2011, മേയ് 25, ബുധനാഴ്‌ച

നാവിലെ കറുത്ത പുള്ളി

കോളജിന് ഒരാഴ്ചത്തെ അവധി കിട്ടിയപ്പോഴാണ് സജ്‌ന വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചത്. ഹോസ്റ്റലിലെ ഒരേ രുചിയുള്ള ആഹാരം വിരക്തിയുണ്ടാക്കുന്നതാണ്. സ്നേഹത്തിന്റെ ചേരുവയോടെ ഉമ്മ പാകം ചെയ്ത് തരുന്ന ഭക്ഷണത്തിന്റെ രുചിയും ഗൃഹാതുരതയും അവളെ വീട്ടിലേക്ക് എപ്പോഴും മടിവിളിച്ചു കെണ്ടിരിക്കും. രണ്ട് ബസ്സ് മാറിക്കയറി വേണം വീട്ടിലെത്താനെങ്കിലും വഴിയോരക്കാഴ്ചകൾ സമ്മാനിക്കുന്ന യാത്രകൾ അവൾക്ക് പ്രിയമായിരുന്നു. മഞ്ഞു മേഘങ്ങൾ നീലാകാശത്തെ ചുംമ്പിച്ച് അതിവേഗം കടന്നുപോകുന്നത് കാണാനെന്ത് ഭംഗിയാണെന്നവള്‍ ഓർക്കാറുണ്ട്.


ഗട്ടറിൽ ചാടി ആടിയുലഞ്ഞ ബസ് അതിവേഗം ഓടുകയാണ്. വേഗത കൂടുമ്പോൾ കാഴ്ചക്ക് വേണ്ടത്ര സുഖം ലഭിക്കുന്നില്ല. വഴി നീളെ തമിഴന്‍മാരായ നൊങ്കുവിൽപ്പനക്കാരെ കണ്ടു. പനയോല കുമ്പിൾ കുത്തി വച്ചിട്ടുണ്ട്. അരികെ നിറം മങ്ങിയ അലൂമിനിയം കലത്തിൽ നൊങ്കിന്റെ വെള്ളം നിറച്ച് പഴയ ഒരു ചാക്കുക്കൊണ്ട് വായ മൂടികെട്ടിയിട്ടുണ്ട്. ഒരു കുടുംബം പനനൊങ്കിന്റെ രുചിതേടി കച്ചവടക്കാരന്റെ അടുത്ത് വന്നത് കണ്ടു. അവരുടെ കൂടെയുള്ള മൂന്നു് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് ഇലക്കുമ്പിളിൽനിന്നും ആസ്വദിച്ച് കുടിക്കുന്നതും കാണാനായി.


വീട്ടിലെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. മേൽ കഴുകി വന്നു. അടുക്കളയിരുന്ന് ഉമ്മയോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി സജ്‌ന. സമയത്താണ് സൈനബതാത്ത പാലുമായി വന്നത്. സജ്‌നയെ കണ്ടപ്പോൾ അവർ വിശേഷം പറച്ചിൽ ഒന്ന് രണ്ട് വാക്കുകളിലൊതുക്കി. ഇരു നിറമായിരുന്ന അവരുടെ മുഖം കൂടുതൽ ഇരുണ്ടിരിക്കുന്നു. ആള് നന്നെ ക്ഷീണിച്ചിട്ടുണ്ട്. അവർ പോയപ്പോൾ ഉമ്മ പറഞ്ഞു. അവരുടെ പശുക്കളെല്ലാം ചത്തുപോയതിന്റെ വിഷമത്തിലാണ്. സുഖമില്ലാതെ കിടക്കുന്ന അയ്യപ്പന്റെ പശുവിനെ കറക്കുന്നതും പരിചരിക്കുന്നതുമിപ്പോൾ സൈനബതാത്തയാണ്. അവിടന്നാണ് ഇപ്പോൾ നമ്മുക്ക് പാല് തരുന്നത്.

