2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഒരു വയസ്സ്







പ്രിയ സുഹൃത്തുക്കളേ! 
   ഞാനും ആദ്യ പിറന്നാളിന്റെ മധുരം നുണയട്ടെ കന്നി പിറന്നാളാഘോഷത്തിന്റെ ഭാഗമായി കേക്കും പായസവും നൽകി നിലവിലുള്ള ഷുഗറും പ്രഷറും കൂട്ടാതേയും ഇതു വരെ ആ മഹാന്മാർ എത്തി നോക്കാത്ത സാധുക്കൾ ക്ക് അതിനുള്ള വഴി ഞാനായിതുറാക്കാതിരിക്കുകയും ചെയ്യാൻ വേണ്ടി മാത്രം ഇവിടെ മധുരം വിളമ്പണ്ട എന്നു തീരുമാനിച്ചു.പാവയ്ക്കാജുസ് കയ്പുരസം അൽ‌പ്പം കൂട്ടുമെങ്കിലും നേരത്തെ പറഞ്ഞവില്ലൻ മാരെ തുരത്താൻ കേമനാണെല്ലോ. അതുപോലെ ഒരു കയ്പ്പും ചവർപ്പുമുള്ള ഒരു പോസ്റ്റായിക്കോട്ടെ ഇത്തവണ.മറ്റു നല്ല ബ്ലോഗർ മാരുടെ പോസ്റ്റുകളിൽ നിന്നും കിട്ടുന്ന മധുരമേറിയവയിൽ നിന്നും അൽ‌പ്പം പാവക്കാ കയ്പ്പ്.
                             മാസങ്ങളായി തൂലികയുടെ(പേന)സുഖമെന്റെ കടലാസിൽ  പകർന്നിട്ട്.സമഹാരത്തിലെ കഥകൾ നൽകി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നെങ്കിലും എന്റെ പ്രിയപേനയും ഡയറിയും പ്രണയിക്കാൻ മറന്നിട്ട് ആറ്മാസത്തോളമായി.ഇക്കായുടെ വരവും വീടുപണിയുടെ തിരക്കും ഒരു കാരണമാകാം.വായന ഒട്ടും തന്നെ ഇല്ല. പൂതിപെരുകുമ്പോൾ അടുക്കളപണിയുടെ നടുവിൽ കൂടിപുസ്തകവുമായി ഒരു ഓട്ടപ്രദക്ഷിണം നടത്തും  .അത് കൊണ്ടെന്റെ ശേഖരത്തിലെ ബുക്കുകളിൽ ചിലത് മുളക് പൊടിയും മഞ്ഞൾ പൊടിയും കൊണ്ട് ഫേഷ്യൽ വരെ നടത്തി സുന്ദരൻ മാരും സുന്ദരികളുമായിരിക്കുന്നു.കാര്യമായി ഉള്ളിലേക്കൊന്നും ചെല്ലാത്തത് കൊണ്ടാവാം 2010ൽ അമ്പത് കഥകൾ നൽകിയെങ്കിൽ 2011ന്റെ പാതിയും ഒരു കഥ പോലും എഴുതാതെ കവിത എന്നു ഞാൻ സ്വയം പ്രഖ്യാപിച്ച ഒന്ന് രണ്ട് പോയത്തങ്ങളെ മാത്രം നൽകിയത്. 
                                         പറന്നു പോണ ദിനങ്ങളിലെ പണിതിരക്കിനിടയിലും മനസ്സിനെ ലോകം കറങ്ങാൻ വിടുമ്പോൾ പലപ്പോഴും ചില കഥകളുടെ വിത്തുകൾ കിട്ടാറുണ്ട് .പക്ഷെ അതിന് കാര്യമായ പരിചരണം കിട്ടാത്തത് കൊണ്ടാവാം അത് ബാല്യത്തിലെ മുരടിച്ച് പോകുന്നത് .പക്ഷേ ഇന്നു സന്തോഷമുണ്ട് .മാസങ്ങളേ റെയായെങ്കിലും വാർഷികഘോഷത്തിൽ നിങ്ങളെല്ലാവരുമായി മനസ്സ് തുറക്കാനായല്ലോ.നിങ്ങളോടെന്തെങ്കിലും പറയണമല്ലോ  എന്ന് കരുതിയപ്പോൾ അതാ പൊയ്പ്പോയോ എന്ന് ഞാൻ സംശയിച്ച വാക്കുകൾ ഉതിർന്ന് വരുന്നു.നിലാവുള്ള രാത്രിയിൽ സർവാഭരണവിഭൂഷിതയെപ്പോലെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കി തെങ്ങോലകളുടെ വെഞ്ചാമരം വീശലിന്റെ കാറ്ററിഞ്ഞ് ഉമ്മറത്ത് ഒരു ഓലത്തടുക്കിലിരുന്നിങ്ങനെ ചിന്തിക്കാനും കൊതിക്കുന്നു.
                                   നിങ്ങൾ ചിരിക്കുകയാണെല്ലേ. ചുണ്ടിന്റെ കോണിൽ ഒരു പരിഹാസ ചിരി തങ്ങിനിൽക്കുന്നല്ലോ.ഞാൻ കാര്യമായി പറഞ്ഞ എന്റെ കൊതിയാണത് .അത് പോലെ മറ്റെരു ഒടുക്കത്തെ പൂതികൂടിയുണ്ട്. ഞങ്ങൾ കന്വാകുമാരി എന്ന് പേരിട്ട പാതയിലൂടെ പുലരിയുടെ കിരണങ്ങൾ എറ്റുവാങ്ങുന്ന ഭൂമിയെ കണ്ട് മഞ്ഞിൻ മലകൾ പുതപ്പിച്ച പാടത്തിനെ ചിന്താഭാരമില്ലാതെ നോക്കിയിരിക്കാൻ.ഒതുക്കമുള്ള പെണ്ണിനെപോലെ വയലിന്റെ ഹൃദയ ഭാഗത്തുടെ ഒഴുകുന്ന തോട്ടിലേക്ക് കാൽ പാദം മുക്കിയങ്ങനെ അലസമായിരിക്കാൻ.
     കാര്യമായി പറയട്ടെ മികച്ച സാഹിത്യസൃഷ്ടിയുടെ ചൂടോ, ചൂരോ തൊട്ടു തീണ്ടാത്ത എന്റെ രചനയെ സ്വീകരിച്ച് നിർദേശങ്ങളും വിമർശനങ്ങളും  പാകത്തിന് തന്ന നിങ്ങൾ ഓരോരുത്തർക്കും എന്റെ നന്ദി. എന്നെ സന്ദർശിച്ച ചിലരേയെങ്കിലും ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇനിയും ധാരാളം പേരെ ഉൾപ്പെടുത്താനുണ്ടന്ന് അറിയാമെങ്കിലും പരിമിതികൾ അനുവതിക്കുന്നില്ല.ഞാനിവിടെ പറഞ്ഞവർക്കും പറയാത്തവർക്കും ഒരിക്കൽ കൂടി നന്ദി.എന്നെപോലെ ഒരു ബ്ലോഗരുണ്ടോ എന്നു അറിയില്ല.സൃഷ്ടി എന്റെതാണെങ്കിലും Typingum,Postigum എല്ലാം കുത്തിവര ഹൈന(എന്റെ അനിയത്തി)യുടെ ജോലിയാണ്.അവൾക്കും,നിങ്ങളുടെ അഭിപ്രായങ്ങൾ വള്ളി പുള്ളി വിടാതെ ഫോണിന്റെ സഹായത്താൽ എന്നിൽ എത്തിക്കുന്നതിന് മതാപിതാക്കൾക്കും നന്ദി പറയുന്നു.ഇത് വരെയുള്ള എഴുത്തിൽ കൂടെ നിന്ന പ്രിയ ഭർത്താവിനും ഒരായിരം നന്ദി.മാധ്യമ സുഹൃത്തുക്കൾ നൽകിയ ഊന്നു വടിയിലാണല്ലോ വേച്ചുവേച്ചു എന്റെ നടപ്പ്.നിങ്ങളോടും എനിക്കേറെ കടപ്പാടുണ്ട്.




























































































