജാസ്മികുട്ടി നന്ദി,ഫെനിൽ നന്ദി,ഇസ്മായില്‍ കുറുമ്പടി നല്ല അഭിപ്രായത്തിനു നന്ദി,റിയാസ് (മിഴിനീര്‍ത്തുള്ളി) നന്ദി,റിയാസ് (മിഴിനീര്‍ത്തുള്ളി)നന്ദിആസാദ്‌ നന്ദി,

  മറുപടിഇല്ലാതാക്കൂ
 5. അലി,ഐക്കരപ്പടിയന്‍,കിങ്ങിണിക്കുട്ടി,അജ്ഞാത അല്ലാവർക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 6. വളരെ കുറച്ചു ..എന്നാല്‍ വലിയ കാര്യം ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. ഫാഷന്‍ മോഹങ്ങള്‍ക്ക് ഇങ്ങനെയും പരിണാമം !
  നന്നായിരിക്കുന്നു .
  അഭിനന്ദനങ്ങള്‍ .........

  മറുപടിഇല്ലാതാക്കൂ
 8. ഫാഷന്‍ പരേട്‌ പലതും കണ്ടിട്ടുണ്ട്.പക്ഷെ സാരിയില്‍ തൂങ്ങി ആടുന്ന പരേഡ് ആദ്യമായി കാണുകയാണ്.തീഷ്ണമായ സത്യം തീഷ്ണമായ വരികളില്‍.കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 9. ഹോ..
  ഇപ്പോഴാത്തെ കുട്ടികളുടെ ഒരു കാര്യം...പേടിക്കണം.

  മറുപടിഇല്ലാതാക്കൂ
 10. ഒരരിശത്തിന് കിണറ്റില്‍ ചാടിയാല്‍....

  മറുപടിഇല്ലാതാക്കൂ
 11. നന്നായിരിക്കുന്നു കുറചെങ്കിലും ഈ വരികൾ..

  മറുപടിഇല്ലാതാക്കൂ
 12. ജുവൈരിയ, തകര്‍ത്തു!! തരിപ്പണമാക്കി!! ഇപ്പോഴുള്ള കുട്ടികള്‍ക്ക് ആത്മഹത്യ ഒരു ഹോബിയാണ്. ടി. വി. കാണാന്‍ സമ്മതിക്കഞ്ഞതിനു.....അമ്മ വഴക്ക് പറഞ്ഞതിന്...ആ മനോഭാവമുള്ളവര്‍ ഈ കഥ വായിക്കണം. അഭിനന്ദനങ്ങള്‍!!

  മറുപടിഇല്ലാതാക്കൂ
 13. ടൂറിന് പോകാന്‍ സമ്മതിച്ചില്ലെങ്കില്‍,ടി വിയില്‍ ഇഷ്ട്ടപ്പെട്ട ചാനല്‍ കിട്ടിയില്ലെങ്കില്‍ ഒക്കെ ആത്മഹത്യയാണല്ലോ പ്രതിവിധി.അക്കൂട്ടത്തില്‍ ഫാഷന്‍ ഡിസൈനിംഗ് കൂടി പെട്ടു അല്ലെ?

  മറുപടിഇല്ലാതാക്കൂ
 14. നിസാര കാരണങ്ങള്‍ക്ക് വരെ ഇന്ന് ആത്മഹത്യ ചെയ്യുന്ന യുവത്വത്തെ കാണാം.കൂട്ടുകുടുംബങ്ങളില്‍ നിന്നും അണു കുടുംബത്തിലേക്കുള്ള മാറ്റവും ഒരു കാരണമാവാം!
  കൊള്ളാം!

  മറുപടിഇല്ലാതാക്കൂ
 15. എവിടെയെങ്കിലും കാലൂന്നാന്‍ കഴിഞ്ഞിരുന്നു വെങ്കിൽ... :))

  മറുപടിഇല്ലാതാക്കൂ
 16. കുറഞ്ഞ വരികളില്‍ വലിയ കാര്യം ....
  കഥ ഇഷ്ട്ടമായി ...

  മറുപടിഇല്ലാതാക്കൂ
 17. താന്‍ ലാളിച്ചുവളര്‍ത്തുന്ന തത്ത കൂട് വിട്ടു പാറിപ്പോയത്തിനു ആത്മഹത്യ ചെയ്ത ഒരു പെണ്‍കുട്ടിയെ കുറിച്ചു മുന്‍പൊരു വാര്‍ത്തയുണ്ടായിരുന്നു. കഷ്ടം!

  മറുപടിഇല്ലാതാക്കൂ
 18. വിലപ്പെട്ട ജീവൻ അപഹരിക്കുന്നതിന് (സ്വന്തം ജീവൻ പോലും) ഇന്ന് ചെറിയ ചെറിയ കാരണങ്ങൾ. വിദ്യാഭ്യാസവും വിവേകവും(?) ഉള്ള ഒരു തലമുറപോലും എത്ര ലാഘവത്തോടെ ജീവിതത്തേ കാണുന്നു..