സജ്‌നക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ഒരു കൈയിൽ മൂർച്ചയേറിയ അരിവാളും മറുകൈയിൽ പശുവിന്റെ കയറുമായുള്ള നടത്തം ചെറുപ്പം മുതലേ സജ്‌നക്ക് പതിവുള്ള കാഴ്ച്ചയായിരുന്നു. രണ്ട് പെണ്മക്കളെ നൽകിയശേഷം ദാമ്പത്യബന്ധത്തിന് വിരാമമിട്ട് അജ്ഞാതവാസത്തിന് പോയ ഭർത്താവ്. അന്നുമുതലാണത്രെ
സൈനബതാത്ത പശുക്കളെ വളർത്തി ജീവിതചക്രം ഉരുട്ടാൻ തുടങ്ങിയത്.


സജ്‌ന കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഊളിയിടുകയായിരുന്നു.
യു.പി.ക്ലാസിൽ പഠിക്കുന്ന കാലം. സൈനാബത്തയെ കാണാതെ തന്നെ ഭക്ഷണം കഴിക്കാൻ അന്ന് ഉമ്മ തന്നെ നിർബന്ധിക്കുമായിരുന്നു. അതു പോലെ നല്ല വസ്ത്രം ധരിച്ച് ചമഞ്ഞെരുങ്ങി അവരുടെ മുമ്പിൽ പ്പെടാതെ ശ്രദ്ധിക്കമെന്ന് പ്രത്യേകം താക്കീതും നൽകിയിരുന്നു.

തീയിട്ടാൽ തളിർക്കും, നാവിട്ടാൽ കരിയുംഎന്നത് ഉമ്മാന്റെ സ്ഥിരം പഴഞ്ചെല്ലായിരുന്നു. തന്റെ കുസൃതി ഇത് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അവരുടെ നാവിൻ തുമ്പത്തെ കറുത്തപുള്ളി കാണാൻ ഞാൻ പതിനെട്ടടവും നോക്കി. അങ്ങിനെ ഒരുനാൾ ഉമ്മയോടുള്ള സംസാരം കൃഷിയിലേക്കും മറ്റ് കാലികവിഷയങ്ങളിക്കും കടന്നപ്പോൾ മുൻ നിരയിലെ പല്ലുകളില്ലാത്ത മോണയിലൂടെ നാവ് ചെറുതായൊന്ന് തല നീട്ടി നേരാണല്ലോ റബ്ബേ, നല്ല വലിയ കറുത്തപുള്ളി.


വൈകുന്നേരങ്ങളിൽ  ആറുമണിക്കുള്ള റേഡിയോ വാർത്തയാണ് സൈനബതാത്ത ഉമ്മാക്ക് നൽകാറുള്ളതെന്ന് ഉപ്പ പറയുമായിരുന്നു. അതിൽ കൃഷിദീപവും കൗതുകലോകവും നാട്ടുവർത്തമാനവുമെല്ലാം കടന്നുവരും. ഗവേഷണബുദ്ധിയോടെ ഞാൻ വീണ്ടും അവരെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. പഴകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കാലികളെ പരിചരിക്കുന്ന സമയത്തെ യൂണിഫോം ആണത്. കാലിയെ നോക്കണമെങ്കിൽ നോക്കുന്നവർ കാലിയെപ്പോലാകും എന്നത് ശരിതന്നെയായിരുന്നു. പുല്ലരിയുമ്പോൾ തൊട്ടാവാടിയുടെ മുള്ളുകൊണ്ട് കൈകളിൽ ചിത്രപ്പണികൾ കാണാമായിരുന്നു. കഴുത്തിലിട്ട മണിമാലയിൽ മൂന്ന് കെട്ടുകളുണ്ട്. അരിവാൾകൊണ്ട് പെട്ടിപൊയതാവാം.


