2010, ജൂലൈ 15, വ്യാഴാഴ്‌ച

ഊഴം

വേദനകളുടെ പിടിയില്‍ നിന്ന്‌ അല്‌പം ആശ്വാസം കിട്ടിയിരുന്നുവെങ്കില്‍ എന്ന് അയാള്‍ വല്ലാതെ കൊതിച്ചു. ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അല്പ സമയത്തേക്കെങ്കിലും ആശ്വാസമായിരുന്നേനെ.ശരീരം നുറുങ്ങുന്ന വേദനയാണ്. കാലിന്റെ വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ഭാര്യയെ വിളിച്ച് കാല് തടവാന്‍ പറഞ്ഞു.എന്തോ പണിത്തിരക്കിനിടയില്‍ നിന്നും നനഞ്ഞ കൈകള്‍ സാരിയുടെ അറ്റം കൊണ്ട് തുടച്ച് സീത അയാള്‍ക്കരികിലിരുന്ന് കാല് തടവാന്‍ തുടങ്ങി.സ്ഥായിയായ ഒരു ദു:ഖഭാവം അവളുടെ മുഖത്ത് സദാസമയം പ്രതിഫലിച്ചിരുന്നു.എപ്പോഴാണ് തന്റെ ഭാര്യയെ സന്തോഷവതിയായി കണ്ടിട്ടുള്ളതെന്ന് അയാള്‍ ഓര്‍ത്തു. താന്‍ സന്തോഷമൊന്നും അവള്‍ക്ക് നല്‍കിയില്ലല്ലോ. തന്റെ സന്തോഷത്തിനായിരുന്നു എന്നും പ്രാധാന്യം.പ്രസന്നവതിയായ ഭാര്യ പതുക്കെ പതുക്കെ ദു:ഖപുത്രിയായിമാറി.തെറ്റില്ലാത്ത സൗന്ദര്യമുണ്ടായിരുന്നു. അവള്‍ക്ക് ചുളിവില്ലാതെ വടിവൊത്ത വസ്ത്രങ്ങളും എണ്ണ തേച്ച് ഒതുക്കി നിറുത്തിയ മുടിയും വിവാഹത്തിന്റെആദ്യനാളുകളില്‍ അവളെ കൂടുതല്‍ സൗന്ദര്യവതിയാക്കി പിന്നീട് വേഷത്തിലും ഭാവത്തിലും കാര്യമായമാറ്റം തന്നെ സംഭവിച്ചു അലസമായി പാറിപറന്ന മുടിയും ഉറക്കം നഷടപ്പെട്ട് കരുവാളിച്ച കണ്‍തടങ്ങളും വെണ്ണീറിന്റെയും അഴുക്കിന്റെയും കറകളുള്ള കനം കുറഞ്ഞ ഓഴില്‍സാരി വലിച്ചു വാരിചുറ്റിഅവളെ കണപ്പെട്ടു.പക്ഷേ,ദാമ്പത്യ ബന്ധത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും ഇതു വരെ അവളുടെ വേഷത്തിലും ഭാവത്തിലും തന്റെ ശ്രദ്ധപോയിട്ടില്ല. പക്ഷേ,ഇപ്പോള്‍ ആദ്യമായിട്ടാണ് ഉറക്കം നഷ്ടപ്പെട്ട ഈ കുറ്റബോധം മനസ്സില്‍ ആഴത്തില്‍ മുറിവേല്പിക്കുന്നത് .വഴിതെറ്റിയ ജീവിതഫലമായി കിട്ടിയ രോഗത്തിനു മുമ്പില്‍ മുട്ടുകുത്തിവീണപ്പോഴാണല്ലോ ഭാര്യയുടെസുഖ സന്തോഷങ്ങള്‍ ചിന്തിക്കാന്‍ സമയം കിട്ടിയത് . വയറ്റിലെ അസുഖങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴാണ് നാട്ടിലെ പതിവ് ഡോക്ടറെ മാറ്റി ടൗണിലെ പ്രസ്തനായ ഡോക്ടറെ കാണാമെന്ന് വെച്ചത് .അള്‍സറാണെന്ന നിഗമനത്താല്‍ അതു വരെകഴിച്ച മരുന്നുകളുടെ കുറിപ്പടി കളും രോഗത്തിന്റെ ലക്ഷണങ്ങളും അവതപ്പിച്ചപ്പോള്‍ ടെസ്റ്റുകളുടെനീണ്ട നിരതന്നെയായിരുന്നു.