64 അഭിപ്രായങ്ങൾ:

  1. പിറന്നാള്‍ ആശംസകള്‍.
    ഇനിയും ഒരുപാട് മുന്നോട്ട്...

    മറുപടിഇല്ലാതാക്കൂ
  2. ആശംസകളും അഭിനന്ദനവും അറിയിക്കുന്നു ജുവൈരിയ.
    നല്ല കഥക്കൂട്ടുകളുമായി ബൂലോകത്തില്‍ നിറയാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഒന്നാം പിറന്നാളിന് എല്ലാ ആശംസകളും
    എല്ലാ വായനക്കാരുടെയും ബ്ലോഗ്ഗ് ഫോട്ടോകള്‍
    ഒന്നിച്ചു ചേര്‍ത്തൊരുക്കി പ്ലോസ്റ്റിലിട്ടതിനു വളരെ നന്ദി.ഇനിയും മുന്നോട്ടൊരുപാട് പോയിക്കൊണ്ടിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. ഒരായിരം ബ്ലോഗ്പിറന്നാള്‍ ആശംസകള്‍ ..:)
    --------------------------------------
    ബ്ലോഗ് മീറ്റിനു നേരില്‍ കാണാനും, സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷം അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അപ്പോള്‍ ഒന്നാം വാര്‍ഷികം ആഘിഷിക്കുകയാണ് അല്ലേ. ഒരു വര്‍ഷത്തെ ഈ ബ്ലോഗിലെ ഞാന്‍ വായിച്ച പോസ്റ്റുകളില്‍ നിന്നും ഒരു നല്ല എഴുത്തുകാരി നിങ്ങളില്‍ ഉണ്ടെന്നു ഒരു വായനക്കാരന്‍ എന്ന നിലക്ക് ഞാന്‍ പറയുന്നു. ചെറിയ പോസ്റ്റുകളിലൂടെ നല്ല ഭാഷയില്‍ കാര്യങ്ങള്‍ ഒട്ടും മുഷിപ്പിക്കാതെ പറയാനുള്ള നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു. എഴുത്തിന്റെ വഴിയില്‍ ഇനിയും ധാരാളം മുന്നോട്ടു പോകുവാന്‍ ഈഎഴുത്തുകാരിക്ക് സാധിക്കട്ടെ. ചാലിയാറിന്റെ ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  6. പിറന്നാള്‍ ആശംസകള്‍ .........
    ഒപ്പം എന്റെ ബ്ലോഗ്‌ ലോഗോ കൊടുത്തതിനും !!!!