  മറുപടിഇല്ലാതാക്കൂ
 19. ആത്മഹത്യ പല കഥകളിലും കാണാറുണ്ട്.ഇത്
  ആത്മഹത്യയുടെ ക്ലൈമാക്സില്‍ നിന്ന് തിരികെ
  ജീവിതത്തിലേക്കുള്ള ത്വരയുടെ നല്ലൊരു ചിത്രീകരണമാണ്-പുതുമയുണ്ട്.നിസ്സാര കാര്യങ്ങള്‍ക്ക് കലഹിക്കുന്ന ആത്മഹത്യാപ്രവണതക്കാര്‍ക്ക് ഈ കഥ ഒരു മരുന്നാണ്.ഒരു ആന്റിക്ലൈമാക്സ് ഞാന്‍ പ്രതീക്ഷിച്ചു-പട്ടുസാരി റിഡക്ഷന്‍ സെയിലിന് വാങ്ങിയതിനാല്‍ അതുപൊട്ടി താഴെവീണ് ഊരയുളുക്കിയുള്ള കാറ്റ്വാക്ക്................ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 20. ചിന്ത കൊള്ളാം ജുവൈരിയ..ആ ബ്രാക്കറ്റ് പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. ഒരു മിനികഥയില്‍ എന്തിനൊരു ബ്രാക്കറ്റ്.. പക്ഷെ ചെറിയ തന്തുവിനെ നന്നായി വികസിപ്പിച്ചത് നന്നായി..

  മറുപടിഇല്ലാതാക്കൂ
 21. സീരിയലില്‍ നായികയുടെ കണ്ണീര്‍ കണ്ടു ആത്മഹത്യ,പിക്നിക്കിനു വിട്ടില്ലേല്‍ ആത്മഹത്യ, അപ്പുറത്തെ പട്ടികുരച്ചാല്‍ ആത്മഹത്യ, ജീവനും ജീവിതത്തിനും ഒരു വിലയുമില്ലാത്ത വിധം മാനസിക അസ്വാസ്ത്യത്തിനു അടിമകളാകുന്നത് ഇന്ന് ധാരാളം കണ്ടു വരുന്നൂ.

  മനുഷ്യന്‍ ദൈവ ബോധത്തില്‍ നിന്നകലുകയും,
  അന്ധവിശ്വാസത്തിലും,മനുഷ്യ ദൈവങ്ങളില്‍ അടിമകളൂമാകുമ്പോള്‍,ഇങ്ങിനെ ഒരുപാട് ചത്തൊടുങ്ങും.

  സാക്ഷാല്‍ ഭഗവാന്‍ സായിബാബ ചാവാന്‍ കിടക്കുന്നു.
  മായാജാലം കാണിച്ചു ലോകത്തെ കബളിപ്പിച്ചു ദൈവ വേഷമണിഞ്ഞവന് ഇന്നാരെങ്കിലും ജീവന്‍ കൊടുക്ക ണം.
  മനുഷ്യനെയും, ദൈവത്തെയും തിരിച്ചറിയാന്‍ കഴിയാതെ മനുഷ്യന്‍ കുരുടനാകുമ്പോള്‍,
  സാരിതുംബിലോ, ദുപ്പട്ടെയിലോ,ഷാളിലോ, കയര്തുംബിലോ ഒക്കെയായി കുറെ അങ്ങ് പോകും.
  മനുഷ്യനെ അത്രയും മയക്കിയിരിക്കുന്നു അന്ധലോകം.

  ചെറിയ വരികളില്‍, വലിയോരാശയം,
  എഴുത്തുകാരിയുടെ, എഴിതിനോടുള്ള ഇപ്പോഴത്തെ സമീപനം. ഇങ്ങിനെയാണ്.

  എന്തായാലും ഉള്കൊള്ളവുന്ന നല്ലോരാശയം.
  ഇനി തൂങ്ങാന്‍ കാത്തിരിക്കുന്നവരുടെ കണ്ണ് തുറക്കാന്‍ പ്രേരകമാകുമെന്നാശിക്കുന്നു.

  നന്നായിരിക്കുന്നു,
  ഭാവുകങ്ങളോടെ,
  --- ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 22. മിനികഥ വളരെ ഭംഗി ആയി പറഞ്ഞു.
  വികാര വിക്ഷോഭങ്ങളെ അടക്കാന്‍ ഇന്നത്തെ
  തലമുറക്കുള്ള പരിചയക്കുറവു കഥയില്‍ വളരെ
  വ്യക്തമായി അവതരിപ്പിക്കാന്‍ കഥാകാരിക്ക്
  കഴിഞ്ഞു...വര്‍ണ പ്രപഞ്ചത്തിന്റെ മായകാഴ്ചകള്‍ മത്തു പിടിപ്പിക്കുന്ന വാസ്തവം തിരിച്ചു അറിയാന്‍,അത് പറഞ്ഞു കൊടുക്കാന്‍ പഴയ തലമുറയ്ക്ക് ആവുന്നില്ല..
  അത് അനുഭവം കൊണ്ടു മാത്രം മനസ്സിലാക്കേണ്ട സത്യം ആണ്..
  ഇവിടെ മരണത്തില്‍ നിന്നു തിരികെ വരാനുള്ള ആഗ്രഹത്തില്‍ അതിനു സാധിക്കാതെ പോവുന്ന നിസ്സഹായത പോലെ തന്നെ...
  അഭിന്ദനങ്ങള്‍ ജുവരിയ...ഇത്തവണ ആശയം നന്നായി... എഴുത്തും...

