2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

നൊമ്പരം

(ബാല്യത്തിൽ കളിച്ചുനടന്ന ഗ്രാമത്തിലേക്ക് ഇരുപതുവർഷങ്ങൾക്കു ശേഷം വന്ന മാറ്റം കണ്ടു വേദനിക്കുന്ന ലേഖിക)


പാലപൂവിന്റേയും പിച്ചകപൂവിന്റേയും നറുമണം വിതറുന്നവരിക്കപ്ലാവുകൾ തണൽ വിരിച്ച തൊടിയിലൂടെ    വെറുതേ നടക്കാൻ ഞാൻ മോഹിച്ചു. അൽപ്പം താഴോട്ട് ഇറങ്ങിയാൽ എന്നിൽ എന്നും ആവേശം ഉണർത്തുന്ന കാഴ്ച്ചകൾ.  പുതുതലമുറയേയും കൂട്ടി മനോഹര കാഴ്ച്ചകൾ മുറ്റി നിൽക്കുന്ന പാടവും തോടും കുളങ്ങളാൽ സമ്പന്നമായസ്ഥലമായിരുന്നു ഞാൻ ലക്ഷ്യം വെച്ചത് .
           മൂന്ന് വയസുകാരിമകൾ നടന്നു കാൽ കഴച്ചതിലെക്ഷീണം ഇടക്ക് പ്രകടിപ്പിക്കുന്നുണ്ടങ്കിലും ആൾ ഉത്സാഹഭരിതയായിരുന്നു. കുത്തനേയുള്ള ഇറക്കത്തിലൂടെ നടന്ന് ഞങ്ങൾ ഏതാണ്ട് സ്ഥലമെത്താറായി. പൊറ്റമ്മൽ എന്ന് വിളിപ്പേരുള്ള കുന്നിൻ ചെരുവിനെ കാണാനേയില്ല,
      .അനുഭവങ്ങളുടെ ചുമടും ദിനചര്യകളിലെ ആവർത്തനവും എനിക്ക് വിരസത നൽകുന്ന പകലുകളിൽ പലപ്പോഴും ആഗ്രഹിച്ചതാണ്  ചിന്താഭാരമില്ലാതെ നനുത്ത കഴ്ച്ചകൾ മാത്രം സമ്മാനിക്കുന്ന ആകുന്നിൻ ചെരുവിൽ വെറുതെ ഇരിക്കാൻ. ഇളം കാറ്റിന്റെ തലോടലിൽ ആടി ഉല്ലസിച്ചിരുന്ന തെങ്ങിൻ തോപ്പുകളും കുത്തി ഒഴുകുന്ന തോടിന്റെ ഇരമ്പലും കാതോർത്ത് വയൽ വരമ്പിന്റെ ചാരത്ത് നിലകെള്ളുന്ന ആചെറുകുന്ന് ഒരു സുന്ദര കാഴ്ച തന്നെയായിരുന്നു.കുന്നു് ഇടിച്ചു നിരപ്പാക്കി വയലിന്റെ ഹ്ര് ദയഭാഗത്തിലൂടെ റോഡ് പണിതിരിക്കുന്നു , മുമ്പ് പെരുന്നാളിന്റെ തലേ ദിവസം മൈലാഞ്ചി എടുക്കാൻ കളിക്കൂട്ടുകാരി സാജിയേയും കൂട്ടി വയൽ വരമ്പിലുടെ പോകുമ്പോൾ ഉടുത്തിരുന്ന നീളൻ പാവാട അൽപ്പം പോലും തെറുത്തു വെക്കാതെ വരമ്പിന്റെ ഇടിഞ്ഞ ഭാഗത്തിലൂടെ ഒഴുകുന്ന ചേറിന്റെ നിറവും മണവുമുള്ള വെള്ളത്തിൽ മതിയാകുവോളം കളിക്കും.
എല്ലാം നഷ്ടബോധത്തോടെഞാൻഓർത്തു.കുളങ്ങളും പാറക്കെട്ടുകൾക്കുള്ളിലെ കിണറും കാണാനായി വയലിൽ നിന്നും
അല്പം ഉയർന്നു നിൽക്കുന്ന തൊടിയിലേക്ക് കയറാൻതിരുമാനിച്ചു. കുറുമ്പൻമാരേയും കുറുമ്പികളേയും പൊക്കിയെടുത്ത് വെച്ചു.

