2011, ജൂൺ 24, വെള്ളിയാഴ്‌ച

ആസ്വാദനം.

'കവിത' എക്കാലവുമെനിക്ക് ലഹരി തന്നെയായിയിരുന്നു.
ദൈവം എന്നില്‍ സംഗീതം തോണ്ടി വെക്കാത്തതിനാലാവണം  ചൊല്ലുന്നതിനേക്കാള്‍ എനിക്കേറെ ഇഷ്ടം കവിത കേള്‍ക്കുന്നതിലായത്.
രാത്രിയുടെ നിശബ്ദതയില്‍ ചീവീടുകളുടെ വാദ്ദ്യോപകരണങ്ങള്‍ക്ക് അകമ്പടിയായി ഒരു പുരുഷ ശബ്ദം കവിത ആലപിക്കുകയാണ്.
വാക്കുകളുടെ തീവ്രത മനസ്സിന്‍റെ ആഴങ്ങളിലേക്ക്..... അക്ഷരങ്ങളുടെയും ശബ്ദത്തിന്‍റെയും മധുരം നുണഞ്ഞു കിടക്കവേ, പെട്ടെന്നോരാളല്‍..!
മനസ്സിന്‍റെ അകത്തളങ്ങളില്‍ നിന്നെവിടെയോ നിന്ന്.

ഇല്ല, കത്തേണ്ടതില്ല. അക്ഷരങ്ങളുടെയോ ശബ്ദത്തിന്‍റെയോ ഉടമയെ പ്രണയിച്ചില്ല ഞാന്‍. അല്ലെങ്കില്‍, അയാളില്‍ ആകൃഷ്ടയായില്ല ഞാന്‍.
ഇത് രണ്ടും കനിഞ്ഞു നല്‍കിയ മഹാ ശക്തിയോടാണെനിക്ക് പ്രണയവും ആരാധനയും.  ആളിയ തിരി താഴ്ത്തി വീണ്ടും കവിതയുടെ വശ്യതയിലേക്ക്......

28 അഭിപ്രായങ്ങൾ:

  1. വീണ്ടും കവിതയുടെ വശ്യതയിലേക്ക്......

    kollaam

    മറുപടിഇല്ലാതാക്കൂ
  2. ആയിക്കോട്ടെ, നമുക്കിതൊന്നും ദഹിക്കില്ല!

    മറുപടിഇല്ലാതാക്കൂ
  3. സംഗീതവും കവിതയും ഉപയോഗിക്കുന്നവരോടല്ല അത് സൃഷ്ടിച്ച സര്‍ വേശ്വരനോടാണ് പ്രണയവും ആരാധനയും എന്ന് ...:) ആണോ - :)

    മറുപടിഇല്ലാതാക്കൂ
  4. സര്‍വ്വെശനോടുള്ള പ്രണയം പറഞ്ഞാല്‍ തീരുമോ?

    മറുപടിഇല്ലാതാക്കൂ
  5. എന്തും ആസ്വദിക്കുന്നതിന് മുന്‍പ് അതിനു കഴിയാത്തവരെ ഓര്‍ക്കുക.

    മറുപടിഇല്ലാതാക്കൂ
  6. ഈ കഴുതക്ക് കവിത വല്ലാതെ വഴങ്ങില്ല.
    എന്നാലും സര്‍വശക്തനോടുള്ള പ്രണയം പറയാന്‍ എത്രയോ വരികള്‍ എന്റെ മനസ്സില്‍ വരുന്നു..

    എഴുത്ത് നന്നായി.

    മറുപടിഇല്ലാതാക്കൂ
  7. എല്ലാത്തിന്‍റെയും ഉടമസ്ഥാവകാശം എന്‍റെ കൈകളിലാണെന്ന് പ്രഖ്യാപിച്ചവനാരോ ആ യഥാര്‍ത്ഥ ഉടമയോടാണ് എന്‍റെ ആരാധനയും പ്രണയവും. തീര്‍ച്ചയായും.. ഇതിനെയാണ് അനുഭവിക്കുക രുചിച്ചറിയുക എന്നൊക്കെ പറയുന്നത്. നാഥന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥന. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  8. എല്ലാ പ്രണയവും ദാതാവിനോട്..നല്ല കാഴ്ച്ചപ്പാട്

    (അതൊക്കെ അവിടെ നില്‍ക്കട്ടെ, ജുവൈരിയ മുമ്പ് നല്ല നല്ല കഥകള്‍ എഴുതിയിരുന്നു. വളരെ ആകര്‍ഷകശൈലിയില്‍. ഇപ്പോള്‍ അതിന്റെ നിഴല്‍ പോലെയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ)

    മറുപടിഇല്ലാതാക്കൂ
  9. അങ്ങനയെ ആകാവൂ ജുവൈരിയ. ആശംസകള്‍!! ഇപ്പോള്‍ സ്വപ്നജാലകം വഴി കാണാറില്ലല്ലോ? :-)

    മറുപടിഇല്ലാതാക്കൂ
  10. അക്ഷരങ്ങളുടെയോ ശബ്ദത്തിന്‍റെയോ ഉടമയെ പ്രണയിച്ചില്ല ഞാന്‍. അല്ലെങ്കില്‍, അയാളില്‍ ആകൃഷ്ടയായില്ല ഞാന്‍.
    ഇത് രണ്ടും കനിഞ്ഞു നല്‍കിയ മഹാ ശക്തിയോടാണെനിക്ക് പ്രണയവും ആരാധനയും. ആളിയ തിരി താഴ്ത്തി വീണ്ടും കവിതയുടെ വശ്യതയിലേക്ക്......

    സര്‍വ്വേശനാണവന്‍, സര്‍വ്വജ്ഞാനാണവന്‍,
    സര്‍വ്വം ത്യജിക്കും പരാശക്തിയാണവന്‍.

    മറുപടിഇല്ലാതാക്കൂ
  11. കൊള്ളാം...ഈ വരികളിലും ഉണ്ട് എന്തോ ഒരു വശ്യത... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  12. കവിയേയും, കലാകാരന്മാരേയും ഗായകരേയും അന്ധമായി ആരാധിക്കുന്നവർ ആ വ്യക്തിത്വങ്ങളെയല്ല അവരിലെ കഴിവിനെ ഇഷ്ടപ്പെടുകയും ആ കഴിവുകൾ അവർക്ക് കനിഞ്ഞ് നൽകിയ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്ന നല്ലൊരു ആശയം...!

    നന്ദി

    മറുപടിഇല്ലാതാക്കൂ
  13. വെരി ഗുഡ്

    ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    മറുപടിഇല്ലാതാക്കൂ
  14. നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു….

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു... താങ്കള്ക്ക് സമയം കിട്ടുമ്പോള് ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള് ” www.newhopekerala.blogspot.com
    സസ്നേഹം ... ആഷിക്

    മറുപടിഇല്ലാതാക്കൂ
  15. ആദ്യ വായനയിൽ ഒന്നും മനസിലായില്ല!ഇനി തിരക്കൊഴിഞ്ഞ ശേഷം ഒന്ന് മനസിരുത്തി വായിച്ചു നോക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  16. വ്യക്തമായ ആശയം..നല്ല മിനി കഥ...എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  17. മനോഹരമായ,വശ്യമയമായ എഴുത്ത് എന്ന് പറയാനാ വില്ലെങ്കിലും,ആശയം നിഴലിക്കുന്നതരത്തില്‍ കുറഞ്ഞവരികളില്‍ പറഞ്ഞത് ബോറായില്ല.

    ഭാവുകങ്ങളോടെ,
    --- ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