വലിയ ആശുപത്രികളിലെ സ്ഥിരം കേസെന്ന ലാഘവത്തോടെ ടെസ്റ്റുകളെല്ലാം നടത്തി.റിസല്‍ട്ട് കാണിക്കാനായിഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തന്നെ സഹതാപത്തോടെ നോക്കുന്നത് കണ്ടു.കൂടെആരുമില്ലേ എന്ന ചോദ്യത്തില്‍ നിന്നു തന്നെ രോഗത്തിന്റെ ഗൗരവം മനസ്സിലായി. എന്തും നേരിടാനുള്ള അത്മധൈര്യമുണ്ടന്ന് ഇല്ലാത്ത ധൈര്യത്തില്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ ഡോക്ട്ര്‍ അസുഖത്തിന്റെ അവസ്ഥ പറയാന്‍ തയ്യറായി. കുടലിലെ ക്യാന്‍സര്‍ ചികിസ വൈകി ശരിരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.ഇനി ചികില്‍സ ഫലിക്കില്ല.ദൈവത്തിന്റെ കാരുണ്യം മാത്രം.ഡോക്ട്റു വാക്കുകള്‍ തന്റെ കണ്ണില്‍ ഇരുട്ട് കയറിപിന്നീട് വീട്ടില്‍ എത്തിയതും മറ്റും യാന്ത്രികമായിരുന്നു .കുത്തഴിഞ്ഞ ജീവിതരീതിയും അനാരോഗ്യപരമായ ഭക്ഷണ രീതികളും സമ്മാനിച്ച ഈഅസുഖം കുത്തിവെപ്പും റേഡിയേഷനും കൊണ്ടൊന്നും വിട്ട് പോകില്ല എന്നചിന്ത വല്ലാതെ തളര്‍ത്തി. വീട്ടില്‍ ഭാര്യയോടോ മക്കളോടോ അസുഖത്തെ കുറിച്ചൊന്നും പറഞ്ഞില്ല.എന്തോ കരിഞ്ഞ മണം മൂക്കിലേക്ക് അടിച്ചു കയറിയപ്പോഴാണ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത് . തന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്ന ഭാര്യയും അപ്പോഴാണ് അത് ശ്രദ്ധിച്ചത് . എന്തോ ഓര്‍ത്തിട്ടെന്ന പോലെ സീത അടുക്കളയിലേക്ക് ഓടുന്നത് കണ്ടു. താന്‍ വിളിച്ചപ്പോള്‍ തിരക്കിട്ട് ഓടിവരുകയായിരുന്നല്ലോ. പാവം പരിഭവവും പരാതിയും പറയാതെ എല്ലാം അവള്‍ സ്വയം ചെയ്യുന്നു. സഹായത്തിനു്‌ ഒരാളെ വേണമെന്ന് പോലും ഇത് വരെ അവള്‍ ആവശ്യപ്പെട്ടിട്ടില്ല. സാമാന്യ്ം നല്ലകുടുംബത്തില്‍ നിന്ന് തന്നെയാണ് താന്‍ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച പോലും താന്‍ വീട്ടില്‍ നിന്നില്ല.താന്‍ അനുഭവിച്ചിരുന്ന ഒരുസുഖവും വിവാഹം മൂലം തടസ്സപ്പെട്ടില്ല.ജോലി സ്ഥലത്ത് ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു . അവരുമായി കൂടിയാല്‍ അവിടെ നടക്കാത്തതായി ഒന്നും മില്ല.പക്ഷേ തന്റെ ഭാര്യ ചെയ്യേണ്ട എല്ലാകടമകളും നിറവേറ്റി.