    മറുപടിഇല്ലാതാക്കൂ
  7. ഒന്നാം പിറന്നാളിന് ആശംസകൾ.
    ഇനിയ്മ് മികച്ച രചനകൽ ഈ തൂലികയിൽ നിന്നും ജനിക്കട്ടെ എന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. വ്യത്യസ്തതയുള്ള ഇത് വരെ ആരും ചെയ്തുകണ്ടിട്ടില്ലാത്ത രീതിയിലൊരു പിറന്നാള്‍ പോസ്റ്റ്. ഇനിയും പിറന്നാളുകള്‍ കൊണ്ടാടപ്പെടട്ടെ..

    തുഞ്ചന്‍ മീറ്റില്‍ ഉണ്ടായിരുന്നിട്ടും പരിചയപ്പെടുവാന്‍ കഴിഞ്ഞില്ല ജുവൈരിയയെ. രാമനുണ്ണി മാഷോടൊപ്പം ഇരിക്കുമ്പോള്‍ അവിടേക്ക് കടന്നുവന്നെങ്കിലും അനവസരമായതിനാല്‍ പിന്നെയാവാം എന്ന് കരുതി. പിന്നീട് കൂതറ ഹാഷിം വഴി ജുവൈരിയയുടെയും ഷംനയുടേയും പുസ്തകം ലഭിച്ചെങ്കിലും പരിചയപ്പെടുക എന്ന കര്‍മ്മം മാത്രം നടന്നില്ല. ഇനി ഒരവസരമുണ്ടാകും എന്ന് കരുതാം.

    മറുപടിഇല്ലാതാക്കൂ
  9. ബൂലോകത്ത് വന്ന നാള്‍ മുതല്‍ വായിക്കാന്‍ തുടങ്ങിയതാണ് നിങ്ങളുടെ ബ്ലോഗുകള്‍ ..ഒരു വര്ഷം പിന്നിട്ടതില്‍ അഭിനന്ദനങ്ങള്‍ ... കൂടുതല്‍ നല്ല രചനകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. സ്വന്തം ബ്ലോഗ് കമന്റുകളാല്‍ നിറഞ്ഞിട്ടും വായനക്കാര്‍ കൂടിയിട്ടും ആ ബ്ലോഗിന്റെ മുഖമൊന്ന് കാണാന്‍ ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു ജുവൈരിയാക്ക് എന്നെനിക്ക് നന്നായി അറിയാം.
    എയര്‍ പോസ്റ്റ് വഴി ഉപ്പാക്കും അനിയത്തിക്കും കിട്ടുന്ന കഥകളും കവിതകളും ബ്ലോഗ് പോസ്റ്റുകളായി നെറ്റിലൂടെ പറന്നിട്ടും അവ എതു വിധം സജീകരിച്ചെന്ന് കാണാന്‍ കഴിയതിരുന്നിട്ടും എഴുത്തിനോടുള്ള ഇഷ്ട്ടം കൊണ്ട് വീണ്ടും വീണ്ടും കഥകളും കവിതകളും കത്തുകളായി ഗല്‍ഫിലെക്ക് പറന്നു കൊണ്ടിരുന്നു.

    ജുവൈരിയാക്കെന്റെ ബിഗ് സല്യൂട്ട്... ഇത്രയധികം റിസ്ക്ക് എടുത്ത് ബ്ലോഗുന്ന മറ്റാരും ബ്ലോഗിലില്ലെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. പിറന്നാളാശംസകള്‍! ഇന്ന് ഞാന്‍ പിറന്ന നാള്‍ കൂടിയാണ്!!

