2010, ഡിസംബർ 22, ബുധനാഴ്‌ച

ക്ഷണ കത്ത്.

        പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ
                          ഇതാ നിങ്ങളോടായി ഒരു കാര്യം അങ്ങനെ ആറുമാസത്തെ കാത്തിരിപ്പിനു ശേഷം നാലുവർഷം മുമ്പ് ആദ്യ കുഞ്ഞിന് ജന്മം നൽകിയ അതേ അമ്മ മനസോടെ എന്റെ കന്നി കഥാസമാഹാരം പുറത്തിറക്കുകയാണ്. ഉള്ളിൽ കുരുക്കുന്ന അക്ഷരവിത്തുകളെ ഏതുവിധം വെള്ളവും വളവും കൊടുത്ത് തളിർപ്പിക്കും എന്ന് നിശ്ചയമില്ലങ്കിലും പാകമായ ഫലങ്ങളെ നിങ്ങൾക്ക് മുമ്പിൽ കാണിക്ക വെക്കാറുണ്ടല്ലോ.
                             അതിൽ ചിലത് സ്വരൂപിച്ച് ഇരുപത് കഥകൾ അടങ്ങുന്ന ഒരു കൊച്ചുപുസ്തകമാണിത്. ആദ്യ പിച്ചവെക്കലിൽ കാലിടറി വീഴുമോ എന്ന ഭയം ഇല്ലാതില്ല. എങ്കിലും ഇതുവരെ നിങ്ങൾ അടക്കമുള്ള ചങ്ങാതിമാരും വായനക്കാരും നൽകിയ സ്നേഹത്തിന്റേയും പിന്തുണയുടേയും ബലത്തിൽ ഞാൻ കാഴ്ചവെക്കട്ടെ. മിഡിൽഹിൽ (കോഴിക്കോട്) ആണ് പ്രസാദകർ. 27-12-2010ന് തിങ്കൾ) 4PMന് മലപ്പുറത്ത് നടക്കുന്ന ലൈബ്രറി കൌൺസിലിന്റെ പുസ്തകമേളയിൽ  (വെച്ച് ശിഹാബുദ്ദീൻ പൊയ്ത്തും കടവ് ആണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്. ഈ കുറിപ്പ് ഒരു ക്ഷണകത്തായി സ്വീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
                         സ്നേഹത്തോടെ ജുവൈരിയ സലാം.

58 അഭിപ്രായങ്ങൾ:

  1. മാശാഅല്ലാഹ്.... അലിഫ് അലിഫ് മബ്രൂക്ക്...... :)

    മറുപടിഇല്ലാതാക്കൂ
  2. നോക്കെത്താദൂരത്ത് നിന്ന് ആശംസകള്‍.
    കാലിടറി വീഴുകയില്ല.
    അക്ഷരങ്ങള്‍ക്ക് ജീവനും ചൈതന്യവും മനസ്സില്‍ നന്മയുമുണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. സന്തോഷം. ഇനിയും എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    (പിന്നെ ശിഹാബ്ക്കാനോട് അന്വേഷണം പറയുക. നാലഞ്ചു വര്ഷം മുന്‍പ് 'കഥ' നോക്കിയിട്ട് കനം പോരെന്നു പറഞ്ഞപ്പോള്‍ കഥയോടൊപ്പം കല്ല്‌ കൂടി അയച്ചാല്‍ കനം ആകുമല്ലോ എന്ന് പരിഹസിച്ച ആളാണ്‌ ഇപ്പോള്‍ ബ്ലോഗിലുള്ള 'കണ്ണൂരാന്‍' എന്നു പറഞ്ഞാല്‍ മതിയാകും..! ഹ..ഹ..ഹാ..)

    മറുപടിഇല്ലാതാക്കൂ
  4. ജുവൈരിയാ,ഇതൊരു സര്‍പ്രൈസ് ആണല്ലോ...പ്രിയ കൂട്ടുകാരി ഇനിയുമിനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് സ്നേഹപൂര്‍വ്വം ആശംസിക്കുന്നു..അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  5. പുതിയ കാല്‍ വെപ്പില്‍ ആയിരമായിരം ആശംസകള്‍.
    ---ഫാരിസ്‌

    മറുപടിഇല്ലാതാക്കൂ
  6. മനസ്സിന്റെ സാന്നിധ്യം അറിയിച്ചു കൊള്ളുന്നു..ഇനിയും ഒരുപാട് മുന്നേറാന്‍ കഴിയട്ടെ എന്നാ പ്രാര്‍ഥനയോടെ..

