കറികത്തിയുമായി കാലത്ത് കണിയായി വന്ന ഭ്യാര്യയോട് അയാൾ ശുണ്ഠി എടുത്തു. പുറത്തിറങ്ങാൻ ഒരുങ്ങിയിറങ്ങിയപ്പോൾ മൂധേവി ഉമ്മറത്ത് ചൂലുമായി നിൽക്കുന്നു. കണക്കറ്റ് ശകാരിച്ച്, അന്നത്തെ ദിവസത്തിന്റെ അവസ്ഥയോർത്ത് അയാൾ പുറത്തിറങ്ങി.
അയാൾ വീട്ടിൽ വന്ന് പ്രിയതമയുടെ കരണകുറ്റിക്ക് ഒന്നു കൊടുത്തു. അന്തം വിട്ട് നിന്ന ഭാര്യ കാര്യം എന്തെന്ന് കണ്ണുകളാൽ പരതി.നിന്നെ കെട്ടിയെടുത്തിട്ട് കൊല്ലം എത്രയായടീ?. ഇങ്ങിനെ ഒരു കണി നീ മുമ്പ് കാണിച്ചിരുന്നങ്കിൽ ഒന്ന് ഫിറ്റാവാൻ ദിവസവും ഇരന്ന് നടക്കേണ്ടി വരുമായിരുന്നോ?