ജോലികളെല്ലാം ഒതിക്കി വെച്ച് തന്റെ അടുത്ത് വന്നു കിടക്കുമ്പോഴും അവളുടെ മുഖത്തെ മ്‌ളാനത മാഞ്ഞിരുന്നില്ല. തനിക്ക് പിറന്ന രണ്ട് ആണ്‍ മക്കള്‍ക്കും ബാല്യത്തിലോ .യൗവ്വനത്തിലോ ഒരുപിതാവ് നല്‍കേണ്ട വാല്‍സല്യമോ. സ്നേഹമോ കൊടുത്തിട്ടില്ല.തന്റെ അവഗണന കണ്ടിട്ടോ എന്തോ അവരെ ശാസിക്കാനോ. ഉപദേശിക്കാനോ . സ്നേഹിക്കാനോ അവള്‍ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ക്ക് വേണ്ടതെല്ലാം അവള്‍ തന്നെ ചെയ്തു കൊടുത്തു.ഒരു അകലം പാലിച്ച് പുറം തിരിഞ്ഞ് കിടക്കുകയായിരുന്നു അവള്‍ .തന്റെ ആവശ്യങ്ങള്‍ക്ക് മാത്രം സമീപിച്ചിരുന്ന അവളോട് വല്ലാത്തൊരു സഹതാപം തോന്നി. ഒരുപാടൊരുപാട് സംസാരിക്കാന്‍ മനസ്സ് വെമ്പി. പക്ഷേ ഇതുവരെ സ്നേഹത്തിന്റെ കണികപോലും കൊടുക്കാതെ ജീവിച്ചുപോന്ന തന്നെ സ്നേഹിക്കാന്‍ ഇനിയവള്‍ക്ക് കഴിയുമോ എന്നയാള്‍ സംശയിച്ചു.എന്തോ വല്ലായ്മയോടെ അയാള്‍ അവളുടെ തോളില്‍ മെല്ലെ കൈവെച്ചു.അവളില്‍ ഒരു ഞെട്ടല്‍ അനുഭവപ്പെട്ടതുപോലെ തോന്നി.അവള്‍ അയാള്‍ക്ക് അഭിമുഖമായി കിടന്നു .ഭയം കൊണ്ടോഎന്തോ സീതഅയാളുടെമുഖത്തേക്ക് നോക്കിയില്ല .ഇരുകൈകള്‍ കൊണ്ടും അവളുടെ മുഖം പിടിച്ചു അയാള്‍ അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു.താന്‍ എന്നെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ. അവളുടെ കണ്ണുകളില്‍ ദു:ഖത്തിന്റെ കരിനിഴലുണ്ടായിരുന്നു എന്തേ ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍. ഇടറിയ സ്വരത്തില്‍ അവള്‍ ചോദിച്ചു.നിനക്കോ ,മക്കള്‍ക്കോ ഇതു വരെ എന്നില്‍ നിന്നും സ്നേഹമോ, സന്തോഷമോ കിട്ടിയിട്ടില്ല. എന്നിട്ടും നീഒരിക്കല്‍ പോലും പരാതിയുടേയോ പരിഭവത്തിന്റെയോ സ്വരത്തില്‍ എന്നോട് സംസാരിച്ചിട്ടില്ല. എന്തേ നിനക്കും ആഗ്രഹമില്ലേ. എല്ലാ ഭാര്യമാരേയും പോലെ സ്നേഹത്തോടെ കഴിയാന്‍. അല്‌പ സമയം ഒന്നും മിണ്ടാതെ എന്തോ ചിന്തയിലാണ്ട് അവള്‍ കിടന്നു. പിന്നീട് പറഞ്ഞു; ഒറ്റപ്പെടലിന്റെയും അവഗണനയുടെയും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ .സ്നേഹത്തിനു വേണ്ടി കൊതിച്ചിട്ടില്ലേ എന്നു പറഞ്ഞാല്‍ കളവാകും. പക്ഷേ, തനിക്കൊരിക്കലും അത് കിട്ടില്ല എന്നും നമ്മള്‍ തമ്മില്‍ വളരെ അകലമുണ്ടെന്നും ക്രമേണ മനസ്സിലായി ദാമ്പത്യ ബന്ധത്തിന്റെ പവിത്രത മനസ്സിലാക്കി തന്ന അമ്മയുടെ സ്മരണക്ക് മുമ്പില്‍ ഈ താലിയെ ഞാന്‍ സ്നേഹിച്ചു ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്നു്‌ അവളുടെ മുഖത്ത് നോക്കിയപ്പോള്‍ അയാള്‍ക്ക് മനസ്സിലായി.പക്ഷേ മനസ്സിന്റെ നൊമ്പരങ്ങളും ശബ്ദത്തിന്റെ ഇടര്‍ച്ചയും അതിനെ തടസ്സപ്പെടുത്തി. രോഗത്തിന്റെ അവസ്ഥയെ പറ്റിയും വേദനയുടെ കാഠിന്യത്തെ കുറിച്ചും അയാള്‍ സീതയോട് പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ മനസ്സിന് വല്ലാത്ത സുഖം തോന്നുന്നതായി അറിഞ്ഞു. അന്നാദ്യമായി അയാള്‍ ഭാര്യയെ സ്നേഹത്തോടെ നെഞ്ചോടമര്‍ത്തി കെട്ടിപ്പിടിച്ചു കിടന്നു. അയാളുടെ കരവലയത്തില്‍ കിടക്കുമ്പോള്‍ ജീവിതത്തിലിന്നു വരെ കിട്ടാത്ത ഒരു സുരക്ഷിത ബോധം അവളിലുണ്ടായി .രോഗത്തിന്റെ പീഡനങ്ങള്‍ ഏറ്റു വാങ്ങി . മരണത്തിന്റെ ഊഴം കാത്തു കിടക്കുന്ന അയാള്‍ ആഗ്രഹിച്ചു. ഏതു വിധേയനേയുള്ള ചികില്‍സാ രീതി സ്വീകരിച്ചാലും വേണ്ടില്ല. തനിക്ക് ചികില്‍സയിലുടെ സുഖം പ്രാപിക്കണം . നല്ലൊരു ഭര്‍ത്താവും സ്നേഹസമ്പന്നനായ പിതാവുമായി കുറച്ചു കാലമെങ്കിലും ജീവിക്കണം . അയാള്‍ ഭാര്യയെ ഗാഡമായി ആശ്ളേഷിച്ചു. പതുക്കെ അയാള്‍ ശാന്തമായി ഉറങ്ങി. സീതക്ക് പക്ഷേ സന്തോഷത്തിന്റെ വീര്‍പ്പു മുട്ടല്‍ കൊണ്ട് ഉറങ്ങാന്‍ സാധിച്ചില്ല . അവള്‍ അയാളോട് കൂടുതല്‍ ഒട്ടി ചേര്‍ന്നു കിടന്നു .ഈ രാത്രി ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നു അവള്‍ ആശിച്ചു . പിന്നീട് എപ്പോഴോ അവളും മയക്കത്തിലേക്ക് വീണ്ണു. പതിവ് പോലെ സീത പുലര്‍ച്ചെ ഉണര്‍ന്നു .തന്റെ ശരീരത്തില്‍ ചുറ്റി വരിഞ്ഞിരുന്ന ആകൈകളില്‍ നിന്നു അവള്‍ക്ക് വേര്‍പ്പെടാന്‍ തോന്നിയില്ല. എങ്കിലും അയാളെ ഉണര്‍ത്താതെ അവള്‍ മെല്ലെ ആ കൈ എടുത്ത് കിടക്കയില്‍ വെച്ചു . അയാളുടെ കൈകള്‍ ക്ക് വല്ലാത്ത ഭാരമുണ്ടെന്നു അവള്‍ എന്തോ ഭയത്തോടെ ഓര്‍ത്തു . സീത അയാളുടെ മുഖത്തേക്ക് നോക്കി . ശാന്തനായി ഉറങ്ങുകയായിരുന്നു . അയാളുടെ കൈകള്‍ തണുത്തു മരവിച്ചിരുന്നു മുഖം അയാളുടെ മുഖത്തേക്ക് അടുപ്പിച്ച് നോക്കിയപ്പോള്‍ അവള്‍ക്ക് മനസ്സിലായി .ഭര്‍ത്താവ് അന്ത്യനിത്രയിലാണെന്നു്. അവള്‍ക് കരയാന്‍ പോലും സാധിച്ചില്ല ....‌