    ആശംസകള്‍,

    മറുപടിഇല്ലാതാക്കൂ
  7. നേരിട്ട് പരിചയം ഇല്ലെങ്കിലും ഒരു പെങ്ങളുടെ സ്ഥാനത്തു കാണുന്ന ജുവരിയയുടെ ഈ പുതിയ സംരഭത്തിനു എല്ലാ ആശംസകളും നേരുന്നു..ഇനിയും ഒരു പടോരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .....

    മറുപടിഇല്ലാതാക്കൂ
  8. പ്രിയ ജുവൈരിയാ ഒരുപാട് ഒരുപാട് ആശംസകള്‍ ...ഇനിയും ധാരാളം പുസ്തകങ്ങള്‍ രചിക്കാന്‍ പരമ കാരുണ്യവാനായ പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  9. ആശംസകള്‍.....
    ബൂലോകത്തുനിന്ന് ഇനിയും ധാരാളം പുസ്തകങ്ങള്‍ വരാനുണ്ട്. വല്യ എഴുത്തുകാരുടെ മുമ്പില്‍ നനള്‍ ബ്ലോഗര്‍മാര്‍ വെറും നാലാംകിടക്കാരെന്ന വിധത്തിലുള്ള പ്രചരണ വേലകള്‍ തകൃതിയില്‍ നടക്കുമ്പോള്‍ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ബൂലോകത്തുനിന്നും ഇപ്പോള്‍ പുസ്ഥകങ്ങള്‍ ഇറങ്ങുന്നത് സന്തോഷദായകം തന്നെയാണ്. ജുവൈരിയയ്ക്ക് ഇനിയും വളരെദൂരം മുന്നേറാന്‍ കഴിയട്ടെ. ബൂലോകത്തുള്ള മറ്റു സുഹൃത്തുക്കള്‍ക്കും അവരുടെ സൃഷ്ടികള്‍ക്കു മഷിപുരട്ടാന്‍ കഴിയട്ടെ....

    മറുപടിഇല്ലാതാക്കൂ
  10. നന്നാകും ജുവൈരിയ, അല്ലാഹു അനുഗ്രഹിക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  11. ആശംസകൾ!
    ഈ സംരംഭം ഒരു വൻ വിജയമാകട്ടെ എന്ന പ്രാ‍ർത്ഥനയും.

    മറുപടിഇല്ലാതാക്കൂ
  12. സ്ത്രീബ്ലോഗര്മാര്‍ക്കിടയില്‍ വ്യതിരിക്തമായ ശൈലിക്കുടമയാണ് ജുവൈരിയ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഭാഷാനിപുണതയും അനാചാരതിനെതിരെ പ്രതികരിക്കാനുള്ള ഒരു മനസ്സും ഉണ്ടെന്നു വരികള്‍ പറയുന്നു.
    പ്രശംസകള്‍ വഴിതിരിച്ചു വിടാതിരുന്നാല്‍ നല്ലൊരു ഭാവി കാണുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
    (ബാക്കി , പുസ്തകം വായിച്ചിട്ട് )

    മറുപടിഇല്ലാതാക്കൂ
  13. എല്ലാം മംഗളമാവട്ടെ.

    കാലടികള്‍ ഇടറാതെയും ഇരിക്കട്ടെ .

    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  14. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....

    മറുപടിഇല്ലാതാക്കൂ
  15. ആയിരം കാതം ദൂരമുള്ള ഓരോ യാത്രയും തുടങ്ങുന്നത്‌ ഒരു കാൽ വെപ്പിൽ നിന്നാണ്....ആശംശകൾ....................