    മറുപടിഇല്ലാതാക്കൂ
  12. തൂലികയുടെ ഒന്നാം പിറന്നാളിന് ആശംസകള്‍. എന്‍റെ സ്നേഹോപഹാരം ഞാന്‍ മെയില്‍ ചെയ്യാം. ഞാനെടുതത്തില്‍ വച്ചേറ്റം ഇഷ്ടപ്പെട്ട ഒരു ഫോട്ടോ

    മറുപടിഇല്ലാതാക്കൂ
  13. ഒന്നാം പിറന്നാളിന് എല്ലാ ആശംസകളും നേരുന്നു.. ഇനിയും ഒരു ഒരുപാട് പിറന്നാള്‍ ആഘോഷിക്കാന്‍ തൂലികക്ക് ഭാഗ്യം ഉണ്ടാകട്ടെ.. :)

    മറുപടിഇല്ലാതാക്കൂ
  14. പിറന്നാൾ ആശംസകൾ.ഇനിയും ഒരുപാടൊരുപാട് പിറന്നാൾ ആഘോഷിക്കാൻ അവസരമുണ്ടാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  15. ഇനിയും ഒരുപാട് നേട്ടങ്ങളിലൂടെ മുന്നേറാന്‍ സര്‍വ്വേശന്‍ തുണക്കട്ടെ..എല്ലാ വിധ ഭാവുകങ്ങളും...

    മറുപടിഇല്ലാതാക്കൂ
  16. എന്‍റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍........!

    എന്‍റെ ബ്ലോഗ്‌ ലോഗോ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല,
    സന്തോഷമുണ്ട്,,ഒരുപാട്.
    ഹൈനക്കുട്ടി അനിയത്തിയാണെന്ന് എനിക്ക് പുതിയ അറിവാണ്.

    മറുപടിഇല്ലാതാക്കൂ
  17. ജുവൈരിയ... ഹൈനക്കുട്ടി അനിയത്തി ആണെന്ന് അറിയാമായിരുന്നെങ്കിലും ജുവൈരിയയുടെ പോസ്റ്റുകള്‍ ഈ രീതിയിലാണ് പബ്ലിഷ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു സമ്മതിച്ചിരിക്കുന്നു...... പിറന്നാള്‍ ആശംസകള്‍......അനിയത്തി നാട്ടിലുള്ള സമയം നോക്കി കഷ്ടപ്പെടാതെ ഒന്ന് രണ്ടെണ്ണം പോസ്റ്റിക്കോ വേഗം.........

    മറുപടിഇല്ലാതാക്കൂ
  18. പിറന്നാള്‍ ആശംസകള്‍.ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ.

    മറുപടിഇല്ലാതാക്കൂ
  19. എന്താ ഒരു കിതപ്പ് പോലെ !
    വര്‍ഷം ഒന്നേ ആയിട്ടുള്ളൂ ,
    ഇനിയും ഏറെ പോകാനുള്ളതാണ് .
    ഞങ്ങളുടെ പിന്തുണ എപ്പോഴുമുണ്ടാകും.
    പിറന്നാള്‍ ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ
  20. 50 stories in 2010?..any mistake ?..
    I found only 29 posts (as per archive)..hope u will chk it again..

    Keep writing.

    മറുപടിഇല്ലാതാക്കൂ
  21. Kinginikkutti Ella vidha aashamsakalum neratte! Blog meet nu njanum vannirunnu. Pakshe samsarikkan kazhinjilla. Dukhamund. Ath ini oru avasarathil sadhyamakum ennu pratheekshikkunnu

    മറുപടിഇല്ലാതാക്കൂ
  22. എന്റെ എല്ലാ അഭിനന്ദനങ്ങളും .കുത്തിവര ഹൈന അനുജത്തി ആണല്ലേ? അത് ശരി,കുത്തിവര ആണ് എന്റെ "ആലപ്പുഴ പുരാണം"ത്തിന്റെ ഹെഡര്‍ ശരിയാക്കിയത്.രണ്ടുപേര്‍ക്കും ആശംസകള്‍.തുടര്‍ന്നും എഴുതുക .

    മറുപടിഇല്ലാതാക്കൂ
  23. ജുവൈരിയ ഹൃദയം നിറഞ്ഞ ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍ ...2010 ല്‍ പോസ്റ്റ് ചെയ്ത കൊടുത്താല്‍ കിട്ടും എന്ന കഥ വായിച്ചു കൊണ്ടാണ് ജുവൈരിയായുടെ തൂലികയിലേക്ക് ഞാന്‍ കടന്നു വന്നത് എന്നാണു ഓര്മ ..എന്റെയും തുടക്ക കാലം അതായിരുന്നു ..വളരെ നല്ല ഭാവിയുള്ള എഴുത്തുകാരിയായാണ് ജുവൈരിയ ആദ്യ നാളുകളില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടത് ..പക്ഷെ ചില രചനകളില്‍ എങ്കിലും അലസതയോ അശ്രദ്ധയോ മൂലം ആ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ എല്ക്കുകയും ചെയ്തത് ചൂണ്ടി ക്കാനിക്കുകയും ചെയ്തിട്ടുണ്ട് ..മീഡിയം ഏതായാലും നല്ല ഭാഷയും ഭാവനയും കഴിവും ഉള്ള എഴുത്തുകാര്‍ ഉണ്ടായി വരണം എന്ന ആഗ്രഹം ഇപ്പോളും ഉണ്ട് ..ജുവൈരിയായ്ക്ക് അങ്ങനെ ഒരാളാകാനുള്ള എല്ലാ കഴിവും ഉണ്ട് ..
    ഇതിനിടയില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചത് വലിയ നേട്ടം തന്നെ ,,കൂടുതല്‍ മിഴിവോടെ അര്‍പ്പണ ബോധത്തോടെ പുതിയ മികവുറ്റ രചനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ....:)