                               നിത്യമായി ചവിട്ടിനടന്നു രൂപപ്പെട്ടിരുന്ന വഴി കാട് മൂടി തെളിയാതെ, പാമ്പിന്റെ സ്ഥിരകേന്ദ്രമാണന്നു തോന്നുന്ന സ്ഥ്ലങ്ങൾ അല്പ്പം പേടിയുണ്ടെങ്കിലും  വന പ്രതീതി നൽകുന്ന തൊടിയിലൂടെ കയ്യിലൊരുവടിയും പിടിച്ചു ഞാൻ മുന്നിൽ നടന്നു. പിറകെ കുട്ടികളും. ബാക്കിയുണ്ടായിരുന്ന പ്രതീക്ഷ കൈ വെടിയാതേ ആൾ മറയില്ലാത്ത കിണറും അമ്മാരതൊടുവിലെ കുളവും ലക്ഷ്യമാക്കി നടന്നു. എന്റെ കുട്ടികാലത്ത് വെയിലിന്റെ എത്തിനോട്ടം തുടങ്ങുമ്പോഴേ ഉമ്മയും മറ്റു് സ്ത്രികളും ഞങ്ങളുടെ തലയിൽ നിറയെ എണ്ണതേച്ച്  വെള്ളം മുക്കി എടുക്കാനുള്ള തൊട്ടിയും കയ്യിൽ നൽകി അലക്കാനും കുളിക്കുവാനും ഈ തൊടിയിലാണ്വരാറ്. തെല്ലു ദൂരം നടക്കാനുണ്ടായിരുന്നെങ്കിലും നല്ല ഒരു ഒത്തു ചേരലായിരുന്നു.മുതിർന്നവർ അലക്കുമ്പോൾ ഞങ്ങൾ കുട്ടികൾ പുളിയും മാങ്ങയും പെറുക്കി കൗതുക കാഴ്ചകൾ കണ്ടും അലഞ്ഞു നടക്കും .
ഞങ്ങളെ കുളിപ്പിച്ചു കഴിഞ്ഞാൽ അവര്ഓല കൊണ്ട് മറച്ച കുളിപ്പുരയിൽ കയറി കൂട്ടമായി കുളിക്കും.കള്ള് ചെത്താൻ വന്നചന്തു തെങ്ങിൻ മുകളിൽ ഉണ്ടങ്കിൽ  മേൽ കൂരയില്ലാത്ത ആ കുളിപ്പുരയിലെ നാടൻ പെണ്ണീന്റെസൗന്ദര്യവും ആസ്വദിക്കാം.
            പക്ഷെ ഇന്ന് കുളിപ്പുരയോ അലക്കുക്കുകല്ലുകളോ അവിടെ കാണുന്നില്ല .മതിയാവോളം വെള്ളം ലഭിച്ചിരുന്ന തെങ്ങുകൾ നിരാശയിലാണ്ടു മൊട്ടതലയായി മേൽ പോട്ട് നോക്കി വിലപ്പിക്കുന്നു. കുളംമണ്ണും അവശിഷ്ടങ്ങളും നിറഞ്ഞു തുള്ളി വെള്ളം പോലുമില്ലാതേ  വറ്റി വരണ്ടിരിക്കുന്നു.
പാറകൂട്ടങ്ങൾക്കുള്ളിലെ നീരുറവ കാടുപിടിച്ചു കണുന്നതേയില്ല. എവിടെയായിരുന്നു അതു നിലകെണ്ടിരുന്നത് എന്നും പോലും മലസ്സിലാക്കാൻ  സാധിച്ചില്ല.
                      മനസ്സിന്റെ നെമ്പരം അടക്കി വെക്കാൻ സാധിക്കതെ എന്റെ കണ്ണുകൾ ഈറനണീഞ്ഞു. ഒരു പാട് നനുത്ത ഓർമ്മകൾ സമ്മാനിച്ച നല്ല കാലത്തിന്റെ നഷ്ട ബോധം എന്നിൽ കൂടുതൽ തളർച്ചയേകി. കൊടും വേനലിൽ ദാഹം തീർക്കാൻ പോലും വെള്ളം മില്ലതിരുന്നിട്ടും എന്തേ ഈ വിധം ജലാശയങ്ങൾ നശിക്കാൻ ഹേതുവായത് . ഉടമസ്ഥരുമായി സംസാരിച്ച് ഇതിനു പുതു ജിവൻ നൽകാൻ വല്ല മാർഗവും ഉണ്ടോ എന്നു  തേടാൻ ഞാൻ തീരുമാനിച്ചു. അവിടത്തെ മുതിർന്ന ആളെ കണ്ട് ഇതിന്റെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് അന്യാഷിച്ചു . അഞ്ചു വർഷം മുമ്പുവരെ സംരക്ഷിച്ചു പോന്നിരുന്നു. വീടിനടുത്തായി കിണർ കുഴിച്ചപ്പോൾ മതിയാകുവോളം ജലം ലഭിക്കുമെന്നായത് കൊണ്ട് അതിനെ പാടെ മറന്നു മുമ്പ് ഉണ്ടായിന്ന സ്ഥിതിയിലാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല. നാട്ടുകാരുടെ സഹകരണമുണ്ടങ്കിലോ? ഞാൻ പ്രതീക്ഷയോടെ ഒരു ചോദ്യം തൊടുത്തു.  അവർക്ക് പൂർണ സമ്മതമായിരുന്നു.
                             സന്തോഷത്തോടെ യാത്ര പറഞ്ഞ് തിരികെ വരുമ്പേൾ വഴി നീളെ കണ്ട പരിചയക്കാരോടെല്ലാം അതിന്റെ പുനരധിവാസത്തെ പറ്റി സംസാരിച്ചു .പരിഹാസചിരി മാത്രമായിരുന്നു അവരുടെ മുഖത്ത്. സ്വകാരവ്യക്തിയുടെ പറമ്പ് വ്ര് ത്തിയാക്കുന്നതിൽ ഒരാൾ പോലും താല്പര്യം പ്രകടിപ്പിച്ചില്ല  ഞാൻ ഉപ്പയോട് സംസാരിച്ചു. സ്ഥലം ഏറ്റെടുക്കാൻ ആവ്യശ്യപെട്ടപ്പോൾ കിട്ടിയ മറുവടി അതു ഭാഗം വെച്ച സ്വത്താണ് അതിന്റെ ഇന്നത്തെ ഉടമയുടെ കാലശേഷം മാത്രമെ അത് വിൽക്കൂ.
                            ഇപ്പോൾ അതിന്റെ പുനർജന്മത്തിനു വേണ്ടി പോലും പ്രാർത്ഥിക്കാൻ വയ്യാത്ത അവസ്ഥ. ഒരുജീവൻ നാമ്പെടുക്കണമെങ്കിൽ മറ്റൊരു ജീവന്റെ അന്ത്യം കാണണം. എങ്ങിനെ ഞാൻ പ്രാത്ഥിക്കും?