  മറുപടിഇല്ലാതാക്കൂ
 23. ഒരു നല്ല ശൈലയില്‍ രണ്ടു തീവ്രമായ ആഗ്രഹത്തിനെ ഒരേ ദിശയില്‍ സമരസപെടുത്തിയ ഈ കഥ ഒരുപാട് ഇഷ്ടമായി - മരിക്കാനുള്ള ആഗ്രഹം പൂര്‍ത്തിയാകും മുന്നേ ജീവിക്കാനുള്ള ആഗ്രഹം ഒരു നല്ല രീതി.
  പ്രവാചകന്‍ (സ്വാ) അനുചരന്മാര്‍ക്ക്‌ ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹത്തിനുദാഹരണം പറഞ്ഞതിന്റെ സാരംശം ഇങ്ങനെ വായിക്കാം : ഒരാള്‍ക്ക്‌ സ്വാര്‍naത്താലുള്ള ഒരു മല തന്നെ കിട്ടിയാലും അവന്‍ അപ്പോഴും ആഗ്രക്കുക ഇതുപോലെ മറ്റൊന്ന് കൂടി കിട്ടിയിരുന്നെങ്കില്‍ എന്നാണ്.
  ആശംസിക്കുന്നു ഒരു പാട്‌ നന്മകള്‍

  മറുപടിഇല്ലാതാക്കൂ
 24. കുറഞ്ഞ വരികളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു. നന്നായിട്ടുണ്ട്... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. നമ്മള്‍ ആഴത്തില്‍ ചിന്തിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞത്.. നന്നായിട്ടുണ്ട് എഴുത്ത്..

  മറുപടിഇല്ലാതാക്കൂ
 26. മ്മ്....
  അവസാനിപ്പിക്കാന്‍ എളുപ്പം ജീവിച്ച് തെളിയാന്‍ പ്രയാസം

  മറുപടിഇല്ലാതാക്കൂ
 27. നല്ല കഥ , മിക്കവാറും എല്ലാ ആത്മഹത്യയും ഇത് പോലെ നിസ്സാര കാരണങ്ങള്‍ക്ക് ആയിരിക്കും.

  മറുപടിഇല്ലാതാക്കൂ
 28. ഇന്നിന്റെ മായാവലയത്തിൽ അകപ്പെട്ട് ജീവിതം നഷ്ട്ടബോധത്താൽ വഴിതെറ്റുമ്പോൾ അവസാന വഴിയായി മരണത്തെ പുൽകുക എന്നത്ത് വങ്കത്തരമല്ലെ.. ചിന്തിക്കാനുള്ള ചിന്തയില്ലെങ്കിലും ചിന്തിക്കുന്നവരുടെ ചിന്തയെ ചിന്തയാക്കുക. ദൈവം കനിഞ്ഞരുളിയ ജീവൻ നമുക്ക് മതിയാകുമ്പോൾ അവസാനിപ്പിക്കാൻ നമുക്ക് എന്തവകാശം .. ഇത്തിരി വാക്കുകളിലൂടെ ഒത്തിരി കാര്യം പറഞ്ഞിരിക്കുന്നു.. വളരെ നല്ല കഥ..

  മറുപടിഇല്ലാതാക്കൂ
 29. ഇന്നത്തെ തലമുറ ഫാഷന്റെ റാമ്പിലെറാനും നിലനിര്‍ത്താനും ഏതു കോപ്രായങ്ങള്‍ കാട്ടി കുട്ടുന്ന കാഴ്ചയാണ് നിത്യവും കാണുന്നത് ആ പ്രവണതയിലേക്ക് ചുണ്ടു പലക എന്ന നിലക്ക് ഇത് കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 30. ആധുനികലോകത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ നമ്മുടെ യുവതയെ വല്ലാതെ വഴിതെറ്റിക്കുന്നുണ്ട്.
  തീർച്ചയായും,ഇസ്മായിൽ പറഞ്ഞത് തന്നെ ശരി.

  മറുപടിഇല്ലാതാക്കൂ
 31. തുമ്മിയാൽ തെറിക്കുന്ന മൂക്കുകൾ തെറിക്കട്ടെ….
  ജീവിതം നിരന്തരപരീക്ഷണം എന്ന് തിരിച്ചറിഞ്ഞവർക്ക് ജീവിക്കാം ഇവിടെ ; മരിക്കും വരെ
  വളരെ നല്ല കഥ. അസ്സലായി പറഞ്ഞിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 32. നിസ്സാര കാരണം കൊണ്ട് ജീവിതം അവസാനിപ്പിക്കാനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള രണ്ടു മനോനിലകളും ചുരുങ്ങിയ വാക്കുകളില്‍ നന്നായി പ്രതിഫലിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