രാത്രി പഠിക്കാനായി പുസ്തകം തുറന്നപ്പോഴും എന്റെ ചിന്ത കരിനാക്കിനെക്കുറിച്ച്  തന്നെയായിരുന്നു. ജ്യേഷ്ടത്തി ഹഫ്സക്ക് വണ്ണം കൂടിയത് കാരണമാണ് അവളുടെ വിവാഹാലോചനകൾ മുടങ്ങിപ്പോകുന്നതെന്നും വീട്ടിൽ വലിയ വിഷമത്തിലാണെന്നും കൂടെ പഠിക്കുന്ന ഹസീന പറയാറുണ്ടായിരുന്നു. ഏതായാലും സൈനബാത്ത ഹഫ്സയെ കണ്ടൊന്ന് പ്രാകിയാൽ മതി, ഹഫ്സക്ക് കല്യാണവുമാവും വണ്ണം പോയിക്കിട്ടുകയും ചെയ്യും.

ഒരുവർഷത്തിനുള്ളിൽ പഴയ തടിയുമായിത്തന്നെ ഹഫ്സ വിവാഹിതയാവുകയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാവുകയും ചെയ്തു. നെട്ടോട്ടത്തിനു അപ്പോഴും ഒരു കുറവുമില്ലായിരുന്നതു കൊണ്ടാവണം ഈക്കിൽകണക്കെ അവൾ  മെലിഞ്ഞ് തുടങ്ങിയിരുന്നു.


കരിനാക്കുമറന്ന് അകന്നുമാറുന്നവരുടെടെ ഇടയിള്ള ആരുടെ കരിനാക്കാണാവോ സൈനബതാത്തയുടെ ജീവിതത്തിൽ ഇടിത്തീയായി വീണത്. ജീവിതത്തിൽ വസന്തകാലത്ത് ഇണയെ പിരിയേണ്ടിവന്നു. എല്ലാ ഭാരവും സ്വയം പേറി. ഇരക്കാതെത്തന്നെ മക്കളെ വളർത്തി. അവർക്കായി ജീവിതം കൊടുത്തു. ജീവിത സായഹ്നത്തിൽ അന്നം നൽകിയ കാലികളെ മക്കളായി വളർത്തവെ ആരുടെ ശാപത്തിനാണ് അവർ ഇരയായത്.? ആരുടെ പ്രാക്കലാണാവോ തീയിനേക്കാൾ കരുത്തിൽ അവരുടെ ജീവിത മോഹങ്ങളെ ചുട്ടു ചാമ്പലാക്കിയത്.!

38 അഭിപ്രായങ്ങൾ:

  1. ഓരോരുത്തർക്കും വിധിച്ചതേ കിട്ടൂ..അത് കരിനാക്കോണ്ടൊന്നും അല്ല...

    മറുപടിഇല്ലാതാക്കൂ
  2. ഓരോ സാഹ്ജര്യങ്ങള്‍ ക്കും മനുഷ്യന്‍ ഓരോ കാരണം കണ്ടത്തും അതില്‍ പെട്ടതാണ് കരിനാക്കും കരിം പൂച്ചയും എല്ലാം ഈ കറുപ്പിനെ കൂട്ട് പിടിചാനെന്നു മാത്രം

    മറുപടിഇല്ലാതാക്കൂ
  3. സമൂഹം പറഞ്ഞ് പഠിപ്പിക്കുന്ന അവ്യക്തതകള്‍..!!

    മറുപടിഇല്ലാതാക്കൂ
  4. നന്നായിട്ടുണ്ട് . നല്ല അവതരണം....

    അഭിനന്ദനങ്ങൾ....

    ആ.... നോക്കിയേ.......