21 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മകളുടെ തിരുമുറ്റം!
    വൈകിയാണെങ്കിലും ഇവിടെ എത്തിപ്പെട്ടത്തില്‍ സന്തോഷം.

    (റമദാന്‍ ആശംസകള്‍ നേരുന്നു)

    ***

    മറുപടിഇല്ലാതാക്കൂ
  2. കുറെ തിരുത്തി അല്ലെ..ഇപ്പൊ ഒരുപാട് നന്നായി.

    കാവും കുളവും എല്ലാം ഓര്‍മകളിലേക്ക് മാത്രമായി പോകുമ്പോള്‍ നമ്മള്‍ മനപ്പൂര്‍വം മറക്കുന്ന ഒരു കാര്യമുണ്ട്..നമ്മുടെ അടുത്ത തലമുറ നമ്മളെ ശപിക്കുമെന്ന്.

    മറുപടിഇല്ലാതാക്കൂ
  3. നമുക്കൊക്കെ നഷ്ടമാകുന്നത് ഇന്നലകളുടെ ഈ നല്ല അനുഭവങ്ങളാണ്. പിന്നെ ഈ ഗൃഹാതുരതകളൊക്കെ ഇപ്പോള്‍ പ്രവാസിയുടെ മാത്രം മനസ്സിന്റെ ആഡംബരങ്ങളും ആണെന്ന് തോന്നുന്നു!

    മറുപടിഇല്ലാതാക്കൂ
  4. പുതു തലമുറക്ക് അന്യമായ കാഴ്ചകൾ എനിക്കും കാണാൻ കൊതിയുണ്ട് ...

    മറുപടിഇല്ലാതാക്കൂ
  5. ഇത് വായിച്ചപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ തിരയടിച്ചു വരുന്നു..
    ഞങ്ങളുടെ തറവാട് വില്പന നടന്നപ്പോള്‍ അത് വാങ്ങിയവര്‍ ആദ്യം ചെയ്തത് അവിടെയുണ്ടായിരുന്ന ഞങ്ങളുടെ മനോഹരമായ mayflower മരവും,കൊന്നയും മുറിച്ചു നീക്കുകയായിരുന്നു..ഏപ്രില്‍,മെയ്‌ മാസങ്ങളില്‍ മുറ്റം നിറയെ കാര്‍പെറ്റ് വിരിച്ചപോലെ ചുകപ്പും മഞ്ഞയും പൂക്കള്‍ കാണുമ്പോള്‍ ഞാനത് അടിച്ചു വാരുകപോലും ചെയ്യാറില്ലായിരുന്നു..