    മറുപടിഇല്ലാതാക്കൂ
  24. ചുരുക്കി കാര്യം പറയുന്ന ഈ ശൈലി തുടരുക
    എല്ലാ ഭാവുകങ്ങളും...

    മറുപടിഇല്ലാതാക്കൂ
  25. ഹാഷിമിന്റെ വാക്കുകളിലൂടെ താങ്കളുടെ ബ്ലോഗ്ഗെഴുത്തിന്റെ സാഹചര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നു..
    പ്രതിബന്ധങ്ങല്‍ക്കിടയിലും തളരാതെ കാണിക്കുന്ന
    എഴുത്തിനോടുള്ള അടങ്ങാത്ത അഭിവാഞ്ച തന്നെയാണു ആ സര്‍ഗ്ഗശേഷിയുടെ മാറ്റ് കാണിക്കുന്നത്..നമ്മില്‍ എത്ര പേര്‍ ഈ സാഹചര്യത്തിലും ബ്ലോഗ്ഗ് കൂടെ കൊണ്ടു നടക്കും എന്ന ചിന്ത ഇവിടെ പ്രസക്തമാവുമ്പോള്‍...
    സഹോദരീ..ഒരു ബിഗ് സല്യൂട്ട്!...
    ഒപ്പം പിറന്നാള്‍ ദിനാശംസകളും ഇനിയും മനോഹരമായി എഴുതാനാന്‍ സര്‍‌വ്വ ശക്തന്‍ തുണക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു....


    ("...അത് കൊണ്ടെന്റെ ശേഖരത്തിലെ ബുക്കുകളിൽ ചിലത് മുളക് പൊടിയും മഞ്ഞൾ പൊടിയും കൊണ്ട് ഫേഷ്യൽ വരെ നടത്തി സുന്ദരൻ മാരും സുന്ദരികളുമായിരിക്കുന്നു..." കൊള്ളാം ഇഷ്ടമായി ഈ വരികള്‍..അടുക്കളവായനയെ ഇതിലും നന്നായി പറയുന്നതെങ്ങനെ?!)

    ഒപ്പം ഹെഡ്ഡര്‍ ചിത്രം വെച്ചുള്ള ഈ നന്ദിപ്രകടനവും നന്നായി..വ്യത്യസ്ഥമായി...
    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  26. പടച്ചോനേ.. ഞമ്മളെ ഫോട്ടോ വന്ന്ക്ക്ണ്...

    സത്യം പറഞ്ഞാല്‍ പലരേയും അടുത്തറിയാന്‍ കഴിയുന്നത് ഇത്തരം വാര്‍ഷിക പോസ്റ്റുകളില്‍നിന്നാണ്. ഇത്രയധികം റിസ്ക്ക് എടുത്ത് ബ്ലോഗുന്ന
    ജുവൈരിയക്ക് ഹാഷിമിനെ പോലെ എന്റേയും വക ഒരു ബിഗ് സല്യൂട്ട്...

    പിറന്നാള്‍ ആശംസകള്‍... തൂലിക ഇനിയും ഒരുപാട് ചലിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  27. ഹൃദയം നിറഞ്ഞ ആശംസകള്‍ .. ഇനിയും ഒരുപാട് മുന്നോട്ടു പോകാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  28. ഒന്ന് പറയാന്‍ വിട്ടു ..എഴുതി കവറില്‍ ഇട്ടു അനിയത്തി ഹൈനക്ക് അയച്ചു കൊടുത്ത് അവള്‍ പോസ്റ്റുന്ന കഥകളാണ് തൂലികയില്‍ വരുന്നതെന്ന സത്യം ഞാന്‍ ഞെട്ടലോടെയാണ് മനസിലാക്കുന്നത്‌ ..അക്ഷര തെറ്റിനും മറ്റുമായി ഞാന്‍ എത്രയധികം ശകാരം ആണ് തന്നിട്ടുള്ളത് ..ഇത്ര റിസ്കെടുത്താണ് ബ്ലോഗിങ് എന്നറിഞ്ഞപ്പോള്‍ ആദരവ് കൂടുന്നു ,,ഹൈനക്കുട്ടിക്കും ഏട്ടന്റെ ഒരു ഉക്രന്‍ സലാം ..
    ഇങ്ങനെ ആയാല്‍ ശരിയാകില്ല .എത്രയും പെട്ടെന്ന് നാട്ടില്‍ ഒരു കംപ്യുട്ടര്‍ സംഘടിപ്പിച്ചു പോസ്റ്റിങ്ങും കമന്റും എല്ലാം നേരിട്ട് ഏറ്റെടുക്കണം ..കാശില്ലെങ്കില്‍ ( :) )പറ ഞങ്ങള്‍ ഭൂലോക വാസികള്‍ ബക്കറ്റെടുത്തു പിരിവിനിരങ്ങാം ..:)