    മറുപടിഇല്ലാതാക്കൂ
  16. എല്ലാ വിജയവും നന്മകളും ഉണ്ടാകാൻ പ്രർത്ഥനയും ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  17. അഭിനന്ദനങ്ങള്‍..ഏല്ലാ ആശംസ്കളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  18. വ്യത്യസ്തമായ കഥന രീതികൊണ്ട് ബൂലോകത്ത് വേറിട്ട്‌ നില്‍ക്കുന്നു ജുവൈരിയ എന്നും.
    ഈ സംരംഭവും വിജയിക്കും, എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  19. ഒരു സ്വപ്ന സാക്ഷാത്കാരം....

    ആശംസകള്‍...അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  20. ആ കൈകളില്‍ നിന്നും വിരിയട്ടെ ഇനിയുമിനിയും ഒരായിരം അക്ഷരപ്പൂക്കള്‍..
    ഹൃദയം നിറഞ്ഞ ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  21. ആശംസകള്‍ ജുവൈരിയ.. ഇത് ഒരു നല്ല തുടക്കത്തിന്റെ നാന്ദിയാവട്ടെ.

    മറുപടിഇല്ലാതാക്കൂ
  22. നമ്മള്‍ ഇത്ര അടുത്ത നാട്ടുകാരായിട്ടും എന്തോ ഇതു വരെ വായിക്കാന്‍ പറ്റിയില്ല.എന്റെ അശ്രദ്ധയാവാം!.ഏതായാലും പുസ്തക പ്രകാശന ചടങ്ങിനു എല്ലാവിധ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  23. കേവലം ഒരു പ്രകോപനം എന്ന രേതസ്സിനാല്‍ പിറവി കൊള്ളുന്ന അക്ഷരക്കൂട്ടം അതുത്പാദിപ്പിക്കുന്ന ചിന്തയുടെ വ്യാപ്തി... അതിന്‍റെ തുടക്കത്തിലെ അനുഭവം, ഒരു ഉദര ശിശുവിനെ പുലര്‍ത്തുന്നത് പോലെ തന്നെ...!! ഈ കഥാ സമാഹാരാത്തിനു എല്ലാ വിധ ഭാവുകങ്ങളും..!!

    മറുപടിഇല്ലാതാക്കൂ
  24. വരാന്‍ കഴിയില്ലെങ്കിലും ഹൃദയം കൊണ്ട് നിന്റെ കൂടെയുണ്ട്. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  25. ക്ഷണം സ്വീകരിച്ചിരിക്കുന്നു... ആശംസകള്‍..ആശംസകള്‍..ഒരായിരം ആശംസകള്‍!!!

    മറുപടിഇല്ലാതാക്കൂ
  26. ഒരു കുഞ്ഞു ജനിക്കുന്നതും ഒരു പുസ്തകം പിറക്കുന്നതും ഒരു പോലെ..!
    'ഇവന്‍ ജുവൈരിയുടെ മകന്‍' എന്ന് പറയും പോലെ 'ഇത് ജുവൈരിയയുടെ പുസ്തകം' എന്ന് ആളുകള്‍ പറയുമല്ലോ..
    കുഞ്ഞിന്റെ കാര്യത്തില്‍ മറ്റൊരു പങ്കാളി കൂടി ഉണ്ട്. പക്ഷെ, 'എന്റേത് മാത്ര'മെന്ന് ചൂണ്ടിക്കാണിക്കാന്‍ ഇങ്ങിനെ ഒരു കുട്ടിയെ ഉള്ളൂ.‍ ഒരു പുസ്തകക്കുട്ടി.
    'അക്ഷരക്കണ്‍മണി അക്ഷയക്കണ്‍മണി..
    കുഞ്ഞ് പിറക്കും; പക്ഷെ പറക്കില്ല.
    അക്ഷരക്കുഞ്ഞു പിറക്കും; പറക്കും; പിന്നെ പരക്കും.അതിരുകള്‍ക്കപ്പുറത്തെക്ക്‌..
    നന്മ നേരുന്നു.. നല്ല മേന്മയുള്ള ഒരു പുസ്തകത്തിന്‌ ..!

    മറുപടിഇല്ലാതാക്കൂ
  27. വളര്‍ന്നു..വളര്‍ന്നു..വളര്‍ന്നു..
    വിളഞ്ഞു..വിളഞ്ഞു..വിളഞ്ഞു..
    ഒക്കെ നടക്കൂന്നെ.....

    മറുപടിഇല്ലാതാക്കൂ