    നാട്ടുവഴിയിലൂടെയുള്ള നടത്തം ഹൃദ്യമായി..

    മറുപടിഇല്ലാതാക്കൂ
  6. നല്ല എഴുത്ത്.ഇഷ്ടമായി.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. ഞാന്‍ ആദ്യമായിട്ടാണ്‌ ഇവിടെയെത്തുന്നത്‌.

    ഇന്നലത്തെ ഗള്‍ഫ്‌ മാധ്യമത്തിന്റെ ചെപ്പില്‍ ഈ പേര്‌ കണ്ട ഓര്‍മ്മയില്‍ വന്നതാണ്‌.

    ഫ്രീഡം എന്ന കഥ... ഇന്നത്തെ ബ്രോയ്‌ലര്‍ തലമുറയുടെ അധ:പതനം വളരെ നന്നായി വരച്ചു കാട്ടി. അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  8. ഓര്‍മ്മകളിലെ നൊമ്പരം നന്നായി.
    ഗള്‍ഫ്‌ മാധ്യമത്തിന്റെ ചെപ്പില്‍ ഈ പേര്‌ കണ്ട ഓര്‍മ്മയിലാണ് ഇവിടെ എത്തിയത്.
    പുതുതലമുറയുടെ തലതിരിഞ്ഞ 'ഫ്രീഡം' വളരെ നന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  10. കണ്ണൂരാൻ-വൈകിയാണെങ്കിലും വന്നല്ലേ നന്ദി
    സിബൂ-നന്ദി
    അനിൽ കുമാർ-നന്ദി
    ചെറുവാടി- നന്ദി
    ഹൈനാ വര നടക്കുന്നുണ്ടല്ലേ
    മൈഫ്ലവർ-നന്ദി
    ആയിരത്തിഒന്നംരാവ്-നന്ദി
    റയിൻമ്പോ-നന്ദി
    വിനുവേട്ടാ-ഇതിനു മുമ്പുംചെപ്പിൽ കഥവന്നിരുന്നു
    തെച്ചിക്കോടൻ-നന്ദി

    മറുപടിഇല്ലാതാക്കൂ
  11. വളരെ നല്ലതായി എഴുതിയിരിക്കുന്നു ..വായിച്ച് തീര്ന്നപോള്‍ നൊമ്പരം തന്നെ ആണ് തോന്നിയതും.
    റമദാന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. മനോഹരമായി അനുഭവപ്പെട്ടു
    എല്ലാ നന്മകളും നേരുന്നു!!

    മറുപടിഇല്ലാതാക്കൂ
  13. ഹൃദയ സ്പര്‍ഷമായി എഴുതിയിട്ടുണ്ട് ...

    മറുപടിഇല്ലാതാക്കൂ
  14. അല്ലേ സാറേ, എം.എൽ.എയോ എം.പിയോ ആകാനാണോ ഭാവം?നമ്മുടെ ദുഃഖം നമ്മിൽത്തന്നെ ഒതുക്കേണ്ടിവരുന്ന അവസ്ഥ!! ഇനി ഈ പറഞ്ഞ സ്ഥലത്തൊക്കെ താമസിയാതെ വലിയ കെട്ടിടങ്ങൾ വരും, അന്നും നമ്മളിങ്ങനെ എഴുതിക്കൊണ്ടേയിരിക്കും. നാടൻ ഗ്രാമങ്ങളുടെ അധഃപതനം..... ഞാനും ആ ഹൃദയവേദനയിൽ പങ്കുചേരുന്നു......

    മറുപടിഇല്ലാതാക്കൂ
  15. ഓര്‍മകളെ താലോലിച്ചും കൊണ്ടും,,വേദനിച്ചും ഉള്ള ഈ നടത്തം മനോഹരമായി..
    ഓരോന്നോരോന്നായി നമുക്ക് നഷ്ടപ്പെടുന്നത് കണ്ടു നില്‍ക്കാനേ കഴിയുന്നുള്ളല്ലോ..

    മറുപടിഇല്ലാതാക്കൂ