    മറുപടിഇല്ലാതാക്കൂ
  29. എഴുത്ത് തുടരുക. എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  30. ബ്ലോഗിനും പിറന്നാള്‍ ആഘോഷം!!.കൊള്ളാം.
    ചിലരൊക്കെ ആഘോഷിച്ചതും,സദ്യയും പായസവുമൊക്കെ വിളമ്പിയ തുമൊക്കെ
    കണ്ടിരുന്നെങ്കിലും, പിറന്നാള്‍ ആഘോഷ പോസ്റ്റിനു ഒരു കമെന്റ്റ്‌ പറയുന്നത് ഇത് ആദ്യം.

    ആഘോഷ പോസ്റ്റ്‌ പുതുമ യാക്കി തീര്‍ക്കാന്‍
    വളരെ സമയം തന്നെ ചിലവഴിച്ചു കാണും. ഒരു സാഹസികമായ ദൌത്യം.

    എന്തായാലും, ബിരിയാണി വിലംബിയതും,
    പായസം കുടിച്ചു ചിറി തുടച്ചതും, കുശലം
    പറഞ്ഞു നേരം പോക്കിയതോന്നും പോസ്റ്റില്‍ വായിക്കേണ്ടി വന്നില്ല.അത്രയും ആശ്വാസം.

    ജുവൈരിയ നന്നായെഴുതാറുണ്ട്. നല്ലോരെഴുതുകാരിയില്‍ നിന്നും, ചിലപ്പോള്‍ പ്രതീക്ഷക്കൊതുയരാത്തത് വായിക്കേണ്ടി വരുമ്പോള്‍, വിഷമം തോന്നാറുമുണ്ട്.ഉയരുന്നിടത് നിന്നും താഴേക്കു വരാതിരിക്കാന്‍ പണിപ്പെടെണ്ടതുണ്ട്.
    ഫാരീസോ, അതുപോലുല്ലവരോ എഴുതുന്ന പോലെയല്ല.ജുവൈരിയക്ക്‌ കഴിവുണ്ട്, എഴുത്തില്‍ വായനക്കാരന്‍റെ മനസ്സറിഞ്ഞു എഴുതാരുമുണ്ട്.
    വിഷയ മെന്തായാലും സരസമായി അവതരിപ്പിക്കാനുള്ള തനതായ കഴിവും ജുവൈരിയക്കുണ്ട്.

    അക്ഷര സ്നേഹം മനുഷ്യ നന്മയാണ്.
    അക്ഷരങ്ങള്‍ വാഴുന്നവന്റെ മനസ്സ് ഒരിക്കലും പൈശാചിക മാവില്ല.അക്ഷര ത്ഞാനികളോടും, അക്ഷര സ്നേഹികളോടും എനിക്കാദരവുണ്ട്.

    എന്റെ ആദരവും, സ്നേഹവും
    ഞാനിവിടെ പ്രകടിപ്പിക്കട്ടെ.

    എഴുത്തില്‍ ഒരു നൂറായുസ്സിനു
    പ്രാര്‍ഥിച്ചു കൊണ്ട്

    ആശംസകളോടെ,
    --- ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ
  31. ഹൈനക്കുട്ടി അനിയത്തിയാണെന്നും, പോസ്റ്റുകളിടുന്നത് ഹൈനക്കുട്ടിയാണെന്നുമറിയാമായിരുന്നു.
    പക്ഷെ അതിന്റെ പിന്നിലുള്ള പ്രയത്നം ഇങ്ങനെയാകുമെന്നു സ്വപ്നേപി കരുതിയില്ല. എഴുത്തിനോടുള്ള ആത്മാര്‍തഥ ഇവിടെ തെളിഞ്ഞു കാണുന്നു.

    "എ ബിഗ് സല്യൂട്ട്"

    ഇനിയും ഒരുപാടൊരുപാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. ഒരുപാടൊരുപാട് ഉയരങ്ങളിലത്താന്‍ പ്രാര്‍ത്ഥിക്കുന്നു.
    എന്റെ പേരും പോസ്റ്റില്‍ കണ്ടു.ഈ അവസരത്തില്‍ എന്നെയും സ്മരിച്ചതിനു ഒരുപാടൊരുപാട് നന്ദി...