    എന്റെ നാക്കിൽ പുള്ളിയൊന്നുമില്ലാ ട്ടോ.....!!1

    മറുപടിഇല്ലാതാക്കൂ
  5. കുറെ നാള്‍ കൂടി ജുവൈരിയ ഇരു കഥയുമായി വന്നല്ലോ..കഥ വളരെ ഇഷ്ട്ടമായി..പനയിലെ നൊങ്കിന്‍ വെള്ളം..ഹായ്..

    മറുപടിഇല്ലാതാക്കൂ
  6. നല്ല കഥ. എനിക്കും കരിനാക്കില്ല,കേട്ടോ. പക്ഷെ ഈ കരിനാക്ക് പ്രയോഗം എല്ലാം അബദ്ധങ്ങളാണ്.ഒരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. ജുവൈരിയ, നല്ല കഥ. അഭിനന്ദനങ്ങള്‍.....
    പക്ഷെ ഒരു ഓട്ടം കഥയില്‍ ഉടനീളം കാണാം..... തീരെ സമയം ഇല്ലാത്തത് പോലെ...... :-) ഒന്ന് കൂടി സമയം എടുത്ത് എഴുതിയിരുന്നേല്‍ ഇനിയും നന്നായേനെ...

    (ഉദാ:കാലിയെ നോക്കണമെങ്കിൽ നോക്കുന്നവർ കാലിയെപ്പോലാകും--- കാലിയെ പോലെയാകണം എന്നാക്കാമായിരുന്നു.... ) ഞാന്‍ ഓടി...........

    മറുപടിഇല്ലാതാക്കൂ
  8. ഈ കരിനാക്കെന്നു പറയുന്നത് ഉള്ളത് തന്നെയാണോ ? എനിക്കെന്തോ അങ്ങിനെയൊന്നും തോന്നുന്നില്ല .

    മറുപടിഇല്ലാതാക്കൂ
  9. കരിനാക്ക് എന്നതില്‍ വല്ല യാഥാര്‍ത്യവുമുണ്ടോ...

    എന്റെ വീട്ടിനടുത്ത് ഒരു വല്യമ്മയുണ്ടായിരുന്നു.നന്നായി കുലച്ചുനില്‍ക്കുന്ന ഒരു വാഴയെനോക്കി നല്ല ഉഗ്രന്‍ കൊല എന്നെങ്ങാന്‍ പറഞ്ഞുവെങ്കില്‍ പിറ്റേന്നു നേരം വെളുക്കുന്നതിനുമുമ്പ് വാഴ ഒടിഞ്ഞു നിലത്തുകിടക്കും.എന്റെ വീ​ട്ടുമുറ്റത്ത് ഒരു നല്ലയിനം പേരമരമുണ്ടായിരുന്നു.വലരെ വലിപ്പമുള്ളതും നല്ല മണവും മധുരവുമുള്ള ധാരാളം പേരയ്ക്ക കായ്ക്കുമായിരുന്നു.ഒരു ദിവസം നമ്മുടെ അമ്മുമ്മ വീട്ടില്‍ വന്ന സമയത്ത് എന്റെ അനുജന്‍ ഒന്നു രണ്ട് പഴുത്ത പേരയ്ക്ക പൊട്ടിയ്ക്കുകയും അമ്മുമ്മയ്ക്കും അതു മുറിച്ചൊരു ഭാഗം കൊടുക്കുകയും ചെയ്തു.അത് തിന്നിട്ട് എന്തൊരു മധുരമുള്ള പേരയ്ക്ക ധാരാളം പിടിയ്ക്കുമല്ലേ എന്ന്‍ അമ്മുമ്മ മൊഴിഞ്ഞു.ദോഷം പറയരുതല്ലോ.ആറേഴുദിവസത്തിനുള്ളില്‍ പട്ടുണങ്ങിയ പേരമരം വെട്ടി അച്ഛന്‍ വിറകുപുരയുടെ തൂണിനുപയോഗിച്ചു.