14 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു ഇഷ്ടമായി
    ഒരു ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു

    മറുപടിഇല്ലാതാക്കൂ
  2. അവസാന നാളുകള്‍ അടുത്തു എന്നറിയുമ്പോള്‍ ചെയ്തു പോയ കാര്യങ്ങള്‍ ഓര്‍ത്ത് വിഷമിക്കുകയും യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയപ്പെടുകയും ചെയ്യും.

    സീത നല്ല ഒരു ഭാര്യ ...

    ജുവൈരിയ നല്ല ഒരു കഥാകാരി.

    ഇനിയും എഴുതുക ഇതുപോലുള്ള നല്ല കഥകള്‍ ധാരളം ...

    ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  3. നല്ല കഥ. നന്നായി പറഞ്ഞിരിക്കുന്നു.
    അഭിനന്ദനങ്ങൾ!

    (പാരഗ്രാഫ് തിരിച്ചെഴുതിയാൽ കൊള്ളാം.)

    മറുപടിഇല്ലാതാക്കൂ
  4. ഏറെ പറഞ്ഞ് കേട്ടിട്ടുള്ള വിഷയമാണെങ്കിലും മനസ്സില്‍ തൊടുന്നത് പോലെ പറയാന്‍ താങ്കള്‍ക്ക് കഴിഞ്ഞു. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  5. ഇങ്ങിനെ എത്രയോ ഭാര്യമാര്‍...
    അവര്‍ക്കൊരു സമര്‍പ്പണമായി ഈ കഥ.
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  6. എപ്പോഴും സീത ആയില്ലായിരുന്നെങ്കില്‍ അയാള്‍ മാറിയേനെ.

    മറുപടിഇല്ലാതാക്കൂ
  7. ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർക്കാൻ എന്തോ വെമ്പൽ ഉള്ള പോലെ തോന്നി. ഒരു വിഷയം മനസ്സിൽ വരുമ്പോൾ അതെങ്ങനെ എഴുതണം എന്ന് ഒന്ന് ധ്യാനിക്കണ്ടേ. കഥാപാത്രങ്ങളെ വളർത്തണം കഥയിൽ ഒരു കഥ വേണം(ചിന്തകൾ മാത്രം പോരല്ലോ) സംഭാഷണങ്ങൾ ഉൾപ്പെടുത്താം. കഥയെ സംഭവങ്ങളിലൂടെ വളർത്താം. അങ്ങനെയങ്ങനെ
    ഇത് വിഷയം സാധാരണമാണ്. അത് അസാധാരണമാക്കേണ്ടത് നമുടെ കഥ പറച്ചിൽ രീതിയിലൂടെയാണ്.

    നോക്കൂ തൂലിക ഇവിടെ ഒരു പാരഗ്രാഫ് തിരിക്കാൻ പോലും ക്ഷമ കാണിച്ചില്ല. ജീവിതത്തെയും കഥയെയും കുറച്ചുകൂടി ആഴത്തിൽ നിരീക്ഷിച്ചാൽ തൂലികയ്ക്ക് നല്ല കഥകൾ എഴുതാനാവും.

    മറുപടിഇല്ലാതാക്കൂ
  8. അഭിപ്രായം അറിയിച്ച എല്ലവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  9. അണയാൻ പോകുമ്പോഴുള്ളൊരാളിക്കത്തൽ

    മറുപടിഇല്ലാതാക്കൂ
  10. ജീവിതം എന്തെന്ന് അറിഞ്ഞുവരുംപോഴേക്കും ഒഴിവാക്കാനാവാത്ത ' ഊഴം' എത്തും.
    കൊള്ളാം..നല്ല എഴുത്ത്..!!

    മറുപടിഇല്ലാതാക്കൂ
  11. കഥ നന്നായി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. കഥ കൊള്ളാം
    ഇതുവരെ തപ്പി നടക്കുകയായിരുന്നു.

    മറുപടിഇല്ലാതാക്കൂ