    മറുപടിഇല്ലാതാക്കൂ
  32. ജുവൈരിയ്യയുടെ മിക്കവാറും പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്.ഇത്രയും റിസ്ക്‌ എടുത്താണ് ബ്ലോഗിങ്ങ് എന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു.
    ഹൈനക്കുട്ടി അനിയത്തിയാണെതും പുതിയ അറിവാണ്.
    എന്തായാലും ഒരായിരം ഉക്രന്‍ പിറന്നാള്‍ ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  33. മുളക് പൊടിയും മഞ്ഞള്‍ പൊടിയും അടുക്കളയിലെ കരിയും പുകയും കൊണ്ടൊക്കെ നല്ല കഥ മെനയാം എന്ന് തെളിയിക്കുന്ന വീട്ടമ്മമാര്‍ നമ്മുടെ ബൂലോകത്ത് ഉണ്ട് എന്നത് നല്ല കാര്യമാണ്.
    കേവല നര്‍മ്മത്തില്‍ നിന്നുപരി, തന്റെ സൃഷ്ടിയില്‍ എല്ലാം നന്മയുടെ സന്ദേശം വിതറാന്‍ ഈ ബ്ലോഗര്‍ എപ്പോഴും ശ്രമിക്കുന്നു എന്നത് അഭിനന്ദനീയമാണ്.
    എന്റെ മനസ്സില്‍ തോന്നിയ ചില പോരായ്മകള്‍ പലപ്പോഴായി ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ തികഞ്ഞ ക്ഷമയോടെ ഗൌനിച്ചത് അനുകരണീയം തന്നെ.
    അസൌകര്യങ്ങള്‍ക്കിടയിലും ഗൌരവമായി എഴുത്തിനെ സമീപിക്കുന്നതിനു നന്ദി .
    ഇനിയും ഒരു പാട് ഉയര്ങ്ങളിലെക്കെത്തട്ടെ!

    മറുപടിഇല്ലാതാക്കൂ
  34. ബ്ലോഗിനോടുള്ള ഈ അര്‍പ്പണമനോഭാവത്തിനെ അഭിനന്ദിക്കുന്നു. ഇത്ര പ്രയാസപ്പെട്ടും ബ്ലോഗിനെ സജീവമാക്കുന്ന ജുവൈരിയ എന്നെപ്പോലുള്ളവരെ ലജ്ജിപ്പിക്കുന്നു.

    അനുഗ്രഹീത തൂലിക ഇനിയും ഒരുപാട് കാലം നിര്‍വിഗ്നം തുടരട്ടെ എന്നാശംസിക്കുന്നു.

    വ്യത്യസ്തമായ ഈ പിറന്നാള്‍ പോസ്റ്റിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  35. ഇനിയും നടക്ക നീയിനിയുമധിദൂരം
    നിന്നുടെ എഴുത്താണി തുന്പിലെ
    സ്നേഹാക്ഷരങ്ങള്‍ പകര്‍ന്നേകുമീ
    വെള്ളി വെളിച്ചത്തിലംഗനെ നിനക്ക്
    നേര്ന്നിടാം ഞാനെന്റെ മനസ്സില്‍
    വിടരുന്നോരായിരം സ്നേഹാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  36. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.....
    കൂടുതല്‍ കൂടുതല്‍ മികവുറ്റ കൃതികള്‍ ഈ തൂലികയില്‍ നിന്നും പിറവിയെടുക്കാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ .....

    മറുപടിഇല്ലാതാക്കൂ
  37. Big salute for the tiring effort ...

    Wish you all the very best for the coming many blogging days, moths, years and decades.....

    Thanks

    മറുപടിഇല്ലാതാക്കൂ
  38. പിറന്നാള്‍ ആശംസകള്‍....ഇനിയും നല്ല നല്ല കഥകള്‍ കൊണ്ട് മലയാള ബ്ലോഗുലകത്തിന്റെ കണ്ണുകള്‍ കുളിര്മയില്‍ കൊള്ളിക്കട്ടെ..അതിനു സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
  39. ഈ പിറന്നാള്‍ക്കുറിപ്പ്‌ എല്ലാം കൊണ്ടും വ്യത്യസ്തമായി..
    ജുവൈരിയയുടെ ബ്ലോഗ്ഗിങ്ങിന്റെ പിന്നിലെ പ്രയത്നങ്ങള്‍ ശരിക്കും അതിശയപ്പെടുത്തി..
    ഈ കഥാകാരിയുടെ നാമം വാനോളമുയരട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..

    എന്റെ ബ്ലോഗും ഉള്‍പ്പെടുത്തിയതില്‍ ഒരു വല്യ നന്ദി..