    മറുപടിഇല്ലാതാക്കൂ
  10. 'ഏതായാലും സൈനബാത്ത ഹഫ്സയെ കണ്ടൊന്ന് പ്രാകിയാൽ മതി, ഹഫ്സക്ക് കല്യാണവുമാവും വണ്ണം പോയിക്കിട്ടുകയും ചെയ്യും.'
    ഇത് നല്ല പരിപാടിയാണല്ലോ .
    കഥ കൊള്ളാം!
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  11. കഥ നന്നായിരിക്കുന്നു..
    അല്ലാ ഈ കരിനാക്കിലും മറ്റും വല്ല സത്യവുമുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  12. കുറെ നാളുകള്‍ക്ക്‌ ശേഷമാണല്ലോ ഒരു കഥയുമായി വന്നത്. കഥ നന്നായി. നൊന്കും വഴിയോരവും കാളിയെ മേക്കലും എല്ലാം മനസ്സില്‍ തെളിഞ്ഞു. ഈ കരിനാക്ക് എങ്ങിനെ ഇരിക്കും? വലുതോ അതോ കാക്കപ്പുള്ളി മാതിരിയോ? അതെല്ലാം ചുമ്മാ..
    പശുവിന്റെയും കിടാവിന്റെയും ചിത്രം കണ്ടപ്പോള്‍ പണ്ട് തെരഞ്ഞെടുപ്പിന് പശുവിന്റെയും കിടാവിന്റെയും ചിത്രം കണ്ണിക്കണ്ട മതിലില്‍ ഒക്കെ വരക്കാന്‍ പോയത്‌ ഓര്‍മ്മ വന്നു.

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം ജുവരിയ ..പക്ഷെ ഒരു കഥ ആയോ അനുഭവം
    ആയോ പൂര്‍ണത എഴുത്തില്‍ തോന്നിയില്ല .എന്നാലും
    വായിക്കാന്‍ നല്ല സുഖം ..നല്ല ഒഴുക്കുള്ള അവതരണം

    'ആ'യോട് എന്ത് വിരക്തി ? തലക്കെട്ട്‌ നാവിനു തന്നെ
    ദീര്ഖം ഇല്ല ...പിന്നെ പലയിടത്തും 'ആ' പണി മുടക്കി
    (ഹൈനകുട്ടി സോറി ട്ടോ )..

    ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ ഒരാളെ മനപ്പൂര്‍വം
    കള കയറി നശിച്ച ഒരു നെല്‍പ്പാടം കാണിക്കാന്‍
    കൊണ്ടു പോയി .ഇയാളുടെ കണ്ണ് കിട്ടി കള
    ഒക്കെ കരിഞ്ഞു പോകട്ടെ എന്നായിരുന്നു ഉദ്ദേശം
    .പാടത്തേക്കു നോക്കി അയാള്‍ പറഞ്ഞു .ഓ vayal മുഴുവന്‍ കള ആണല്ലോ.എന്നാലും അതിന്ടക്ക് വിളഞ്ഞു നില്കൂന്ന ഒന്ന് രണ്ടു കതിരുകള്‍ ..!!!ബഹു കേമം എന്ന് ..ദേ കിടക്കുന്നു ആകെ ഉണ്ടായിരുന്ന നാലോ അഞ്ചോ കതിര്‍ നെല്ലുകള്‍ ഠിം ..ഹ ..ഹ ...

    മറുപടിഇല്ലാതാക്കൂ
  15. കഥയ്ക്ക്‌ നല്ല ഒഴുക്കുണ്ടായിരുന്നു. അവതരനവം ഇഷ്ടമായി. തലക്കെട്ടില്‍ തന്നെ നാവിലെ കറുത്ത പുള്ളി എന്നതിന് നവിലെ എന്നാണു എഴുതിയിരിക്കുന്നത്. ദീര്‍ഘം ഇട്ടിട്ടില്ലാ ...ശരിയാക്കുമല്ലോ.
    (ഹൈനാസേ ...നീ ഇത്തയ്ക്ക് ചീത്ത കേള്‍പ്പിക്കും )
    കഥ പറഞ്ഞു തുടങ്ങിയത് തേര്‍ഡ് പെര്‍സണ്‍ രീതിയിലാണ്. പക്ഷെ കഥയുടെ അവസാനത്തില്‍ പ്രഥമ പുരുഷനിലേക്ക് മാറി. ഇത് അബദ്ധം മൂലം സംഭവിച്ചതായിരിക്കാം. എന്തായാലും ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  16. ജുവൈരിയയുടെ കഥകള്‍ വായിച്ചാല്‍ സംഭവം ശരിക്കും നടന്നതാണെന്ന് തോന്നും. അത്രയ്ക്കുണ്ട് അവതരണഭംഗി.

    മറുപടിഇല്ലാതാക്കൂ
  17. കറുപ്പ് എന്നും അപശകുനത്തിന്റെയും ദുഃഖത്തിന്റെയു നിറമായി കണക്കാക്കുന്നു,ഈ തരം തിരിവ് മനുഷ്യരാശിയുടെ കാര്യത്തിലും നമുക്ക് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നതാണല്ലോ!

    മറുപടിഇല്ലാതാക്കൂ
  18. കഥ ഇഷ്ട പ്പെട്ടു ..(കരിനാക്കല്ല കേട്ടോ )
    ആശംസകള്‍ ..............

    മറുപടിഇല്ലാതാക്കൂ
  19. സൂപ്പര്‍ഫാസ്റ്റായി കഥ പറഞ്ഞുപോയല്ലോ..
    കഥ മോശമായി തോന്നിയില്ല. സൈനബാതാത്തയെപ്പോലെയുള്ളവര്‍ ഇന്നും നാട്ടിന്‍പുറത്തിന് അലങ്കാരമാണ്. ഇന്നും നമുക്ക് കാണാനാവുന്നുണ്ടല്ലോ. മനോഹരമായ ഈ കഥ നന്നായി പറഞ്ഞിവന്നിട്ട് ഫ്ലാഷ്‌ബാക്കിലേക്കു കയറി എങ്ങും തൊടാതെ അവസാനിപ്പിച്ചതായാണ് എനിയ്ക്കു തോന്നിയത്.

    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  20. കഥ കൊള്ളാം ... നന്നായിട്ടുണ്ട്
    കറുത്ത അക്ഷരങ്ങളായിരുന്നെങ്കില്‍ ബ്ലോഗിന് ഭംഗി കൂടും

    മറുപടിഇല്ലാതാക്കൂ
  21. എന്റെ അഭിപ്രായം 'എന്റെ ലോകവും' ഇസ്മായീലും പറഞ്ഞുകഴിഞ്ഞു. സജ്‌ന എന്ന കഥാപാത്രമായാണ് കഥ പറയാന്‍ തുടങ്ങിയത്. ഇടയ്ക്കെപ്പഴോ കഥാപാത്രം 'ഞാന്‍ ' എന്നായി. അനുഭവമാണോ കഥയാണോ എന്ന് ഒരു കണ്‍ഫ്യൂഷന്‍ വന്നു.