    മറുപടിഇല്ലാതാക്കൂ
  40. എന്റെ ബ്ലോഗിലെ ആദ്യത്തെ ഫോല്ലോവേര്സിനു ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  41. വൈകി വന്നതില്‍ ക്ഷമാപണം .
    വളരെ തിരക്കില്‍ ആയിപ്പോയി ....
    ഒത്തിരി ഒത്തിരി ആശംസകള്‍ ..
    ഈ പോസ്റ്റ്‌ സത്യത്തില്‍ ഒരു ഞെട്ടല്‍
    തന്നു കേട്ടോ ....എന്‍റെ സൗഹൃദം
    ആദരവിന് വഴി മാറിതരുന്നു ...

    മറുപടിഇല്ലാതാക്കൂ
  42. ആദ്യമായി ഹ്രദ്യമായ ഒന്നാം പിറന്നാൾ ആശംസിക്കുന്നു.
    ഇത്രയും താൽ‌പ്പര്യത്തോടെ ബ്ലോഗ്രംഗത്ത് തുടരുന്ന ഇത്താക്ക് എല്ലാ അഭിനന്ദനങ്ങളും. ഇനിയും ഒരുപാട് നല്ല കഥകളുമായി ബൂലോകത്ത് നിറഞ്ഞുനിൽക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
    എല്ലാ നന്മകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  43. എഴുതുക..ഇനിയ്യൂമിനിയും..ബൂലോഗം സജീവമാകട്ടെ.അനേകം പിറന്നാളൂകൾ ഇനിയുമിനിയും ഉണ്ടാകട്ടെ.
    എന്റെ അകം നിറഞ്ഞ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  44. ഒരല്‍പ്പം മധുരം കൂടിയായാലോ.പിറന്നാളാശംസകള്‍.എഴുത്തിന്റെ വിഹയസ്സില്‍ ഇനിയും അര്‍മ്മാദിച്ചു പറന്നുനടന്നുകൊള്ളു.

    മറുപടിഇല്ലാതാക്കൂ
  45. ജന്മദിനമായിട്ട് ഞങ്ങള്‍ക്കാണല്ലോ സമ്മാനം നല്‍കിയിരിക്കുന്നത്..ജുബീ ഹൈനകുട്ടി അനിയത്തിയാനെന്നു എനിക്കും അറിഞ്ഞൂടായിരുന്നു..എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  46. പിറനാലാശംസകള്‍ !! നല്ല സൃഷ്ടികള്‍ക്കായി വീണ്ടും കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  47. abhiprayamm nalkiya ellavarkkum thanks.pinne Sabu M H:2010 enikk 50 kadhakal nalki.pakshe 29 ennam mathram post cheithu.രമേശ്‌ അരൂര്‍ kayinnha 5 masamayi lap kayyilund.atrhinu venti pirivedukkanda.piriveduth kurachu "samayam" tharamenkil nan randu kayyum neetti seekarikkam

    മറുപടിഇല്ലാതാക്കൂ
  48. ഒന്നാം പിറന്നാളിന് ഒരായിരം ആശംസകള്‍.
    ഒരുപാട് കാലം ഈ എഴുത്തും വായനുമായി ജീവിക്കാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  49. ആശംസകള്‍, ഇനിയും ഒരുപാടു എഴുതാന്‍ പറ്റട്ടെ.

    മറുപടിഇല്ലാതാക്കൂ
  50. ആശംസകള്‍ ...
    ഒഴിവു വേളകളില്‍ പ്രതീക്ഷയില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു... ഒപ്പം വിലയിരുത്തലുകളും നിര്‍ദേശങ്ങളും.
    http://ishaqkunnakkavu.blogspot.com/

    മറുപടിഇല്ലാതാക്കൂ
  51. ഇത്താക്ക് ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  52. പിറന്നാൾ സദ്യ തന്നില്ലെൻകിലും ആശംസകളുടെ മധുരം കുറക്കുന്നില്ല.....:)

    എഴുത്തിന്റെ ലോകത്ത് ഒരു രാജകുമാരിയായി പരിലസിക്കാൻ ദൈവാനുഗ്രഹമുൻടാവട്ടെ....!

    മറുപടിഇല്ലാതാക്കൂ
  53. എന്നെ മനപ്പൂർവ്വം വിസ്മരിച്ചു അല്ലേ?

    മറുപടിഇല്ലാതാക്കൂ
  54. വൈകിയാണേലും ഒരാശംസ എന്‍റേയും ഇരിയ്ക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  55. എന്നെ മാത്രം കണ്ടില്ല ഞാൻ പിണങ്ങി...

    മറുപടിഇല്ലാതാക്കൂ
  56. അടുത്ത പീറന്നാളു വരാനായി എന്നാലും കിടക്കട്ടെ എന്റെ വഹയും ഒരു ആശംസ :) എന്റെ മൊഴിമുത്തുകൾ ബ്ലോഗ് ഹെഡർ കൊടുത്തതിനു ഒരു ഡാങ്ക്സ് :)

    മറുപടിഇല്ലാതാക്കൂ