    നൊങ്ക് എന്നെ അല്‍പ്പം പുറകിലോട്ട് കൊണ്ടുപോയി... 'എന്‍ നൊമ്പരത്തിന്‍ നോവറിയും നൊങ്ക്'
    കഥ ഇഷ്ടായി.. നന്നായി പറഞ്ഞു. കഥാപാത്രത്തെ ശ്രദ്ദിച്ചിരുന്നെങ്കില്‍ ഒന്നുകൂടെ നന്നാക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  22. തട്ടും തടവുമില്ലാഅതെ വായിക്കാന്‍ പറ്റി.
    നല്ലോരുചിത്രം . കുറച്ച് കൂടി മിഴിവേകാമായിരുന്നു.
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  23. പതിവ് പോലെ നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്.
    എന്നാലും ഒരു സ്പീഡ്‌ കൂടിപ്പോയപോലെ.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  24. കുറേ നാളുകൂടി കാണുകയാണേ,‘നാവിലെ കറുത്ത പുള്ളി’യും എഴുത്തിലെ വെളുത്ത തുള്ളിയും. ഒരിടവേളയ്ക്കു ശേഷം ഞാനും വരുന്നു... മുമ്പൊക്കെ എഴുതിയതുപോലുള്ള ‘കൊച്ചുകൊച്ചു കഥകളിലെ വലിയ ആശയം‘ ഇതിൽ കണ്ടില്ലല്ലോ, എങ്കിലും സൈനബാതാത്തായുടെ ഒരു രേഖാചിത്രം മനസ്സിൽ പതിഞ്ഞു. ഒരു നല്ല ‘വിശദീകരണം’. ആശംസകൾ.........

    മറുപടിഇല്ലാതാക്കൂ
  25. കഥ നന്നായി, എഴുത്തും.

    (എന്റേത് കരിനാക്ക് കൊണ്ടോ...?)

    മറുപടിഇല്ലാതാക്കൂ
  26. ഓം ഘ്രീം കുട്ടിച്ചാത്താ ഈ കഥ എല്ലാവരും വായിക്കട്ടെ
    ഫലിക്കുമോ എന്ന് നോക്കാല്ലോ :)

    മറുപടിഇല്ലാതാക്കൂ
  27. കരിനാക്കും കുറുനാക്കുമൊക്കെ വെറും അന്ധവിശ്വാസമാ.. കഥ നന്നായി... ജീവിതം അങ്ങനെയാ.. വിധിച്ചതേ കിട്ടു

    മറുപടിഇല്ലാതാക്കൂ
  28. ചിലതൊക്കെ അന്ധവിശ്വാസമാണെന്ന് പറഞ്ഞ് നമുക്ക് തള്ളിക്കളയാം..എന്നാൽ ചിലത്…ഞാൻ വിശ്വസിക്കുന്നുണ്ട് നാളിലും നാട്ടാചാരത്തിലും…

    മറുപടിഇല്ലാതാക്കൂ
  29. വെളുത്ത നാക്കായാലും മനസ്സിൽ തട്ടി പറഞ്ഞാൽ കാര്യം ശ്ശി കഷ്ടാണേ... നല്ല കഥ .. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  30. എന്റെയൊരയല്‍വാസിയുടെ മോന്‍ അമിതവണ്ണവുമായാണ് പിറന്നത്‌.ആ കുഞ്ഞിന്റെ വല്യുമ്മ പറയുമായിരുന്നു ആരുടെയെങ്കിലും നാക്ക് തട്ടിയെങ്കിലും എന്റെ മോന്റെ വണ്ണം കുറയണേ എന്ന്..

    മറുപടിഇല്ലാതാക്കൂ
  31. നന്നായിട്ടുണ്ട്. അന്തകന്റെ തോട്ടി എന്ന പഴയ കഥ (എസ്. കെ. പൊറ്റക്കാടിന്റെ ആണെന്ന് തോന്നുന്നു) ഓര്മ്മ വന്നു. :-) ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  32. കഥ നന്നായി, പക്ഷെ തുടക്കവും ഒടുക്കവും ഒക്കെ ആകപ്പാടെ എങ്ങും എത്താത്ത പോലെ തോന്നി. കുറച്ചു പെട്ടെന്ന് നടത്തിയ രചനയാണെന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  33. പണ്ടൊക്കെ നാട്ടിന്‍ പുറത്തു പറഞ്ഞു കേട്ടിരുന്നു. ഇപ്പോ അതൊക്കെ മാറിയില്ലെ. കഥ അസ്സലായി. അഭിനന്ദനങ്ങള്‍!.

    മറുപടിഇല്ലാതാക്കൂ